yt cover 1

https://dailynewslive.in/ ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശുര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യ തെക്കന്‍ കേരളത്തിലെ മലയോരമേഖകളില്‍ ജാഗ്രത വേണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

*

class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഡിസംബര്‍ 1 ലെ വിജയി : സോളമന്‍ ഡാനിയേല്‍, ഞെട്ടൂര്‍, കുളനട പോസ്റ്റ്, പത്തനംതിട്ട*

https://dailynewslive.in/ ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്രം ശത്രുതാമനോഭാവം കാട്ടരുതെന്ന് റവന്യൂമന്ത്രി കെ.രാജന്‍. കേരളം നല്‍കിയ കണക്ക് തെറ്റാണെന്ന് പറയുന്ന കേന്ദ്രം എവിടെയാണ് തെറ്റെന്ന് പറയാന്‍ തയ്യാറാവണമെന്നും കേരള സര്‍ക്കാരിനോട് കേന്ദ്രം അത്തരത്തില്‍ രേഖാമൂലമുള്ള ഒരാശയവിനിമയവും നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും കണക്ക് തെറ്റാണെന്ന് കേരളത്തില്‍ നിന്നുള്ള മന്ത്രമാരോടോ മറ്റ് പ്രതിനിധികളോടോ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിനെല്ലാം മറുപടി കൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തു നല്‍കി. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകുമെന്നും കത്തില്‍ വിമര്‍ശിക്കുന്നു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നുവെന്നും എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു.

https://dailynewslive.in/ വയനാട്ടിലെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഫോണില്‍ വിളിച്ച് പ്രിയങ്ക ഗാന്ധി എംപി. പരിക്കുകളെ കുറിച്ച് ചോദിച്ചറിഞ്ഞ പ്രിയങ്ക സമരങ്ങളില്‍ പിന്തുണയും അറിയിച്ചു. അടുത്ത തവണ വയനാട്ടില്‍ എത്തുമ്പോള്‍ നേരില്‍ കാണാമെന്നും പ്രിയങ്ക യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടത്തിയ സമരത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ലാത്തി ചാര്‍ജ് ഉണ്ടായത്. പരിക്കേറ്റ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്..

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ കേരള കോണ്‍ഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാര്‍ത്ത വെറും സൃഷ്ടി മാത്രമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടതല്ലെന്നും പുറത്താക്കിയതാണെന്നും നിലവില്‍ ഇടത് മുന്നണിയുടെ അവിഭാജ്യ ഘടകമാണ് ഞങ്ങളെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

https://dailynewslive.in/ തിരുവല്ലയിലെ സിപിഎം വിഭാഗീയതയില്‍ കടുത്ത നടപടി. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായ കെ. കെ. കൊച്ചുമോനെ മാറ്റി ഏരിയ കമ്മിറ്റി അംഗം ജെനു മാത്യുവിന് താല്‍ക്കാലിക ചുമതല നല്‍കി. മുന്‍ ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണിക്ക് താക്കീതും നല്‍കിയിട്ടുണ്ട്. അലങ്കോലമായ ലോക്കല്‍ സമ്മേളനം 9 ന് വീണ്ടും ചേര്‍ന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും. തിരുവല്ലയിലെ സംഘടന കാര്യങ്ങള്‍ പരിശോധിച്ചുവെന്നും സമ്മേളനവുമായി മുന്നോട്ട് പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

https://dailynewslive.in/ കരുനാഗപ്പള്ളി വിഭാഗീയതയില്‍ സംസ്ഥാന സമിതി അംഗം സൂസന്‍ കോടിയെയും പി ആര്‍ വസന്തനെയും തരംതാഴ്ത്തിയേക്കുമെന്ന് വിവരങ്ങള്‍. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന വിലയിരുത്തലിലാണ് സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോടി, ജില്ലാ കമ്മിറ്റി അംഗം പി ആര്‍ വസന്തന്‍ എന്നിവരെ തരംതാഴ്ത്തുന്നത്.

*