*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾ഒന്നും സത്യമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഡാലോചന, മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി, മുഖ്യമന്ത്രിയുടെ മകനെതിരേ ഉന്നയിക്കപ്പെട്ട എഐ കാമറ ഇടപാടിലെ ക്രമക്കേട്, കെ ഫോണ്‍ കരാറിലെ ഗൂഡാലോചന എന്നീ ആരോപണങ്ങളാണ് നിഷേധിച്ചത്.
◾സോളാര്‍ തട്ടിപ്പുകാരിയുടെ കള്ളപ്പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഗൂഡാലോചന നടന്നെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയത്തിനുള്ള മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനാണ് ആദ്യം കണ്ടെത്തലുകള്‍ നടത്തിയത്. പരാതിക്കാരി തന്നെ കാണാനെത്തിയത് മുഖ്യമന്ത്രിയായി ചുമതലയേറ്റ് മൂന്നാം മാസത്തിലാണ്. അന്വേഷണത്തിനു പ്രത്യേക താല്പര്യം കാണിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജാണ്. മുഖ്യമന്ത്രി പറഞ്ഞു.
◾ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ അന്വേഷണം ആവശ്യപ്പെട്ട് പി.സി ജോര്‍ജ് ഡിജിപിക്കു പരാതി നല്‍കി. സോളാര്‍ കേസിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഇപ്പോഴത്തെ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കള്‍ പരാതിക്കാരിയുമായി ഗൂഢാലോചന നടത്തിയെന്ന് സി ബി ഐ റിപ്പോര്‍ട്ടുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയത്.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ താന്‍ സിബിഐക്കു മൊഴി നല്‍കിയിട്ടില്ലെന്നു നിയമസഭയില്‍ കെ. ബി ഗണേഷ് കുമാര്‍. ഈ വിഷയത്തില്‍ പരാതിക്കാരിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
◾ഉമ്മന്‍ചാണ്ടിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ടു കൊണ്ടുപായതും മുഖ്യമന്ത്രിയാണ്. സതീശന്‍ കുറ്റപ്പെടുത്തി.
◾മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. രണ്ടു കമ്പനികള്‍ തമ്മില്‍ നടന്ന ഇടപാടുകളെ മാസപ്പടിയായി ചിത്രീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ഉമ്മന്‍ചാണ്ടിക്കെതിരേ ഗൂഡാലോചന ആരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങിയതാണെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍. അന്വേഷണത്തിനു തയാറാണെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ പ്രതിപക്ഷം പിന്‍വാങ്ങി. അവര്‍ ഇറങ്ങിപ്പോക്കും നടത്തിയില്ല. കൂടുതല്‍ പ്രകോപിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ മുഖ്യമന്ത്രി പുറത്തുവിടുമായിരുന്നെന്നും ബാലന്‍ പറഞ്ഞു.
◾
◾സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് പ്രധാനാധ്യാപകര്‍ക്കു നല്‍കാനുള്ള കുടിശ്ശിക തുക എന്നു കൊടുക്കുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. അധ്യാപക സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വൈകാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
◾സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ സഹായിക്കാന്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എം.എസ്.ഡബ്ല്യു., ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിരുദമുള്ളവരുടെ സേവനം ഇതിനായി ലഭ്യമാക്കും.
◾പുലി ചത്തതിന് വനം വകുപ്പ് ചോദ്യം ചെയ്ത ടാപ്പിംഗ് തൊഴിലാളി വിഷം കഴിച്ചു മരിച്ചു. പാലക്കാട് മംഗലം ഡാമിനടുത്തെ ടാപ്പിംഗ് തൊഴിലാളി ഓടംതോട് സ്വദേശി സജീവാണ് മരിച്ചത്. 54 വയസായിരുന്നു. പ്രദേശത്തെ കര്‍ഷകര്‍ അടക്കം നാട്ടുകാര്‍ മൃതദേഹവുമായി മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ ഉപരോധ സമരം നടത്തി.
◾വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ നാലിന് എത്തുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അന്നു വൈകുന്നേരം നാലിന് കേന്ദ്ര തുറമുഖമന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനുകളുമായി ചൈനയില്‍ നിന്നുള്ള കപ്പലാണ് ആദ്യമെത്തുന്നത്.
◾കാട്ടാക്കടയില്‍ ക്ഷേത്രത്തിനരികില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനു പത്താം ക്ലാസുകാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്‍ പിടിയിലായി. പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുന്‍വൈരാഗ്യമുണ്ടെന്ന് പോലീസ് പറഞ്ഞു.
◾
◾നിപ ബാധിച്ചെന്നു സംശയിക്കുന്ന കോഴിക്കോട്ടെ രണ്ടുപനി മരണങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് വിദഗ്ദ്ധ പരിശോധന നടത്തുന്നു. മരിച്ച രണ്ടാമത്തെ മരണത്തില്‍ സംശയം തോന്നി സ്രവങ്ങള്‍ പരിശോധനയ്ക്കയച്ചു. മരിച്ച ആദ്യത്തെയാളുടെ രണ്ടു മക്കള്‍ക്കും സഹോദരി ഭര്‍ത്താവിനും മകനും സമാനമായ രോഗലക്ഷണങ്ങളുണ്ട്.
◾കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. പത്തു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ഇഡി ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയെന്ന് എസി മൊയ്തീന്‍ പ്രതികരിച്ചു.
◾പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപെടില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ രണ്ടാം തവണയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയെന്ന് സുധാകരന്‍ പറഞ്ഞു.
◾തിരുവനന്തപുരം ശാര്‍ക്കര ക്ഷേത്ര പരിസരത്ത് ആര്‍എസ്എസ് ഡ്രില്ലും ആയുധ പരിശീലനവും ഹൈക്കോടതി നിരോധിച്ചു. ദേവസ്വം അധികൃതരുടെ വിലക്കു ലംഘിച്ച് ഡ്രില്ലു നടത്തിയതിനെതിരേ വിശ്വാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
◾കേരളത്തിലെ ഏറ്റവും വലിയ ജില്ല എന്ന പദവി പാലക്കാട് ജില്ലയില്‍നിന്ന് 25 വര്‍ഷത്തിനു ശേഷം ഇടുക്കി ജില്ല സ്വന്തമാക്കി. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായിരുന്ന 12,718 ഹെക്ടര്‍ ഭരണ സൗകര്യത്തിനായി ഇടമലക്കുടി വില്ലേജിലേക്കു കൂട്ടിച്ചേര്‍ത്തതോടെയാണ് ഇടുക്കി വീണ്ടും ഒന്നാമതായത്. ഇടുക്കിയുടെ വിസ്തീര്‍ണം 4,358 ല്‍ നിന്നു 4,612 ചതുരശ്ര കിലോമീറ്ററായി ഉയര്‍ന്നു. ഒന്നാം സ്ഥാനത്തായിരുന്ന പാലക്കാടിന്റെ വിസ്തീര്‍ണം 4,482 ചതുരശ്ര കിലോമീറ്ററാണ്. 1997 നു മുന്‍പ് ഇടുക്കിയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല.
◾നടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന എന്ന നസീമ അന്തരിച്ചു. 70 വയസ് ആയിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കല്‍ പരേതനായ പി എം സലീമിന്റെ ഭാര്യയാണ്.
◾ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണയെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. അയോഗ്യനാക്കിയ ബഞ്ചുതന്നെയാണ് ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണയുടെ അപ്പീല്‍ തള്ളിയത്. സുപ്രീംകോടതിയില്‍ പോകാന്‍ സമയം തേടിക്കൊണ്ടാണ് പ്രജ്വല്‍ അയോഗ്യനാക്കപ്പെട്ട അതേ ബഞ്ചില്‍ തന്നെ അപ്പീല്‍ നല്‍കിയത്.
◾ജി 20 ഉച്ചകോടിക്കിടെ ഇന്ത്യയെ പുകഴ്ത്തി ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാന്‍ അസിലി അസൗമാനി. ഇന്ത്യ ചൈനയേക്കാള്‍ മുന്നിലാണെന്നും സൂപ്പര്‍ പവര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്‍കൈയെടുത്താണ് ആഫ്രിക്കന്‍ യൂണിയന് ജി 20 അംഗത്വം ലഭിച്ചത്.
◾സുപ്രീം കോടതി അഭിഭാഷക രേണു സിന്‍ഹയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നോയിഡയില്‍ താമസിക്കുന്ന നിതിന്‍ നാഥ് സിന്‍ഹ (61) ആണ് അറസ്റ്റിലായത്. രേണുവിന്റെ പേരിലുള്ള ബംഗ്ലാവ് സ്വന്തമാക്കാനാണ് കൊലപാതകം നടത്തിയതെന്ന് പോലീസ്. ബംഗ്ലാവിലെ സ്റ്റോര്‍ റൂമില്‍ 36 മണിക്കൂര്‍ ഇയാള്‍ ഒളിച്ചിരിക്കുകയായിരുന്നു.
◾ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരേ മറ്റൊരു അഴിമതിക്കേസ് കൂടി. അമരാവതി റിങ് റോഡ് അഴിമതിക്കേസില്‍ നായിഡുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
◾കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് ലോറിയില്‍ ഇടിച്ച് അഞ്ചു പേര്‍ മരിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ഹിരിയൂര്‍ താലൂക്കില്‍ ഗൊല്ലഹള്ളിക്ക് സമീപമാണു സംഭവം.
◾സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹം നല്‍കിയ സംഭാവനകള്‍ അമൂല്യമാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സൗദി ജനസംഖ്യയുടെ ഏഴ് ശതമാനവും ഇന്ത്യന്‍ വംശജരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ നടന്ന സൗദി – ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
◾ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ 228 റണ്‍സിന്റെ റെക്കോര്‍ഡ് വിജയവുമായി ഇന്ത്യ. വിരാട് കോലിയുടെയും കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടായി. എട്ടോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് പാക്കിസ്ഥാനെ തകര്‍ത്തത്.
◾ഇന്ത്യയുടെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള ഒഴുക്കില്‍ ഗണ്യമായ വര്‍ദ്ധനവ്. കഴിഞ്ഞ 30 മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വര്‍ദ്ധനവാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്. ജൂലൈയില്‍ 7626 കോടി രൂപയായിരുന്നു നിക്ഷേപമെങ്കില്‍ ഓഗസ്റ്റില്‍ ഇത് 20,245 കോടി രൂപയിലെത്തി. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ ഈ കുതിച്ചുചാട്ടം ബെഞ്ച്മാര്‍ക്കായ നിഫ്റ്റി 50 സൂചികയില്‍ 2.53 ശതമാനം ഇടിവുണ്ടായി. നിക്ഷേപത്തിന്റെ ഭൂരിഭാഗവും കമ്പനികളുടെ ഷെയറുകളില്‍/ സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്ന ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീം ആണ് ഇക്വിറ്റി ഫണ്ട്. ഇവ ഗ്രോത്ത് ഫണ്ടുകള്‍ എന്നും അറിയപ്പെടും. ഇക്വിറ്റി ഫണ്ടുകള്‍ ആക്ടീവോ പാസീവോ ആയിരിക്കാം. അതായത്, ഒരു ആക്ടീവ് ഫണ്ടില്‍, ഒരു ഫണ്ട് മാനേജര്‍ വിപണിയെ നിരീക്ഷിച്ച്, കമ്പനികളില്‍ ഗവേഷണം നടത്തി, പെര്‍ഫോമന്‍സ് പരിശോധിച്ച്, നിക്ഷേപിക്കാന്‍ മികച്ച ഓഹരികള്‍ കണ്ടെത്തും. ഒരു പാസീവ് ഫണ്ടില്‍, ഫണ്ട് മാനേജര്‍ സെന്‍സെക്സ് അല്ലെങ്കില്‍ നിഫ്റ്റി ഫിഫ്റ്റി പോലെയുള്ള പ്രശസ്തമായ ഒരു മാര്‍ക്കറ്റ് ഇന്‍ഡെക്സ് പ്രതിഫലിപ്പിക്കുന്ന ഒരു പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കും. അതായത്, ഇക്വിറ്റി ഫണ്ട് കമ്പനികളുടെ ഷെയറുകളിലാണ് പ്രധാനമായും നിക്ഷേപിക്കുന്നത്. ഇവ സാധാരണ നിക്ഷേപകര്‍ക്ക് പ്രൊഫഷണല്‍ മാനേജ്മെന്റിന്റെയും ഡൈവേഴ്സിഫിക്കേഷന്റെയും നേട്ടങ്ങള്‍ നല്‍കുകയും ചെയ്യും.
◾ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനുമായി ‘ജവാന്‍’. ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ആഗോള കളക്ഷന്‍ 520.79 കോടിയാണ്. ഇതുവരെയുള്ള കണക്കെടുത്താല്‍ ഒരു ഇന്ത്യന്‍ ചിത്രത്തിനു ആദ്യ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണിത്. ഈ വര്‍ഷം റിലീസ് ചെയ്ത പഠാന്റെ റെക്കോര്‍ഡും ജവാന്‍ തകര്‍ത്തു. ഏറ്റവും വേഗത്തില്‍ 250 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രമായും ജവാന്‍ മാറി. റിലീസ് ചെയ്ത വ്യാഴാഴ്ച 65 കോടി, വെള്ളി 46 കോടി, ശനി 68 കോടി, ഞായറാഴ്ച 71 കോടി എന്നിങ്ങനെയാണ് ഹിന്ദിയില്‍ നിന്നും ചിത്രം വാരിക്കൂട്ടിയത്. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും നാല് ദിവസത്തെ കളക്ഷന്‍ 34 കോടിയാണ്. അതേസമയം തുടര്‍ച്ചയായി നാല് സിനിമകള്‍ നൂറ് കോടി ക്ലബ്ബിലെത്തിക്കുന്ന സംവിധായകനായും അറ്റ്‌ലി മാറി. ഇതിനു മുമ്പ് വിജയ്യെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത തെറി, മെര്‍സല്‍, ബിഗില്‍ എന്നീ സിനിമകള്‍ ബോക്സ്ഓഫിസില്‍ നൂറ് കോടി കടന്നിരുന്നു. കേരളത്തില്‍ നിന്നുള്ള ‘ജവാന്റെ’ ആദ്യ ദിന കളക്ഷന്‍ 3.5 കോടിയായിരുന്നു. ഹിന്ദിയില്‍ 16,157 ഷോകള്‍ ആണ് ആദ്യ ദിനം നടന്നത്. ഇവിടെ നിന്നുമാത്രം 60.76 കോടി നേടി. തമിഴില്‍ 1,238 ഷോകളിലായി 6.41 കോടി നേടിയപ്പോള്‍ 810 ഷോകളിലായി തെലുങ്കില്‍ നിന്നും 5.29 കോടിയും ജവാന്‍ നേടി. അങ്ങനെ ആകെ മൊത്തം 72 കോടി എന്നാണ് കണക്ക്.
◾കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത തമിഴകത്ത് വേറിട്ട വഴിയിലുള്ള ഒരു സിനിമയായിരുന്നു ‘ജിഗര്‍താണ്ട’. ഇപ്പോഴിതാ ജിഗര്‍താണ്ടയുടെ രണ്ടാം ഭാഗം വരുന്നു. പ്രതീക്ഷകള്‍ വെറുതെയാകില്ലെന്ന് തെളിയിച്ച് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘ജിഗര്‍താണ്ട ഡബിള്‍എക്സ്’ എന്ന പേരിലാണ് ചിത്രം എത്തുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ പുതുമയാര്‍ന്ന കഥ പറച്ചില്‍ ശൈലി ജിഗര്‍താണ്ട ഡബിള്‍എക്സിനെയും ആകര്‍ഷകമാക്കുമെന്ന് ഉറപ്പ്. സിനിമയുടെ പശ്ചാത്തലത്തിലാണ് രണ്ടാം ഭാഗവും. എസ് ജെ സൂര്യയും രാഘവ ലോറന്‍സും ജിഗര്‍താണ്ട 2ല്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷൈന്‍ ടോം ചാക്കോയെയും ചിത്രത്തിന്റെ ടീസറില്‍ കാണാം. നായികയായ നിമിഷ സജയന് മികച്ച കഥാപാത്രമായിരിക്കും എന്നും വ്യക്തം. കാര്‍ത്തിക് സുബ്ബരാജ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നു. തിരക്കഥയും കാര്‍ത്തിക് സുബ്ബരാജിന്റേത് തന്നെ. ആക്ഷന്‍ കോമഡിയായി ജിഗര്‍താണ്ട എന്ന ചിത്രം 2014ലാണ് പ്രദര്‍ശനത്തിന് എത്തിയന്‍. സിദ്ധാര്‍ഥ്, ബോബി സിന്‍ഹ, ലക്ഷ്മി എന്നിവരായിരുന്നു ജിഗര്‍താണ്ടയായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്.
◾വാഹനങ്ങള്‍ക്ക് വന്‍ ഇളവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. എക്സ്യുവി 400, എക്സ്യുവി 300, മരാസോ, ബൊലേറോ, ബൊലേറോ പ്ലസ് തുടങ്ങിയ വാഹനങ്ങള്‍ക്കാണ് വിലക്കുറവ് നല്‍കുന്നത്. ഏകദേശം 1.25 ലക്ഷം രൂപ വരെയാണ് ഇളവുകള്‍. മഹീന്ദ്രയുടെ ഇലക്ട്രിക് എസ്യുവി 400യ്ക്ക് 1.25 ലക്ഷം രൂപ വരെയാണ് ഇളവ്. എന്നാല്‍ ഇഎസ്സി ഇല്ലാത്ത മോഡലുകള്‍ക്കാണ് വിലക്കുറവ് നല്‍കുന്നത്. മഹീന്ദ്രയുടെ എംപിവി മരാസോയ്ക്ക് 73000 രൂപ വരെയാണ് ഇളവുകള്‍ നല്‍കുന്നുണ്ട്. അതില്‍ 58000 രൂപ ക്യാഷ് ഡിസ്‌ക്കൗണ്ടും 15000 രൂപ ജെനുവിന്‍ ആക്സസറിസുമായി നല്‍കുന്നു. മഹീന്ദ്രയുടെ ചെറു എസ്യുവി, എക്സ്യുവി 300യുടെ പെട്രോള്‍ വകഭേദത്തിന് 4500 രൂപ മുതല്‍ 71000 രൂപ വരെയും. ഡീസല്‍ പതിപ്പിന് 46000 രൂപ മുതല്‍ 71000 രൂപ വരെയുമാണ് ഇളവുകള്‍. ഇതില്‍ ക്യാഷ് ഡിസ്‌കൗണ്ടും ആക്സസറീസും ഉള്‍പ്പെടുന്നു. ബൊലേറോ നിയോയ്ക്ക് 50000 രൂപ വരെ ഡിസൗണ്ടാണ് നല്‍കുന്നത്. ഇതില്‍ ക്യാഷ് ഡിസ്‌കൗണ്ടായി 7000 രൂപ മുതല്‍ 35000 രൂപ വരെ നല്‍കുന്നുണ്ട്. 15000 രൂപയുടെ ആക്സസറിസും ചേര്‍ത്താണ് 50000 രൂപ വരെയുള്ള ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബൊലേറോയ്ക്ക് 25000 രൂപ മുതല്‍ 60000 രൂപ വരെയാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്.
◾ഒരു കൊലപാതക പരമ്പരയുടെ സൂത്രധാരനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ അവസാനിക്കാത്ത ഉദ്വേഗമാണ് ഈ നോവലിന്റെ പ്രമേയം. കുടിയേറ്റവും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും അതിലൂടെ ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ ദൈന്യതയും ചിത്രീകരിച്ചിരിക്കുന്നു. പലായനത്തിനിടയില്‍ ജീവന്‍ നഷ്ടമാകുന്ന ഉറ്റവരെയോര്‍ത്തുള്ള സിറിയന്‍ അഭയാര്‍ത്ഥികളുടെ നിരാശയുടെയും കണ്ണീരിന്റെയും പ്രതീകമാണ് ദേശാടനപക്ഷികളുടെ നിലവിളി. മനുഷ്യചരിത്രത്തോളംതന്നെ പഴക്കമുള്ളതും സമകാലിക പ്രാധാന്യമുള്ളതുമായ കുടിയേറ്റത്തിന്റെ വ്യത്യസ്തമാനങ്ങള്‍ രേഖപ്പെടുത്തുന്ന കൃതി. ‘കുരുവിയുടെ നിലവിളി’. അഹമ്മദ് ഉമിത്. വിവര്‍ത്തനം – ഹരിത സാവിത്രി. ഗ്രീന്‍ ബുക്സ്. വില 617 രൂപ.
◾ദീര്‍ഘനേരമുള്ള ഇരിപ്പ് പുകവലിക്ക് സമമാണെന്ന് ആരോഗ്യ വിദഗ്ധര്‍. പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ദീര്‍ഘനേരത്തെ ഇരിപ്പ് ഉണ്ടാക്കും. ദീര്‍ഘനേരം ഇരിക്കുന്നത് ശരീരത്തിലെ രക്തചംക്രമണത്തെ ബാധിക്കുകയും രക്തസമ്മര്‍ദവും കൊളസ്‌ട്രോള്‍ തോതും ഉയര്‍ത്തുകയും ചെയ്യും. ഇവ ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും. ലിപിഡുകളുടെ ചയാപചയത്തെയും ദീര്‍ഘനേരമുള്ള ഇരുപ്പ് ബാധിക്കും. ശരീരത്തില്‍ ഇന്‍സുലിന്‍ പ്രതിരോധമുണ്ടാക്കി ടൈപ്പ് 2 പ്രമേഹത്തിനും ഇത് കാരണമാകാം. ഇടയ്ക്കിടെയുള്ള ചലനങ്ങളാണ് പേശികള്‍ക്ക് കരുത്ത് നല്‍കുന്നത്. ഇതിന്റെ അഭാവം പേശികളെ ദുര്‍ബലമാക്കാം. ദീര്‍ഘനേരം ഇരിക്കുന്നത് ശരീരത്തിലെ കാലറികള്‍ കത്തിച്ച് കളയാനുള്ള അവസരം ഇല്ലാതാക്കും. ദീര്‍ഘനേരം പിന്‍ ഭാഗത്തിന് സപ്പോര്‍ട്ട് ശരിയായി കിട്ടാത്ത വിധം ഇരിക്കുന്നത് നട്ടെല്ലിന് സമ്മര്‍ദമേറ്റും. ഇത് പുറം വേദന, നടുവേദന, കഴുത്ത് വേദന എന്നിവയ്ക്ക് കാരണമാകാം. നട്ടെല്ലിന് ദീര്‍ഘകാല പ്രശ്‌നങ്ങള്‍ ഉണ്ടാകാനും ഇത് ഇടയാക്കും. ശരീരത്തിനും ആന്തരിക അവയവങ്ങള്‍ക്കും മാത്രമല്ല മാനസികാരോഗ്യത്തിനും ദീര്‍ഘനേരത്തെ ഇരിപ്പ് ഹാനികരമാണ്. ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം ഉത്കണ്ഠ, വിഷാദരോഗം എന്നിവയ്ക്ക് കാരണമാകാം. ചലനവും വ്യായാമവും മനസ്സിന്റെ മൂഡ് മെച്ചപ്പെടുത്തുന്ന ഹാപ്പി ഹോര്‍മോണുകളായ എന്‍ഡോര്‍ഫിനുകളുടെ ഉല്‍പാദനത്തിന് കാരണമാകുന്നു. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവര്‍ ഓരോ 30 മിനിറ്റിലും എഴുന്നേറ്റ് നടക്കുക. നിത്യവുമുള്ള വ്യായാമം ദീര്‍ഘനേരത്തെ ഇരിപ്പിന്റെ പ്രത്യാഘാതങ്ങളെ ലഘൂകരിക്കും. ആവശ്യത്തിന് വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാനായി എഴുന്നേല്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ ചന്തയില്‍ പഴങ്ങള്‍ വിറ്റിരുന്ന വയസ്സായ ഒരു സ്ത്രീ ഉണ്ടായിരുന്നു. നല്ല പഴങ്ങള്‍ മാത്രം വില്‍ക്കുന്നതുകൊണ്ട് ധാരാളം ആളുകള്‍ അവിടെ വരാറുണ്ട്. അടുത്തുള്ള ആശ്രമത്തിലെ ആശാന്‍ തന്റെ ശിഷ്യര്‍ക്കുളള പഴങ്ങള്‍ അവിടെനിന്നാണ് സ്ഥിരമായി വാങ്ങാറ്. പക്ഷേ, ആശാന് ഒരു കുഴപ്പമുണ്ട്. മൂക്കത്താണ് ശുണ്ഠി. പഴം വാങ്ങുന്ന സമയത്ത് ഏതെങ്കിലും ഒരെണ്ണം അല്പം കൈകൊണ്ട് കിള്ളിയെടുത്ത് വായില്‍വെക്കും. എന്നിട്ട് ഇതിന് ഒട്ടും രുചിയില്ലെന്ന് പറഞ്ഞ് കടയുടെ അരികില്‍ ഇരിക്കുന്ന ഭിക്ഷക്കാരന്റെ വിരിയിലേക്ക് ഇടും. വൃദ്ധ പക്ഷേ ഒന്നും മറുത്ത് പറയാറില്ല. കുറച്ചു നാളായി ഒരാള്‍ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാള്‍ വൃദ്ധയോട് ചോദിച്ചു: നിങ്ങളേയും പഴങ്ങളേയും എന്നും നിന്ദിച്ചിട്ടാണ് ആശാന്‍ പഴങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഒന്നും മിണ്ടാത്തത്? അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ആശാന്റെ ദേഷ്യമൊക്കെ ചുമ്മാതാണ്. എന്നും ആ ഭിക്ഷക്കാരന് ഒരു പഴം കൊടുക്കാനുളള വിദ്യയാണത്. എനിക്ക് അത് മനസ്സിലാകുന്നില്ലെന്നാണ് ആശാന്റെ വിചാരം.. ഞാന്‍ അതിനു പകരമായി ഒരു പഴം കൂടുതല്‍ അദ്ദേഹത്തിന്റെ സഞ്ചിയില്‍ എന്നും വെയ്ക്കാറുണ്ട്. അവര്‍ മനോഹരമായി ചിരിച്ചു നന്മയുടെ ശൈലികള്‍ പലര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്. മറ്റുളളവര്‍ക്ക് നന്മ ചെയ്യുമ്പോഴാണ് നാം ഏറ്റവും കൂടുതല്‍ സന്തോഷവാന്മാരാകുന്നത് എന്നൊരു പഠനമുണ്ട്. നമുക്കും നമ്മുടെ നന്മയുടെ ശൈലികള്‍ രൂപപ്പെടുത്തിയെടുക്കാം – ശുഭദിനം.