yt cover 21

*1985ലെ മികച്ച ജനപ്രിയ സിനിമ ?*

*ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിനുള്ള ക്രെയിനുമായി എത്തിയ ചൈനീസ് കപ്പലിലെ ക്രെയിന്‍ ഒരാഴ്ചയായിട്ടും ഇറക്കാനായില്ല. ഉചിത സ്ഥാനത്തു കപ്പല്‍ അടുപ്പിച്ച് ക്രെയിന്‍ ഇറക്കാന്‍ വിദഗ്ധരായ ചൈനീസ് പൗരന്മാര്‍ക്ക് കപ്പലില്‍നിന്ന് തുറമുഖത്ത് ഇറങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണു കാരണം. കപ്പല്‍ എത്തി ആദ്യ മൂന്നു ദിവസം സംസ്ഥാന സര്‍ക്കാര്‍ കപ്പലിനു സ്വീകരണം നല്‍കാനായി ക്രെയിന്‍ ഇറക്കുന്നതു മാറ്റിവയ്പിച്ചിരുന്നു.

ഗോതമ്പ് ക്വിന്റലിന് 150 രൂപ വര്‍ധിപ്പിച്ചു. ഗോതമ്പ് അടക്കം ആറ് ശീതകാല വിളകളുടെ താങ്ങുവിലയാണു കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഗോതമ്പിന് ഇതോടെ ക്വിന്റലിന് 2,275 രൂപയായി. ഗോതമ്പ് ഉല്‍പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് താങ്ങുവില വര്‍ധിപ്പിച്ചത്. വര്‍ധന പ്രഖ്യാപിച്ചെങ്കിലും അടുത്ത വര്‍ഷമേ വര്‍ധന പ്രാബല്യത്തിലാകൂ.

മൂന്നാറില്‍ ദൗത്യസംഘം കൈയേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചു. ചിന്നക്കനാലിലെ അഞ്ച് ഏക്കര്‍ ഏലത്തോട്ടമാണ് ആദ്യം ഒഴിപ്പിച്ചത്. ഇവിടെ സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു. ജില്ലാ കളക്ടര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ചുള്ള കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്.

*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.

കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ഷാജി പി ചാലിയെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനായി നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണു നിയമനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ സ്ഥാപനം ഐജിഎസ്ടി അടച്ചോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ജിഎസ്ടി വകുപ്പ്. വ്യക്തികളുടെ സ്വകാര്യത മാനിച്ച് മറുപടി നല്‍കില്ലെന്നാണ് ജിഎസ്ടി വകുപ്പ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനു മറുപടി നല്‍കിയത്.

കുന്നംകുളത്ത് സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ലോംഗ് ജംപ് മത്സരത്തിനിടെ വിദ്യാര്‍ഥിക്ക് കഴുത്തുകുത്തി വീണ് ഗുരുതര പരിക്കേറ്റു. വയനാട്ടിലെ കാട്ടിക്കുളം ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥി മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

കുഴല്‍മന്ദം ആലിങ്കലില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ തൂങ്ങി മരിച്ച നിലയില്‍. ആലിങ്കല്‍ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകള്‍ സുനില, മകന്‍ രോഹിത്, സുനിലയുടെ ചേച്ചിയുടെ മകന്‍ സുബിന്‍ എന്നിവരാണു മരിച്ചത്.

തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പു കേസില്‍ മുന്‍ മാനേജര്‍ പ്രീത ഹരിദാസ് അറസ്റ്റില്‍. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടി നിര്‍ദ്ദേശിച്ചെങ്കിലും ഒളിവില്‍ പോയ പ്രീതയെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിന് യമനിലേക്ക് ഉദ്യോഗസ്ഥ സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നോട്ടീസ് നല്‍കി. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്നാറില്‍ ന്യായമായ ഭൂമി കൈവശംവച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്ന് സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. മൂന്നാറിലേക്കു കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനയിറങ്കല്‍ – ചിന്നക്കനാല്‍ മേഖലയില്‍ കൈയേറ്റങ്ങള്‍ ഒഴിയാന്‍ നോട്ടീസ് കിട്ടിയവര്‍ അവരുടെ ഭൂമി നിയമപരമെങ്കില്‍ കോടതിയില്‍ പോകണമായിരുന്നു. റവന്യൂ വകുപ്പിന്റെ ഇപ്പോഴത്തെ നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്

കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണുമെന്നും അഞ്ച് സെന്റില്‍ കുറവു ഭൂമിയുളള്ളവരെ ഒഴിപ്പിക്കില്ലെന്നും റവന്യു മന്ത്രി കെ രാജന്‍. ജെസിബികളും കരിമ്പൂച്ചകളുമാണ് ദൗത്യത്തിന്റെ മുഖമുദ്രയെന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്ന് കെ രാജന്‍ പറഞ്ഞു.

