yt cover 30

https://dailynewslive.in/ ഇനി എംടി ഇല്ലാത്ത കാലം. മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഇന്ന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

https://dailynewslive.in/ 1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കള്‍. നാല് ആണ്‍മക്കളില്‍ ഇളയ മകന്‍. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. കുറച്ചുകാലം അധ്യാപകന്‍. 1954-ല്‍ നടന്ന ലോകചെറുകഥാ മല്‍സരത്തില്‍ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥ ഒന്നാമതെത്തിയതോടെയാണ് എംടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഡിസംബര്‍ 25 ലെ വിജയി : അബ്ദുള്‍ നാസര്‍, പാറപ്പുറം, മറ്റത്തൂര്‍ പോസ്റ്റ്, മലപ്പുറം*

https://dailynewslive.in/ 1956-ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ഔദ്യോഗിക സേവനത്തിനു തുടക്കമിട്ട എംടി 1968-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981-ല്‍ ആ സ്ഥാനം രാജിവെച്ചു. 1989-ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയിലെത്തി. 1999-ല്‍ മാതൃഭൂമിയില്‍നിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. നിലവില്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനാണ്.

https://dailynewslive.in/ നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും മുദ്ര പതിപ്പിച്ച എംടി, പത്രാധിപര്‍ എന്ന നിലയിലും അതുല്യനാണ്. ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിര്‍മാല്യം ഉള്‍പ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

https://dailynewslive.in/ 2005-ല്‍ രാജ്യം എം.ടിയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995-ല്‍ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നീ പ്രധാന ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു. സിനിമാ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 11 തവണയും നേടിയ എംടിക്ക് ജെ.സി. ദാനിയേല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്നു തവണ ലഭിച്ചു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം. ഡിസംബര്‍ 26, 27 തിയ്യതികളിലെ ദുഖാചരണത്തിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള സാഹിത്യത്തെയും സിനിമയെയും പത്രപ്രവര്‍ത്തനത്തെയും ഒരുപോലെ സമ്പന്നമാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ജ്ഞാനപീഠ സമ്മാനിതനായ എം ടി വാസുദേവന്‍ നായരെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മലയാളിയുടെ മനസ്സറിഞ്ഞ മാന്ത്രികത്തൂലികയായിരുന്നു എംടിയെന്ന രണ്ടക്ഷരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മലയാളസാഹിത്യ, സാംസ്‌കാരിക മണ്ഡലത്തില്‍ വെളിച്ചം പകര്‍ന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനെയാണ് നഷ്ടപ്പെട്ടതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടത്. എം ടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നുവെന്നാണ് കെ പി സി സി അധ്യക്ഷന്‍ സുധാകരന്‍ പറഞ്ഞത്. മലയാളം ഉള്ളിത്തോളം കാലം എം ടിക്ക് മരണമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലയാള കഥയെ, നോവല്‍ സാഹിത്യത്തെ കവിതയുടെ ലാവണ്യ ഭംഗിയിലേക്കടുപ്പിച്ച എഴുത്തുകാരനാണ് എംടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

https://dailynewslive.in/ എംടിയുടെ വിയോഗത്തില്‍ തന്റെ മനസ് ശൂന്യമാകുന്നതുപോലെ തോന്നുന്നുവെന്നും ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നുവെന്നും നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കാണുമ്പോഴൊക്കെ വാത്സല്യം തന്നുവെന്നും ഇടയ്ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുവെന്നും ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന തനിക്ക് സമ്മാനിച്ച എഴുത്തോലയും മതി ഒരായുസ്സിലേക്കെന്ന് നടി മഞ്ജു വാര്യര്‍. തെന്നിന്ത്യന്‍ സാഹിത്യ ലോകത്തേയും കലാസ്വാദകരെയും ദുഃഖത്തിലാഴ്ത്തിയാണ് എം.ടി.യുടെ വിടവാങ്ങലെന്ന് നടന്‍ കമല്‍ഹാസന്‍.

https://dailynewslive.in/ അന്തരിച്ച വിശ്വസാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ഭൗതിക ശരീരം കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചു. വൈകിട്ടു നാലു വരെ വീട്ടില്‍ അന്തിമോപചാരമര്‍പ്പിക്കാം. അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം. എംടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആരാധകര്‍ അടക്കം വന്‍ ജനാവലി എത്തിയിരുന്നു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തോട് മുഖം തിരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഏപ്രിലാണ് കുറ്റപത്രം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി അയച്ചത്. ഓഗസ്റ്റില്‍ സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. എട്ട് മാസമായിട്ടും കേന്ദ്രം ഇതേവരെ അനുമതി നല്‍കിയില്ല. സിവില്‍ ഏവിേഷന്‍ നിയമം ചുമത്തിയോടെയാണ് കേന്ദ്രാനുമതിവേണ്ടി വന്നത്.

https://dailynewslive.in/ വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാന്‍ ആലോചന. കിഫ്ബിയുടെ കണ്‍സള്‍ട്ടന്‍സിയായ കിഫ്കോണിന്റെ മേല്‍നോട്ടത്തിലാകും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ഇതടക്കം സുപ്രധാന തീരുമാനങ്ങള്‍ അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാന്‍ രണ്ടിടത്തായി രണ്ട് ടൗണ്‍ഷിപ്പാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്.

https://dailynewslive.in/ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം.കെ.രാഘവന്‍ എംപി. കേരളത്തില്‍ ഭരണത്തില്‍ വരിക എളുപ്പമല്ലെന്നും ഉപതെരഞ്ഞെടുപ്പുകള്‍ വിജയിച്ചതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കണമെന്നില്ലെന്നും എം.കെ.രാഘവന്‍ അഭിപ്രായപ്പെട്ടു. ജയിക്കുമെന്ന ആത്മവിശ്വാസം അബദ്ധത്തിലേക്കുള്ള പോക്കാണ്. നിലവില്‍ മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ച അനാവശ്യമാണെന്നും രാഘവന്‍ പ്രതികരിച്ചു.

https://dailynewslive.in/ പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഹാജരായിരുന്നില്ല. ഈ സാഹചര്യത്തില്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയെന്ന് വിലയിരുത്തിയാണ് നടപടി.

https://dailynewslive.in/ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ കുറ്റാരോപിതരായ എം എസ് സൊല്യൂഷന്‍സിന്റെ സിഇഒക്കെതിരെ വിശദമായ അന്വേഷണവുമായി ക്രൈം ബ്രാഞ്ച്. ഷുഹൈബിന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ച് മെറ്റാ കമ്പനിക്ക് ഇ മെയിലയച്ചു. വാട്സ്ആപ്പ്, ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങളാണ് തേടിയത്.

https://dailynewslive.in/ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനപുണ്യമേകി ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തിയുളള ദീപാരാധന നടന്നു. 41 ദിവസത്തെ മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുള്ള മണ്ഡലപൂജ ചടങ്ങുകള്‍ ഇന്ന് നടക്കും. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ദേവസ്വം മന്ത്രി വി. എന്‍ വാസവന്‍ പമ്പയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ചു. വൈകിട്ട് അഞ്ചരയോടെ ദേവസ്വത്തിന്റെയും വിവിധ വകുപ്പുകളുടെയും പ്രതിനിധി സംഘം സന്നിധാനത്ത് നിന്ന് ശരംകുത്തിയില്‍ എത്തി ഘോഷയാത്രയെ ആചാരപൂര്‍വ്വം സ്വീകരിച്ചു.

https://dailynewslive.in/ ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു ഇന്ന് സമാപനം. മണ്ഡലപൂജ ദിവസമായ ഇന്ന് രാത്രി 11 മണിക്കു ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

https://dailynewslive.in/ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പ്രശാന്തിന്റെ ചില മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകളും ദൃശ്യങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

https://dailynewslive.in/ പത്തനംതിട്ട തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. സ്ത്രീകളെ അടക്കം ആക്രമിച്ച സംഭവത്തില്‍ കോയിപ്രം പൊലീസാണ് അഞ്ച് പേരെ പിടികൂടിയത്. ലഹരിക്കടിമപ്പെട്ട സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പൊലീസ് പറഞ്ഞു.

https://dailynewslive.in/ ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തെ കേസിലുള്‍പ്പെടുത്താതെ പൊലീസിന്റെ മെല്ലെപ്പോക്ക്. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ല കമ്മറ്റിയംഗം വി ആര്‍ സജിക്കെതിരെയാണ് കേസെടുക്കാത്തത്. സജിയുടെ ഭീഷണി സന്ദേശമെത്തിയ സാബുവിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള തെളിവുകള്‍ കൂടി കിട്ടിയ ശേഷം സജിക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാണ് പൊലീസിന്റെ നീക്കം.

