◾കലയെ പോയിന്റ് നേടാനുള്ള ഉപാധിയാക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സ്കൂള്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കുള്ള മല്‍സരമാണിത്. രക്ഷകര്‍ത്താക്കള്‍ അവരുടെ മല്‍സരമായി കാണരുത്. അനാവശ്യ മല്‍സര ബോധം വളര്‍ത്തി കൗമാര മനസുകളെ കലുഷിതമാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അഞ്ചു ദിവസം നീളുന്ന കലോല്‍സവത്തില്‍ പതിനാലായിരം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. 24 വേദികളിലായി 239 ഇനങ്ങളിലാണു മല്‍സരം. നടിയും നര്‍ത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിച്ച നൃത്ത ശില്പത്തോടെയാണു മേള തുടങ്ങിയത്.
◾പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ പ്രസംഗിച്ച ‘മോദി ഗ്യാരണ്ടി’ ബിജെപി ലോക്സഭ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുദ്രാവാക്യമാക്കിയേക്കും. മോദി ഗ്യാരണ്ടി പ്രയോഗം സമൂഹത്തില്‍ വളരെ സ്വീകാര്യത ലഭിച്ചെന്നാണ് ബിജെപി നേതാക്കളുടെ യോഗം വിലയിരുത്തിയത്. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ, വികസന പദ്ധതികളെ ഉയര്‍ത്തിക്കാട്ടാന്‍ ഈ മുദ്രാവാക്യത്തിനു കഴിയുമെന്നാണു വിലയിരുത്തല്‍.
◾തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം തളിച്ചു പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തരും തമ്മില്‍ സംഘര്‍ഷം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനിയിലെ ആല്‍മരത്തിന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റിയതിനെതിരേ പ്രതിഷേധിക്കാനാണു തങ്ങള്‍ എത്തിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. ഫ്ളക്സുകളും മറ്റും അഴിച്ചെടുക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരുമായി സംഘര്‍ഷം ഉണ്ടാകുകയായിരുന്നു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455, *www.ksfe.com*
◾സംസ്ഥാനത്ത് 726 എഐ ക്യാമറകള്‍ സ്ഥാപിച്ചതിന് കെല്‍ട്രോണിനു നല്‍കേണ്ട തുകയുടെ ആദ്യ ഗഡുവായ 9.39 കോടി രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്. പണം കിട്ടാത്തതിനാല്‍ പിഴ ചെലാന്‍ അയക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തിവച്ചതോടെയാണ് സര്‍ക്കാര്‍ പണം നല്കാന് തീരുമാനിച്ചത്.
◾സര്‍ക്കാരിലേക്കു കണ്ടുകെട്ടേണ്ട മിച്ച ഭൂമി സിപിഎം നേതാവായ മുന്‍ എംഎല്‍എ മറിച്ചു വിറ്റെന്ന് ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്. തിരുവമ്പാടിയിലെ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് എതിരെയാണ് റിപ്പോര്‍ട്ട്.
◾സ്വര്‍ണ്ണക്കടത്ത് നടന്ന ഓഫീസ് അറിഞ്ഞിട്ടും കേന്ദ്ര ഏജന്‍സികള്‍ അവിടെ എന്തുകൊണ്ട് റെയ്ഡ് നടത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണു കാരണം. എന്നിട്ടും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്വര്‍ണക്കടത്ത് ബിജെപി ആയുധമാക്കുന്നു. കേരളത്തില്‍ ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ലെന്നും വിഡി സതീശന് പറഞ്ഞു.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മഹിളാ സമ്മേളനംകൊണ്ട് ബിജെപിക്ക് കേരളത്തില്‍ ഒരു നേട്ടവും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. മോദി ഗ്യാരണ്ടി കേരളത്തില്‍ ഫലിക്കില്ല. മോദി കേരളത്തില്‍ സമയം ചെലവിട്ടിട്ട് കാര്യമില്ല. സമ്മേളനത്തിനും റാലിക്കും വന്നതെല്ലാം വോട്ടാകില്ല. അദ്ദേഹം പറഞ്ഞു.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ സ്പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾മഹിളാശക്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണെന്ന് അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം കാണിച്ചുതന്നെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്. മോദി അരി തരുന്നു, എന്നാല്‍ പിണറായി അരി തരുന്നില്ല എന്നാണ് മറിയക്കുട്ടി അടക്കമുള്ള സാധാരണക്കാര്‍ പറയുന്നത്. മുരളീധരന് പറഞ്ഞു.