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ ദൗത്യം പൊളിച്ചത് സിപിഐ നേതൃത്വവും സിപിഎമ്മിലെ ഔദ്യോഗിക പക്ഷവും ഒത്തുചേര്‍ന്നാണെന്ന് ദൗത്യ സംഘത്തലവനായിരുന്ന കെ സുരേഷ് കുമാര്‍. സിപിഐയില്‍ നിന്നാണ് വിഎസിന് ഏറ്റവും സമ്മര്‍ദ്ദം നേരിടേണ്ടി വന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

ഇടതുപക്ഷത്തെ കേരളത്തില്‍ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ഒരു കേന്ദ്ര ഏജന്‍സിയും കരുതേണ്ടെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. സഹകരണ മേഖലയിലെ എന്‍ഫോഴ്സ്മെന്റ് പരിശോധനകളില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ അന്വേഷണം സിബിഐക്കു വിടണമെന്ന ഹര്‍ജി വിശദവാദം കേള്‍ക്കാന്‍ സുപ്രീംകോടതി മാറ്റി. കേരള പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപ്പത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.

പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി മലപ്പുറത്തു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഇന്നു നൈറ്റ് മാര്‍ച്ച് നടത്തും. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നൈറ്റ് മാര്‍ച്ച്. വൈകിട്ട് ഏഴുമണിക്ക് ലീഗ് ജില്ലാ കമ്മറ്റി ഓഫീസ് പരിസരത്തു നിന്നു മാര്‍ച്ച് തുടങ്ങും.

സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ ഹൃദയാഘാതംമൂലം തിരുവനന്തപുരത്ത് അന്തരിച്ചു. 47 വയസായിരുന്നു. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്.

ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ വിചാരണ പൂര്‍ത്തിയായി. 43 സാക്ഷികളെ വിസ്തരിച്ചു. 95 രേഖകളും പത്ത് തൊണ്ടിമുതലുകളും ഹാജരാക്കി. എറണാകുളം പോക്സോ കോടതിയിലാണ് അതിവേഗം നടപടികള്‍ പുരോഗമിക്കുന്നത്. പ്രതി അസഫാക് ആലത്തിനെതിരെ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.

പൊന്‍കുന്നത്ത് മൂന്നു യുവാക്കളുടെ ജീവനെടുത്ത വാഹനാപകടത്തില്‍ ജീപ്പ് ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നെന്ന് പോലീസ്. ഡ്രൈവര്‍ ഇളംകുളം കൂരാലി സ്വദേശി പാട്രിക് ജോണ്‍സനെതിരെ പൊലീസ് നരഹത്യ കുറ്റം ചുമത്തി അറസ്റ്റു ചെയ്തു.

മുപ്പതു വര്‍ഷം മുമ്പ് 1992 ല്‍ രാമനാട്ടുകര ഖാദി സൗഭാഗ്യയില്‍ വിച്ഛേദിക്കപ്പെട്ട വൈദ്യുതി കണക്ഷന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് പുനസ്ഥാപിച്ചു. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ന്യൂസ് ക്ലിക്കിനെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും എച്ച്.ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും നല്‍കിയ രണ്ട് ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ബി.ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ച് ഡല്‍ഹി പൊലീസിന് നോട്ടീസ് നല്‍കിയത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഗ്രൂപ്പു പോരില്‍ കുടുങ്ങി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടാഴ്ച ശേഷിക്കെയാണ് സ്ഥാനാര്‍ത്ഥികളെ ചൊല്ലി ദേശീയ നേതൃത്വവും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മില്‍ വടംവലി. ചില മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം അംഗീകരിക്കാന്‍ ഗെലോട്ട് തയ്യാറായല്ല. ഇതേസമയം മുഖ്യമന്ത്രി സ്ഥാനം ത്യജിക്കാന്‍ തയാറാണെന്നു ഗെലോട്ട് പറഞ്ഞു.