https://dailynewslive.in/ ഇടത് സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്ത ഗവര്‍ണറായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗവര്‍ണര്‍ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സി.പി.എം കരുതരുതെന്നും ഏത് ഗവര്‍ണര്‍ വന്നാലും സി.പി.എം സര്‍ക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

https://dailynewslive.in/ കേരള ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ആരിഫ് മുഹമ്മദ് ഖാന് ദീര്‍ഘായുസും ആരോഗ്യവും നല്ല ബുദ്ധിയുമുണ്ടാവട്ടേയെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ ബാലന്‍. ഇവിടെ കാണിച്ചത് പോലെ തന്നെ അദ്ദേഹം ബിഹാറിലും അദ്ദേഹത്തിന്റെ പ്രത്യേക കഴിവുകള്‍ ഉപയോഗിക്കുമെന്ന് ആശിക്കുന്നതായും എകെ ബാലന്‍ പറഞ്ഞു.

https://dailynewslive.in/ കൊല്ലം ശാസ്താംകോട്ടയില്‍ പെയിന്റിങ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. ആലപ്പുഴ കോട്ടപ്പുറം സ്വദേശിയായ വിനോദാണ് കമ്പി വടികൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയത്തില്‍ സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

https://dailynewslive.in/ സൈബര്‍ തട്ടിപ്പുകളുടെ മാസ്റ്റര്‍ ബ്രെയിനെ കൊല്‍ക്കത്തയലെത്തി പിടികൂടി കൊച്ചി പൊലീസ്. പിടിക്കപ്പെട്ട ലിങ്കണ്‍ ബിശ്വാസ് രാജ്യവ്യാപകമായി പണം തട്ടാന്‍ ഉപയോഗിച്ചത് നാനൂറിലധികം ബാങ്ക് അക്കൗണ്ടുകളാണ്. കംബോഡിയ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പുകള്‍ക്ക് രാജ്യത്ത് നേതൃത്വം നല്‍കുന്ന പ്രധാനിയാണ് ഇയാളെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ യുവമോര്‍ച്ച നേതാവായ ഇയാള്‍ തട്ടിപ്പ് പണം എങ്ങനെ ചെലവഴിച്ചു എന്നതിലും അന്വേഷണം തുടരുകയാണ്.

https://dailynewslive.in/ തൃശൂര്‍ പാലയൂര്‍ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐയ്ക്കെതിരെ നടപടി വേണമെന്ന് സി.പി.എം. സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറി ടി.ടി. ശിവദാസ് ആണ് എസ്ഐയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. എസ്.ഐയുടെ പള്ളിയിലെ ഇടപെടല്‍ അനാവശ്യമെന്ന് സി.പി.എം അഭിപ്രായപ്പെട്ടു.

https://dailynewslive.in/ പാലയൂര്‍ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐ അവധിയില്‍ പ്രവേശിച്ചു. തൃശൂര്‍ ചാവക്കാട് എസ്.ഐ വിജിത്താണ് തന്റെ നടപടി വലിയ വിവാദമായതോടെ അവധിയില്‍ പ്രവേശിച്ചത്. ശനിയാഴ്ച മുതല്‍ വിജിത്തിന് ശബരിമല ഡ്യൂട്ടിയാണ്. സിപിഎം അടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നതിന് പിന്നാലെയാണ് വിജിത്ത് അവധിയില്‍ പോയത്.

https://dailynewslive.in/ തൃശൂരില്‍ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി. തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം.

https://dailynewslive.in/ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസുമായി കൂടിക്കാഴ്ച നടത്തി കെ സുരേന്ദ്രന്‍. ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ക്രിസ്മസ് കേക്കുമായി എത്തിയായിരുന്നു സന്ദര്‍ശനം. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിന്റെ സന്ദര്‍ശനം മാത്രമാണെന്നും കെ സുരേന്ദ്രന്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

https://dailynewslive.in/ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവ’ത്തിന് വര്‍ണാഭമായ തുടക്കം. പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ‘ഇലുമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാര്‍മണി’ എന്ന ആശയത്തിലാണ് ആഘോഷ പരിപാടി.

