*1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ? ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/MY_Q2PZKMdM | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*
◾വീരപ്പന്‍ വേട്ടയുടെ പേരില്‍ ധര്‍മപുരി ജില്ലയിലെ വചാതി ഗ്രാമം വളഞ്ഞ് 1992 ജൂണ്‍ 20 ന് ഉദ്യോഗസ്ഥര്‍ നടത്തിയ കൂട്ടബലാല്‍സംഗ കേസിലെ പ്രതികളായ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി. 18 ഗോത്രവര്‍ഗ്ഗ യുവതികളെ ബലാല്‍സഗം ചെയ്തെന്ന കേസില്‍ വനം വകുപ്പ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥരാണു പ്രതികള്‍. നാല് ഐഎഫ്എസ് ഉദ്യോഗസ്ഥരും പ്രതി പട്ടികയിലുണ്ട്. 2011 ലെ പ്രത്യേക കോടതി വിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളുകയായിരുന്നു. ഇരകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. ബലാല്‍സംഗം ചെയ്ത 17 ജീവനക്കാരും സര്‍ക്കാരും അഞ്ചു ലക്ഷം രൂപ വീതം ഇരകള്‍ക്കു നല്‍കണം. വീരപ്പന്റെ സംഘത്തെ സഹായിച്ചെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥസംഘം ആക്രമണം നടത്തിയത്. ഒത്താശചെയ്ത ജില്ലാ കളക്ടര്‍, എസ് പി, ഡിഎഫ്ഒ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും കോടതി ഉത്തരവിട്ടു.
◾കരുവന്നൂര്‍ സഹകരണ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണന്‍ തൃശൂര്‍ രാമനിലയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരള ബാങ്ക് 50 കോടി അഡ്വാന്‍സ് ചെയ്യാനും ഒരാഴ്ചയ്ക്കകം നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കാനുമാണ് നീക്കം. തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുകൂടിയായ കണ്ണന്‍ എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിനു പോകുന്നതിനു തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയെ കണ്ടത്. ഇതു രണ്ടാം തവണയാണ് ഇഡി കണ്ണനെ ചോദ്യം ചെയ്യുന്നത്.
◾കരുവന്നൂര്‍ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാന്‍ സി.പി.എം ഇന്നലെ തീരുമാനിച്ചിരുന്നു. നിക്ഷേപം സമാഹരിക്കാന്‍ സി.പി.എം നേതാക്കള്‍ രംഗത്തിറങ്ങും. പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കു പണം മടക്കിത്തരുമെന്നു നേതാക്കള്‍ നേരില്‍ കണ്ട് ഉറപ്പു നല്‍കും. കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി റിപ്പോര്‍ട്ടിംഗിലാണ് ഈ തീരുമാനം
*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.
◾പിജി ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്കില്‍. അത്യാഹിത, ഐസിയു, ലേബര്‍ റൂം വിഭാഗങ്ങളില്‍ ഒഴികെ പിജി ഡോക്ടര്‍മാര്‍ പണിമുടക്കിലാണ്. ഒപി പൂര്‍ണമായും ബഹിഷ്‌കരിച്ചു. സ്റ്റൈപന്‍ഡ് വര്‍ധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിലെ ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്.
◾ഡോക്ടര്‍ നിയമനത്തിനു കോഴ വാങ്ങിയെന്ന ആരോപണത്തിനെതിരേ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യു നല്‍കിയ പരാതി അന്വേഷിക്കുന്ന കന്റോണ്‍മെന്റ് പൊലീസ് ആരോപണം ഉന്നയിച്ച ഹരിദാസന്റെ വീട്ടില്‍ ചോദ്യം ചെയ്യാനും റെയ്ഡിനുമായി എത്തി. അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ സിഐടിയു പത്തനംതിട്ട മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവിന് 75,000 രൂപയും നല്‍കിയെന്നാണ് മലപ്പുറം സ്വദേശി ഹരിദാസ് ആരോപിച്ചത്.
◾ഇന്‍കല്‍ സോളാര്‍ അഴിമതി അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി എംഡി കെ ഇളങ്കോവന്‍. പ്രത്യേക ബോര്‍ഡ് യോഗം ചേര്‍ന്നാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്.
*
class="selectable-text copyable-text nbipi2bn">തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന കൊല്ലം റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിഐജി ആര്‍ നിശാന്തിനി അന്വേഷണത്തിന് ഉത്തരവിട്ടു. പൂയംപ്പള്ളി സ്റ്റേഷനിലെ എസ്ഐ ബേബി മോഹന്‍, ആശുപത്രിയില്‍ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിലാല്‍ എന്നിവക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
◾സംസ്ഥാനത്തു മഴ തുടരും. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. മറ്റു പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപത്തായാണ് ന്യൂന മര്‍ദ്ദം.
◾ഇടുക്കിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പുതിയ ദൗത്യസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ രണ്ടുദിവസത്തിനകം പുതിയ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കുമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മൂന്നാര്‍ മേഖലയില്‍ കണ്ടെത്തിയ 310 കയ്യേറ്റങ്ങളില്‍ 70 കേസുകളില്‍ അപ്പീലുണ്ട്. ഇടിച്ചു നിരത്തല്‍ അനുവദിക്കില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസും മുന്‍മന്ത്രി എം.എം മണിയും പ്രഖ്യാപിച്ചരുന്നു.
◾മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കണമെന്ന സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കി. പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കാന്‍ എസ്. മണികുമാറിന് കഴിയില്ലെന്ന ആശങ്കയും അദ്ദേഹം പ്രകടമാക്കി.
◾
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.◾പാറശാല ഷാരോണ്‍ കൊലക്കേസിന്റെ പ്രാരംഭ വാദം കേള്‍ക്കല്‍ നവംബര്‍ മൂന്നു മുതല്‍. കേരളത്തില്‍ വിചാരണ നടത്താമോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വാദം നടക്കും. ഗ്രീഷ്മ ഉള്‍പ്പെടെ മൂന്നു പ്രതികളും ഇന്നു കോടതിയില്‍ ഹാജരായി.
◾വടകര മുന്‍ എംഎല്‍എയും എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.കെ. പ്രേംനാഥ് അന്തരിച്ചു. 74 വയസായിരുന്നു. വൈകുന്നേരം നാലിന് തട്ടോളിക്കരയിലെ തറവാട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ആറുമണിക്ക് സംസ്‌കരിക്കും.
◾നിപ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്‍പത് വയസുകാരന്‍ ഉള്‍പ്പെടെ നാലു പേരും രോഗമുക്തി നേടി. ഒന്‍പത് വയസുകാരനടക്കമള്ളവരെ ഡിസ്ചാര്‍ജ് ചെയ്തു.
◾വിവാഹ ബന്ധം പരാജയമായിട്ടും വിവാഹമോചനത്തിന് സമ്മതിക്കാത്തത് ക്രൂരതയെന്ന് കേരള ഹൈക്കോടതി. ഇരിങ്ങാലക്കുട കുടുംബ കോടതി വിവാഹ മോചന ഹര്‍ജി തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച തൃശൂര്‍ സ്വദേശിയുടെ അപ്പീല്‍ സ്വീകരിച്ചുകൊണ്ട് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ,് ജസ്റ്റിസ് സോഫി തോമസ് എന്നിവരുടെ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. 2002 ലായിരുന്നു വിവാഹം. 2011 ല്‍ പരാതിക്കാരന്‍ വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചു. ഇപ്പോള്‍ 60 വയസായ പരാതിക്കാരന്‍ കേസിനു പിറകേ പത്തിലേറെ വര്‍ഷം ചെലവിട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
◾കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിഐടിയു നേതാവ് അജയന്‍ ഹൈക്കോടതിയില്‍ മാപ്പു പറഞ്ഞു. ഇതോടെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടുമാണ് മാപ്പപേക്ഷിച്ചത്.
◾താമരശേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സഹോദരന്‍ അറസ്റ്റിലായി. രണ്ടു വര്‍ഷത്തോളമായി പീഡിപ്പിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
◾നായ വളര്‍ത്തലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയെന്ന കേസില്‍ തന്നെ കുടുക്കിയതാണെന്ന് അറസ്റ്റിലായ റോബിന്‍ ജോര്‍ജ്. അനന്തു പ്രസന്നന്‍ എന്ന സുഹൃത്ത് തന്റെ വാടക വീട്ടില്‍ കഞ്ചാവ് കൊണ്ടുവന്നു വച്ചാണ് കുടുക്കിയതെന്ന് റോബിന്‍ ജോര്‍ജ് പറഞ്ഞു. അനന്തു പ്രസന്നന്‍ ഒളിവിലാണ്.
◾വയനാട് പടിഞ്ഞാറെത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനോട് ക്ലാര്‍ക്ക് അപ്മര്യാദയായി പെരുമാറിയെന്നു പരാതി. ഗിരിജ കൃഷ്ണയുടെ പരാതിയില്‍ ക്ലര്‍ക്ക് നിസാറിനെതിരേ പൊലീസ് കേസെടുത്തു.
◾സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റ് ചികിത്സയിലായിരുന്ന ജേഷ്ഠന്‍ മരിച്ചു. ആലുവ എടത്തല മലയപ്പിള്ളി സ്വദേശി ഡെന്നിയാണ് മരിച്ചത്. 40 വയസായിരുന്നു. സഹോദരന്‍ ഡാനിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
◾തൃശൂര്‍ അരിമ്പൂരില്‍ തമിഴ്‌നാട് സ്വദേശിയായ കെട്ടിട നിര്‍മാണ തൊഴിലാളിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. തമിഴ്‌നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദാമോദരന്‍ (22), കടലൂര്‍ ബണ്ടരുട്ടി സ്വദേശി ഷണ്‍മുഖന്‍ (38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. തമിഴ്‌നാട് കടലൂര്‍ സ്വദേശി ആദിത്യന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
◾കര്‍ണാടകയില്‍ ബന്ത്. ബെഗളൂരു അടക്കമുള്ള നഗരങ്ങളില്‍ ജനജീവിതം തടസപ്പെട്ടു. ബെഗളൂരുവില്‍ നിരോധനാജ്ഞ. വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. 44 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കാവേരി നദീജലം തമിഴ്‌നാടിനു വിട്ടുകൊടുക്കണമെന്ന കോടതി ഉത്തരവില്‍ പ്രതിഷേധിച്ചാണ് ബന്ത്.
◾പഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എയെ മയക്കുമരുന്നു കേസില്‍ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അറസ്റ്റു ചെയ്തതോടെ ആം ആദ്മി പാര്‍ട്ടിയുമായി ഒരു സഖ്യത്തിനും ഇല്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ്. പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യത്തിന് ആം ആദ്മി പാര്‍ട്ടിയുമായി പഞ്ചാബില്‍ ബന്ധമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ പറഞ്ഞു.
◾കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിലപാട് മയപ്പെടുത്തി. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും വികസന നയങ്ങളില്‍ ഒന്നിച്ച് നീങ്ങുമെന്നും ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി.
◾ഏഷ്യന്‍ ഗെയിംസിലെ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. ആറാം ദിനമായ ഇന്ന് ഷൂട്ടിങ്ങില്‍ നിന്ന് രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയുമാണ് ഇന്ത്യ ഇതുവരെ നേടിയത്. ആറു സ്വര്‍ണവും ആറു വെള്ളിയും അഞ്ചു വെങ്കലവുമടക്കം 18 മെഡലുകളാണ് ഇന്ത്യക്ക് ഷൂട്ടിങ്ങില്‍ ലഭിച്ചത്. ഇതോടെ 8 സ്വര്‍ണവും 12 വെള്ളിയും 12 വെങ്കലവുമായി ഇന്ത്യയുടെ മെഡല്‍ നേട്ടം 32 ആയി.
◾ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡെന്ന സ്ഥാനം നിലനിറുത്തി രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്). കാന്താര്‍സ് ബ്രാന്‍ഡ്‌സ് ഇന്ത്യ റാങ്കിംഗ് ഡേറ്റ പ്രകാരം 4,300 കോടി ഡോളറാണ് (3.5 ലക്ഷം കോടി) ടി.സി.എസിന്റെ ബ്രാന്‍ഡ് മൂല്യം. രാജ്യത്തെ ഏറ്റവും മുന്നിലുള്ള 75 ബ്രാന്‍ഡുകളുടെ മൊത്തം മൂല്യം 37,000 കോടി ഡോളറാണ് (ഏകദേശം 30.73 ലക്ഷം കോടി രൂപ ). കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4 ശതമാനം കുറവുണ്ടായിട്ടുണ്ട്. ആഗോള കമ്പനികളുമായി നോക്കുമ്പോള്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ പ്രകടനം മികച്ചതാണ്. ആഗോള ബ്രാന്‍ഡുകളുടെ മൂല്യത്തില്‍ 20 ശതമാനമാണ് ഇടിവ്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, എയര്‍ടെല്‍ എന്നിവയാണ് ടി.സി.എസിനു തൊട്ടു പിന്നിലുള്ളത്. എച്ച്.സി.എല്‍ ടെക് ആദ്യ 10ല്‍ ഇടപിടിച്ചപ്പോള്‍ എല്‍.ഐ.സി 11-ാം സ്ഥാനത്തേക്ക് പോയി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഏഷ്യന്‍ പെയ്ന്റ്‌സ്, റിലയന്‍സ് ജിയോ, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് അഞ്ച് മുതല്‍ ഒമ്പതു വരെ സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്. 75 ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ പട്ടികയിലേക്ക് ഫോണ്‍പേ(21), ക്രെഡ്(48), ഷെയര്‍ചാറ്റ്(67), സ്റ്റാര്‍(71) എന്നിവ പുതിയതായി ഇടംപിടിച്ചിട്ടുണ്ട്.
◾എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ചാറ്റ് ജിപിടി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നായതോടെ ഇതിന് ഉപയോക്താക്കളും കൂടി. ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എഐ പുതിയ ഫീച്ചറുകളെ അവതരിപ്പിച്ചത് ഇങ്ങനെയാണ് ‘ചാറ്റ് ജിപിടിക്ക് ഇപ്പോള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും കഴിയും’. തിരക്ക് നിറഞ്ഞ ഒരു ദിവസം നിങ്ങള്‍ ഓഫീസില്‍ നിന്ന് വീട്ടില്‍ എത്തുകയാണ്. അത്താഴത്തിനെന്തുണ്ടാക്കണമെന്ന് പിടിയില്ല, കുട്ടികളുടെ ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിക്കണം. നേരെ സ്മാര്‍ട്ട്‌ഫോണ്‍ എടുത്തോളൂ. ചാറ്റ് ജിപിടി തുറന്ന് അടുക്കളയിലുള്ള പച്ചക്കറികളുടെ ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യൂ. ഒപ്പം ഹോം വര്‍ക്ക് ചെയ്യേണ്ട ചോദ്യത്തിന്റെ ഫോട്ടോയും ഇനി പണികളെല്ലാം ചാറ്റ് ജിപിടി ചെയ്‌തോളും. പരിമിതമായ കൂട്ടുകള്‍ ഉപയോഗിച്ച് സ്വാദുള്ള ഭക്ഷണമുണ്ടാക്കാനുള്ള റെസിപ്പിയെത്തും ഞൊടിയിടയില്‍. ഒപ്പം ഹോം വര്‍ക്ക് ചെയ്ത് മുന്നിലെത്തും ഈ ചാറ്റ്‌ബോട്ട്. സ്‌ക്രീനില്‍ തെളിയുന്ന ഹോം വര്‍ക്ക് ബുക്കിലേക്ക് പകര്‍ത്തിയെഴുതിയാല്‍ മതി. നിങ്ങള്‍ക്ക് ഡ്രൈവിംഗ് അറിയാം, എന്നാല്‍ കാര്‍ എന്‍ജിനെക്കുറിച്ച് യാതൊന്നും അറിയില്ല. പെട്ടെന്ന് കാറില്‍ അസാധാരണമായ ചില സിഗ്നലുകള്‍ കാണിക്കുന്നുവെന്ന് കരുതുക, അതിന്റെ ഫോട്ടോ എടുത്ത് ചാറ്റ് ജിപിടിയ്ക്ക് ഇട്ടാല്‍ അപ്പോള്‍ എത്തും എന്താണ് കാറിന്റെ പ്രശ്‌നം എന്നത്. യാത്ര ചെയ്യുമ്പോള്‍ ഒരു ലാന്‍ഡ് മാര്‍ക്കിന്റെ ചിത്രം എടുക്കുക, അതില്‍ താല്‍പ്പര്യമുള്ള കാര്യങ്ങളെക്കുറിച്ച് തത്സമയ സംഭാഷണം നടത്തുക. എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കി തരും ചാറ്റ് ജിപിടി. ഇത്തരത്തില്‍ ദൃശ്യവും ശബ്ദവും എല്ലാം സംയോജിച്ച് തിരച്ചില്‍ നടത്താം എന്നതും ഏറ്റവും മികച്ച ഉത്തരങ്ങള്‍ ലഭിക്കുന്നുണ്ടെന്നതും ചാറ്റ് ജിപിടി ഉപയോക്താക്കള്‍ക്ക് നല്‍കുന്ന വലിയ സൗകര്യമാണ്.
◾ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ലിയോ’യിലെ സെക്കന്റ് സിംഗിള്‍ പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കകം തന്നെ പാട്ട് വൈറലായിക്കഴിഞ്ഞു. 16 മണിക്കൂറിനുള്ളില്‍ 8 മില്ല്യണിലധികം ആളുകളാണ് ‘ബാഡ്ആസ്’ ലിറിക്കല്‍ വീഡിയോ കണ്ടിരിക്കുന്നത്. സംഗീതം നല്‍കിയതും ആലപിച്ചിരിക്കുന്നതും അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ്. വിജയിയുടെ ലിയോ ദാസ് എന്ന കഥാപാത്രത്തിന്റെ രൂപം എങ്ങനെയായിരിക്കും എന്ന് പ്രേക്ഷകന് നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ലിറിക്കല്‍ വീഡിയോ. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം വിജയിയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ലിയോ’. സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൌതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മിഷ്‌കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങീ വമ്പന്‍ താരനിരയാണ് ലിയോയില്‍ ഉള്ളത്. വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലിയോ. ഒക്ടോബര്‍ 19 നാണ് ചിത്രത്തിന്റെ റിലീസ്.
◾മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്‌ക്വാഡ്’ ഏറ്റെടുത്ത് പ്രേക്ഷകര്‍. ഓപ്പണിംഗ് ദിനത്തില്‍ 2.4 കോടി കളക്ഷന്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ എക്‌സില്‍ പങ്കുവച്ചിരിക്കുന്ന വിവരം. ആദ്യ ദിനത്തില്‍ 160 തിയേറ്ററുകളിലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്തത്. രണ്ടാം ദിനം മുതല്‍ ചിത്രം കൂടുതല്‍ തിയേറ്ററുകളിലേക്ക് എത്തിയിട്ടുണ്ട്. 250ല്‍ പരം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. കേരളത്തില്‍ മാത്രം ഒരു ദിനം ആയിരം ഷോകളിലേക്ക് കുതിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ആദ്യ ദിനം 75 എക്‌സ്ട്രാ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ ചിത്രത്തിന് ലഭിച്ച വന്‍ സ്വീകാര്യതയുടെ ഭാഗമായി കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച നാലാമത്തെ ചിത്രമാണിത്. റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സ് ആണ് പ്രേക്ഷകന് ലഭിക്കുന്നത്. ഷാഫിയുടെ കഥയില്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
◾ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഓള്‍-ഇലക്ട്രിക് ബിഎംഡബ്ല്യു ഐഎക്സ്1 ഇലക്ട്രിക് എസ്യുവി ഇന്ത്യയില്‍ എത്തി. 66.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ഒരൊറ്റ എക്സ്ഡ്രൈവ് 30 വേരിയന്റില്‍ ഈ മോഡല്‍ ലഭ്യമാണ്. ബിഎംഡബ്ല്യു ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്യുവിയാണിത്. ബിഎംഡബ്ല്യു ഉല്‍പ്പന്ന ശ്രേണിയിലേക്കുള്ള നാലാമത്തെ വൈദ്യുത കൂട്ടിച്ചേര്‍ക്കലാണ് ഐഎക്സ്1. ബിഎംഡബ്ല്യു ഐഎക്സ്1 എക്സ്ഡ്രൈവ് 30ന്റെ പവര്‍ട്രെയിന്‍ സജ്ജീകരണത്തില്‍ 66.5വിലോവാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററിയും ഒരു ഓള്‍-വീല്‍ ഡ്രൈവ് സംവിധാനവും ഉള്‍പ്പെടുന്നു, ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകള്‍. ഈ കോണ്‍ഫിഗറേഷന്‍ 313 ബിഎച്ച്പി പവര്‍ ഔട്ട്പുട്ടും 494 എന്‍എം പരമാവധി ടോര്‍ക്കും നല്‍കുന്നു. വെറും 5.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുകയും മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത കൈവരിക്കുകയും ചെയ്യുന്ന ഇലക്ട്രിക് എസ്യുവി ശ്രദ്ധേയമായ കുതിപ്പ് പ്രകടമാക്കുന്നു. ഒറ്റ ചാര്‍ജില്‍ 440 കിലോമീറ്റര്‍ വരെ റേഞ്ച് നീളും. ഏകദേശം 29 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ബാറ്ററി ശേഷി ദ്രുതഗതിയിലുള്ള റീചാര്‍ജ് സാധ്യമാക്കുന്നു.
◾രാഷ്ട്രീയ – സാമൂഹ്യജീവിതത്തിലെ കാപട്യങ്ങളുടെയും മൂല്യച്യുതികളുടെയും നേരേ വി കെ എന്‍ പ്രയോഗിച്ച മൂര്‍ച്ചയുള്ള പരിഹാസമാണ് സിന്‍ഡിക്കേറ്റ്. സമുന്നത രാഷ്ട്രീയ പാര്‍ട്ടിയിലെ പിളര്‍പ്പ്, നേതൃത്വത്തിനായുള്ള മത്സരങ്ങള്‍ മന്ത്രിമാര്‍ക്കിടയിലും വന്‍വ്യവസായപ്രഭുക്കള്‍ക്കിടയിലുമുണ്ടാകുന്ന ആശങ്കകള്‍ – ഇതിനിടയിലാണ് പയ്യന്‍ സോഷ്യലിസം നടപ്പാക്കാന്‍ മത്സരിക്കുന്ന ഇരു ചേരിക്കാരുടെയും വിശ്വാസപാത്രമായി നിര്‍വിഘ്‌നം, അനായാസം മുന്നേറുന്നത്. ‘സിന്‍ഡിക്കേറ്റ്’. വി കെ എന്‍. അഞ്ചാം പതിപ്പ്. ഡിസി ബുക്സ്. വില 237 രൂപ.
◾ഭക്ഷണവും ഹൃദയപ്രശ്നങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആറ് പ്രധാന ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നു പഠനം. ആറ് വ്യത്യസ്ത പഠനങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത പഠനഫലം യൂറോപ്യന്‍ ഹാര്‍ട്ട് േജണലില്‍ പ്രസിദ്ധീകരിച്ചു. പഴങ്ങള്‍ ദിവസവും ഒരു കപ്പ് വീതം രണ്ടോ മൂന്നോ തവണ. പച്ചക്കറികള്‍ ദിവസവും രണ്ടു മൂന്നു കപ്പ് വരെ. പയര്‍വര്‍ഗങ്ങള്‍ ആഴ്ചയില്‍ അരക്കപ്പ് വീതം മൂന്നോ നാലോ തവണ. നട്സ് ആഴ്ചയില്‍ 7 മുതല്‍ 28 ഗ്രാം വരെ. മത്സ്യം ആഴ്ചയില്‍ രണ്ടു മുതല്‍ മൂന്നു തവണ 3 മുതല്‍ 85 ഗ്രാം വരെ. പാലുല്‍പന്നങ്ങള്‍ ആഴ്ചയില്‍ 14 തവണ ഒരു കപ്പ് പാലോ യോഗര്‍ട്ടോ അല്ലെങ്കില്‍ 42.5 ഗ്രാം പാല്‍ക്കട്ടി. പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. ഉദരാരോഗ്യം മെച്ചപ്പെടുത്തും. ദഹനം മെച്ചപ്പെടുത്തും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായകം. ആരോഗ്യകരമായ ഹൃദയമിടിപ്പ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഫോസ്ഫറസ്, സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം ക്ലോറൈഡ് തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ പച്ചക്കറികളിലുണ്ട്. പച്ചക്കറികളിലെ മൈക്രോന്യൂട്രിയന്റുകള്‍, ഹൃദ്രോഗസാധ്യത കുറയ്ക്കുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. പ്രോട്ടീനുകളുടെ കലവറയാണിവ. ആരോഗ്യമുളള കലകളെ നിര്‍മിക്കാനും ഒപ്പം പേശികള്‍, അവയവങ്ങള്‍, രക്തകോശങ്ങള്‍ ഇവയുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. മത്സ്യവും കടല്‍ വിഭവങ്ങളും പ്രോട്ടീന്റെയും വൈറ്റമിനുകള്‍, ധാതുക്കള്‍, ഹൃദയാരോഗ്യമേകുന്ന കൊഴുപ്പുകള്‍ എന്നിവയുടെയും ഉറവിടമാണ്. മത്തി, അയല, ചൂര, കോര തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളും, കൊഴുവയും ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയതാണ്. ഇവ ഹൃദയതാളം നോര്‍മല്‍ ആയി നിലനിര്‍ത്തുകയും രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്ന അണ്‍സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയ ഹൃദയാരോഗ്യമേകുന്നവയാണ് നട്സും സീഡ്സും ഹൃദ്രോഗത്തിനുകാരണമാകുന്ന ഇന്‍ഫ്ലമേഷന്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. മിതമായ അളവില്‍ കഴിച്ചാല്‍ ഫുള്‍ഫാറ്റ് അടങ്ങിയ പാലുല്‍പന്നങ്ങള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. പുളിപ്പിച്ച ഫുള്‍ഫാറ്റ് പാലുല്‍പന്നങ്ങള്‍ ആയ യോഗര്‍ട്ട്, കോട്ടേജ് ചീസ് ഇവയെല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.07, പൗണ്ട് – 101.65, യൂറോ – 88.10, സ്വിസ് ഫ്രാങ്ക് – 91.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.84, ബഹറിന്‍ ദിനാര്‍ – 220.31, കുവൈത്ത് ദിനാര്‍ -268.89, ഒമാനി റിയാല്‍ – 215.79, സൗദി റിയാല്‍ – 22.15, യു.എ.ഇ ദിര്‍ഹം – 22.62, ഖത്തര്‍ റിയാല്‍ – 22.82, കനേഡിയന്‍ ഡോളര്‍ – 61.77.