തെലങ്കാന ദേശീയപാതയില്‍ ഗഡ്വാളില്‍ പിടികൂടിയ ട്രക്കില്‍ 750 കോടി രൂപ പിടിച്ചെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേയാണ് പൊലീസ് വാഹന പരിശോധന നടത്തിയത്.

ഡല്‍ഹി- ഗാസിയാബാദ്- മീററ്റ് ആര്‍ആര്‍ടിഎസ് ട്രെയിന്‍ ഇടനാഴി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. റാപിഡ് എക്‌സ് ട്രെയിനിന്റെ ഫ്ളാഗ് ഓഫ് ചടങ്ങും നടക്കും.

ഇസ്രയേലിനൊപ്പമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ ന്യായീകരിച്ച് ബിജെപി നേതാക്കള്‍. ഇന്ത്യ നില്‍ക്കുന്നത് ഭീകരവാദത്തിനെതിരെയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടക്കമുള്ള ബിജെപി നേതാക്കള്‍ വ്യക്തമാക്കി.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സംഖ്യം പൊളിയുന്നു. ആംആദ്മി പാര്‍ട്ടി 39 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനത്തിലാണ് പാര്‍ട്ടിക്കു പ്രതീക്ഷ. കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരുന്നു.

ഇസ്രയേല്‍ – ഹമാസ് യുദ്ധം തുടരുന്നതിനിടെ റഫ അതിര്‍ത്തി തുറക്കുമെന്ന് ഈജിപ്ത്. അവശ്യ വസ്തുക്കളുമായി എത്തുന്ന 20 ട്രക്കുകള്‍ വീതം ദിവസവും ഗാസയിലേക്കു പോകാന്‍ അനുവദിക്കും. ഇക്കാര്യത്തില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദിച്ചു.

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യാ- ബംഗ്ലാദേശ് മത്സരം. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

വായ്പകളുടെ അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് വീണ്ടും കൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. പുതിയ നിരക്കുകള്‍ ഒക്ടോബര്‍ 20ന് പ്രാബല്യത്തില്‍ വരും. നിരക്ക് ഉയര്‍ത്തിയതിനാല്‍, എം.സി.എല്‍.ആര്‍ അധിഷ്ഠിതമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് കൂടും. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എം.സി.എല്‍.ആര്‍ ബാധകം. പുതുക്കിയ നിരക്കുപ്രകാരം ഒറ്റനാള്‍ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ സെപ്റ്റംബറിലെ 9.35 ശതമാനത്തില്‍ നിന്ന് 9.45 ശതമാനമാകും. ഒരുമാസ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.40ല്‍ നിന്ന് 9.45 ശതമാനത്തിലേക്കും മൂന്ന് മാസക്കാലാവധിയുള്ളവയുടേത് 9.45ല്‍ നിന്ന് 9.50 ശതമാനത്തിലേക്കും കൂട്ടി. ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ നിലവില്‍ 9.50 ശതമാനമാണ്. നാളെ മുതല്‍ ഇത് 9.60 ശതമാനമാകും. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.70ല്‍ നിന്ന് 9.75 ശതമാനമായും കൂടും. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായി എം.സി.എല്‍.ആര്‍ കൂട്ടിയതിലൂടെ ഓവര്‍നൈറ്റ്, ഒരുമാസ കാലാവധികളുള്ള വായ്പകളുടെ നിരക്ക് ഉയര്‍ന്നത് 0.70 ശതമാനത്തോളമാണ്. ഏപ്രിലിന് മുമ്പ് ഓവര്‍നൈറ്റ് നിരക്ക് 8.70 ശതമാനവും ഒരുമാസ നിരക്ക് 8.75 ശതമാനവുമായിരുന്നു.ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ ഇക്കാലയളവില്‍ 9.45 ശതമാനത്തില്‍ നിന്ന് 9.75 ശതമാനത്തിലെത്തി; വര്‍ധന 0.30 ശതമാനം.