https://dailynewslive.in/ കാട്ടാന ആക്രമണത്തില്‍ പാലക്കാട് പറമ്പിക്കുളം തേക്കടിയില്‍ വയോധികന്‍ കൊല്ലപ്പെട്ടു. വടക്കഞ്ചേരി സ്വദേശി മാധവനാണ് (65) മരിച്ചത്. തേക്കടി വരടികുളം എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന മാധവന്‍ സുഹൃത്തുക്കളോടൊപ്പം അല്ലിമൂപ്പന്‍ കോളനിയിലെ കടയില്‍ നിന്ന് തിരിച്ചു പോവുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ മാധവനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

https://dailynewslive.in/ അണ്ണാ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പ്രതി പിടിയില്‍. സര്‍വകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വില്‍ക്കുന്ന കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന്‍ എന്ന 37കാരനാണ് പിടിയിലായതെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് പറയുന്നു.

https://dailynewslive.in/ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത് സ്വദേശിയായ ജിതേന്ദ്ര എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമെന്ന് ദില്ലി പൊലീസ് വിലയിരുത്തുന്നു.

https://dailynewslive.in/ ഉത്തരാഖണ്ഡിലെ ഭീംതാല്‍ ടൗണിന് സമീപം ബസ് തോട്ടിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. അല്‍മോറയില്‍ നിന്ന് ഹല്‍ദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് ഭീംതാലിന് സമീപം 1500 അടി താഴ്ചയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു.

https://dailynewslive.in/ പുനഃസംഘടനക്ക് സമയ പരിധി നിശ്ചയിക്കാന്‍ കോണ്‍ഗ്രസ്. കര്‍ണ്ണാടകയിലെ ബെലഗാവിയില്‍ ഇന്ന് ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും. ഗാന്ധിജി പങ്കെടുത്ത ബെലഗാവി കോണ്‍ഗ്രസ് സമ്മേളനത്തിന്റെ നൂറാം വാര്‍ഷിക സ്മരണ പുതുക്കിയാകും ബെലഗാവിയില്‍ പ്രവര്‍ത്തക സമിതി ചേരുക.

https://dailynewslive.in/ ക്രിസ്തുമസ് ദിനത്തില്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ പി നദ്ദ ദില്ലി സേക്രട്ട് ഹാര്‍ട്ട് പള്ളിയിലെ ബിഷപ്പ് ഹൌസില്‍ എത്തി ദില്ലി രൂപത ബിഷപ്പ് അനില്‍ കൂട്ടോയുമായി കൂടിക്കാഴ്ച നടത്തി. ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോക്കൊപ്പം നദ്ദ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ എത്തി പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു.

https://dailynewslive.in/ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ ഏത് നിമിഷവും അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. അതിഷിയെ അറസ്റ്റ് ചെയ്യാനും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വീടുകള്‍ റെയ്ഡ് ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അലങ്കോലമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും കെജ്രിവാള്‍ തുറന്നടിച്ചു.

https://dailynewslive.in/ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നടന്‍ അല്ലു അര്‍ജുന്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആര്‍ ഭൂപതി റെഡ്ഡി. അല്ലു അര്‍ജുന്റെ സിനിമകള്‍ സംസ്ഥാനത്ത് ഓടാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എ മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ കസാഖിസ്ഥാനില്‍ അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം തകര്‍ന്ന് 39 പേര്‍ മരിച്ചു. അസര്‍ബൈജാനിലെ ബകുവില്‍നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

https://dailynewslive.in/ അംബേദ്കര്‍ വിവാദത്തില്‍ അമിത്ഷാക്കെതിരായ കോണ്‍ഗ്രസ് പ്രചാരണത്തെ ചെറുക്കാന്‍ ബിജെപി. അംബേദ്കറോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് തുറന്ന് കാട്ടാന്‍ വ്യാപകമായ പ്രചാരണം തുടങ്ങും. ദില്ലിയില്‍ നടന്ന എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗത്തിലാണ് ബിജെപി തീരുമാനം. ഇക്കാര്യത്തില്‍ ഘടകകക്ഷികളോടും ബിജെപി പിന്തുണ തേടി. പാര്‍ലമെന്റില്‍ നടന്ന കാര്യങ്ങള്‍ യോഗത്തില്‍ അമിത് ഷാ വിശദീകരിച്ചു.

https://dailynewslive.in/ മഹാകുംഭ മേളയ്ക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി വിപുലമായ ക്രമീകരണങ്ങളുമായി ഐആര്‍സിടിസി. ഏകദേശം 3000 ഫെയര്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കൊപ്പം ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ക്ക് താമസ സൗകര്യവുമാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി വിഭാഗമായ ഐആര്‍സിടിസി ത്രിവേണി സംഗമത്തിന് സമീപം ടെന്റ് സിറ്റി, മഹാകുംഭ് ഗ്രാമം ഒരുക്കിയിട്ടുണ്ട്.

https://dailynewslive.in/ ക്രിസ്മസ് ദിനത്തില്‍ യുക്രൈന്റെ ഊര്‍ജ സംവിധാനം തകര്‍ത്ത് റഷ്യ. ക്രിവി റിഹിലെയും ഖാര്‍ കീവിലെയും ജനവാസമേഖലകള്‍ക്കു നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു. നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ തന്റെ അന്താരാഷ്ട്ര കരിയറില്‍ ഖേദിക്കേണ്ട ഒരു കാര്യവും തോന്നിയിട്ടില്ലെന്നും ഗംഭീര വിടവാങ്ങല്‍ എന്ന ആശയത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. അശ്വിന്‍ ഗംഭീരമായ വിടവാങ്ങല്‍ മത്സരം അര്‍ഹിച്ചിരുന്നുവെന്ന കപില്‍ ദേവിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അശ്വിന്‍.

https://dailynewslive.in/ ജനങ്ങളുടെ ഇഷ്ടവിഭവങ്ങളില്‍ താരം ബിരിയാണി തന്നെ. സ്വിഗ്ഗിയിലൂടെ ഈ വര്‍ഷം ഇന്ത്യയില്‍ വിറ്റത് 8.3 കോടി ബിരിയാണികളാണ്. ഒരു മിനുട്ടില്‍ ഇന്ത്യയില്‍ സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്യപ്പെടുന്നത് 158 ബിരിയാണികള്‍. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇഷ്ടഭക്ഷണത്തില്‍ മുന്നില്‍ നില്‍ക്കുകയാണ് ബിരിയാണി. ദോശക്കാണ് രണ്ടാം സ്ഥാനം. 2.3 കോടി ഓര്‍ഡറുകളാണ് ഈ വര്‍ഷം ഇതുവരെ ദോശക്ക് ലഭിച്ചത്. ഉച്ച ഭക്ഷണത്തിനും നല്ല ഡിമാന്റുണ്ട്. 21 ലക്ഷം പേരാണ് ഉച്ച ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ബംഗളുവില്‍ പാസ്തക്കുള്ള ഓര്‍ഡറുകളും ഉയര്‍ന്നതാണ്. ഡിമാന്റുള്ള വിഭവങ്ങള്‍ സ്‌നാക്കുകളില്‍ ഡിമാന്റ് ചിക്കന്‍ റോളിനാണ്. 24 ലക്ഷം പേരാണ് ഇതിന് ഈ വര്‍ഷം ഓര്‍ഡര്‍ നല്‍കിയത്. 16.3 ലക്ഷം ഓര്‍ഡറുകളുമായി ചിക്കന്‍ സമൂസയാണ് രണ്ടാം സ്ഥാനത്ത്. 13 ലക്ഷം പേര്‍ ആവശ്യപ്പെട്ട പൊട്ടറ്റോ ഫ്രൈസും പട്ടികയില്‍ മുന്നിലുണ്ട്. രാത്രി കാല ഭക്ഷണത്തില്‍ ആളുകള്‍ക്ക് പ്രിയം ചിക്കന്‍ ബര്‍ഗറുകളോടാണ്. ഈ വര്‍ഷം രാത്രി 12 മണിക്കും 2 മണിക്കും ഇടയില്‍ ബര്‍ഗറിന് ലഭിച്ചത് 18.4 ലക്ഷം ഓര്‍ഡറുകള്‍. അര്‍ധരാത്രിയിലെ ഓര്‍ഡറുകളില്‍ ബിരിയാണിയോട് കിടപിടിക്കുന്നതാണ് ബര്‍ഗറുകളും. ദോശക്ക് ഏറ്റവുമധികം ഡിമാന്റുള്ളത് ബംഗളുരു നഗരത്തിലാണ്. ഡല്‍ഹി, ചണ്ഡിഗഡ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ആലു പൊറോട്ട, ചോള ബട്ടൂര തുടങ്ങിയ വിഭവങ്ങള്‍ക്കും.

https://dailynewslive.in/ മലയാള സിനിമയില്‍ സമീപകാലത്തെ വലിയ വിജയങ്ങളിലൊന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ഈ മാസം 20 നാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ സിനിമ പ്രേക്ഷകരെ, വിശേഷിച്ചും യുവപ്രേക്ഷകരെ ആദ്യ ദിനങ്ങളില്‍ത്തന്നെ കാര്യമായി തിയറ്ററുകളില്‍ എത്തിച്ചു. മലയാളം പതിപ്പിനൊപ്പം ഉത്തരേന്ത്യയില്‍ 20 ന് ഹിന്ദി പതിപ്പും റിലീസ് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു ഭാഷയിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് റിലീസിന് ഒരുങ്ങുന്നത്. തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റെ വിതരണാവകാശം 3 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഇതിനൊപ്പം ചിത്രം തിയറ്ററുകളിലെത്തുമ്പോള്‍ വരുമാനത്തിന്റെ ഷെയറും നിര്‍മ്മാതാവിന് ലഭിക്കും. ജനുവരി 1 നാണ് തെലുങ്ക് പതിപ്പിന്റെ റിലീസ്. ഉണ്ണി മുകുന്ദന്റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ 10.8 കോടിയാണ് ചിത്രം നേടിയത്.

https://dailynewslive.in/ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മ്മക്കുന്ന ‘ബെസ്റ്റി’ ജനുവരി 24ന് തീയേറ്ററുകളിലേക്ക്. ‘മോഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ ഷാനു സമദ് ആണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കി സംവിധാനം ചെയ്യുന്നത്. തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാര്‍ക്ക് ഇടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് കടന്ന് വരുന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവ വികസങ്ങളിലൂടെ നര്‍മ്മ പശ്ചാത്തലത്തില്‍ ആണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ഔസേപ്പച്ചന്‍ സംഗീതം ഒരുക്കുന്ന ഗാനങ്ങള്‍ക്ക് ഒപ്പം പഴയ ഹിറ്റ് മാപ്പിള പാട്ടുകളും സിനിമയിലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഷ്‌കര്‍ സൗദാന്‍, ഷഹീന്‍ സിദ്ധിക്ക്, സാക്ഷി അഗര്‍വാള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബെസ്റ്റിയില്‍ സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, സോനാനായര്‍, മെറിന മൈക്കിള്‍, അംബിക മോഹന്‍, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രന്‍, ദീപ, സന്ധ്യ മനോജ് തുടങ്ങിയ താരങ്ങളും എത്തുന്നു.

https://dailynewslive.in/ ടാറ്റ മോട്ടോഴ്‌സ് അവരുടെ പഞ്ചിന്റെ പ്രത്യേക കാമോ പതിപ്പ് 8.45 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുറത്തിറക്കി. എസ്യുവിയില്‍ ചില ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊപ്പം പുറത്തെ ചില ഡിസൈന്‍ മാറ്റങ്ങളും ഇതില്‍ കൊണ്ടുവരുന്നു. എക്സ്റ്റീരിയറില്‍ കാമോ പതിപ്പ് പുതിയ സീവീഡ് ഗ്രീന്‍ നിറവും വെള്ള റൂഫും ഞ16 ചാര്‍ക്കോള്‍ ഗ്രേ അലോയ് വീലുകളും നല്‍കുന്നു. ക്യാബിനില്‍, കാമോ-തീം പാറ്റേണ്‍ ഫീച്ചര്‍ ചെയ്യുന്ന പുതിയ അപ്ഹോള്‍സ്റ്ററി ഉണ്ട്. പഞ്ചിന്റെ പെട്രോള്‍, സിഎന്‍ജി പതിപ്പുകളില്‍ കാമോ എഡിഷന്‍ ലഭ്യമാണ്. 1.2 ലിറ്റര്‍, 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പെട്രോളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 88 ബിഎച്ച്പിയും 115 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നത്, സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 74 ബിഎച്ച്പിയും 103 എന്‍എം ടോര്‍ക്കും. പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് എഎംടി ഗിയര്‍ബോക്സുമായി ജോടിയാക്കാന്‍ കഴിയും, അതേസമയം സിഎന്‍ജി 5സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമേ ലഭ്യമാകൂ.

https://dailynewslive.in/ ഇറാനിയ എന്ന എട്ട് വയസ്സുകാരിക്ക് സൂര്യകാന്തിപ്പുക്കള്‍ പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍ ആ പൂക്കള്‍ക്ക് മരണത്തിന്റെ നിറവും ഗന്ധവുമായി മാറുന്നു. കൊടിയ പീഡനങ്ങള്‍ക്കിരയായ നിലയിലാണ് ഇറാനിയയുടെ ശവശരീരം പോലീസ് കണ്ടെത്തുന്നത്. എസ്.പി. റോബീന്‍ വര്‍ഗ്ഗീസ് അന്വേഷണം ഏറ്റെടുത്തുവെങ്കിലും കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സാധിച്ചില്ല. ചുവന്ന സൂര്യകാന്തിപൂക്കളുള്ള ഒരു ഹെയര്‍പിന്‍ മാത്രമാണ് തെളിവായി ലഭിച്ചത്. സൂര്യകാന്തിപ്പൂക്കളുടെ സാന്നിധ്യമുള്ള ഒരു കൊലപാതകം കൂടി നടക്കുന്നതോടെയാണ് ജെസ്സി ഡേവിഡ് എന്ന ചെറുപ്പക്കാരന്‍ റോബീന്‍ വര്‍ഗ്ഗീസിന്റെ മുന്നിലെത്തുന്നത്. അങ്ങനെ, ഇരുണ്ട വെളിച്ചത്തില്‍ മാത്രം ഇരകളെ തേടിയെത്തുന്ന കൊലയാളിയെ തിരഞ്ഞ് അവര്‍ ഇറങ്ങിത്തിരിക്കുന്നു. അതേസമയം, അഗാധമായ ഭയം മൂടിവെയ്ക്കപ്പെട്ട ആ നഗരത്തിലൂടെ അയാള്‍ ചുറ്റി നടക്കുന്നുണ്ടായിരുന്നു. ഒരു ഏകാന്ത കലാകാരനെപ്പോലെ രക്തം കൊണ്ടും ഭീകരത കൊണ്ടും അയാള്‍ തന്റെ വേട്ട നിരുപാധികം തുടര്‍ന്നു. ‘സണ്‍ഫ്ളവര്‍ മര്‍ഡേഴ്സ്’. നിതിന്‍ രാജ്. പ്രവ്ദ ബുക്സ്. വില 285 രൂപ.

https://dailynewslive.in/ തണുപ്പുകാലത്ത് പ്രതിരോധശേഷി ദുര്‍ബലമാകുന്നതോടെ പലവിധ രോഗങ്ങളും പിടിമുറുക്കും. കൂടാതെ ഈ കാലാവസ്ഥയില്‍ രക്തയോട്ടം മന്ദഗതിയിലാവുകയും എല്ലുകള്‍ക്കും സന്ധികള്‍ക്കുമൊക്കെ വേദനയുണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ ഈ പ്രശ്നങ്ങളെല്ലാം ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങള്‍ കൊണ്ട് തിരുത്തിയെടുക്കാം. ദിവസവും മുട്ട കഴിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. മുട്ടയിലെ പ്രോട്ടീന്‍ ശരീരത്തിന്റെ കരുത്തും പ്രതിരോധശേഷിയും വര്‍ധിപ്പിക്കും. വൈറ്റമിന്‍ ബി6, ബി12 എന്നിവ ജലദോഷം, പനി തുടങ്ങിയ രോഗാവസ്ഥയില്‍ നിന്ന് സംരക്ഷിക്കും. മുട്ടയിലെ വൈറ്റമിന്‍ ഡിയും സിങ്കും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ലുടെയ്ന്‍, സിയസാന്തിന്‍ തുടങ്ങിയ ഘടകങ്ങളെ വര്‍ധിപ്പിച്ച് എല്ലുകളെ കരുത്തുറ്റതാക്കാന്‍ ഇത് സഹായിക്കും. തണുപ്പ് തുടങ്ങിയാല്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് സ്വാഭാവികമായും കുറയുന്നതുകൊണ്ട് ശരീരത്തിന് ലഭിക്കുന്ന വൈറ്റമിന്‍ ഡിയുടെ അളവും കുറയും. 8.2 മൈക്രോഗ്രാം വൈറ്റമിന്‍ ഡിയാണ് ഒരു മുട്ടയില്‍ അടങ്ങിയിരിക്കുന്നത്. പ്രതിദിനം 10 മൈക്രോഗ്രാം വൈറ്റമിന്‍ ഡിയാണ് ശുപാര്‍ശ ചെയ്യപ്പെടുന്നത്. ഒരു മുട്ട കഴിക്കുമ്പോള്‍ വേണ്ടതിന്റെ 82 ശതമാനം വൈറ്റമിന്‍ ഡി ശരീരത്തിന് ലഭിക്കും. തണുപ്പുകാലത്തെ മുടികൊഴിച്ചില്‍ തടയാന്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ സഹായിക്കും. ചര്‍മത്തിന്റെയും നഖത്തിന്റെയും ആരോഗ്യത്തിന് അവശ്യമായ ബയോട്ടിനും മുട്ടയില്‍ നിന്ന് ലഭിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

അന്നത്തെ സദസ്സില്‍ രാജാവ് എല്ലാവരോടുമായി ഒരു ചോദ്യം ചോദിച്ചു. അകപ്പെട്ടുപോയാല്‍ ഒരിക്കലും രക്ഷപ്പെടാനാകാത്ത കുഴിയേതാണ്? ഉത്തരം അവിടെയുളള ആര്‍ക്കും അറിയല്ലായിരുന്നു. രാജാവ് തന്റെ മന്ത്രിക്ക് ഒരാഴ്ചത്തെ സമയം കൊടുത്തു. ഉത്തരം കിട്ടിയില്ലെങ്കില്‍ സ്ഥാനഭ്രഷ്ടനാക്കും. ഉത്തരം തേടിയിറങ്ങിയ മന്ത്രി ഒരു യാചകനെ കണ്ടുമുട്ടി. മന്ത്രിയുടെ മുഖത്തെ ദുഃഖകാരണം ആരാഞ്ഞ യാചകന്‍ പറഞ്ഞു. എന്റെ കയ്യില്‍ ഒരു അത്ഭുതകല്ലുണ്ട്. മന്ത്രിസ്ഥാനം പോയാലും നിങ്ങള്‍ക്ക് ഈ മാന്ത്രികകല്ല് നേടിയാല്‍ തൊട്ടതെല്ലാം പൊന്നാക്കാം. അതിന് പക്ഷേ ഒരു വ്യവസ്ഥയുണ്ട്. ഒരാഴ്ചക്കാലം നിങ്ങളെന്റെ അടിമയാകണം. ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും മാന്ത്രികകല്ലിനെ ഓര്‍ത്ത് മന്ത്രി അത് സമ്മതിച്ചു. അപ്പോള്‍ യാചകന്‍ പറഞ്ഞു: ഇപ്പോള്‍ താങ്കളുടെ ചോദ്യത്തിന് ഉത്തരമായി. ദുരാഗ്രഹമാണ് അകപ്പെട്ടാല്‍ തിരിച്ചുകയറാനാകാത്ത കുഴി. അസംതൃപ്തിയാണ് എല്ലാ ദുഃഖത്തിന്റെയും അടിസ്ഥാന കാരണം. ഒന്നുമില്ലെങ്കില്‍ എന്തെങ്കിലും നേടിയാല്‍ മതി. എന്തെങ്കിലും നേടിയാല്‍ കുറെക്കൂടി നല്ലതുവേണമെന്ന് ചിന്തയായി.. പല ആസക്തികളും സ്വന്തം അസ്ഥിത്വം നഷ്ടപ്പെടുത്തുന്നുണ്ട്. പക്ഷേ, ഇവ തിരിച്ചറിയാന്‍ പലപ്പോഴും കഴിയാതെ പോകുന്നു എന്നതാണ് അതിന്റെ ന്യൂനത. താന്‍ ആരാണെന്നും തന്റെ നിയോഗമെന്താണെന്നും കണ്ടെത്തി അവയില്‍ ഉറച്ചു നീങ്ങുക എന്നെതാണ് പ്രലോഭനങ്ങളെ കീഴടക്കാനുളള വഴി – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *