p24 yt cover

*1985ലെ മികച്ച ജനപ്രിയ സിനിമ ?*

*ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

സ്വവര്‍ഗ വിവാഹം നിയമവിരുദ്ധമെന്നു സുപ്രീം കോടതി. നിയമസാധുത തേടിയുള്ള ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് തള്ളി. അഞ്ചംഗ ബഞ്ചില്‍ മൂന്നു പേര്‍ ഹര്‍ജിക്കെതിരേ നിലപാടെടുത്തപ്പോള്‍ രണ്ടു പേര്‍ ഹര്‍ജിയെ പിന്തുണച്ചു. സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. നാലു ഭിന്നവിധികളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധവും തുല്യതക്കെതിരുമാണ്. അത് റദ്ദാക്കുന്നില്ല. സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം വേണോയെന്ന് പാര്‍ലമെന്റ് തീരുമാനിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നാളെ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തും. ഇതിനിടെ ഇസ്രയേലിലെ ജറുസലേമിലും ടെല്‍ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹിസ്ബുല്ല താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും അവകാശപ്പെട്ടു. 199 പേരെ ഹമാസ് ബന്ദികളാക്കിയെന്നും ഇസ്രയേല്‍ പറഞ്ഞു.

ടൈപ് വണ്‍ പ്രമേഹം ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്കു സ്‌കൂളുകളില്‍ നഴ്സുമാരുടെ സേവനം വേണമെന്നും തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണമെന്നും ആരോഗ്യവകുപ്പിനു കത്ത് നല്‍കിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചതാണിക്കാര്യം. 1012 കൗണ്‍സിലര്‍മാരുണ്ടെങ്കിലും കൂടുതല്‍ പേരെ കൗണ്‍സിലര്‍മാരായി നിയോഗിക്കണമെന്നു വനിതാ ശിശു വികസന വകുപ്പിനും കത്തു നല്‍കിയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.

മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടറായി നിയമിച്ച ഹരിത വി. കുമാറിന് വനിത-ശിശുക്ഷേമ വകുപ്പിന്റെ അധികചുമതല കൂടി നല്‍കി. കോഴിക്കോട് കളക്ടറായിരുന്ന എ. ഗീതയെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ അര്‍ജ്ജുന്‍ പാണ്ഡ്യന് ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെ ചുമതലകൂടി നല്‍കി. പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശിന് കേരള സാമൂഹിക സുരക്ഷ മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല നല്‍കി

കേരളത്തില്‍ മഴ ശക്തമായി തുടരും. അറബിക്കടലിലെ ചക്രവാതച്ചുഴി 36 മണിക്കൂറിനകം ന്യൂനമര്‍ദമായി മാറുമെന്ന അറിയിപ്പ് നിലവിലിരിക്കെ വെള്ളിയാഴ്ചയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും.

പോലീസ് സ്റ്റേഷനില്‍നിന്ന് തൊണ്ടിമുതല്‍ കടത്തിയ സംഭവത്തില്‍ എസ് ഐക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് മുക്കം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ നൗഷാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. യുവാവിന്റെ മരണത്തിനിടയാക്കിയ മണ്ണുമാന്തി യന്ത്രം സ്റ്റേഷനില്‍നിന്ന് കടത്തിയ സംഭവത്തില്‍ ക്വാറി ഉടമയുടെ മകന്‍ ഉള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

തൃശൂര്‍ കൈനൂര്‍ ചിറയില്‍ മുങ്ങി മരിച്ച നാലു വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യാഞ്ജലികളുമായി സഹപാഠികളും നാട്ടുകാരും. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നുച്ചയോടെയാണ് വീട്ടുകാര്‍ക്കു വിട്ടുകൊടുത്തത്. ഡിഗ്രി വിദ്യാര്‍ഥികളായ നിവേദ് കൃഷ്ണ, സയിദ് ഹുസൈന്‍, കെ. അര്‍ജുന്‍, അബി ജോണ്‍ എന്നിവരാണു മരിച്ചത്. അബി ജോണ്‍ എല്‍ത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെയും മറ്റുള്ളവര്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെയും ബിരുദ വിദ്യാര്‍ത്ഥികളാണ്.

