◾https://dailynewslive.in/ വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ വലിയ പ്രശ്നത്തിലേക്ക് പോകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പീക് മണിക്കൂറുകളില്‍ അമിതമായ ലോഡ് വരുന്നതാണ് പവര്‍ കട്ടിനു കാരണമെന്നും അതിന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5646 മെഗാവാട്ട് ആയി ഉയര്‍ന്നുവെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.
◾https://dailynewslive.in/ ഓവര്‍ലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണെന്നും അതിനാല്‍ സംസ്ഥാനത്ത് പവര്‍കട്ട് വേണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. ഇതുവരെ 700 ലധികം ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേര്‍ന്നേക്കും.
◾
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ വയനാട് തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. പുലര്‍ച്ചെ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. 9 റൗണ്ട് വെടിവെയ്പുണ്ടായി. തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടന്ന ദിവസം രാവിലെ രണ്ട് മാവോയിസ്റ്റുകള്‍ ഇവിടെ വരികയും വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ തണ്ടര്‍ബോള്‍ട്ട് പ്രദേശത്ത് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
◾https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കിട്ടുന്ന പ്രതികരണങ്ങള്‍ ആശാവഹമാണെന്നും പൊന്നാനിയിലടക്കം യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. വടകരയില്‍ വര്‍ഗീയ പ്രചാരണം നടന്നിട്ടില്ലെന്നും, ലീഗ് അത്തരം കാര്യങ്ങള്‍ ചെയ്യാറില്ലെന്നും ബാബരി സംഭവം ഉണ്ടായപ്പോള്‍ പോലും വര്‍ഗീയതക്ക് എതിരെ നിന്നവരാണ് മുസ്ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കെഎസ്ആര്‍ടിസി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ മേയറുടെ പ്രവൃത്തി പൊതുപ്രവര്‍ത്തകര്‍ക്ക് അപമാനമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല അഭിപായപ്പെട്ടു. പാവപ്പെട്ട ഡ്രൈവറെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ സച്ചിന്‍ ദേവ് എം എല്‍ എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചു. കെ പി സി സി സെക്രട്ടറി അഡ്വ സി ആര്‍ പ്രാണകുമാറാണ് പരാതി നല്‍കിയത്. ഏതൊരു പൗരനും പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മാസം 27 ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും, സച്ചിന്‍ ദേവ് എം എല്‍ എ യും അവരുടെ കാര്‍ പാളയം ജങ്ഷനില്‍ നിരവധി ജനങ്ങളുമായി യാത്ര ചെയ്തുകൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് കുറുകെ ഇടുകയും, ബസിലെ യാത്രക്കാരുടെ യാത്രയ്ക്ക് തടസം വരുത്തുകയും ചെയ്ത സംഭവം അവകാശത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. പൊതു വാഹനങ്ങളും, പൊതു ജനങ്ങളുടെ യാത്രയും ആര്‍ക്കുവേണമെങ്കിലും ഏതു സമയത്തും തടയാം എന്ന തെറ്റായ സന്ദേശമാണ് ഈ സംഭവം സമൂഹത്തിനു നല്‍കുന്നതെന്നും പരാതിയിലുണ്ട്.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾
◾https://dailynewslive.in/ കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്ക്‌പോരില്‍ മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന പോലീസ് നിലപാടില്‍ നിയമപോരാട്ടത്തിനൊരുങ്ങി ഡ്രൈവര്‍ എല്‍.എച്ച് യദു. പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് യദു പറഞ്ഞു. തന്നെ അപമാനിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. എം.എല്‍.എ തന്റെ പിതാവിനെ വിളിക്കുകയും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യദു കുററപ്പെടുത്തി.
◾https://dailynewslive.in/ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ തട്ടിപ്പാണെന്ന് ദല്ലാള്‍ നന്ദകുമാര്‍. ശോഭ സുരേന്ദ്രന്‍ പക്കാ തട്ടിപ്പുകാരിയാണ്. ഒരു മീറ്റിംഗിലും അവര്‍ പങ്കെടുത്തിരുന്നില്ല. ഇപി ജയരാജനൊപ്പം എപ്പോഴും കേഡര്‍ പൊലീസുണ്ട്. അങ്ങനെ രഹസ്യമായി ഒറ്റയ്ക്ക് വരാനൊന്നും ഇപി ജയരാജന് സാധിക്കില്ല. പ്രകാശ് ജാവ്‌ദേക്കറുമായി ഇപി ജയരാജനെ കാണാന്‍ പോയത് സര്‍പ്രൈസ് എന്ന് പറഞ്ഞാണ്. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട അന്വേഷണത്തെ കുറിച്ച് ജാവ്ദേക്കര്‍ പറഞ്ഞപ്പോള്‍ ഇപി ജയരാജന്‍ ദേഷ്യപ്പെട്ടുവെന്നും നന്ദകുമാര്‍ പറഞ്ഞു.
◾https://dailynewslive.in/ അഴിമതിയുടെ കൊട്ടാരത്തിന്റെ കാവല്‍ക്കാരനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെന്ന് കെ.സുധാകരന്‍. ഇപി ഇന്നലെ സെക്രട്ടേറിയറ്റില്‍ നിന്ന് മടങ്ങിയത് സെഞ്ചുറി അടിച്ച ബാറ്റ്സ്മാന്റെ സന്തോഷത്തോടെയാണെന്നും പിണറായിയോട് ആത്മാര്‍ത്ഥത ഉണ്ടായിരുന്നുവെങ്കില്‍ ഇ പി ഒഴിഞ്ഞു നില്‍ക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ രക്ഷിക്കാനായിരുന്നു ഇ പി യുടെ കൂടിക്കാഴ്ച്ച. അതു കൊണ്ടാണ് നടപടിയില്ലാതെ പോയതെന്നും ഇപിയെ തൊട്ടാല്‍ അഴിമതിക്കൊട്ടാരം കത്തുമെന്നും പിണറായി അടക്കം അകത്തുപോകുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ബിജെപിയിലേയ്ക്ക് ആളുകളെ എത്തിക്കേണ്ടത് ദല്ലാളുമാര്‍ വഴിയല്ലെന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ പി. രഘുനാഥ് ഫെയ്സ്ബുക്കില്‍ കുറിച്ചു. കളങ്കിത കൂട്ടുകെട്ട് പൊതുപ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ല. നരേന്ദ്രമോദിയില്‍ ആകൃഷ്ടരായാണ് ബിജെപിയിലേക്ക് ആളുകളെത്തുന്നത്. വിവാദം കോണ്‍ഗ്രസിന് വേണ്ടി സൃഷ്ടിച്ചതാണോയെന്നും പി. രഘുനാഥ് സംശയം പ്രകടിപ്പിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ ബി.ജെ.പിയിലേക്ക് കൊണ്ടുവരുന്നതിന് ദല്ലാള്‍ നന്ദകുമാര്‍ വഴി ശോഭാ സുരേന്ദ്രന്‍ കൂടിക്കാഴ്ചകള്‍ നടത്തിയെന്ന ചര്‍ച്ചകള്‍ പുരോഗമിന്നതിനിടെയാണ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവിന്റെ പ്രതികരണം.
◾https://dailynewslive.in/ സംസ്ഥാനത്ത് സി.പി.ഐ മൂന്ന് സീറ്റില്‍ ജയിക്കുമെന്ന് പാര്‍ട്ടി വിലയിരുത്തല്‍. തൃശ്ശൂരും മാവേലിക്കരയും തിരുവനന്തപുരവുമാണ് പ്രതീക്ഷ. തൃശ്ശൂരില്‍ വി.എസ്. സുനില്‍കുമാര്‍ വലിയ ചലനമുണ്ടാക്കിയെന്നും പാര്‍ട്ടി വിലയിരുത്തലുണ്ട്.
◾https://dailynewslive.in/ പി.ജയരാജന്‍ വധശ്രമക്കേസില്‍ കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് സംസ്ഥാനസര്‍ക്കാര്‍. ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. വധശ്രമം , ആയുധം ഉപയോഗിക്കല്‍, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങി പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യോണ്‍ മനോജ് നാലാം പ്രതി പാറ ശശി , അഞ്ചാം പ്രതി എളംതോട്ടത്തില്‍ മനോജ് , ഏഴാം പ്രതി ജയപ്രകാശന്‍ എന്നിവരയൊണ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. എന്നാല്‍ പ്രതികളെ ശിക്ഷിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് അപ്പീലില്‍ പറയുന്നത്.
◾https://dailynewslive.in/ കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിനിടയില്‍ ഇ ഡി ഉദ്യോഗസ്ഥരോട് ക്ഷോഭിച്ച് സിപി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്. മെയ് ഒന്നിന് വീണ്ടും ഹാജരാകാന്‍ നോട്ടീസ് കൊടുത്തതാണ് പ്രകോപനത്തിന് കാരണം. തൊഴിലാളി ദിനവുമായി ബന്ധപ്പെട്ട പരിപാടികള്‍ ഉണ്ടെന്നും ഹാജരാകാന്‍ ആകില്ലെന്നും വര്‍ഗീസ് ഇ ഡിയെ അറിയിച്ചു. എന്നാല്‍ സമന്‍സ് ഒഴിവാക്കാന്‍ ആകില്ലെന്നും തൃശ്ശൂരിലെ സിപിഎമ്മിന്റെ ആസ്തി വിവരങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണമെന്നും ഇ ഡി നിലപാടെടുത്തു എന്നാല്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കാതെ വര്‍ഗീസ് മടങ്ങുകയായിരുന്നു.
◾https://dailynewslive.in/ എക്കാലവും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂര്‍ ലോബി അന്ത:ച്ഛിദ്രം മൂലം തകര്‍ന്നിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാര്‍ മൂന്നു തട്ടിലാണ്. ഇ.പി.ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്. കണ്ണൂര്‍ ലോബിയിലെ സംഘര്‍ഷം മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
◾https://dailynewslive.in/ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും, വടക്കന്‍ തമിഴ്നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പുണ്ട്.
◾https://dailynewslive.in/ എറണാകുളം ജില്ലയിലെ വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നതായി ആശങ്ക. 51 പേര്‍ക്കാണ് ആരോഗ്യ വകുപ്പിന്റെ കണക്കില്‍ ഇതുവരെ രോഗം ബാധിച്ചത്. പെരുമ്പാവൂരിലും എറണാകുളത്തുമായി വിവിധ സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി നിരവധി വേങ്ങൂര്‍ സ്വദേശികള്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ആരോഗ്യ വകുപ്പിന്റെ കണക്കിലുള്ളതിനേക്കാളും രോഗികളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കുളം ശുചീകരിക്കാന്‍ വൈകിയതാണ് രോഗം പടരാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്ത് അടിയന്തര അവലോകനയോഗം വിളിച്ചു ചേര്‍ത്തു.
◾https://dailynewslive.in/ മലയാളി അഭിഭാഷകന്‍ വിപിന്‍ നായരെ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ അധ്യക്ഷനായി തെരഞ്ഞെടുത്തു. എതിര്‍സ്ഥാനാര്‍ത്ഥി ദേവ്റാത്തിനെ 88 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിപിന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടത്. അമിത് മിശ്രയാണ് ഉപാധ്യക്ഷന്‍. നിഖില്‍ ജെയിനാണ് സെക്രട്ടറി. മലയാളി അഭിഭാഷകന്‍ അല്‍ജോ ജോസഫിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.
◾https://dailynewslive.in/ കോഴിക്കോട് പണിക്കര്‍ റോഡില്‍ ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിനെ വെട്ടിക്കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍. വെള്ളയില്‍ സ്വദേശി ധനീഷ് ആണ് അറസ്റ്റിലായത്. പ്രതിയുടെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിലെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ്.
◾https://dailynewslive.in/ തൃശ്ശൂര്‍ കാഞ്ഞാണിയില്‍ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പാലാഴിയില്‍ കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നും കണ്ടെത്തി. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ, മകള്‍ പൂജിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ലോകത്തെ അറിയിക്കും മുന്‍പ് താന്‍ പാക്കിസ്ഥാനെ അറിയിച്ചിരുന്നുവെന്നും മുന്നില്‍ നിന്ന് പോരാടുകയാണ് ഇന്ത്യയുടെ നയമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതു പുതിയ ഭാരതമാണെന്നും നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ അവരുടെ മടയില്‍ കയറി കൊല്ലുമെന്നും മോദി പറഞ്ഞു. വടക്കന്‍ കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
◾https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ തുടരുന്നു. ഗാന്ധി കുടുംബത്തിലെ ഷീല കൗളിന്റെ ചെറുമകന്‍ ആശിഷ് കൗള്‍ പരിഗണനയിലുണ്ടെന്നാണ് വിവരം. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കുമെന്ന സൂചനയും ശക്തമാണ്. എന്നാര്‍ പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്ന് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാത്രമേ പ്രിയങ്ക പങ്കെടുക്കൂവെന്നും റിപ്പോര്‍ട്ടുണ്ട്.
◾https://dailynewslive.in/ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ ദില്ലി പൊലീസ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തി നാളെ ദില്ലി പൊലീസിന് മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടി അദ്ദേഹം നാളെ ഹാജരായേക്കില്ലെന്നാണ് വിവരം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിയമോപദേശം തേടിയിരിക്കുകയാണ്. അതിനനുസരിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുന്നത്.
◾https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസം, ബംഗാള്‍, യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ വലിയ വിജയം ബിജെപിയും എന്‍ഡിഎയും നേടും. ദക്ഷിണേന്ത്യയില്‍ കേരളത്തിലടക്കം പോളിങ് കഴിഞ്ഞ സ്ഥലങ്ങളിലെ ട്രെന്‍ഡും ബിജെപിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പൊലീസിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് കുറ്റപത്രത്തില്‍ വിശദമാക്കുന്നു. ഇരകള്‍ പൊലീസിനോട് സഹായം തേടിയിട്ടും നല്‍കിയില്ലെന്നും പൊലീസ് വാഹനത്തില്‍ ഇവരെ അവിടെ നിന്ന് മാറ്റാന്‍ തയ്യാറായില്ലെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
◾https://dailynewslive.in/ അശ്ലീലവീഡിയോ വിവാദത്തെ തുടര്‍ന്ന് ജെഡിഎസ് പ്രജ്വല്‍ രേവണ്ണയെ സസ്പെന്‍ഡ് ചെയ്തു. എസ്ഐടി റിപ്പോര്‍ട്ട് വന്ന ശേഷം പുറത്താക്കണോ എന്നതില്‍ അന്തിമ തീരുമാനമുണ്ടാകും. പാര്‍ട്ടി അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടേതാകും അന്തിമ തീരുമാനം. ഇരകളാക്കപ്പെട്ട സ്ത്രീകള്‍ക്കൊപ്പം പാര്‍ട്ടി നില്‍ക്കുമെന്ന് എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു. പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വീഡിയോ വിവാദത്തില്‍ ജെഡിഎസ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് സസ്പെന്‍ഷന്‍ എന്ന തീരുമാനത്തിലേക്കെത്തിയത്.
◾https://dailynewslive.in/ പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡനപരാതികളില്‍ ദേശീയ വനിതാ കമ്മീഷന്‍ കര്‍ണാടക ഡിജിപിക്ക് നോട്ടീസയച്ചു. സംഭവത്തില്‍ ഇത് വരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നാണ് വനിതാകമ്മീഷന്‍ ആവശ്യം.
◾https://dailynewslive.in/ അമൃത പാണ്ഡെ എന്നറിയപ്പെടുന്ന ഭോജ്പുരി നടി അന്നപൂര്‍ണയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബീഹാറിലെ ഭഗല്‍പൂരിലെ അപ്പാര്‍ട്ട്‌മെന്റിലാണ് നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
◾https://dailynewslive.in/ ജമ്മു കശ്മീരില്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അഞ്ച് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദോഡ, റിയാസി, കിഷ്ത്വാര്‍, റംബാന്‍, ബാരാമുള്ള തുടങ്ങി നിരവധി മലയോര ജില്ലകളിലാണ് കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്. റോഡില്‍ പലയിടത്തും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയ പാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്.
◾https://dailynewslive.in/ കെനിയയില്‍ അണക്കെട്ട് തകര്‍ന്ന് 50 ഓളംപേര്‍ മരിച്ചു. പടിഞ്ഞാറന്‍ കെനിയയിലെ ഗ്രേറ്റ് റിഫ്റ്റ് വാലി മേഖലയിലെ ഓള്‍ഡ് കിജാബെ അണക്കെട്ടാണ് തിങ്കളാഴ്ച പുലര്‍ച്ചെ തകര്‍ന്നത്. വെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പ്രധാന റോഡുമായുള്ള ബന്ധം മുറിഞ്ഞു.
◾https://dailynewslive.in/ പ്രീപെയ്ഡ് വാലറ്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് മുന്‍പ് അവയ്ക്ക് നിയമ സാധുത ഉണ്ടോ എന്ന് ഉപഭോക്താക്കള്‍ ഉറപ്പ് വരുത്തണമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്ന ടാക്ക് ചാര്‍ജ് ടെക്‌നൊളജീസ് എന്ന കമ്പനി റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ പ്രീപെയ്ഡ് വാലറ്റ് സേവനങ്ങള്‍ നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിന് ശേഷമാണ് പുതിയ അറിയിപ്പ് ഉണ്ടായത്. ഈ കമ്പനി ഉപയോക്താക്കളില്‍ നിന്ന് സ്വീകരിച്ച പണം (പ്രീപെയ്ഡ് വാലറ്റില്‍ ഉള്ള ബാലന്‍സ്) തിരികെ നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയിരുന്നു. ഏപ്രില്‍ 17ന് ഉള്ളില്‍ പണം തിരികെ നല്‍കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടത്. എന്നാല്‍ കമ്പനിയുടെ അഭ്യര്‍ത്ഥന പ്രകാരം മെയ് 17 വരെ പണം തിരികെ നല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ട്.ഇതിനിടെ ഈ കമ്പനി ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്തിയപ്പോള്‍ നല്‍കിയ ക്യാഷ് ബാക്ക് പണം കമ്പനിക്ക് തിരിച്ചുനല്‍കാന്‍ റിസര്‍വ് ബാങ്ക് ഉത്തരവിട്ടതായി വ്യാജ പ്രചരണം നടത്തി. അംഗീകൃത പ്രീപെയ്ഡ് വാലറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ വിവരങ്ങള്‍ റിസര്‍വ് ബാങ്ക് വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്. മൊത്തം 32 കമ്പനികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മണപ്പുറം ഫിനാന്‍സ്, യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.
◾https://dailynewslive.in/ ആമസോണിന് പുറമേ പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടും വില്‍പ്പന മാമാങ്കത്തിന് ഒരുങ്ങുന്നു. മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍ എന്ന പേരിലാണ് ഫ്‌ളിപ്പ്കാര്‍ട്ട് വില്‍പ്പന മേള സംഘടിപ്പിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ അടക്കം ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഡിസ്‌ക്കൗണ്ട് അനുവദിച്ച് കച്ചവടം പൊടിപൊടിക്കാനാണ് പദ്ധതി. മെയ് ഒന്‍പത് വരെ നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ മേളയില്‍ മോട്ടോറോള എഡ്ജ് 50 പ്രോ 27,999 എന്ന ഡിസ്‌ക്കൗണ്ട് നിരക്കില്‍ ലഭ്യമാക്കും. മോട്ടോ എഡ്ജ് നിയോ 19,999, മോട്ടോ ജി64 12,999, മോട്ടോ ജി34 9,999 എന്നിവ ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കളുടെ കൈകളില്‍ എത്തിക്കാനാണ് പദ്ധതി. പോക്കോ എം6 7,999 രൂപയ്ക്ക് ലഭിക്കും. പോക്കോ എക്‌സ്6 പ്രോ, പോക്കോ എം6 പ്രോ, വിവോ ടി3 തുടങ്ങി വിവിധ ഫോണുകളും ആകര്‍ഷകമായ വിലയില്‍ അണിനിരത്തും. പോക്കോ എക്‌സ് 6, ഐഫോണ്‍ 12 എന്നിവയ്ക്ക് യഥാക്രമം 17,999 രൂപയും 39,499 രൂപയുമാണ് ഈടാക്കുക. പിക്‌സല്‍ 7എ 31,999 രൂപയ്ക്ക് ലഭിക്കും. പിക്‌സല്‍ 8നും ഡിസ്‌ക്കൗണ്ട് അനുവദിച്ചിട്ടുണ്ട്. 49,999 എന്ന ഡിസ്‌ക്കൗണ്ട് നിരക്കിലാണ് വില്‍പ്പനയ്ക്ക് വെയ്ക്കുക. 55,999 രൂപയാണ് നിലവില്‍ ഐഫോണ്‍ 14ന്. ഇത് കുറഞ്ഞ വിലയ്ക്ക് മേളയില്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിതു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായെത്തിയ ‘ആവേശം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ. തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ മലയാളത്തില്‍ മറ്റൊരു നൂറ് കോടി നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ജിതു മാധവന്‍. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനം പുറത്തുവന്നിരിക്കുകയാണ്. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിച്ച് പ്രണവം ശശി ആലപിച്ച ‘അര്‍മാദം’ എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിനായക് ശശികുമാര്‍ ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. അതേസമയം റിലീസ് ചെയ്ത് പതിമൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് ആവേശം 100 കോടി ക്ലബ്ബിലെത്തിയത്. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാര്‍ത്ഥികളുടെ കഥയും ശേഷം അവര്‍ നേരിടുന്ന ചില പ്രശ്നങ്ങള്‍ക്ക് രംഗ എന്ന ലോക്കല്‍ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവ വികാസങ്ങള്‍ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റര്‍ സ്പൂഫിന്റെയും പശ്ചാത്തലത്തില്‍ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം. ജിതു മാധവന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റര്‍, മിഥുന്‍ ജെ.എസ്, റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
◾https://dailynewslive.in/ തിയേറ്ററില്‍ ഹിറ്റ് ആയി ദിലീപ് ചിത്രം ‘പവി കെയര്‍ടേക്കര്‍’. ചിത്രം കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് ചിത്രങ്ങളേക്കാള്‍ മികച്ച അഭിപ്രായമാണ് വിനീത് കുമാര്‍ സംവിധാനം ചെയ്ത പവി കെയര്‍ടേക്കര്‍ ചിത്രത്തിന് ലഭിക്കുന്നത്. ഏപ്രില്‍ 26ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ 4 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിലെ ഒരു പ്രണയ ഗാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘വെണ്ണിലാ കന്യകേ’ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മിഥുന്‍ മുകുന്ദന്‍ ഈണമിട്ട ഗാനം കെ.എസ് ഹരിശങ്കര്‍ ആണ് ആലപിച്ചിരിക്കുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിച്ച ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലിന രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാര്‍. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്ഫടികം ജോര്‍ജ്, അഭിഷേക് ജോസഫ്, മാസ്റ്റര്‍ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കര്‍, ഷാഹി കബീര്‍, ജിനു ബെന്‍ തുടങ്ങിയ ഒരു വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. രാജേഷ് രാഘവനാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്.
◾https://dailynewslive.in/ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ ടൊയോട്ട റൂമിയോണ്‍ ജി എടി എന്ന് വിളിക്കപ്പെടുന്ന റൂമിയോണ്‍ കോംപാക്റ്റ് എംപിവിയുടെ പുതിയ മിഡ്-ലെവല്‍ വേരിയന്റ് അവതരിപ്പിച്ചു. ഈ പുതിയ വേരിയന്റിന് 13 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഇത് മാനുവല്‍ എതിരാളിയായ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുള്ള ജി ട്രിമ്മിനെക്കാള്‍ ഏകദേശം 1.40 ലക്ഷം രൂപ കൂടുതലാണ്. എന്നിരുന്നാലും, ടോപ്പ് എന്‍ഡ് വി എടി വേരിയന്റിനേക്കാള്‍ ഏകദേശം 73,000 രൂപ കുറവാണ്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി പുതിയ വേരിയന്റ് ബുക്ക് ചെയ്യാം. കൂടാതെ, എംപിവിയുടെ ഇ-സിഎന്‍ജി വേരിയന്റിനായുള്ള ബുക്കിംഗ് കാര്‍ നിര്‍മ്മാതാവ് വീണ്ടും തുറന്നിട്ടുണ്ട്. 26.11 കി.മീ/കിലോ ആണ് റൂമിയന്‍ സിഎന്‍ജിയുടെ മൈലേജ്. 103 ബിഎച്ച്പിയും 137 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 എല്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട റൂമിയോണിന്റെ കരുത്ത്. സിഎന്‍ജി കിറ്റ് ഘടിപ്പിച്ച പതിപ്പ് 88 ബിഎച്ച്പിയും 121.5 എന്‍എം ടോര്‍ക്കും നല്‍കുന്നു, ഇത് എന്‍ട്രി ലെവല്‍ ജി ട്രിമ്മില്‍ മാത്രമേ ലഭ്യമാകൂ.
◾https://dailynewslive.in/ വ്യവസായസാമ്രാജ്യം കെട്ടിപ്പടുക്കാനും വിപുലപ്പെടുത്താനും ശ്രമിക്കുന്നവര്‍ക്ക് ഈ അനുഭവങ്ങള്‍ പ്രചോദനമാകുമെന്നത് നിസ്തര്‍ക്കമാണ്. അസൂയാര്‍ഹമായ വിജയങ്ങള്‍ കൊയ്യുവാന്‍ പ്രയോഗിച്ച മികച്ച തന്ത്രങ്ങള്‍ മാത്രമല്ല, കനത്ത പരാജയത്തിന്റെ പടുകുഴിയില്‍ വീഴാതെ അദ്ഭുതകരമായി രക്ഷപ്പെട്ട ജീവിതാനുഭവങ്ങളും ചേര്‍ന്നതാണ് ഈ രചന. മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തിലും കയറ്റുമതിയിലും ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ സിന്തൈറ്റിന്റെ അമരക്കാരന്റെ പ്രചോദനാത്മകമായ ജീവിതകഥ. ‘സുഗന്ധ ജീവിതം’. ഡോ.വിജു ജേക്കബ്. മാതൃഭൂമി ബുക്സ്. വില 313 രൂപ.
◾https://dailynewslive.in/ ചെറു സ്പര്‍ശനങ്ങള്‍ക്ക് വിഷാദവും വേദനയും ഉത്കണ്ഠയുമൊക്കെ കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് ജര്‍മ്മനിയിലെയും നെതര്‍ലാന്‍ഡ്‌സിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 137 പഠനങ്ങളില്‍ നിന്നുള്ള 13,000 മുതിര്‍ന്നവരുടെയും കുട്ടികളുടെയും നവജാതശിശുക്കളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗവേഷകര്‍ വിശകലനം നടത്തിയത്. ഏതെങ്കിലും തരത്തില്‍ ശാരീരിക സ്പര്‍ശനത്തിനു വിധേയരാക്കപ്പെട്ടവരാണ് ഇവരെല്ലാവരും. ദിവസവും 20 മിനിട്ടത്തേക്ക് ആറാഴ്ചക്കാലം മൃദുവായി മസാജ് ചെയ്യുന്നത് മറവിരോഗം ബാധിച്ച പ്രായമായവരിലെ ആക്രമണോത്സുകതയും സമ്മര്‍ദ്ദവും കുറയ്ക്കുന്നതായി ഇതിലെ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. സ്തനാര്‍ബുദരോഗികളുടെ മൂഡ് മെച്ചപ്പെടുത്താന്‍ മസാജിനു കഴിയുമെന്നാണ് മറ്റൊരു പഠനത്തിലെ കണ്ടെത്തല്‍. മുതിര്‍ന്നവരെ സംബന്ധിച്ച് അടുപ്പമുള്ളവരോ ആരോഗ്യപ്രവര്‍ത്തകനോ ആര് സ്പര്‍ശിച്ചാലും മാനസികാരോഗ്യ ഗുണങ്ങളുള്ളതായി ഗവേഷകര്‍ നിരീക്ഷിച്ചു. എന്നാല്‍ നവജാതശിശുക്കളെ സംബന്ധിച്ച് അപരിചിതരുടെ സ്പര്‍ശനത്തേക്കാള്‍ മാതാപിതാക്കളുടെ സ്പര്‍ശനത്തില്‍ നിന്നാണ് ഗുണം ലഭിക്കുകയെന്നും ഗവേഷകര്‍ പറയുന്നു. മാസം തികയാതെ ജനിക്കുന്ന നവജാതശിശുക്കള്‍ക്ക് അച്ഛന്റെയോ അമ്മയുടെയോ സ്പര്‍ശനം വളരെ ഗുണപ്രദമാണെന്ന് ഇവരുടെ അഭിപ്രായം. പുരുഷന്മാരെ അപേക്ഷിച്ച് സ്പര്‍ശനത്തിന്റെ ഗുണഫലങ്ങള്‍ കൂടുതല്‍ ലഭിക്കുന്നത് സ്ത്രീകള്‍ക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്പര്‍ശനത്തിന്റെ ആവര്‍ത്തനങ്ങളും പ്രധാനമാണ്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഒരു സ്പര്‍ശനം ലഭിച്ചിട്ട് ഗുണമില്ലെന്നും ഇടയ്ക്കിടെ നല്ല സ്പര്‍ശനങ്ങള്‍ എല്ലാവര്‍ക്കും ആവശ്യമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. കോവിഡ് കാലത്ത് പ്രിയപ്പെട്ടവരെ കാണാനോ അവരുടെ സ്പര്‍ശനം ഏല്‍ക്കാനോ സാധിക്കാത്തവര്‍ക്ക് വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായതായും ഗവേഷകര്‍ നിരീക്ഷിച്ചു. എവിടെ തൊടുന്നു എന്നതും പ്രധാനമാണെന്ന് ഡേറ്റ വ്യക്തമാക്കുന്നു. ഉടലില്‍ തൊടുന്നതിനെക്കാള്‍ പ്രയോജനം ലഭിക്കുന്നത് തലയില്‍ തൊടുമ്പോഴാണ്. കാരണം മുഖത്തും തലയോട്ടിയിലുമൊക്കെയുള്ള നാഡീവ്യൂഹ തുമ്പുകളുടെ എണ്ണം അധികമാണ്. എന്നാല്‍ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെല്ലാം സന്തോഷകരമായ അനുഭവം നല്‍കുന്ന സ്പര്‍ശനങ്ങള്‍ മാത്രമാണ്. ഒരാള്‍ക്ക് ഇഷ്ടപ്പെടാത്ത സ്പര്‍ശനങ്ങള്‍ വിപരീതഫലം ഉണ്ടാക്കി സമ്മര്‍ദ്ദം വര്‍ധിപ്പിക്കാമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.52, പൗണ്ട് – 104.71, യൂറോ – 89.38, സ്വിസ് ഫ്രാങ്ക് – 91.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.52, ബഹറിന്‍ ദിനാര്‍ – 221.58, കുവൈത്ത് ദിനാര്‍ -271.29, ഒമാനി റിയാല്‍ – 216.95, സൗദി റിയാല്‍ – 22.27, യു.എ.ഇ ദിര്‍ഹം – 22.74, ഖത്തര്‍ റിയാല്‍ – 22.94, കനേഡിയന്‍ ഡോളര്‍ – 60.99.