*1985ലെ മികച്ച ജനപ്രിയ ഗായകന്?* : https://youtu.be/Pfu5gXGf6ko | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേഷണ ദൗത്യമായ ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് രാവിലെ 11.50 ന് പിഎസ്എല്‍വി സി 57 പറന്നുയര്‍ന്നു. 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിനു ചുറ്റമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കും. ആദിത്യയുടെ ആദ്യ 3 ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടു. പേലോഡുകള്‍ വിജയകരമായി വേര്‍പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു.
◾
◾ചന്ദ്രയാന്‍-3 രണ്ടാഴ്ച ഉറങ്ങും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ സൂര്യപ്രകാശം നാളെ അസ്തമിക്കുന്നതോടെയാണ് ചന്ദ്രയാന്‍ ദൗത്യം താല്‍ക്കാലികമായി നിര്‍ത്തുന്നത്. ചന്ദ്രനില്‍ രണ്ടാഴ്ച പകലും രണ്ടാഴ്ച രാത്രിയുമാണ്. രാത്രി ചന്ദ്രോപരിതലത്തിലെ താപനില മൈനസ് 180 ഡിഗ്രിയാകും. കൊടും തണുപ്പിനെ ലാന്‍ഡറും റോവറും അവയിലെ ഇലക്ട്രോണിക്സ്, ഡിജിറ്റല്‍ ഉപകരണങ്ങളും അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.
*പുളിമൂട്ടില്‍ സില്‍ക്സില്‍ ‘പൊന്‍’ ഓണം ഓഫര്‍ നാളെ വരെ മാത്രം*
ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം.
*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*
◾ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ രണ്ടു ഡോക്ടര്‍മാരേയും രണ്ടു നേഴ്സുമാരേയും അറസ്റ്റു ചെയ്യാന്‍ പോലീസ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപിക്കു മുമ്പാകെ ഹാജരാകാന്‍ ഇവര്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും. ഹര്‍ഷിന സമരം നിറുത്തിവച്ചു.
◾തത്കാലം വൈദ്യുതി നിയന്ത്രണമില്ലെന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈകുന്നേരം ആറു മുതല്‍ 11 വരെ വാഷിംഗ് മെഷീന്, ഗ്രൈന്‍ഡര്‍ തുടങ്ങിയവ ഉപയോഗിക്കാതിരുന്നാല്തന്നെ നില മെച്ചപ്പെടും. നിയന്ത്രണം വേണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശം. ജനം സഹകരിച്ചാല്‍ നിയന്ത്രണം ഒഴിവാക്കാനാകും. അധിക വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ തിങ്കളാള്ച തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾സംസ്ഥാനത്ത് ഇന്നു മുതല്‍ ബുധനാഴ്ചവരെ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
◾ബഹറിനിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര് മരിച്ചു. ഇന്നലെ രാത്രി കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു എന്നിവരാണ് മരിച്ച മലയാളികള്‍.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന് സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾മകനെപോലും കോണ്‍ഗ്രസില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തയാളാണ് എ.കെ. ആന്റണിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നും ഗോവിന്ദന് അവകാശപ്പെട്ടു.
◾ധീരജ് വധക്കേസില്‍ ഒന്നാം പ്രതി നിഖില്‍ പൈലിക്ക് തൊടുപുഴ കോടതിയുടെ അറസ്റ്റു വാറണ്ട്. കുറ്റപത്രം വായിച്ചു കേള്‍ക്കേണ്ട ദിവസം ഹാജരാക്കാത്തതിനാലാണ് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടണമെന്നാണ് പൊലീസിനുള്ള നിര്‍ദ്ദേശം. കേസ് ഒക്ടോബര്‍ നാലിലേക്കു മാറ്റി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചാരണത്തിലാണ് നിഖില്‍ പൈലി.
◾കുട്ടനാട്ടില്‍ സിപിഎമ്മില്‍നിന്ന് സിപിഐയിലേക്കു കൂട്ടത്തോടെ പാര്‍ട്ടി മാറ്റം. നാളെ സിപിഐ മണ്ഡലം കമ്മിറ്റി ചേര്‍ന്ന് 22 പേര്‍ക്ക് അംഗത്വം നല്‍കുമെന്ന് സിപിഐ അവകാശപ്പെട്ടു. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പട്ടികയിലുണ്ടെന്നാണ് സിപിഐയുടെ അവകാശവാദം. എന്നാല്‍ ഒരൊറ്റ പ്രവര്‍ത്തകന്‍പോലും വിട്ടുപോകില്ലെന്ന് സിപിഎം കുട്ടനാട് ഏരിയാ സെക്രട്ടറി ജി ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
◾യമന്‍ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. തന്റെ ജീവന് രക്ഷിക്കാന്‍ എത്രയും വേഗം ഇടപെടണമെന്നാണ് നിമിഷ പ്രിയയുടെ അപേക്ഷ.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾മുംബൈയില്‍ പോലീസ് മേധാവിയെന്നു പരിചയപ്പെടുത്തി യുവതിയില്‍നിന്ന് 45 ലക്ഷം രൂപ തട്ടിയെടുത്ത വിരുതന് അടക്കം തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ സൈബര്‍ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് സ്വദേശിനിയായ യുവതി വിദേശത്തേക്കയച്ച പാഴ്സലില്‍ മയക്കുമരുന്നു കണ്ടെത്തിയെന്നു ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. ഡിണ്ടിഗല്‍ സ്വദേശി ബാലാജി രാഘവന്, ഇന്ദ്രകുമാര്‍, മോഹന്‍കുമാര്‍ എന്നിവരാണു പിടിയിലായത്.
◾കാസര്‍കോട് ട്രെയിനിനു നേരെ വീണ്ടും കല്ലേറ്. ഇന്നലെ രാത്രി 8.45 ന് കുമ്പളക്കും ഉപ്പളയ്ക്കും ഇടയില്‍ തിരുവനന്തപുരത്തുനിന്നു മുബൈയിലേക്കുള്ള നേത്രാവതി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. എസ് ടു കോച്ചിന്റെ ഒരു ചില്ല് തകര്‍ന്നു.
◾ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം. ഓഗസ്റ്റിലെ ചരക്ക് സേവന നികുതി 1.6 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ ഓഗസ്റ്റിലേതിനേക്കാള്‍ 11 ശതമാനമാണ് വര്‍ധന.
◾ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. 21 വയസുകാരന് അനില്‍ കുമാര്‍ ആണ് മരിച്ചത്. ബി ടെക് മാത്തമാറ്റിക്സ് ആന്‍ഡ് കമ്പ്യൂട്ടിംഗ് വിദ്യാര്‍ത്ഥിയാണ് അനില്‍കുമാര്‍. ക്യാമ്പസില്‍ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.
◾ആസാമിലെ സ്ത്രീകള്‍ അര്‍ദ്ധനഗ്നരായി പ്രതിഷേധിച്ചെങ്കിലും പോലീസ് കയ്യേറ്റം ആരോപിച്ച് വീടുകള്‍ പൊളിച്ചുനീക്കി. സില്‍സാക്കോ ബീല് പ്രദേശത്താണു സംഭവം. നഗ്നരായി സമരം നടത്തിയവരെ പോലീസ് ബലപ്രയോഗത്തിലൂടെ നീക്കി ജെസിബി ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുനീക്കി.
◾രാജസ്ഥാനില്‍ ആദിവാസി യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിയ സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. പ്രതാപ് ഗഡിലെ നചാല്‍ കോട്ട ഗ്രാമത്തില്‍ ഭര്‍ത്താവും ബന്ധുക്കളമടക്കം പത്ത് പേരാണ് പ്രതികള്‍.
◾ഈജിപ്തിലെ ശതകോടീശ്വരനും പ്രശസ്ത ഹരോഡ് ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോര്‍ ഉടമയുമായിരുന്ന മൊഹമ്മദ് അല്‍ ഫായേദ് അന്തരിച്ചു. 94 വയസായിരുന്നു. 1997 ല്‍ ഡയാന രാജകുമാരിക്കൊപ്പം കാറപകടത്തില്‍ മരിച്ച ആണ്‍സുഹൃത്ത് ദോദിയുടെ പിതാവാണ് ഇദ്ദേഹം. ബ്രിട്ടീഷ് രാജകുടുംബം സൃഷ്ടിച്ച കാറപകടമാണെന്ന് ആരോപിച്ച് മൊഹമ്മദ് അല്‍ ഫായേദ് പത്തു വര്‍ഷത്തോളം നിയമയുദ്ധം നടത്തിയിരുന്നു.
◾റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്, ഈവര്‍ഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചാ അനുമാനം ഉയര്‍ത്തി. നടപ്പ് വര്‍ഷത്തില്‍ രാജ്യത്തെ ജി.ഡി.പി വളര്‍ച്ച 6.7 ശതമാനമാകുമെന്നാണ് പുതിയ കണക്കുകൂട്ടല്‍. 5.5 ശതമാനമായിരുന്നു നേരത്തെയുള്ള അനുമാനം. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രാജ്യം 7.8 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മൂഡീസ് മുഴുവന്‍ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തിയത്. അതേസമയം 2024 കലണ്ടര്‍ വര്‍ഷത്തെ ജി.ഡി.പി. വളര്‍ച്ചാ അനുമാനം നേരത്തെ 6.5 ശതമാനമായിരുന്നത് 6.1 ശതമാനമാക്കി മൂഡീസ് കുറച്ചു. മഴ ശരാശരിയില്‍ ഒതുങ്ങുന്നതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വില ഉയരും. കൂടാതെ, 2023 ന്റെ രണ്ടാം പകുതിയിലും 2024 ന്റെ തുടക്കത്തിലും കാര്‍ഷിക ചരക്കുകളുടെ വിലയും ഉയരും. ആര്.ബി.ഐയ്ക്ക് പണപ്പെരുപ്പം വെല്ലുവിളിയായി തുടരുകയാണ്. റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക്, മോണിറ്ററി പോളിസി കമ്മിറ്റി ആഗസ്റ്റില്‍ തീരുമാനിച്ചിരുന്നു. മാത്രമല്ല 2023-24 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ പ്രവചനം 6.5 ശതമാനത്തില്‍ നിലനിര്‍ത്താനും കേന്ദ്ര ബാങ്ക് തയ്യാറായി. ആഭ്യന്തര പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ കൂടുതല്‍ ഉയരുന്നത് തടയാന്‍ ആര്.ബി.ഐ കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും. എങ്കിലും ആഗോള ചരക്ക് വിലയില്‍ പെട്ടെന്നുള്ള കുറവ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കുമെന്ന് മൂഡീസ് വ്യക്തമാക്കി.
◾കുറഞ്ഞ ചെലവില്‍ വിമാന യാത്ര ചെയ്യാനുള്ള സൗകര്യം ഇനി ഗൂഗിള്‍ ഒരുക്കും. അതായത് ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ഇനി ബുക്ക് ചെയ്യാന്‍ ഗൂഗിള്‍ സഹായിക്കുമെന്ന് അര്‍ത്ഥം. യാത്ര പുറപ്പെടുന്നതിന് രണ്ട് മാസം മുമ്പ് ടിക്കറ്റ് ബുക്കിംഗ് ചെയ്യണോ അതോ ടേക്ക്ഓഫിനോട് അടുത്തുള്ള ദിവസങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്കിംഗ് ചെയ്യണോ എന്ന ആശയക്കുഴപ്പം പലര്‍ക്കും ഉണ്ടാകുന്നതാണ്. എപ്പോള്‍ കുറഞ്ഞ ചെലവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് എന്ന് ഗൂഗിള്‍ ഫ്ളൈറ്റ്സിന്റെ പുതിയ ഇന്‍സൈറ്റ്സ് ഉപയോക്താക്കള്‍ക്ക് ഉത്തരം നല്‍കും. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ടേക്ക്ഓഫിന് മുമ്പ് വരെയുള്ള ദിവസങ്ങളിലെ നിരക്ക് ഗൂഗിള്‍ നിരീക്ഷിക്കും. അതായത് ടിക്കറ്റ് എടുക്കുന്നതിന് മുമ്പായി ആവശ്യമായ സ്ഥിതിവിവരക്കണക്കുകളും ഉപയോക്താവിന് ലഭ്യമാക്കും. വിമാന നിരക്കുകള്‍ വിലയിരുത്തുന്ന പ്രൈസ് ട്രാക്കിംഗ് ഗൂഗിള്‍ ഫ്ളൈറ്റ്സിലുണ്ട്. ഇതിനൊപ്പം മറ്റൊരു സംവിധാനമായ പ്രൈസ് ഗാരന്റിയും നിലവിലുണ്ട്. പുതിയ സംവിധാനം വഴി പ്രൈസ് ഗാരന്റിയ്ക്ക് കീഴില്‍ വരുന്ന വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വിമാന നിരക്ക് പിന്നീട് കുറയുന്ന സാഹചര്യമുണ്ടായാല്‍ ഉപയോക്താവിനുണ്ടാകുന്ന നഷ്ടം നികത്തുന്ന സംവിധാനമാണിത്. പ്രൈസ് ഗാരന്റി പരീക്ഷണഘട്ടമെന്ന നിലയില്‍ യു.എസില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്കാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വൈകാതെ ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചേക്കാം.
◾‘സാഹോ’ എന്ന പ്രഭാസ് ചിത്രത്തിലുടെ ശ്രദ്ധേയനായ സുജീത് സംവിധാനം ചെയ്യുന്ന പവന് കല്യാണ്‍ ചിത്രം ‘ഒജി’ ടീസര്‍ എത്തി. അര്ജുന് ദാസിന്റെ വോയ്സ് നരേഷനിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. വയലന്‍സ് നിറഞ്ഞ ചിത്രത്തില്‍ ഗ്യാങ്സ്റ്റായാണ് പവന് കല്യാണ്‍ എത്തുന്നത്. നടന് പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തിയ ‘സാഹോ’യ്ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായിരുന്നില്ല. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ചിത്രവുമായി സുജീത് എത്തുന്നത്. പവന് കല്യാണിന്റെ ജന്മദിനത്തിലാണ് ‘ഒജി’യുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ഛായാഗ്രാഹണം. ആക്ഷന്‍ പ്രാധാന്യം നല്കി ഒരുക്കിയ ചിത്രമായ ‘ഒജി’യില്‍ ടൈറ്റില്‍ വേഷത്തില്‍ ‘ഒജാസ് ഗംഭീര’ എന്ന ‘ഒജിയായി’ പവന് കല്യാണ്‍ എത്തുമ്പോള്‍ നായികയായി പ്രിയങ്ക അരുള്‍ മോഹനും മറ്റ് കഥാപാത്രങ്ങളായി ഇമ്രാന് ഹാഷ്മിയും പ്രകാശ് രാജും, അര്ജുന് ദാസും ശ്രിയ റെഡ്ഡിയും ഹരിഷ് ഉത്തമനുമുണ്ട്. ഡി വി വി ദനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്. ഡിവിവി എന്റര്ടെയ്ന്മെന്റിന്റെ ബാനറിലാണ് നിര്‍മാണം.
◾ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് തമിഴ് ചിത്രം ‘ജയിലര്‍’. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ചിത്രം രജനികാന്തിന്റെ താരപരിവേഷത്തെ കാലാനുസൃതമായി പുതുക്കി അവതരിപ്പിച്ച ചിത്രമാണ്. മറുഭാഷകളിലെ ജനപ്രിയ താരങ്ങളെ അതിഥിവേഷങ്ങളില്‍ അവതരിപ്പിച്ചതും ചിത്രത്തിന്റെ കളക്ഷന്‍ വര്‍ധിപ്പിച്ച ഘടകമാണ്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മ്മിച്ച ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ 7 ആണ് ഒടിടി റിലീസ് തീയതി. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യപ്പെടുക. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി രജനികാന്തിനും സംവിധായകന് നെല്‍സണ്‍ ദിലീപ്കുമാറിനും നിര്‍മ്മാതാക്കള്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. 1.24 കോടി വില വരുന്ന ബിഎംഡബ്ല്യു എക്സ് 7 കാര്‍ ആണ് സണ്‍ പിക്ചേഴ്സ് രജനിക്ക് സമ്മാനമായി കൊടുത്തത്. നെല്‍സണ്‍ 1.44 കോടി വിലയുള്ള പോര്‍ഷെ മക്കാന് എസ് എന്ന കാറും. നേരത്തെ നല്കിയ 110 കോടി പ്രതിഫലത്തിന് പുറമെ പ്രോഫിറ്റ് ഷെയറിംഗ് പ്രകാരമുള്ള 100 കോടിയുടെ ചെക്കും സണ്‍ പിക്ചേഴ്സ് ഉടമ കലാനിധി മാരന് കഴിഞ്ഞ ദിവസം സൂപ്പര്‍താരത്തിന് കൈമാറിയിരുന്നു.
◾ക്രൂ-ക്യാബ് പിക്കപ്പ് വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും പുതിയ വാഹനം ഡി-മാക്സ് എസ്-ക്യാബ് ഇസഡ് പുറത്തിറക്കി ഇസുസു മോട്ടോര്‍സ് ഇന്ത്യ. വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഈ വാഹനത്തില്‍ മുപ്പതോളം ഫീച്ചറുകള്‍ ഉള്ളതില്‍ 18 എണ്ണം സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ചവയാണ്. 2.5 ലീറ്റര്‍ 4ജെഎ1 എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ സെഗ്മെന്റിലെ മറ്റൊരു വാഹനത്തിനും അവകാശപ്പെടാനാകാത്ത കീലെസ്സ് എന്‍ട്രി സംവിധാനം എസ്-ക്യാബ് ഇസഡിലുണ്ട്. കോസ്മിക് ബ്ലാക്ക്, ഗലേന ഗ്രേ, സ്പ്ലാഷ് വൈറ്റ്, നോട്ടിലസ് ബ്ലൂ, ടൈറ്റാനിയം സില്‍വര്‍ എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് ഇസുസു ഡി-മാക്സ് എസ്-ക്യാബ് ഇസഡ് എത്തുന്നത്. ചെന്നൈയിലെ എക്സ്-ഷോറൂം വില 14,99,910 രൂപയാണ്. ആകര്‍ഷകമായ പിയാനോ ബ്ലാക്ക് ട്രിം ഇന്‍സേര്‍ട്ടുകള്‍, ത്രീ-സ്പോക് ലെതര്‍ പതിപ്പിച്ച, ഓഡിയോ കോണ്‍ട്രോളോട് കൂടിയ സ്റ്റിയറിങ് വീല്‍, ഉള്ളില്‍ കറുപ്പും ചാരനിറവും ഇടകലര്‍ന്ന പ്രീമിയം നിറങ്ങള്‍, പിറകില്‍ യുഎസ്ബി ചാര്‍ജിങ് പോയിന്റ് തുടങ്ങി യാത്ര സുഖകരമാക്കുന്ന ഫീച്ചറുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
◾അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും, അതിലുമപ്പുറം കൊടിയ ദാരിദ്ര്യത്തിലും ആണ്ടുകിടക്കുന്ന ഇന്ത്യന്‍ ഗ്രാമശീലങ്ങളുടെ ഇരകളായി, ദേവദാസികളായും ലൈംഗികത്തൊഴിലാളികളായും ജീവിതം ഉടഞ്ഞുപോകുന്ന സ്ത്രീജന്മങ്ങളുടെ നേര്‍ക്കാഴ്ച. എട്ടുവര്‍ഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ യാത്രകളിലൂടെ മാദ്ധ്യമപ്രവര്‍ത്തകനായ ലേഖകന്‍ ശേഖരിച്ച വിവരങ്ങള്‍, കേട്ടുകേള്‍വികള്‍ക്കപ്പുറം ഇരുളടഞ്ഞ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. ജാതിയും സമ്പത്തും അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്ന ഈ രാജ്യത്തെ സാമൂഹികവ്യവസ്ഥ വേശ്യാത്തെരുവുകളിലേക്ക് തള്ളിവിട്ട സ്ത്രീകളുടെ തകര്‍ന്നടിഞ്ഞ ജീവിതങ്ങളിലൂടെ ഒരു യാത്ര. ‘വിശുദ്ധപാപങ്ങളുടെ ഇന്ത്യ’. അരുണ്‍ എഴുത്തച്ഛന്. മാതൃഭൂമി. വില 297 രൂപ.
◾ശരിയായ ശരീരഭാരം നിലനിര്‍ത്തുന്നത് ആരോഗ്യസംബന്ധമായ പല പ്രശ്നങ്ങളെയും അകറ്റിനിര്‍ത്താന്‍ സഹായിക്കും. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ശരിയായ ശരീരഭാരം സമ്മാനിക്കും. ശരിയായ ശരീരഭാരമുള്ളവര്‍ക്ക് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചിലതരം കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള സാധ്യത കുറവായിരിക്കും. അമിതഭാരം അവയവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ശരീരത്തിലെ വീക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശരീരഭാരം അനുയോജ്യമായ നിലയിലാണെങ്കില്‍ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും ആരോഗ്യകരമായ പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ കഴിയും. ഇത് ഹൃദ്രോഗം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. അമിത ശരീരഭാരം ശ്വാസകോശത്തിലും ശ്വസനാളത്തിലും സമ്മര്ദ്ദമുണ്ടാക്കുന്നതിനാല് ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകും. അനുയോജ്യമായ ഭാരം നിലനിര്‍ത്തുന്നത് ശ്വസന പ്രക്രിയയെയും സഹായിക്കും. ഇത് ശോസകോശത്തിന്റെ ശേഷിയും ഓക്സിജന്‍ ഉപഭോഗവും മെച്ചപ്പെടുത്തും. അമിതഭാരം സന്ധികളില്‍ ആയാസമുണ്ടാക്കുന്നതിനാല് സന്ധിവേദനയ്ക്കും ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകളിലേക്കും നയിക്കും. ശരിയായ ശരീരഭാരം ആത്മാഭിമാനവും മാനിസികാരോഗ്യവും മെച്ചപ്പെടുത്തുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശരീരഭാരം ശരിയായ നിലയിലാണെങ്കില്‍ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ലഘൂകരിക്കാനും കഴിയും. പ്രത്യുല്പാദന ക്ഷമത കുറയ്ക്കുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുമായി പൊണ്ണത്തടി ബന്ധപ്പെട്ടിരിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങളുടെ പിടിയിലകപ്പെടാതെ ആരോഗ്യവും ശരിയായ ശരീരഭാരവും നിലനിര്‍ത്തുന്നത് ആയുസ്സ് വര്‍ദ്ധിപ്പിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.72, പൗണ്ട് – 104.12, യൂറോ – 89.09, സ്വിസ് ഫ്രാങ്ക് – 93.38, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.34, ബഹറിന്‍ ദിനാര്‍ – 218.66, കുവൈത്ത് ദിനാര്‍ -267.56, ഒമാനി റിയാല്‍ – 214.13, സൗദി റിയാല്‍ – 22.05, യു.എ.ഇ ദിര്‍ഹം – 22.52, ഖത്തര്‍ റിയാല്‍ – 22.72, കനേഡിയന്‍ ഡോളര്‍ – 60.96.