കോഴിക്കോട് കൊടുവള്ളിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു പരിക്കേറ്റു ചികില്‍സയിലായിരുന്ന രണ്ടു സ്ത്രീകള്‍കൂടി മരിച്ചതോടെ മരണം മൂന്നായി. വാവാട് കണ്ണിപ്പുറായില്‍ സുഹറ (50), പുല്‍ക്കുഴിയില്‍ ആമിന (70) എന്നിവരാണു മരിച്ചത്. നേരത്തെ മരിച്ച മറിയത്തിന്റെ സഹോദരിയാണു സുഹറ.

അയര്‍ലന്‍ഡില്‍ മരിച്ച പൊറത്തിശേരി സ്വദേശി വിന്‍സന്റിന്റെ കുടുംബത്തിന് കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നല്‍കണമെന്ന് ടി.എന്‍. പ്രതാപന്‍ എംപിയും കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ജോസ് വള്ളൂരും ആവശ്യപ്പെട്ടു. മരിച്ചയാളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയിരുന്നു ഇരുവരും.

മൈക്രോ ഫിനാന്‍സ് ജീവനക്കാരുടെ ഭീഷണിമൂലം പാലക്കാട് പൊല്‍പ്പുള്ളിക്കുസമീപം അത്തിക്കോട് വീട്ടമ്മ തൂങ്ങി മരിച്ചു. പനയൂര്‍ അത്തിക്കോട് പൂളക്കാട് കൃഷ്ണന്‍കുട്ടിയുടെ ഭാര്യ വത്സലയാണ് മരിച്ചത്. വീട്ടുകാര്‍ പൊലീസിനു പരാതി നല്‍കി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി ആശുപത്രിയിലാക്കിയ സുഹൃത്തുക്കള്‍ പിടിയില്‍. ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ കോലത്ത് വീട്ടില്‍ സതീശന്റെ മകന്‍ സജീവ് എന്ന മുപ്പത്തിരണ്ടുകാരനായ ഉണ്ണിയാണു കൊല്ലപ്പെട്ടത്. നങ്ങ്യാര്‍കുളങ്ങര തുണ്ടില്‍ വീട്ടില്‍ പ്രവീണ്‍ (27), അരുണ്‍ ഭവനത്തില്‍ അരുണ്‍ (33) ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ മനോജ് ഭവനത്തില്‍ മനോജ് (33) എന്നിവരെയാണു കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍ പരിക്കേറ്റെന്ന നിലയിലാണ് സജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയംതോന്നിയ ആശുപത്രി അധികൃതര്‍ അവരെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

കോഴിക്കോട് ദമ്പതിമാരുടെ മരണത്തിനിടയാക്കിയ ബസപകടത്തില്‍ ബസുടമയും ഡ്രൈവറും അറസ്റ്റിലായി. ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറിനെയും ബസുടമ അരുണിനെയും ചേവായൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. കക്കോടി സ്വദേശികളായ എന്‍. ഷൈജു (43), ഭാര്യ ജീമ (38) എന്നിവരാണ് ഇന്നലെ വാഹനാപകടത്തില്‍ മരിച്ചത്.

കൊല്ലം കരുനാഗപ്പള്ളിയില്‍ യുഡിഎഫ് പദയാത്രക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളി. അടിപൊട്ടിയതോടെ പദയാത്ര അവസാനിപ്പിക്കേണ്ടി വന്നു. മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരുടെ പുനഃസംഘടന അടക്കമുള്ള വിഷയങ്ങളാണ് തര്‍ക്കത്തിന് ഇടയാക്കിയത്.

പാലാ നഗരസഭ അധ്യക്ഷയും കൗണ്‍സിലര്‍മാരും ഹൗസ് ബോട്ട് യാത്രക്കിടെ പണംവച്ചു പകിട കളിച്ചെന്ന് ആരോപണം. ദൃശ്യങ്ങള്‍ സഹിതമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോയും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുകാരനായ മുന്‍ അധ്യക്ഷന്‍ ആന്റോ പടിഞ്ഞാറേക്കരയും പ്രതിപക്ഷ നിരയിലെ രണ്ടു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും പകിട കളിച്ചെന്നാണ് ആരോപണം.

ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ തൈപ്പറമ്പില്‍ വീട്ടില്‍ സനില്‍ കുമാര്‍ (37) ആണ് മരിച്ചത്. ആലപ്പുഴയില്‍നിന്ന് എറണാകുളത്തേക്കു പോകവേ ബൈക്ക് റോഡരികിലെ കുഴിയില്‍ വീണു. കണ്ടെയ്നര്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

നാലു മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ആലപ്പുഴയിലെ ഹോപ് വില്ലേജ് എന്ന അനാഥാലയത്തില്‍ വളര്‍ന്ന ദയ എന്ന പെണ്‍കുട്ടി ഇനി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി. മോണിക്ക എന്ന മിടുക്കിയായ വിദ്യാര്‍ത്ഥിനി സ്പോണ്‍സറുടെ സഹായത്തോടെ ജോര്‍ജിയയിലെ സര്‍വകലാശാലയിലാണ് എംബിബിഎസിന് ചേര്‍ന്നത്.

ശബരിമല ശരംകുത്തിയില്‍ 40 മീറ്റര്‍ ഉയരമുള്ള ബിഎസ്എന്‍എല്‍ ടവറിലേക്കുള്ള കേബിള്‍ മുറിച്ചു കടത്തുകയും ഉപകരണങ്ങള്‍ കേടാക്കുകയും ചെയ്ത സംഭവത്തില്‍ ഏഴു പേരെ അറസ്റ്റു ചെയ്തു.

എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 104 വര്‍ഷം കഠിന തടവും നാലു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ് (32) പത്തനംതിട്ട അടൂര്‍ ഫസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. കോടതി ശിക്ഷിച്ചത്. എട്ടു വയസുകാരിയുടെ സഹോദരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം ഇയാള്‍ക്ക് 100 വര്‍ഷം കഠിന തടവിന് ഇതേ കോടതി ശിക്ഷിച്ചിരുന്നു.

മുത്തങ്ങയില്‍ എക്സൈസ് ചെക്പോസ്റ്റില്‍ 93 ഗ്രാം എംഡിഎംഎയുമായി മുക്കം സ്വദേശി കെ കെ. ഷര്‍ഹാന്‍ എന്നയാളെ പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ബെംഗളൂരുവില്‍നിന്ന് മുക്കത്തേക്കു കെഎസ്ആര്‍ടിസി ബസില്‍ ലഹരി കടത്തുകയായിരുന്നു.

മൂന്നാര്‍ ലോക്കാടില്‍ കാട്ടാനകള്‍ റേഷന്‍ കട തകര്‍ത്തു. ഒരു മാസത്തിനിടെ വിജയ ലക്ഷ്മിയുടെ റേഷന്‍കട രണ്ടാം തവണയാണ് തകര്‍ക്കുന്നത്.

ഹമാസ് സംഘം തോക്കിന്‍ മുനയില്‍ ബന്ദികളാക്കിയ ഇസ്രയേലിലെ മലയാളി യുവതികള്‍ രക്ഷപ്പെട്ടു നാട്ടിലെത്തി. കണ്ണൂര്‍ സ്വദേശിനി സബിതയും കോട്ടയം സ്വദേശിനി മീരയുമാണ് ഹമാസ് സംഘത്തില്‍നിന്നു രക്ഷപ്പെട്ടത്. ഇസ്രേലി സൈനികര്‍ എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് 200 പേരാണ് കൊല്ലപ്പെട്ടത്. വെടിവച്ചും ഇടിച്ചും വാതില്‍ തകര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം സൈനികര്‍ എത്തി ഇവരെ രക്ഷിക്കുകയായിരുന്നു.

ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ ഒരു തെളിവുമില്ലാതെ അനന്തമായി ജയിലിലടയ്ക്കാനാവില്ലെന്നു സുപ്രീം കോടതി. വിചാരണ കോടതിയില്‍ എന്നു വാദം തുടങ്ങുമെന്ന് അറിയിക്കണമെന്ന് എന്‍ഫോഴ്സ്മെന്റിനോടും സിബിഐയോടും കോടതി ചോദിച്ചു.

രാഹുല്‍ഗാന്ധിക്കു മിസോറാമില്‍ വന്‍വരവേല്‍പ്. ഭാരത് ജോഡോയാത്രാ മാതൃകയില്‍ പദയാത്രയുമായാണ് രാഹുല്‍ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് രാജ് ഭവന്‍ വരെ യാത്ര സംഘടിപ്പിച്ചത്.

ഗുസ്തി താരങ്ങളെ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചിട്ടില്ലെന്നും നാഡീമിടിപ്പു പരിശോധിക്കുക മാത്രമാണു ചെയ്തതെന്നും ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണിന്റെ അഭിഭാഷകന്‍ കോടതിയില്‍. കുറ്റകൃത്യം ചെയ്തിട്ടില്ലെന്നും വാദിച്ചു.

താന്‍ സുരക്ഷിതയാണന്ന് തെക്കന്‍ ഇസ്രയേലില്‍ മിന്നലാക്രമണം നടത്തി ഹമാസ് ബന്ദിയാക്കിയ യുവതി. ഹമാസ് പുറത്തുവിട്ട വീഡിയോയിലാണ് 21 കാരിയായ മിയ സ്‌കീം എന്ന യുവതി ഇങ്ങനെ പറയുന്നത്. യുവതിയുടെ കൈ ബാന്‍ഡേജില്‍ പൊതിഞ്ഞ നിലയിലാണ്. ‘അവര്‍ എന്നെ പരിചരിക്കുന്നു. അവര്‍ എനിക്ക് ചികിത്സയും മരുന്നും നല്‍കുന്നു. എല്ലാം ഓകെയാണെ’ന്നു യുവതി പറയുന്ന വീഡിയോയാണു പുറത്തുവിട്ടത്. സംഗീതോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ ഇരുന്നൂറോളം പേരെയാണ് ഹമാസ് ബന്ദിയാക്കിയത്.

ഇലക്ട്രിക്ക് വീല്‍ച്ചെയറിന്റെ കുഷ്യന്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 11 കിലോ കൊക്കെയ്ന്‍ ഹോങ്കോംഗ് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ പിടികൂടി. പന്ത്രണ്ടര കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി 51 കാരനാണു പിടിയിലായത്.

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക – നെതര്‍ലണ്ട്സ് മത്സരം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക നെതര്‍ലാണ്ട്സിനെ ബാറ്റിംഗിനയച്ചു.

പ്രധാനമന്ത്രി ജന്‍ധന്‍ യോജനയില്‍ രാജ്യത്ത് ആകെ നിക്ഷേപം രണ്ടുലക്ഷം കോടി രൂപ കടന്നു. ഒക്ടോബര്‍ 4 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് ആകെ 50.62 ലക്ഷം പേര്‍ക്കാണ് ജന്‍ധന്‍ യോജന ബാങ്ക് അക്കൗണ്ടുള്ളത്. ഈ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2.05 ലക്ഷം കോടി രൂപയിലുമെത്തി. മൊത്തം ജന്‍ധന്‍ അക്കൗണ്ടുടമകളില്‍ 33.80 കോടി ആളുകള്‍ ഗ്രാമീണ, അര്‍ധ-നഗര മേഖലകളിലും 16.81 കോടി ആളുകള്‍ നഗര, മെട്രോ മേഖലകളിലുമാണ്. ജന്‍ധന്‍ അക്കൗണ്ടുടമകളില്‍ 34.36 കോടി പേര്‍ക്ക് റൂപേ ഡെബിറ്റ് കാര്‍ഡുണ്ടെന്നും പി.എം.ജെ.ഡി.വൈ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ 60.43 ലക്ഷം പേര്‍ ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ഉടമകളായുണ്ട്. ഇവരുടെ സംയുക്ത നിക്ഷേപം 2,619.88 കോടി രൂപ. രാജ്യത്തെ മൊത്തം ജന്‍ധന്‍ നിക്ഷേപത്തിന്റെ 1.27 ശതമാനമാണിത്. കേരളത്തിലെ മൊത്തം ജന്‍ധന്‍ അക്കൗണ്ടുടമകളില്‍ 35.91 ലക്ഷം പേര്‍ ഗ്രാമീണ, അര്‍ധ-നഗരമേഖലകളിലും 24.52 ലക്ഷം പേര്‍ നഗരമേഖലകളിലുമാണ്. 32.24 ലക്ഷം പേര്‍ക്കാണ് റൂപേ ഡെബിറ്റ് കാര്‍ഡുള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഉപയോക്താക്കളിലുണ്ടായ വര്‍ധന 3.5 കോടിയാണ്. മൊത്തം നിക്ഷേപം 2022-23ലെ 1.75 ലക്ഷം കോടി രൂപയില്‍ നിന്നാണ് ഈ വര്‍ഷം 30,000 കോടി രൂപ വര്‍ധിച്ച് 2.05 ലക്ഷം കോടി രൂപയിലെത്തിയത്. മൊത്തം ഉപയോക്താക്കളില്‍ 39.56 കോടി പേരും മൊത്തം നിക്ഷേപത്തില്‍ 1.59 ലക്ഷം കോടി രൂപയും പൊതുമേഖലാ ബാങ്കുകളിലാണ്. ബാക്കി സ്വകാര്യ ബാങ്കുകളിലും റീജിയണ്‍ റൂറല്‍ ബാങ്കുകളിലും (ഗ്രാമീണ്‍ ബാങ്ക്), സഹകരണ ബാങ്കുകളിലുമാണ്. മൊത്തം നിക്ഷേപത്തില്‍ 5,800 കോടി രൂപ മാത്രമാണ് സ്വകാര്യ ബാങ്കുകളിലുള്ളത്. റീജിയണല്‍ റൂറല്‍ ബാങ്കുകളിലാണ് 39,790 കോടി രൂപയും.

വണ്‍പ്ലസ് തങ്ങളുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണിന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. വണ്‍പ്ലസ് ഓപ്പണ്‍ എന്നാണ് മോഡലിന്റെ പേര്. ഈ ഫോണ്‍ ഒക്ടോബര്‍ 19ന് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. തങ്ങളുടെ ഫോള്‍ഡബിള്‍ ഫോണ്‍ ഭാരം കുറഞ്ഞതും സ്ലിം ഡിസൈന്‍ ആയിരിക്കുമെന്നും കമ്പനി പറയുന്നു. കൂടാതെ, ഫോണിന് സ്‌ക്രീനില്‍ വര പ്രകടമാവില്ലെന്നും ഫോണിന്റെ ക്യാമറ പ്രകടനവും മികച്ചതായിരിക്കുമെന്നും വണ്‍പ്ലസ് ഉറപ്പിച്ചുപറയുന്നു. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ വണ്‍ പ്ലസ് ഓപ്പണിന്റെ വില 1,699 ഡോളര്‍ (ഏകദേശം 1,41,490 രൂപ) ആയിരിക്കും. വരാനിരിക്കുന്ന ഫോള്‍ഡബിള്‍ ഫോണില്‍ 7.8 ഇഞ്ച് സ്‌ക്രീന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. ഇതിന് 120ഹെര്‍ട്സ് പുതുക്കല്‍ നിരക്കിനുള്ള പിന്തുണ ഉണ്ടായിരിക്കും. വണ്‍പ്ലസ് ഓപ്പണിന് വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിംഗ് നല്‍കിയേക്കില്ല എന്ന് പറയപ്പെടുന്നു. 18 ജിബി വരെ റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ക്വാല്‍കോമിന്റെ മുന്‍നിര സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്‌സെറ്റാണ് ഫോണില്‍ ഉള്‍പ്പെടുത്തുക. അലേര്‍ട്ട് സ്ലൈഡറും ഉണ്ടാകുമെന്നാണ് ഔദ്യോഗിക ടീസറുകള്‍ വ്യക്തമാക്കുന്നത്. വണ്‍പ്ലസും ഓപ്പോയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വിടവില്ലാത്ത ഹിഞ്ച് ഡിസൈനിലാണ് ഫോള്‍ഡബിള്‍ ഫോണ്‍ വരുന്നതെന്ന് പറയപ്പെടുന്നു.