◾അതിജീവിതയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ പ്രോസിക്യൂട്ടര്‍ പി ജി മനുവിന് കീഴടങ്ങാന്‍ ഹൈക്കോടതി പത്തു ദിവസത്തെ സമയം അനുവദിച്ചു. ലൈംഗിക പീഡന കേസിലെ പ്രതിയായ മുന്‍ പ്ലീഡര്‍ പി ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
◾കറുത്ത വസ്ത്രം ധരിച്ചതിന് പോലീസ് ഏഴു മണിക്കൂര്‍ തടഞ്ഞുവച്ചതിനെതിരേ നഷ്ടപരിഹാരം തേടി പത്തനാപുരം തലവൂര്‍ സ്വദേശിനി എല്‍. അര്‍ച്ചന ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേസ് അടുത്തയാഴ്ച പരിഗണിക്കാന്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന് മാറ്റിവച്ചു.
◾നവകേരള സദസിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെഎസ്.യു പ്രവര്‍ത്തകന്റെ കഴുത്ത് ഞെരിച്ച ഡിസിപി കെ.ഇ ബൈജുവിനെതിരേ പ്രതികരിച്ച പന്ത്രണ്ട് സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് കേസ്.
◾എരുമേലിയില്‍നിന്നു കാണാതായ ജെസ്നയുടെ അച്ഛന് കോടതിയുടെ നോട്ടീസ്. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കണമെന്നാണു തിരുവനന്തപുരം സിജെഎം കോടതി നോട്ടീസില്‍ പറയുന്നത്.
◾സിപിഎം നേതാവ് എം എം മണി എംഎല്‍എയുടെ സഹോദരന് ലംബോധരന്റെ സ്ഥാപനത്തില്‍ കേന്ദ്ര ജിഎസ്ടി പരിശോധന. അടിമാലി ഇരുട്ട്കാനത്തെ ഹൈറേഞ്ച് സ്പൈസസിലാണ് പരിശോധന നടത്തുന്നത്.
◾പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്മാര് മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങളിലുള്ള വിയോജിപ്പ് വിരുന്നിനിടെ വിളച്ചു പറയേണ്ടതായിരുന്നെന്ന് മാര്‍ത്തോമ്മാ സഭ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഏബ്രഹാം മാര്‍ പൗലോസ്. തങ്ങള്‍ ഹ്യദയം നുറുങ്ങുന്ന വേദനയിലാണെന്നു പറയാന്‍ ആരും തയാറായില്ലെന്നും ഏബ്രഹാം പൗലോസ് പറഞ്ഞു.
◾പാപനാശം ഹെലിപ്പാഡ് കുന്നിില്നിന്നു താഴേയ്ക്ക് ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ മൂന്ന് ആണ് സുഹൃത്തുക്കള്‍ കസ്റ്റഡിയിലായി. തിരുനെല്‍വേലി സ്വദേശിനി അമൃത എന്ന 28 കാരിയാണ് കുന്നിില്നിന്നു താഴേയ്ക്കു ചാടിയത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദ സഞ്ചാര മേഖലയായ വര്‍ക്കലയില്‍ എത്തിയതായിരുന്നു യുവതി. മൂന്നു യുവാക്കളും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
◾തിരുവനന്തപുരം തിരുവല്ലത്ത് ഭര്‍തൃമാതാവിന്റെ മാനസിക പീഡനം മൂലം ഷഹാന ആത്മഹത്യ ചെയ്ത കേസില്‍ ആരോപണ വിധേയനായ സിപിഒ നവാസിനെ സസ്പെന്‍ഡ് ചെയ്തു. കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് സസ്പെന്ഷന്. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് നവാസ്.
◾പുതുവര്‍ഷം ആഘോഷിക്കാന്‍ ഗോവയിലേക്ക് പോയ മൂന്നു വൈക്കം സ്വദേശികളില്‍ ഒരാളെ കാണാതായി. 19 കാരനായ സഞ്ജയ് സന്തോഷിനെയാണ് കാണാതായത്. വൈക്കം മറവന്തുരുത്ത് കടൂക്കരയില്‍ സന്തോഷിന്റെയും ബിന്ദുവിന്റെയും മകനാണ്.
◾തിരുവനന്തപുരം കമലേശ്വരത്ത് മദ്യപിച്ചുള്ള തര്‍ക്കത്തിനിടെ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത് ആണ് മരിച്ചത്. സുജിത്തിന്റെ സുഹൃത്ത് ജയന് പൂന്തുറയെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു.
◾ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തേക്കും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് മൂന്നാം തവണയും നോട്ടീസ് നല്‍കിയിട്ടും കേജരിവാള്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് അറസ്റ്റു ചെയ്തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍തന്നെ പ്രചരിപ്പിക്കുന്നത്.
◾അയോധ്യ രാമക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഗോണ്ട സ്വദേശികളായ തഹര്‍ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്.
◾നെഹ്റു മുതല്‍ മന്‍മോഹന്‍സിംഗ് വരെയുള്ള മുന്‍ പ്രധാനമന്ത്രിമാര്‍ക്കൊപ്പം ഡല്‍ഹി തീന്‍മൂര്‍ത്തി ഭവനില്‍ നരേന്ദ്രമോദിക്കും മ്യൂസിയമൊരുങ്ങുന്നു. രണ്ടായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മോദി ഗാലറി അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും.
◾വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി സ്ഥാപക വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വൈ എസ് രാജശേഖര റെഡ്ഢിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഢിയുടെ സഹോദരിയുമാണ് വൈ എസ് ശര്‍മിള.
◾ഇന്ത്യാ – ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് അത്യന്തം ആവേശത്തിലേക്ക്. ദക്ഷിണാഫ്രിക്കക്ക് രണ്ടാമിന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 139 ന് 7 എന്ന നിലയിലാണ്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 84 റണ്‍സെടുത്ത് പുറത്താകാതെ നില്ക്കുന്നു. 3 വിക്കറ്റ് മാത്രം കയ്യിലിരിക്കേ വെറും 41 റണ്‍സിന്റെ ലീഡ് മാത്രമാണ് ദക്ഷിണാഫ്രിക്കക്കുള്ളത്.
◾ഉപഭോക്കാക്കള്‍ക്ക് യുപിഐ മുഖാന്തരം ഓഹരി വിപണികളിലും ഇടപാടുകള്‍ നടത്താനുള്ള അവസരമൊരുക്കി നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. പുതുവര്‍ഷം മുതലാണ് യുപിഐ സംവിധാനം ഉപയോഗിച്ച് ഓഹരികള്‍ വാങ്ങാനുള്ള അവസരം ലഭ്യമാക്കിയിരിക്കുന്നത്. എന്‍പിസിഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇക്വിറ്റി ക്യാഷ് സെഗ്മെന്റില്‍ അടുത്തയാഴ്ച മുതല്‍ ട്രയല്‍ വേര്‍ഷന്‍ ലഭ്യമായി തുടങ്ങും. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത ചുരുക്കം ചില ഇടപാടുകാര്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുകയുള്ളൂ. ഓഹരി വിപണിയില്‍ മള്‍ട്ടിപ്പിള്‍ ഡെബിറ്റ് ഇടപാടുകള്‍ നടത്തുന്നതിന് നിക്ഷേപ തുക അക്കൗണ്ടില്‍ ബ്ലോക്ക് ചെയ്ത് കൊണ്ടാണ് ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം നടപ്പാക്കുന്നത്. ക്ലിയറിംഗ് കോര്പ്പറേഷന്, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍, ഡെപ്പോസിറ്ററീസ്, സ്റ്റോക്ക് ബ്രോക്കര്‍മാര്‍, യുപിഐ ആപ്പ് പ്രൊവൈഡര്‍മാര്‍ എന്നിവരുടെ പിന്തുണയോടെയാണ് ഇവ പ്രവര്‍ത്തിക്കുക. പരീക്ഷണഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ പണം ലോക്ക് ചെയ്ത് വയ്ക്കാവുന്നതാണ്. ക്ലിയറിംഗ് കോര്‍പ്പറേഷനില്‍ നിന്നും സെറ്റില്‍മെന്റ് സമയത്ത് ട്രേഡ് കണ്ഫര്മേഷന് ലഭിച്ചതിനുശേഷം പണം ഡെബിറ്റ് ചെയ്യാനാകും. നിലവില്‍, ബ്രോക്കിംഗ് ആപ്പായ ഗ്രോയിലും, എന്‍പിസിഐയുടെ ഭീം ആപ്പ്, യെസ് പേ നെക്സ്റ്റ് എന്നീ ആപ്പുകളിലും മാത്രമായിരിക്കും ഈ സേവനം ലഭിക്കുകയുള്ളൂ.
◾ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ ദിവസവും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വ്യത്യസ്ത തരത്തിലുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്താന്‍ വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഫോണ്‍ നമ്പര്‍ ഇല്ലാതെയും സുഹൃത്തുക്കളെ കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ യൂസര്‍ നെയിം അടിസ്ഥാനമാക്കി സെര്‍ച്ച് ചെയ്യാന്‍ സഹായിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ രൂപകല്‍പ്പന ചെയ്യുക. ആദ്യ ഘട്ടത്തില്‍ വാട്സ്ആപ്പ് വെബ് ഉപഭോക്താക്കളിലേക്ക് പുതിയ ഫീച്ചര്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്. തുടര്‍ന്ന് മൊബൈല്‍ വേര്‍ഷനിലും യൂസര്‍ നെയിം അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച് ഫീച്ചര്‍ ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് യൂസര്‍ നെയിം, ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ പേര് എന്നിവ ഉപയോഗിച്ച് മറ്റ് ഉപഭോക്താക്കളെ ‘സെര്‍ച്ച്’ ചെയ്യാന്‍ സാധിക്കും. വാട്സ്ആപ്പ് വെബ് സെര്‍ച്ച് ബാറിലാണ് ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുക. ഈ ഫീച്ചറിലൂടെ ഉപഭോക്താക്കളുമായുള്ള ആശയവിനിമയം കൂടുതല്‍ സുഗമമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. നിലവില്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ യൂസര്‍ നെയിം അടിസ്ഥാനമാക്കിയാണ് സെര്‍ച്ച് സാധ്യമാകുന്നത്.
◾ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പോയില്‍ ഏറെ വ്യത്യസ്തത നിറഞ്ഞ പോസ്റ്ററുകളാണ് മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന്റെതായി ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഓരോ പോസ്റ്ററും വിസ്മയിപ്പിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. മമ്മൂട്ടിയുടെ വളരെ വ്യത്യസ്തമായ പോസ്റ്ററുകള്‍ക്ക് പിന്നാലെ നടന് അര്ജുന് അശോകന്റെയും സിദ്ധാര്‍ഥ് ഭരതന്റെയും പോസ്റ്ററുകള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ സ്ത്രീ കഥാപാത്രത്തിന്റെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. നടിയും മോഡലുമായ അമാല്‍ഡ ലിസ് ആണ് പോസ്റ്ററില്‍ ഉള്ളത്. അര്‍ദ്ധനഗ്നയായി നില്ക്കുന്ന അമാല്‍ഡയെ പോസ്റ്ററില്‍ കാണാം. അരയില്‍ തിളങ്ങുന്ന അരഞ്ഞാണവും കാലില്‍ തളയും ഇട്ട് കയ്യില്‍ വളയണിഞ്ഞും നില്ക്കുന്ന പോസ്റ്റര്‍ മുഖം വ്യക്തമാക്കാത്ത തരത്തിലുള്ളതാണ്. ‘കമ്മട്ടിപ്പാടം’ സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് അമാല്‍ഡ ലിസ്. ‘ട്രാന്‍സ്’, ‘സി യു സൂണ്‍’, ‘സുലൈഖ മന്‍സില്‍’ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. അമാല്‍ഡയുടെ കരിയര്‍ ബ്രേക്ക് നല്കുന്ന ചിത്രമാകും ഭ്രമയുഗം എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകള്‍. രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരിയിലാകും ചിത്രത്തിന്റെ റിലീസ്.
◾നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘മലയാളി ഫ്രം ഇന്ത്യ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഈ വര്‍ഷം വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോമഡി- എന്റര്‍ടൈനറായാണ് ചിത്രമൊരുങ്ങുന്നത്. നിവിന്‍ പോളിയെ കൂടാതെ ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനശ്വര രാജന്, അജു വര്‍ഗീസ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗരുഡന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റിഫന്‍ നിര്‍മിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ തോമസ്.
◾വില്‍പ്പനയില്‍ മികച്ച നേട്ടം കുറിച്ച് ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ. 43,84,559 യൂണിറ്റുകളാണ് വിറ്റഴിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 2023 ഡിസംബറില്‍ മാത്രം 3,17,123 യൂണിറ്റുകള്‍ വിറ്റു. ഇതില്‍ 2,86,101 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയും, 31,022 യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടും. ഈ മാസത്തെ ആഭ്യന്തര വില്‍പ്പന 2022 ഡിസംബറിനേക്കാള്‍ 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 82 ശതമാനം വര്‍ധിച്ചു. ആക്ടീവ എച്ച്-സ്മാര്‍ട്ട്, ഷൈന്‍ 100, പുതിയ എസ്പി 160, ഡിയോ 125 മോഡലുകള്‍ പോയ വര്‍ഷം എച്ച്എംഎസ്ഐ വിപണിയിലിറക്കി. റെഡ് വിങ്, ബിഗ് വിങ് ബിസിനസുകളിലായി ആക്ടീവ ലിമിറ്റഡ് എഡിഷന് ഉള്‍പ്പെടെ നിരവധി സ്പെഷ്യല്‍ പതിപ്പുകളും, ഒബിഡി-2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിരവധി മോഡലുകളും 2023ല്‍ വിപണിയില്‍ അവതരിപ്പിച്ചു. ആക്ടീവ ഉടമസ്ഥരുടെ എണ്ണം രണ്ടുകോടി കവിഞ്ഞ് ചരിത്ര നേട്ടത്തിലെത്തിയതും, ഇരുചക്ര വാഹന വിപണിയില്‍ പുതിയ അധ്യായംകുറിച്ച ഹോണ്ടയുടെ എക്സ്റ്റന്‍ഡഡ് വാറന്റി പ്ലസ് പ്രോഗ്രാം അവതരിപ്പിക്കപ്പെട്ടതും 2023ലെ നേട്ടങ്ങളായി.
◾മലയാളത്തിന്റെ എക്കാലത്തെയും ദൃശ്യവിസ്മയമായ മണിച്ചിത്രത്താഴ് എന്ന ചലച്ചിത്രത്തിന്റെ സൃഷ്ടിക്കുപിന്നിലെ അമൂല്യമായ നിമിഷങ്ങളും കൗതുകങ്ങളും പങ്കുവെക്കുകയാണ് സംവിധായകനായ ഫാസില്‍. ഒപ്പം, ഫാസില്‍ എന്ന സംവിധായകനെയും എഴുത്തുകാരനെയും രൂപപ്പെടുത്തിയ കിഴക്കിന്റെ വെനീസെന്ന ആലപ്പുഴയെക്കുറിച്ചുള്ള ഗൃഹാതുരമായ അനുഭവങ്ങളും ഒ.എന്‍.വി. കുറുപ്പ്, ശ്രീവിദ്യ, അശോക്കുമാര് എന്നിവരെക്കുറിച്ചുള്ള ഹൃദ്യമായ സ്മരണകളും. ചലച്ചിത്രത്തെയും ദേശത്തെയും കുറിച്ചുള്ള ഫാസിലിന്റെ ഓര്‍മപ്പുസ്തകം. ‘മണിച്ചിത്രത്താഴും മറ്റ് ഓര്‍മകളും’. ഫാസില്‍. മാതൃഭൂമി ബുക്സ്. വില 185 രൂപ.
◾നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് പേരയ്ക്ക. വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പതിവായി പേരയ്ക്ക കഴിക്കാം. അതുപോലെ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയിലെ ഫൈബറും ആന്റി ഓക്സിഡന്റുകളുമാണ് ഇതിന് സഹായിക്കുന്നത്. മാത്രമല്ല കൊളസ്ട്രോള്‍ കുറയ്ക്കാനും ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കാം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പേരയ്ക്ക രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പേരയ്ക്ക കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് പേരയ്ക്ക. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പേരയ്ക്ക നല്ലതാണ്. ആന്റിഓക്സിഡന്റുകള്‍ ധാരാളമായി ഇതില്‍ അടങ്ങിയിരിക്കുന്നു. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ തടയാന്‍ സഹായിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.24, പൗണ്ട് – 105.58, യൂറോ – 91.06, സ്വിസ് ഫ്രാങ്ക് – 98.04, ഓസ്ട്രേലിയന്‍ ഡോളര്‍ – 56.21, ബഹറിന്‍ ദിനാര്‍ – 220.86, കുവൈത്ത് ദിനാര്‍ -270.78, ഒമാനി റിയാല്‍ – 216.25, സൗദി റിയാല്‍ – 22.19, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 62.48.