ഗൂഗിളിന് പിന്നാലെ വാട്സ്ആപ്പും പാസ് വേഡില്ലാതെ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന ‘പാസ്‌കീ’ സംവിധാനവുമായി എത്തുന്നു. ഫിഡോ സഖ്യത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്കൊപ്പം ചേര്‍ന്നായിരുന്നു ഗൂഗിള്‍ പാസ്‌കീ സൗകര്യം അവതരിപ്പിച്ചത്. പാസ് വേഡുകള്‍, ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ തുടങ്ങിയ വെരിഫിക്കേഷന്‍ മാര്‍ഗങ്ങള്‍ക്കൊപ്പമാണ് ഇനി ‘പാസ്‌കീ’ സൗകര്യവും എത്താന്‍ പോകുന്നത്. നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് എളുപ്പത്തിലും സുരക്ഷിതമായും ലോഗിന്‍ ചെയ്യാന്‍ പാസ്‌കീ പിന്തുണ നിങ്ങളെ സഹായിക്കും. പാസ് കീ എന്ന ഓപ്ഷന്‍ ഉപയോഗപ്പെടുത്താന്‍ നിങ്ങളുടെ ഫോണിന്റെ ബയോമെട്രിക് പ്രാമാണീകരണ മാര്‍ഗങ്ങള്‍ (വിരലടയാളം, ഫേസ് അണ്‍ലോക്ക് എന്നിവ) ആവശ്യമായി വരും. കൂടാതെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ലോഗിന്‍ ചെയ്യാന്‍ ഒരു ക്രിപ്‌റ്റോഗ്രാഫിക് കീ നല്‍കും. നിങ്ങളുടെ ഗൂഗിള്‍ പാസ്വേഡ് മാനേജറില്‍ ആകും പാസ്‌കീകള്‍ സംഭരിക്കപ്പെടുക. അതുകൊണ്ട് തന്നെ മറ്റൊരു സ്മാര്‍ട്ട്ഫോണിലോ ഉപകരണത്തിലോ ലോഗിന്‍ ചെയ്യലും എളുപ്പമായിരിക്കും. ടു ഫാക്ടര്‍ ഒതന്റിക്കേഷനേക്കാള്‍ സുരക്ഷിതം ‘പാസ് കീ’ തന്നെയാണ്. വളരെ എളുപ്പത്തില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും എന്നതാണ് മറ്റൊരു ഗുണം. ആന്‍ഡ്രോയിഡ് ബീറ്റ പ്രോഗ്രാമിന്റെ ഭാഗമായി വാട്ട്‌സ്ആപ്പ് നേരത്തെ പാസ്‌കീ പിന്തുണ പരീക്ഷിച്ചിരുന്നു. ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്ക്, വരും ആഴ്ചകളില്‍ ഇത് ലഭ്യമാകും.

അശ്ലീലച്ചിത്ര നിര്‍മ്മാണക്കേസില്‍ ജയിലിലായി ജാമ്യത്തിലിറങ്ങിയ രാജ് കുന്ദ്ര ഇനി ബോളിവുഡില്‍ നായകന്‍. തന്റെ ജീവിതമാണ് രാജ് കുന്ദ്ര സിനിമയാക്കിയിരിക്കുന്നത്. നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ ജയിലില്‍ ആയപ്പോഴുള്ള തന്റെ അനുഭവങ്ങളാണ് കുന്ദ്രയുടെ ചിത്രത്തിന്റെ പ്രമേയം. ‘യുടി 69’ എന്ന് പേരിട്ട ചിത്രത്തില്‍ ജയിലിലെ രണ്ട് മാസത്തെ തന്റെ ജീവിതമാണ് കുന്ദ്ര പറയുന്നത്. രാജ് കുന്ദ്രയായി തന്നെയാണ് ചിത്രത്തില്‍ കുന്ദ്ര അഭിനയിക്കുന്നത്. ആക്ഷേപഹാസ്യമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാനവാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ കുന്ദ്രയുടേത് തന്നെയാണ്. വിക്രം ഭാട്ടി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം, 2021 ജൂലൈയിലാണ് രാജ് കുന്ദ്ര പോണോഗ്രാഫി കേസില്‍ അറസ്റ്റിലായത്. 63 ദിവസം ജയലില്‍ കഴിഞ്ഞ ശേഷമാണ് രാജ് കുന്ദ്ര പുറത്തിറങ്ങിയത്. പിന്നീട് മാസ്‌ക ധരിച്ചും, സ്വയം മൂടിപൊതിയുന്ന വസ്ത്രങ്ങള്‍ ധരിച്ചുമായിരുന്നു രാജ് കുന്ദ്ര പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങില്‍ മാസ്‌ക് മാറ്റി കുന്ദ്ര എത്തിയിരുന്നു.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മലയാളം സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്റെ ആദ്യ സീസണ് മികച്ച പ്രേക്ഷകപ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറുമായി ചേര്‍ന്നുള്ള പുതിയ വെബ് സീരീസായ ‘ഫാര്‍മ’യ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ് നിവിന്‍ പോളി. പി. ആര്‍ അരുണ്‍ ആണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരമായ രജിത് കപൂറും വെബ് സീരീസില്‍ നിവിന്‍ പോളിക്കൊപ്പം ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജിത് കപൂര്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. 1998 ല്‍ പുറത്തിറങ്ങിയ അഗ്നിസാക്ഷി എന്ന ചിത്രത്തിലായിരുന്നു രജിത് കപൂര്‍ അവസാനം അഭിനയിച്ചത്. യഥാര്‍ത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ‘ഫാര്‍മ’ ഒരുങ്ങുന്നത്. ശ്രുതി രാമചന്ദ്രന്‍, നരേയ്ന്‍, വീണ നന്ദകുമാര്‍ എന്നിവരാണ് വെബ് സീരീസിലെ മറ്റ് പ്രധാന താരങ്ങള്‍. അഭിനന്ദന്‍ രാമനുജമാണ് വെബ്സീരീസിന് ഛായാഗ്രഹണമൊരുക്കുന്നത്. ഉണ്ടാ, ജെയിംസ് ആന്റ് ആലീസ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൃഷ്ണന്‍ സേതുകുമാര്‍ ആണ് വെബ്സീരീസ് നിര്‍മ്മിക്കുന്നത്.

മാരുതി സുസുക്കി പുറത്തിറക്കിയത് 10 ലക്ഷം ഓട്ടമാറ്റിക് വാഹനങ്ങള്‍. ചെറു കാറുകളും എസ്യുവികളും അടക്കം 10 ലക്ഷം കാറുകളാണ് മാരുതി സുസുക്കി ഇതുവരെ നിരത്തില്‍ എത്തിച്ചത്. എഎംടി, 4 സ്പീഡ് ടോര്‍ക് കണ്‍വേര്‍ട്ടര്‍, 6 സ്പീഡ് ടോര്‍ക് കണ്‍വേര്‍ട്ടര്‍, ഇസിവിടി എന്നീ ഗിയര്‍ബോക്സുകളാണ് മാരുതിക്കുള്ളത്. നിലവില്‍ 16 മോഡലുകളില്‍ ഈ ഗിയര്‍ബോക്സുകള്‍ മാരുതി ഉപയോഗിക്കുന്നുണ്ട്. പത്തുലക്ഷം കാറുകളില്‍ 65 ശതമാനം കാറുകള്‍ എഎംടിയും 27 ശതമാനം ടോര്‍ക് കണ്‍വേര്‍ട്ടറും 8 ശതമാനം വാഹനങ്ങള്‍ ഇസിവിടിയുമാണ്. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ വഴിയാണ് 58 ശതമാനം ഓട്ടോമാറ്റിക് കാറുകളും വിറ്റത്. ബാക്കി 42 ശതമാനം അരീന വഴിയും. നിലവില്‍ ഓള്‍ട്ടോ കെ10, എസ്പ്രെസോ, വാഗണ്‍ആര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ, ഫ്രോങ്സ് തുടങ്ങിയ വാഹനങ്ങള്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്സും സിയാസ്, ജിംനി എന്നിവ 4 സ്പീഡ് ടോര്‍ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്സുമാണ് ഉപയോഗിക്കുന്നത്. ഫ്രോങ്സിന്റെ ടര്‍ബോ പെട്രോള്‍, എര്‍ട്ടിഗ, ഗ്രാന്‍ഡ് വിറ്റാര, എക്സ്എല്‍ 6, ബ്രെസ തുടങ്ങിയവ ആറ് സ്പീഡ് ടോര്‍ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്സാണ്. ഹൈബ്രിഡ് മോഡലുകളായ ഗ്രാന്‍ഡ് വിറ്റാരയും ഇന്‍വിക്റ്റോയും ഇസിവിടി ഗിയര്‍ബോക്സാണ് ഉപയോഗിക്കുന്നത്. 2014 ല്‍ മാരുതിയുടെ ആദ്യ എഎംടി കാറായ സെലേറിയോ എത്തിയതോടെയാണ് ഓട്ടമാറ്റിക് കാറുകളുടെ ജനപ്രീതി വര്‍ധിച്ചത്.

ആത്മകഥയെഴുതുന്നതിനായി സാധാരണ ചിട്ടവട്ടങ്ങളൊന്നുമില്ലാതെ, തന്റെ ഗ്രാമപ്രദേശത്തുനിന്നു തുടങ്ങി, തന്റെ കുടുംബക്കാരെക്കുറിച്ചുകൂടി അധികം പറയാതെ വ്യത്യസ്തമായൊരു രീതിയില്‍ ചിന്തിക്കാനും എഴുതാനും സാധിച്ചതാണ് സേതുവിന്റെ പ്രത്യേകത. ഒരു എഴുത്തുകാരന്‍ എന്ന രീതിയില്‍ സേതു നമ്മുടെയൊക്കെ മനസ്സില്‍ നില്‍ക്കുന്നതും അതുകൊണ്ടാണ്. മലയാളസാഹിത്യസ്വരൂപത്തെ കാല്പനികതയുടെ തടവറയില്‍നിന്നു പുറത്തുകൊണ്ടുവന്നവരില്‍ മുമ്പനായ സേതു ഈ രചനയെയും ആത്മകഥകളുടെ പതിവുകെണികളില്‍നിന്നു പുറത്തുകൊണ്ടുവന്നിരിക്കുന്നു. അടുത്തകാലത്ത് മലയാളത്തില്‍ വന്ന ഏറ്റവും നല്ല ആത്മകഥ. ‘അക്കങ്ങളില്‍ കൊത്തിയ അക്ഷരങ്ങള്‍’. സേതു. മാതൃഭൂമി. വില 599 രൂപ.

എല്ലാവരിലും ഉണ്ടാവുന്ന സ്വാഭാവിക പ്രവര്‍ത്തനമാണ് എക്കിള്‍. ചിലയിടങ്ങളില്‍ ഇക്കിള്‍ എന്നും പറയും. തുടര്‍ച്ചയായ രണ്ടു ദിവസവും എക്കിള്‍ നില്‍ക്കുന്നില്ലായെങ്കില്‍ അത് വിദഗ്ധ ചികിത്സ തേടേണ്ട വിഷയമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എക്കിളിനെ നിസാരമായി കാണരുത്. അമിതമായി എക്കിള്‍ ഉണ്ടാവുന്നത് നിരീക്ഷിച്ചാല്‍ ന്യുമോണിയ പോലുള്ള രോഗസാധ്യതകളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കും. ശ്വാസോച്ഛാസത്തിനിടെ ഡയഫ്രത്തിലുണ്ടാവുന്ന പ്രശ്‌നമാണ് എക്കിളായി രൂപപ്പെടുന്നത്. മദ്യത്തിന്റെ അമിതമായ ഉപയോഗം, എരിവ് കൂടുതലായുള്ള ഭക്ഷണം, വെപ്രാളത്തില്‍ ഭക്ഷണം കഴിക്കുന്നത്, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ എക്കിള്‍ ഉണ്ടാകാന്‍ കാരണമാകും. പെട്ടന്ന് എക്കിളിനെ ഇല്ലാതാക്കാന്‍ ചില വഴികളുണ്ട്. വായില്‍ നിറയെ വെള്ളമെടുത്തിട്ട് വിരല്‍കൊണ്ട് മൂക്ക് അടച്ചു പിടിച്ച് ഒരു മിനിറ്റ് ഇരിക്കുക. ചുക്ക് അരച്ച് തേനില്‍ കഴിക്കുക. തുമ്പപ്പൂവ് അരച്ച് മോരില്‍ സേവിക്കുക. വായില്‍ പഞ്ചസാരയിട്ടശേഷം ഒന്നോ രണ്ടോ മിനിട്ടുകൊണ്ട് കുറേശ്ശയായി അലിയിച്ചിറക്കുക. മാവിന്റെ ഇല കത്തിച്ച പുക ശ്വസിക്കുക. ചൂടുവെള്ളത്തില്‍ ഇന്തുപ്പ് പൊടി ചേര്‍ത്തു കഴിക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.28, പൗണ്ട് – 100.93, യൂറോ – 87.77, സ്വിസ് ഫ്രാങ്ക് – 92.58, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.51, ബഹറിന്‍ ദിനാര്‍ – 220.97, കുവൈത്ത് ദിനാര്‍ -269.24, ഒമാനി റിയാല്‍ – 216.36, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.88, കനേഡിയന്‍ ഡോളര്‍ – 60.67.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *