*1985ലെ മികച്ച ജനപ്രിയ സിനിമ ?*
*ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾ജെഡിഎസ് ബിജെപി മുന്നണിയായ എന്‍ഡിഎയുമായി സഖ്യമുണ്ടാക്കിയതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതമുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. കേരളത്തില്‍ തന്റെ പാര്‍ട്ടി ഇടത് സര്‍ക്കാരില്‍ തുടരും. ജെഡിഎസ് ബിജെപിക്കൊപ്പം പോയതു പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് പിണറായി വിജയന് ബോധ്യപ്പെട്ടെന്നും ദേവഗൗഡ പറഞ്ഞു.
◾
◾തോട്ടിപ്പണി സുപ്രീം കോടതി നിരോധിച്ചു. തോട്ടിപ്പണി ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാരുകള്‍ക്കു ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. മനുഷ്യന്റെ അന്തസ് നിലനിര്‍ത്താനാണ് നടപടിയെന്ന് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി.
*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.
◾നയതന്ത്ര തര്‍ക്കത്തെത്തുടര്‍ന്ന് കാനഡ ഇന്ത്യയിലെ മൂന്നിടത്തെ വിസ സര്‍വീസ് അടക്കമുള്ള കോണ്‍സുലേറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. പിന്‍വലിക്കണമെന്ന് ഇന്ത്യ കാനഡയോടു രണ്ടാഴ്ച മുമ്പ് ആവശ്യപ്പെട്ടിരുന്നു. ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നീ കോണ്‍സുലേറ്റുകളിലെ സേവനങ്ങളാണു നിര്‍ത്തിയത്.
◾വിഴിഞ്ഞം തീരത്ത് ഇന്ത്യന്‍ നാവിക സേന സുരക്ഷ ശക്തമാക്കി. ചൈനീസ് കപ്പല്‍ തുറമുഖത്ത് നങ്കൂരമിട്ടിരിക്കേ, ഇന്ത്യന്‍ നേവിയുടെ രണ്ടു യുദ്ധക്കപ്പലുകള്‍ വിഴിഞ്ഞം തീരത്തെത്തി. ചൈനീസ് കപ്പലില്‍ നിന്ന് ക്രെയിന്‍ ഇറക്കി. മൂന്നു ക്രെയിനുകളാണ് വിഴിഞ്ഞത്തെത്തിയത്.
◾ജെഡിഎസ് – എന്‍ഡിഎ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം നല്‍കിയെന്ന ദേവഗൗഡയുടെ വാദം ശരിയല്ലെന്ന് സംസ്ഥാനത്തെ ജെഡിഎസ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവഗൗഡയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ബിജെപി ബന്ധത്തോടു ജെഡിഎസ് കേരള ഘടകത്തിന് കടുത്ത വിയോജിപ്പാണെന്നും കൃഷ്ണന്‍കുട്ടി.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്.
◾കേരളത്തില്‍ സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍തന്നെ അവരെ എല്‍ഡിഎഫ് ഒഴിവാക്കണമായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.
◾ജെഡിഎസ്- ബിജെപി സഖ്യം പിണറായി വിജയന്റെ സമ്മതത്തോടെയെന്ന ദേവഗൗഡയുടെ അവകാശവാദത്തില്‍ വിശ്വസിക്കുന്നില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി.
◾ശബരിമലയില്‍ പതിനെട്ടാംപടിക്കു മുകളില്‍ ഫോള്‍ഡിംഗ് റൂഫ് സ്ഥാപിക്കുന്നു. പടിപൂജയ്ക്കു മഴ തടസമാകാതിരിക്കാനും പതിനെട്ടാംപടിയുടെ സംരക്ഷണത്തിനുമാണ് മേല്‍ക്കൂര ഒരുക്കുന്നത്. ആവശ്യമില്ലാത്തപ്പോള്‍ ഇരുവശങ്ങളിലേക്കു മടക്കിവയ്ക്കാവുന്ന മേല്‍ക്കൂരയാണു സ്ഥാപിക്കുന്നത്.
