P23 yt cover 1

https://dailynewslive.in/ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ മന്‍മോഹന്‍ സിങ്ങിന്റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മന്‍മോഹന്‍സിംഗിന് ആദരാഞ്ജലികള്‍ നേര്‍ന്നു. അമിത് ഷാ, ജെപി നദ്ദ, രാജ്‌നാഥ് സിങ് തുടങ്ങിയ കേന്ദ്രമന്ത്രിമാരും ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും വസതിയിലെത്തി മുന്‍ പ്രധാനമന്ത്രിക്ക് ആദരം നല്‍കി. മല്ലികാര്‍ജുന്‍ ഖര്‍ഗെയും കെ.സി വേണുഗോപാലും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വീട്ടിലെത്തി ആദമരമര്‍പ്പിച്ചു. രാജ്യത്ത് സര്‍ക്കാര്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാത്രിയോടെ മകള്‍ അമേരിക്കയില്‍ നിന്നെത്തിയതിന് ശേഷമാകും സംസ്‌കാര സമയം നിശ്ചയിക്കുക. രാജ്ഘട്ടിന് സമീപം മുന്‍ പ്രധാനമന്ത്രിമാരുടെ അന്ത്യ വിശ്രമ സ്ഥലങ്ങള്‍ക്ക് സമീപം സംസ്‌കരിക്കാനാണ് ആലോചന. സര്‍ക്കാരുമായി ചര്‍ച്ച നടത്തി സമയ ക്രമം നിശ്ചയിച്ചാകും എഐസിസിയിലെ പൊതുദര്‍ശനം.

https://dailynewslive.in/ അക്കാദമിക ലോകത്തും ഭരണരംഗത്തും ഒരേപോലെ അനായാസം തിളങ്ങിയ അപൂര്‍വ രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു ഡോ. മന്‍മോഹന്‍ സിങ് എന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുസ്മരിച്ചു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പരിഷ്‌കരിക്കുന്നതിന് അദ്ദേഹം നിര്‍ണായകസംഭാവനകള്‍ നല്‍കി. രാഷ്ട്രത്തിനായുള്ള സേവനത്തിനും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതത്തിനും അങ്ങേയറ്റത്തെ വിനയത്തിനും അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ വേര്‍പാട് നമുക്കെല്ലാവര്‍ക്കും തീരാനഷ്ടമാണ് എന്നും രാഷ്ട്രപതി പറഞ്ഞു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഡിസംബര്‍ 26 ലെ വിജയി : ശബരീഷ്, തയ്യൂര്‍, എരുമപ്പെട്ടി, തൃശൂര്‍*

https://dailynewslive.in/ സമീപകാലത്ത് രാഷ്ട്രം നേരിട്ട ഏറ്റവും വലിയ നഷ്ടമാണ് മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ്ഘടനയെ ഒരു മജീഷ്യനെപ്പോലെ അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍പിച്ചുവെന്നും അദ്ദേഹത്തിന്റെ ഭരണകാലത്ത് വിവേചനമുണ്ടെന്ന് ഒരു സംസ്ഥാനവും പരാതി പറഞ്ഞിട്ടില്ലെന്നും ആന്റണി പറഞ്ഞു.

https://dailynewslive.in/ അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ച് സസ്പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത് ഐഎഎസ്. ഏഴ് കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് അസാധാരണ രീതിയിലുള്ള കത്ത്. കത്തിന് മറുപടി തന്നാലേ ചാര്‍ജ് മെമ്മോക്ക് മറുപടി നല്‍കൂവെന്നാണ് പ്രശാന്തിന്റെ നിലപാട്. പ്രശാന്തിന്റെ നടപടിയില്‍ കടുത്ത അതൃപ്തിയിലാണ് സര്‍ക്കാര്‍.

https://dailynewslive.in/ സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. ബൂത്തുതലംമുതല്‍ പാര്‍ട്ടിയുടെ മുകള്‍ത്തട്ടുവരെ കാര്യമായ പുനഃസംഘടന വേണമെന്ന് ബെലഗാവിയില്‍ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് സര്‍ക്കാരിന് ആശ്വാസമാകുന്നതും ദുരന്തബാധിതര്‍ക്ക് പ്രതീക്ഷയുമാകുന്ന സുപ്രധാന വിധി ഹൈക്കോടതി പുറത്തിറക്കിയത്. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നല്‍കികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്.

https://dailynewslive.in/ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാത്ത എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ക്രൈംബ്രാഞ്ച്. രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും അധ്യാപകര്‍ ഹാജരായില്ല. ഇതേതുടര്‍ന്നാണ് കര്‍ശന നടപടിയിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങുന്നത്.

https://dailynewslive.in/ ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് തുടരാന്‍ കളമൊരുങ്ങുന്നു. അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്റ്മാര്‍ക്ക് വീണ്ടും മത്സരിക്കാം. ഇതുവഴി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന് വീണ്ടും അവസരം ഒരുങ്ങുകയാണ്. കേന്ദ്ര നിരീക്ഷക വാനതി ശ്രീനിവാസനാണ് ഇതുസംബന്ധിച്ച കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പാര്‍ട്ടിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ വിശദീകരിച്ചത്.

*

class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വിഎസ് സുനില്‍കുമാര്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്ന് മേയര്‍ എംകെ വര്‍ഗീസ് ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണിതെന്നും സുനില്‍ കുമാര്‍ ആരോപിച്ചു.

https://dailynewslive.in/ വീട്ടിലേക്ക് വരുന്നവരോട് കയറരുത് എന്ന് പറയാനുള്ള സംസ്‌കാരമില്ലെന്നും സാമാന്യ മര്യാദയുടെ ഭാഗമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് കേക്ക് കൈപറ്റിയതെന്നും തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. സുനില്‍ കുമാറിന്റെ ആരോപണം പുതിയതല്ലെന്നും മുമ്പും പറഞ്ഞിട്ടുണ്ടെന്നും ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുമ്പോല്‍ അതിനോട് പ്രതികരിക്കാന്‍ കഴിയില്ലെന്നും എംകെ വര്‍ഗീസ് പറഞ്ഞു.

https://dailynewslive.in/ സിപിഎം പത്തനംത്തിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി റോഡിന് ഇരുവശമുള്ള നടപാത കൈയേറി ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചു.ഡിസംബര്‍ 28മുതല്‍ കോന്നിയില്‍ വെച്ച് നാലുദിവസത്തെ ജില്ലാ സമ്മേളനം നടക്കാനിരിക്കെയാണ് പുതിയ വിവാദം.

https://dailynewslive.in/ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ.മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോഴാണ് തനിക്ക് പിന്തുണ ലഭിച്ചതെന്നും അന്ന് കുമ്മനം രാജശേഖരനായിരുന്നു ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയെന്നും മുരളീധരന്‍ വ്യക്തമാക്കി.

https://dailynewslive.in/ നവകേരള ബസ് വീണ്ടും നിരത്തിലേക്ക് ഇറക്കും. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടില്‍ സര്‍വീസ് പുനരാരംഭിക്കും

https://dailynewslive.in/ കേരളത്തെ നടുക്കിയ പെരിയ ഇരട്ട കൊലക്കേസില്‍ നാളെ സിബിഐ കോടതി വിധി പറയാനിരിക്കെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍. പ്രതികള്‍ക്ക് തൂക്കുകയര്‍ തന്നെ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നീതി കിട്ടുമെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു.

https://dailynewslive.in/ രാമേശ്വരം ക്ഷേത്രത്തിന് സമീപം രഹസ്യക്യാമറ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രതികളുടെ ഫോണില്‍ നിന്ന് ഇരുന്നൂറില്‍ അധികം വിഡിയോകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. രാമേശ്വരത്തെ ഹോട്ടലുകളിലും വസ്ത്രം മാറാനുള്ള മുറികളിലും പൊലീസ് പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

https://dailynewslive.in/ അയോധ്യക്കുശേഷം രാജ്യത്ത് പള്ളി- ക്ഷേത്രം തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നത് നല്ലതല്ലെന്ന ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതിന്റെ അഭിപ്രായപ്രകടനത്തെ തള്ളി ആര്‍.എസ്.എസ്. മുഖമാസികയായ ‘ഓര്‍ഗനൈസര്‍’. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനുശേഷം ഇത്തരം തര്‍ക്കങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ആശാസ്യമല്ലെന്നാണ് ഭാഗവത് അഭിപ്രായപ്പെട്ടത്. ഇതിനെ നിരാകരിക്കുന്നതാണ് യു.പി.യിലെ സംഭലില്‍ ഈയിടെ അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലെഴുതിയ ഓര്‍ഗനൈസറിലെ മുഖപ്രസംഗം.

https://dailynewslive.in/ ഇന്ത്യ-പാക് വിഭജനത്തിന്റെ ഭയങ്കരവും വേദനിപ്പിക്കുന്നതുമായ അനുഭവങ്ങള്‍ പകര്‍ത്തിയ ‘ഐസ് കാന്‍ഡി മാനി’ന്റെ രചയിതാവും പാകിസ്താനി നോവലിസ്റ്റുമായ ബാപ്‌സി സിധ്വ (86) അന്തരിച്ചു. യു.എസിലെ ഹൂസ്റ്റണില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം.

https://dailynewslive.in/ തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ വ്രതം തുടങ്ങി. കോയമ്പത്തൂരിലെ വീടിന് മുന്നില്‍ സ്വന്തം ശരീരത്തില്‍ 6 തവണ ചാട്ടവാര്‍ കൊണ്ടടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങിയത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനോടുളള ആദര സൂചകമായി സംസ്ഥാനത്തു ബിജെപിയുടെ ഇന്നത്തെ മറ്റ് പ്രതിഷേധ പരിപാടികള്‍ റദ്ദക്കി.

https://dailynewslive.in/ ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനിരിക്കെ യുഎസ് കോളേജുകളിലും സര്‍വകലാശാലകളിലും ഭയവും അനിശ്ചിതത്വവും പടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍വകലാശാലകളും കോളേജുകളും വിദേശ വിദ്യാര്‍ഥികളോട് ശൈത്യകാല അവധി അവസാനിക്കും മുമ്പേ ക്യാമ്പസിലെത്താന്‍ ആവശ്യപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ ഗാസയിലെ അഭയാര്‍ഥിക്കൂടാരങ്ങളില്‍ കൊടുംതണുപ്പ് സഹിക്കാനാവാതെ പിഞ്ചുകുഞ്ഞുങ്ങള്‍ മരണപ്പെടുന്നത് തുടര്‍ക്കഥയാവുന്നു. പ്രസവിച്ച് മൂന്നാഴ്ച പ്രായമായ ഒരു കുഞ്ഞുകൂടി മരണപ്പെട്ടതോടെ കൊടുംതണുപ്പില്‍ മരണപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി.

https://dailynewslive.in/ ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തില്‍ ആക്രമണം നടത്തി ഇസ്രയേല്‍. സനയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന ബോംബാക്രമണത്തില്‍നിന്ന് ടെഡ്രോസും സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ടെഡ്രോസ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിമാനത്തിലേക്ക് കയറാന്‍ തുടങ്ങവേയാണ് പെട്ടെന്ന് ആക്രമണമുണ്ടായത്. അദ്ദേഹം യാത്ര ചെയ്യാനിരുന്ന വിമാനത്തിലെ ക്രൂ അംഗത്തിനും പരുക്കുണ്ട്.

https://dailynewslive.in/ ബോക്സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ആധിപത്യം. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 310 റണ്‍സ് വേണം. ഇന്ത്യക്ക് വേണ്ടി യശസ്വി ജയ്സ്വാള്‍ 82 റണ്‍സെടുത്തു. നേരത്തെ 311 ന് 6 എന്ന നിലയില്‍ രണ്ടാം ദിനം കളി തുടങ്ങിയ ഓസ്‌ട്രേലിയ 474 ന് എല്ലാവരും പുറത്തായി. 140 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തിന്റേയും അദ്ദേഹത്തിന് പിന്തുണ നല്‍കി 49 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സിന്റേയും പ്രകടനമാണ് ഓസ്‌ട്രേലിയയെ മികച്ച നിലയില്‍ എത്തിച്ചത്.

https://dailynewslive.in/ ക്രിസ്മസ് തലേന്നും ക്രിസ്മസ് ദിനത്തിലും കേരളത്തില്‍ നടന്നത് റെക്കോഡ് മദ്യവില്‍പ്പന. ഡിസംബര്‍ 24, 25 തീയതികളില്‍ മലയാളികള്‍ 152.06 കോടി രൂപയുടെ മദ്യമാണ് കുടിച്ചു തീര്‍ത്തത്. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്നും ക്രിസ്മസ് ദിനത്തിലും 122.14 കോടി രൂപയുടെ മദ്യവില്‍പന ആയിരുന്നു നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലത്തെ മദ്യവില്‍പ്പനയില്‍ 24.50 ശതമാനം (29.92 കോടി രൂപ) വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മദ്യത്തിന്റെ വിലയിലുണ്ടായ വര്‍ധന, ഉപയോക്താക്കളുടെ പണം ചെലവഴിക്കുന്നതിനുളള പ്രവണതയിലുളള വര്‍ധന തുടങ്ങിയവയാണ് മദ്യവില്‍പന കൂടാനുളള കാരണങ്ങള്‍. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ 54.64 കോടി രൂപയുടെ മദ്യമാണ് ഡിസംബര്‍ 25 ന് വിറ്റത്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിവസം 51.14 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.84 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ക്രിസ്മസ് തലേന്ന് 97.42 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് 71.40 കോടി രൂപയുടെയും വെയര്‍ഹൗസുകളില്‍ നിന്ന് 26.02 കോടി രൂപയുടെയും മദ്യ വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം 71 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. 37.21 ശതമാനം വര്‍ധനവാണ് ക്രിസ്മസ് തലേന്ന് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.

https://dailynewslive.in/ ആപ്പിനുള്ളില്‍ തന്നെ ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഐഒഎസ് അപ്‌ഡേറ്റിനുള്ള ഏറ്റവും പുതിയ വാട്‌സ്ആപ്പ് പതിപ്പായ 24.25.80 ഉള്ള ചില ഉപയോക്താക്കള്‍ക്കാണ് ഈ സേവനം നിലവില്‍ ലഭ്യമായിട്ടുള്ളത്. ഫീച്ചറിലൂടെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ബാഹ്യ സ്‌കാനിങ് ടൂളുകളോ തേര്‍ഡ് പാര്‍ട്ടി ആപ്പുകളോ ആവശ്യമില്ലാതെ ഫോണ്‍ കാമറ ഉപയോഗിച്ച് ഡോക്യുമെന്റ് വേഗത്തില്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുമെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. വരും ആഴ്ചകളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണില്‍ ഡോക്യുമെന്റ് സ്‌കാനര്‍ എങ്ങനെ ഉപയോഗിക്കാം? വാട്ട്‌സ്ആപ്പ് തുറക്കുക >> ‘+’ ടാപ്പുചെയ്ത് ഡോക്യുമെന്റ് തെരഞ്ഞെടുക്കുക. ഡോക്യുമെന്റ് തെരഞ്ഞെടുത്ത ശേഷം, മൂന്ന് ഓപ്ഷനുകള്‍ കാണാം. ഫയല്‍സില്‍ നിന്ന് തെരഞ്ഞെടുക്കുക, ഫോട്ടോ അല്ലെങ്കില്‍ വിഡിയോ തെരഞ്ഞെടുക്കുക, ഡോക്യുമെന്റ് സ്‌കാന്‍ ചെയ്യുക. ഇതില്‍ ഡോക്യുമെന്റ് സ്‌കാന്‍ ചെയ്യുക എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. വാട്‌സ്ആപ്പ് മെസഞ്ചര്‍ ആപ്പില്‍ സ്‌കാന്‍ ചെയ്ത ഡോക്യുമെന്റ് ഷെയര്‍ ചെയ്യാം. വാട്ട്‌സ്ആപ്പിന്റെ പുതിയ ഡോക്യുമെന്റ് ഫീച്ചര്‍ നിലവില്‍ ഐഫോണുകളില്‍ ലഭ്യമാണ്. ഉടന്‍ തന്നെ മറ്റ് ഉപയോക്താക്കളിലേക്കും എത്തും.

https://dailynewslive.in/ എസ്സാ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിച്ച് ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനില്‍ വരുന്ന ചിത്രം ജനുവരി 3 ന് റിലീസ് ചെയ്യും. ചിത്രത്തില്‍ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രന്‍സ്, ഷാലു റഹിം എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി, ബോബന്‍ സാമുവല്‍, ഭഗത് മാനുവല്‍, ജയകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

https://dailynewslive.in/ രേഷ രഞ്ജിത്ത്, രമ ശുക്ല, ജസ്പ്രീത് സിംഗ്, മീനാക്ഷി അനീഷ്, ബാജിയോ ജോര്‍ജ്, ജോഹാന്‍ എം ഷാജി, വിഷ്ണു സജീവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ്ഡെയില്‍’. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലര്‍ പുറത്തെത്തി. ആംസ്റ്റര്‍ഡാം മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ രേഷ്മ സി എച്ച് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ തോമസ് ടി ജെ നിര്‍വ്വഹിക്കുന്നു. സംഗീതം ഫ്രാന്‍സിസ് സാബു, എഡിറ്റിംഗ് രതീഷ് മോഹനന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹോചിമിന്‍, മേക്കപ്പ് രജീഷ് ആര്‍ പൊതാവൂര്‍, ആര്‍ട്ട് ശ്രീകുമാര്‍ ആലപ്പുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നവാസ് അലി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അയൂബ് ചെറിയ, റെനീസ് റഷീദ്, സൗണ്ട് മിക്സിംഗ് ആന്റ് ഡിസൈനിംഗ് ആശിഷ് ജോണ്‍ ഇല്ലിക്കല്‍, സംവിധാന സഹായികള്‍ ഹരീഷ്‌കുമാര്‍ വി, ആല്‍ബിന്‍ ജോയ്.

https://dailynewslive.in/ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ യൂണികോണ്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ ഘടകങ്ങള്‍ നിരീക്ഷിച്ച് പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഉടമയെ അലര്‍ട്ട് ചെയ്യിക്കുന്ന ഓണ്‍ ബോര്‍ഡ് ഡയഗനോസ്റ്റിക്‌സ് രണ്ട് സാങ്കേതികവിദ്യയുമായാണ് ബൈക്ക് പുറത്തിറങ്ങുന്നത്. 2025 ഹോണ്ട യൂണികോണിന്റെ വില 1,19,481 രൂപയാണ്. പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, റേഡിയന്റ്, റെഡ് മെറ്റാലിക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളുള്ള ഒറ്റ വേരിയന്റിലാണ് പുതിയ യൂണികോണ്‍ ലഭ്യമാകുക. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ഇക്കോ ഇന്‍ഡിക്കേറ്റര്‍ തുടങ്ങി നിരവധി വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു പുതിയ സമ്പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കിടയിലും സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നവിധം യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടും ഉണ്ട്. യൂണികോണിന് കരുത്തേകുന്നത് 162.71സിസി, സിംഗിള്‍-സിലിണ്ടര്‍, ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എന്‍ജിനാണ്. 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ഈ മോട്ടോര്‍ 7500 ആര്‍പിഎമ്മില്‍ 9.7 കിലോവാട്ട് പവറും 5250 ആര്‍പിഎമ്മില്‍ 14.58 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

https://dailynewslive.in/ ഒരു പുസ്തകത്തിനും അവതാരിക എഴുതിച്ചിട്ടില്ലാത്ത എം.ടി. അനേകം പേരുടെ പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതിക്കൊടുത്തിട്ടുണ്ട്; ചില സ്വന്തം പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതിയിട്ടുണ്ട്. അവയില്‍നിന്ന് തെരഞ്ഞെടുത്തവയുടെ സമാഹാരം. കവിത, ചെറുകഥ, നോവല്‍, നാടകം, തിരക്കഥ, സിനിമ ആത്മകഥ, യാത്രാവിവരണം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചുള്ള അവതാരികകള്‍. എം.ടിയുടെ മറ്റൊരു ലേഖനസമാഹാരം പോലെ വായിച്ചാസ്വദിക്കാവുന്ന പുസ്തകം. ‘പുസ്തകത്തിന്റെ പൂമുഖം’. എം ടി വാസുദേവന്‍ നായര്‍. മാതൃഭൂമി ബുക്സ്. വില 389 രൂപ.

https://dailynewslive.in/ പുറത്തിറങ്ങിയാല്‍ ചര്‍മത്തില്‍ ടാന്‍ അടിക്കുക സാധാരണമാണ്. സൂര്യന്റെ അള്‍ട്രാവൈലറ്റ് രശ്മികളില്‍ നിന്ന് രക്ഷപെടാന്‍ സണ്‍ക്രീന്‍ പുരട്ടുക എന്നതാണ് ഉടനടിയുള്ള പരിഹാരം. എന്നാല്‍ യുവി രശ്മികളെ തുടര്‍ന്നുണ്ടാകുന്ന ചര്‍മത്തിലെ ടാനിന്റെ തോത് കൂടുന്നതും കുറയുന്നതും നമ്മുടെ ആമാശയത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കുടലിന്റെ ആരോഗ്യം പോലുള്ള ആന്തരിക ഘടകങ്ങള്‍ യുവി രശ്മികളോടുള്ള നമ്മുടെ ചര്‍മത്തിന്റെ പ്രതികരണത്തില്‍ സൂക്ഷ്മമായ പങ്ക് വഹിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നമ്മള്‍ കഴിക്കുന്ന ഭക്ഷണം ദഹിപ്പിച്ച് അവയില്‍ നിന്ന് ശരീരത്തിന് ആവശ്യമായ പോഷകങ്ങളെ വലിച്ചെടുക്കുകയാണ് കുടലിന്റെ പ്രധാന ജോലിയെങ്കിലും മൊത്തത്തിലുള്ള ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്ന കോടിക്കണക്കിന് വരുന്ന സൂക്ഷ്മാണുക്കളുടെ ആവാസ കേന്ദ്ര കൂടിയാണ് കുടല്‍. സന്തുലിതമായ കുടല്‍ മൈക്രോബയോം ശരീരവീക്കം കുറച്ച് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിലും ഇത് കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ഈ ഒരു ബാലന്‍സ് നഷ്ടപ്പെടുന്നത് ശരീര വീക്കത്തിനും ഓക്‌സിഡേറ്റീവ് സ്‌ട്രെസിലേക്കും നയിക്കാം. ഡിസ്ബയോസിസ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. കുടലിന്റെ ആരോഗ്യം മോശമാകുന്നത് യഥാര്‍ത്ഥത്തില്‍ ടാനിങ് വര്‍ധിപ്പിക്കുന്നതിന് കാരണമാകുമോ? കുടലിന്റെ മോശം ആരോഗ്യം ശരീര വീക്കം, ഓക്സിഡേറ്റീവ് സമ്മര്‍ദം എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് ചര്‍മത്തില്‍ പിഗ്മെന്റേഷന്‍ ഡിസോര്‍ഡേഴ്സ് അല്ലെങ്കില്‍ അസമമായ ടാനിങ് എന്നിവ വര്‍ധിപ്പിക്കും. കുടലിന്റെ മോശം ആരോഗ്യം സൂര്യതാപത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് യുവി രശ്മികളെ തുടര്‍ന്നുള്ള ചര്‍മത്തിലെ ടാനിങ് വര്‍ധിപ്പിക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.71, പൗണ്ട് – 107.41. യൂറോ – 89.34, സ്വിസ് ഫ്രാങ്ക് – 95.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.34, ബഹറിന്‍ ദിനാര്‍ – 227.25, കുവൈത്ത് ദിനാര്‍ -278.10, ഒമാനി റിയാല്‍ – 222.62, സൗദി റിയാല്‍ – 22.82, യു.എ.ഇ ദിര്‍ഹം – 23.34, ഖത്തര്‍ റിയാല്‍ – 23.60, കനേഡിയന്‍ ഡോളര്‍ – 59.50.