◾മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ ഭിന്നതയില്ലെന്നും മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി തിരികെ പിടിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍. ഇടതുമുന്നണിയുടെ നയമാണു നടപ്പാക്കുന്നത്. കുടിയേറ്റക്കാര്‍ക്ക് അവകാശങ്ങള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെ മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതല്‍ പകലും സര്‍വീസ് നടത്തും.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾
◾വന്ദേ ഭാരത് ട്രെയിനിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതിനെതിരെ ആലപ്പുഴ -എറണാകുളം പാസഞ്ചറിലെ യാത്രക്കാര്‍ ദുരിതമീ യാത്ര എന്നെഴുതിയ കറുത്ത ബാഡ്ജ് ധരിച്ചു യാത്ര ചെയ്തു പ്രതിഷേധിച്ചു.
◾രാജ്യാന്തര വിദ്യാര്‍ഥികളുടെ ഇഷ്ട പഠനകേന്ദ്രമായി കേരളം മാറിയെന്ന് കേരളീയം ആഘോഷവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള പഠന വകുപ്പുകളിലും കോളജുകളിലും പഠിക്കുന്ന 41 രാജ്യങ്ങളിലെ 162 വിദേശ വിദ്യാര്‍ഥികളുടെ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ചതോടെയാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്.
◾ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ടു യുവാക്കള്‍ മരിച്ചു. ഇടപ്പള്ളിക്കടുത്ത് മഞ്ഞുമ്മലില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കൊച്ചി പുതുവൈപ്പ് സ്വദേശിയായ കെല്‍വിന്‍ ആന്റണിയാണ് മരിച്ച ഒരാള്‍. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല.
◾ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളില്‍ വിളിച്ച് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. റിയാസും ഭാര്യയും രണ്ടു മാസമായി പിണക്കത്തിലായിരുന്നു.
◾വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കഴിഞ്ഞ ദിവസം കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. മുള്ളന്‍കൊല്ലി മരക്കടവ് മൂന്നുപാലം കടമ്പൂര്‍ പെരുവാഴക്കാല സാബുവിന്റെ (48) മൃതദേഹമാണ് പഴയ ക്വാറിയില്‍ കണ്ടെത്തിയത്.
◾അയോധ്യയില്‍ സന്യാസിയെ കൊലപ്പെടുത്തി. 44 കാരനായ റാം സഹാരെ ദാസാണ് കൊല്ലപ്പെട്ടത്. സ്വാമിയുടെ ശിഷ്യന്‍ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് പിടികൂടി. അയോധ്യക്കടുത്ത് ഹനുമാന്‍ഗഡിയിലെ ആശ്രമത്തിലാണ് സംഭവം. മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു.
◾രാജ്യത്തെ ആദ്യത്തെ അതിവേഗ ട്രെയിനിന് ‘നമോ ഭാരത്’ എന്നു പേരിട്ടു. ഉദ്ഘാടനത്തിനു തൊട്ടു മുമ്പാണ് നാമകരണം നടത്തിയത്. ഡല്‍ഹി- ഗാസിയാബാദ്- മീററ്റ് ആര്‍ആര്‍ടിഎസ് ട്രെയിന്‍ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഉദ്ഘാടനം ചെയ്യുന്നത്.
◾രാജ്യത്തെ ആര്‍ആര്‍ടിഎസ് അതിവേഗ ട്രെയിനുകള്‍ക്ക് ‘നമോ ഭാരത്’ എന്ന് പേരിട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മോദിയുടെ ആത്മാനുരാഗത്തിന് അതിരുകളില്ലെന്നാണ് എക്‌സിലെ പോസ്റ്റില്‍ പ്രതികരിച്ചത്. ‘നമോ സ്റ്റേഡിയത്തിന് ശേഷം ഇപ്പോള്‍ നമോ ട്രെയിനുകളും’. അദ്ദേഹത്തിന്റെ ആത്മാനുരാഗത്തിന് അതിരുകളില്ല’ ജയറാം രമേശ് കുറിച്ചു. രാജ്യത്തിന്റെ പേര് നമോ എന്ന് മാറ്റാവുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പരിഹസിച്ചു.
◾സിനിമാനടിയും മുന്‍ എംപിയുമായ ജയപ്രദയുടെ ആറു മാസം തടവുശിക്ഷ റദ്ദാക്കില്ലെന്നു മദ്രാസ് ഹൈക്കോടതി. ചെന്നൈ എഗ്മോര്‍ കോടതിയാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ജയപ്രദയ്ക്ക് തടവു വിധിച്ചത്. തീയേറ്റര്‍ നടത്തിപ്പിനിടെ ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്തതിനാണ് ശിക്ഷ.
◾നിരോധനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. യുഎപിഎ ട്രൈബ്യൂണലിന്റെ തീരുമാനത്തെ ചോദ്യംചെയ്താണ് ഹര്‍ജി.
◾മഹാരാഷ്ട്രയിലെ ഗച്ച്റോളിയില്‍ കൂടത്തായി മോഡല്‍ കൂട്ടക്കൊല. ഒരു കുടുംബത്തിലെ അഞ്ചു പേരെ വിഷം നല്‍കി കൊലപ്പെടുത്തിയതിനു കുടുംബത്തിലെ രണ്ടു സ്ത്രീകള്‍ അറസ്റ്റിലായി. ഒരു മാസത്തിനിടെയാണ് എല്ലാവരും കൊല്ലപ്പെട്ടത്. സംഘമിത്ര കുംഭാരെ, റോസ രാംടെകെ എന്നിവരാണ് പ്രതികള്‍.
◾ഇസ്രയേല്‍ ഗാസയിലെ ക്രൈസ്തവ ദേവലായത്തിനു നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്കു നേരെയും നടത്തിയ ബോംബ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിക്കു നേരെയാണ് ആക്രമണം നടത്തിയത്. ക്രൈസ്തവര്‍ക്കു പുറമേ, അഭയാര്‍ത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിയില്‍ ഉണ്ടായിരുന്നു.
◾ഹമാസ് ആക്രമണം നടത്തിയതിലുള്ള ക്രോധത്തില്‍ അന്ധരായി ആക്രമണം നടത്തരുതെന്ന് ഇസ്രായേലിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശം. തങ്ങള്‍ക്കു പറ്റിയ പിഴ ആവര്‍ത്തിക്കരുതെന്നും ബൈഡന്‍ പറഞ്ഞു. എന്നാല്‍ സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കില്ലെന്നും ഇസ്രയേലിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇസ്രയേലിന് അമേരിക്ക വീണ്ടും ആയുധങ്ങള്‍ നല്‍കി.
◾ഒരു ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ ഇന്നു കടന്നു പോകും. ചന്ദ്രനേക്കാള്‍ വളരെ അടുത്തായാണു കടന്നുപോകുകയെന്ന് നാസ വെളിപെടുത്തി.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഓസ്ട്രേലിയ – പാകിസ്ഥാന്‍ പോരാട്ടം. ടോസ് നേടിയ പാകിസ്ഥാന്‍ ഓസ്ട്രേലിയയെ ബാറ്റിംഗിനയച്ചു.
◾കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 5,640 രൂപയും പവന് 560 രൂപ കൂടി 45,120 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസമായി പവന് 1,160 രൂപയുടെ കയറ്റമാണുണ്ടായത്. ആഗോള വിപണിയില്‍ സ്വര്‍ണം കുതിപ്പ് തുടരുകയാണ്. ഇന്നലെ ഔണ്‍സിന് 1,948 ഡോളറായിരുന്ന രാജ്യാന്തര വില 1,979.39 ഡോളറിലെത്തി. രാവിലെ 1,977 ഡോളറിലായിരുന്നു. കയറ്റം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുകയാണ്. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തിന്റെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടുന്നതാണ് കാരണം. കഴിഞ്ഞവാരം ഔണ്‍സിന് 1,919 ഡോളറായിരുന്നു. പിന്നീടാണ് കയറ്റിറക്കങ്ങളിലൂടെ നിലവിലെ വിലയിലേക്ക് എത്തിയത്. കേരളത്തിലും ആഗോള വിപണിയുടെ പ്രതിഫലനങ്ങളാണ് ഉണ്ടായത്. ഈ വര്‍ഷം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് മേയ് അഞ്ചിനാണ്. പവന് 45,760 രൂപയായിരുന്നു അന്ന്. പിന്നീട് 45,000 രൂപ നിരക്കില്‍ മേയ് 22 വരെ തുടര്‍ന്ന സ്വര്‍ണം തിരികെയിറങ്ങി. എന്നാല്‍ നിലവിലെ വിലക്കയറ്റം തുടര്‍ന്നാല്‍ താമസിയാതെ സ്വര്‍ണം പുതിയ റെക്കോര്‍ഡ് കുറിച്ചേക്കാം. 18 കാരറ്റ് സ്വര്‍ണത്തിനും ഏതാനും ദിവസങ്ങളായി വിലക്കയറ്റമാണ്. ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 4,683 രൂപയായി. വെള്ളി വിലയില്‍ ഇന്നും വര്‍ധന ഉണ്ടായില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 78 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില 103 രൂപയുമാണ് വില.
◾പുതിയ എക്സ് (ട്വിറ്റര്‍) ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റുകള്‍ പങ്കുവെക്കാന്‍ പ്രതിവര്‍ഷം ഒരു ഡോളര്‍ നല്‍കേണ്ടിവരുമെന്ന് തലവന്‍ ഇലോണ്‍ മസ്‌ക്. പോസ്റ്റുകള്‍ വായിക്കാന്‍ പണമൊന്നും നല്‍കേണ്ടതില്ല, എന്നാല്‍, എന്തെങ്കിലും പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു ഡോളര്‍ നല്‍കി അതിനുള്ള ഫീച്ചര്‍ നേടിയെടുക്കണം. ആഗോളതലത്തില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് കമ്പനി ഈ പുതിയ പദ്ധതിയുടെ പരീക്ഷണം ന്യൂസിലന്‍ഡിലും ഫിലിപ്പീന്‍സിലും അവതരിപ്പിക്കാന്‍ പോവുകയാണ്. കാരണം ‘ബോട്ട്’ ട്വിറ്ററിലെ ബോട്ടുകളെ നേരിടാനാണ് പുതിയ നീക്കമെന്നാണ് ഇലോണ്‍ മസ്‌കിന്റെ വിശദീകരണം. ‘നോട്ട് എ ബോട്ട്’ പ്രോഗ്രാമിന്റെ ഭാഗമായ പുതിയ നീക്കം. എക്സ് എന്ന മൈക്രോ ബ്ലോഗിങ് സൈറ്റില്‍ നിലനില്‍ക്കുന്ന സ്പാമിങ് കുറക്കുന്നതിനും പ്ലാറ്റ്‌ഫോമിലെ കൃത്രിമത്വവും ബോട്ടുകളുടെ പ്രവര്‍ത്തനവും ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് അവര്‍ അറിയിച്ചു. സബ്‌സ്‌ക്രൈബ് ചെയ്യാന്‍ തയ്യാറാകാത്ത പുതിയ ഉപയോക്താക്കള്‍ക്ക് പോസ്റ്റുകള്‍ കാണുന്നതും വീഡിയോകള്‍ കാണുന്നതും പോലുള്ള ‘റീഡ് ഓണ്‍ലി’ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയൂ. എക്സിന്റെ പ്രധാന സബ്‌സ്‌ക്രിപ്ഷന് പുറമെയാണ് ഈ പുതിയ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ പണം സമ്പാദിക്കുന്നതിനും 2024-ഓടെ ലാഭകരമാക്കുന്നതിനുമായി പ്രീമിയം പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ സേവനം മൂന്ന് അംഗത്വ ശ്രേണികളായി വിഭജിക്കാനും എക്‌സ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.
◾തന്റെ നീണ്ട മുപ്പത് വര്‍ഷത്തെ കലാജീവിതത്തിനിടയില്‍ വളരെ പ്രധാനപ്പെട്ട വേഷവുമായി എത്തുകയാണ് റാണി ചിത്തിര മാര്‍ത്താണ്ഡയിലൂടെ നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിങ്കു പീറ്ററാണ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ ജോസ്‌കുട്ടി ജേക്കബ് ആണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് രസകരമായ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. സിനിമ ഈ മാസം 27നാണ് തിയേറ്ററുകളിലെത്തുക. ഒട്ടേറെ വെബ്സീരീസുകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള കീര്‍ത്തന ശ്രീകുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. താരത്തിന്റെ ആദ്യ നായികാ ചിത്രം കൂടിയാണിത്. മെഡിക്കല്‍ ഷോപ്പ് നടത്തിപ്പുകാരായ ഒരച്ഛന്റേയും മകന്റേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള കഥയാണിത്. റൊമാന്റിക് കോമഡി ജോണറില്‍ ഉള്‍പ്പെടുത്താവുന്ന സിനിമയാണിത്. വൈശാഖ് വിജയന്‍, അഭിഷേക് രവീന്ദ്രന്‍, ഷിന്‍സ് ഷാന്‍, കിരണ്‍ പിതാംബരന്‍, അബു വളയംകുളം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘ചീനട്രോഫി’യിലെ സഞ്ചാരി എന്ന മനോഹരഗാനത്തിന് പിന്നാലെ ഇതാ വീണ്ടും ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ‘കുന്നും കയറി’ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. അനില്‍ ലാലിന്റെ വരികള്‍ക്ക് സൂരജ് സന്തോഷ്, വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പാര്‍വതി എ ജിയാണ്. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏറെ രസകരമായൊരു കോമഡി എന്റര്‍ടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ധ്യാന്‍ ശ്രീനിവാസനെക്കൂടാതെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോ, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
◾ടിവിഎസ് മോട്ടോര്‍ ജൂപ്പിറ്റര്‍ 125 മോഡലിന്റെ പുതിയ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജൂപ്പിറ്റര്‍ 125 ന്റെ ഏറ്റവും പുതിയ വേരിയന്റില്‍ നൂതന ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. 125 സെഗ്മെന്റില്‍ പുതിയ വകഭേദങ്ങള്‍ ചേര്‍ത്തതോടെ ടിവിഎസ് ജൂപ്പിറ്റര്‍ 125 ഇപ്പോള്‍ മൂന്ന് മോഡലുകളില്‍ ലഭ്യമാണ്. ടിവിഎസ് മോട്ടോര്‍ കമ്പനി സ്മാര്‍ട്ട് എക്സ് കണക്ടിനൊപ്പമാണ് പുതിയ ജൂപ്പിറ്റര്‍ 125 പുറത്തിറക്കിയത്. 96,855 രൂപ (എക്സ്-ഷോറൂം, ഡല്‍ഹി) വിലയുള്ള പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 125 സ്മാര്‍ട്ട് എക്സ് കണക്ട് വിപുലമായ കണക്റ്റഡ് ഫീച്ചറുകളോടെയാണ് വരുന്നത്. ഇത് എലഗന്റ് റെഡ്, മാറ്റ് കോപ്പര്‍ ബ്രോണ്‍സ് എന്നീ രണ്ട് പുതിയ നിറങ്ങളില്‍ ലഭ്യമാണ്. പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ സ്മാര്‍ട്ട് എക്സ് കണക്ടില്‍ ‘സ്മാര്‍ട്ട് എക്സ്ടോക്ക്’, ‘സ്മാര്‍ട്ട്എക്സ്ട്രാക്ക്’ എന്നിവയ്‌ക്കൊപ്പം ബ്ലൂടൂത്ത് കണക്റ്റുചെയ്ത ടിഎഫ്ടി ഡിജിറ്റല്‍ ക്ലസ്റ്ററും നല്‍കിയിരിക്കുന്നു. ടിവിഎസ് ജൂപ്പിറ്റര്‍ 125-ലെ സ്മാര്‍ട്ട് എക്സ് കണക്ട്, ആന്‍ഡ്രോയിഡ്, ശഛട പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ ഒരു എക്സ്‌ക്ലൂസീവ് ടിവിഎസ് കണക്ട് മൊബൈല്‍ ആപ്പുമായി ജോടിയാക്കിയ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് കണക്റ്റുചെയ്യുമ്പോള്‍, റൈഡര്‍മാര്‍ക്ക് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
◾സിറിയയിലെ ലത്താക്കിയന്‍ മലനിരകളിലൊന്നിന്റെ മുകളില്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് കിടക്കുന്ന പത്തൊമ്പത് വയസ്സുള്ള അലി എന്ന പട്ടാളക്കാരന്റെ കഥ. ഒരു പകലും രാത്രിയും നീളുന്ന വേദനാപര്‍വ്വത്തിനിടയ്ക്ക് തന്റെ ജീവിതത്തിലെ വിവിധ അദ്ധ്യായങ്ങള്‍ അലിയുടെ ചിതറിയ ചിന്തകളിലേക്ക് തിരികെ എത്തുന്ന മായക്കാഴ്ചകള്‍. പട്ടാളത്തില്‍ ചേര്‍ക്കാനായി കൂലിപ്പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു അലിയെ. മരങ്ങളും ഏറുമാടവും കാറ്റും മേഘങ്ങളും മലമുകളിലെ തൂക്കാംപാറയും പൊന്തക്കാടുകളും താഴ്വരയിലെ നാരകത്തോട്ടങ്ങളും കാട്ടുപാതകളും അവയുടെ വന്യവും ഹൃദ്യവുമായ ഭാവങ്ങളില്‍ പകര്‍ന്നാടുന്ന കാഴ്ചയാണ് യസ്ബക് വരച്ചുകാണിക്കുന്നത്. ചെരുപ്പുകളിടാതെ ചോരയൊലിക്കുന്ന വിണ്ടുകീറിയ പാദങ്ങളുമായി പൊന്തക്കാട്ടിനുള്ളിലൂടെ ഓടിനടക്കാന്‍ മാത്രം കൊതിച്ച അലി. അഗാധഗര്‍ത്തത്തിലേക്ക് വഴുതിവീഴാന്‍ പോകുന്നതിനിടയിലും ഓക്കുമരത്തിന്റെ ശിഖരങ്ങളിലേക്ക് പറന്നുയരുന്നത് സ്വപ്നം കാണുന്ന, ഒരു കൗമാരക്കാരന്റെ കഥയാണിത്. ‘കാറ്റ് പാര്‍ക്കുമിടം’. സമര്‍ യസ്ബെക്. പരിഭാഷ – എം.ഷംനാദ്. ഗ്രീന്‍ ബുക്സ്. വില 247 രൂപ.
◾പാക്കറ്റുകളില്‍ പല രുചികളില്‍ കിട്ടുന്ന ഉരുളക്കിഴങ്ങ് ചിപ്സില്‍ ലഹരികളില്‍ അടിമപ്പെടുന്നതുപോലെ സമാനമായ അഡിക്ഷനുണ്ടാക്കുന്ന സാധനങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം. അള്‍ട്രാ പ്രൊസസ്ഡ് ഫുഡ് അഥവാ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഇവ നിക്കോട്ടിന്‍, കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയ്ക്ക് സമാനമായ അഡിക്ഷന്‍ വ്യക്തികളില്‍ ഉണ്ടാക്കുന്നുവെന്നും പത്ത് പേരെ എടുത്താല്‍ അതില്‍ ഒരാള്‍ക്കെങ്കിലും ഈ പദാര്‍ത്ഥങ്ങളില്‍ ആസക്തി ഉണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കൂടുതലായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഇതുമൂലമാണ് മനുഷ്യരില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാനുള്ള ആസക്തി വര്‍ദ്ധിക്കുന്നത്. ഈ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ ഡോപമൈന്‍ ഹോര്‍മോണുകള്‍ അമിതമായി ഉത്പദിപ്പിക്കപ്പെടുകയും പിന്നീട് കുറയുകയും ചെയ്യുന്നു. ഈ ഹോര്‍മോണുകളുടെ ഉത്പാദനം കുറയുമ്പോള്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാനുള്ള ആസക്തി വര്‍ദ്ധിക്കുന്നുവെന്നും ഈ ശീലം കാരണം പൊണ്ണത്തടി, പ്രമേഹം, തുടങ്ങി ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.12, പൗണ്ട് – 100.67, യൂറോ – 87.95, സ്വിസ് ഫ്രാങ്ക് – 93.25, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.43, ബഹറിന്‍ ദിനാര്‍ – 220.52, കുവൈത്ത് ദിനാര്‍ -268.78, ഒമാനി റിയാല്‍ – 215.92, സൗദി റിയാല്‍ – 22.16, യു.എ.ഇ ദിര്‍ഹം – 22.63, ഖത്തര്‍ റിയാല്‍ – 22.83, കനേഡിയന്‍ ഡോളര്‍ – 60.66.