തന്റെ 255-ാം ചിത്രത്തില്‍ ഗംഭീര ഫൈറ്റ് സീനുകളുമായി സുരേഷ് ഗോപി. പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജെഎസ്‌കെ’യിലെ ഫൈറ്റ് സീനിനെ കുറിച്ചുള്ള അപ്‌ഡേഷന്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ക്ലൈമാക്‌സ് സീനിലെ ഫൈറ്റ് സീനിനായി കോടികളാണ് ചിലവാക്കിയിരിക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന വേളയിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍. ജെഎസ്‌കെയിലെ ക്ലൈമാക്‌സ് ഫൈറ്റ് സീനുകള്‍ നാഗര്‍കോവിലിലില്‍ ആണ് ചിത്രീകരിച്ചത്. ഒന്നര കോടി രൂപ മുതല്‍ മുടക്കില്‍ ഏഴ് ദിവസം കൊണ്ടാണ് ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്തത്. ്പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ രാജാശേഖര്‍ ആണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. അഡ്വ. ഡേവിഡ് അബേല്‍ ഡോണോവന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ വേഷമിടുന്നത്. അനുപമ പരമേശ്വരന്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കിരണ്‍ നിര്‍മ്മിക്കുന്ന ജെഎസ്‌കെയുടെ ഛായാഗ്രഹണം രണദിവെ ആണ് നിര്‍വ്വഹിക്കുന്നത്.

മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ 75 കോടി ക്ലബ്ബില്‍. 18 ദിവസം കൊണ്ടാണ് ഈ സുവര്‍ണ നേട്ടം. ഇതോടെ ഏറ്റവും കലക്ഷന്‍ നേടിയ മലയാള സിനിമകളില്‍ ഏഴാം സ്ഥാനത്തെത്തിയിരിക്കുകയാണ് റോബി വര്‍ഗീസ് സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലര്‍. കേരളത്തില്‍ നിന്ന് 37 കോടിയിലേറെ ചിത്രം കളക്ട് ചെയ്തപ്പോള്‍ കേരളത്തിനു പുറത്ത് നിന്ന് ആറ് കോടിയോളം നേടി. ഓവര്‍സീസില്‍ സമാനതകളില്ലാത്ത നേട്ടം കൂടിയായതോടെയാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ കുതിപ്പ്. മൂന്നാം വാരത്തിലും മുന്നൂറില്‍പരം സ്‌ക്രീനുകളിലാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ മൂന്നാം ആഴ്ചയിലും മികച്ച സ്വീകാര്യത നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം. 2018, പുലിമുരുകന്‍, ലൂസിഫര്‍, ഭീഷ്മപര്‍വം, ആര്‍ഡിഎക്സ്, കുറുപ്പ് എന്നിവയാണ് മലയാള സിനിമയിലെ ഉയര്‍ന്ന കളക്ഷനുള്ള മറ്റു സിനിമകള്‍. ഭീഷ്മപര്‍വത്തിനുശേഷം 75 കോടി നേടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് കണ്ണൂര്‍ സ്‌ക്വാഡ്. സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററില്‍ എത്തിയത്. ഛായാഗ്രാഹകനായിരുന്ന റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് റോണി രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ്. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’.

ലാപ്‌ടോപ്പുകള്‍ക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറിനും പേരുകേട്ട തായ്വാനീസ് ടെക് ഭീമനായ ഏസര്‍ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക്. കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ ഏസര്‍ മുവി 125 4ജി പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍. 99,999 രൂപയാണ് (എക്‌സ്-ഷോറൂം) വാഹനത്തിന്റെ വില.സ്‌കൂട്ടറിന്റെ രൂപകല്‍പനയിലും നിര്‍മ്മാണത്തിലും ഇന്ത്യന്‍ അര്‍ബന്‍ മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ തിങ്ക് ഇബൈക്ക്ഗോ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഏസറിന്റെ പുതിയ സംരംഭം. ഏസര്‍ മുവി 125 4ജിക്ക് പരമാവധി 75 കിലോമീറ്റര്‍ വേഗതയും ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും. ഓഫീസില്‍ പോകുന്നവരും കോളേജ് വിദ്യാര്‍ത്ഥികളും മുതല്‍ ദൈനംദിന യാത്രക്കാര്‍ വരെയുള്ള നിരവധി ഉപയോക്താക്കള്‍ക്ക് അനുയോജ്യമായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ, ഹൈപ്പര്‍-ലോക്കല്‍ ഫുഡ് ഡെലിവറി അല്ലെങ്കില്‍ ഗ്രോസറി ഡെലിവറി പോലുള്ള ബി2ബി ഉപയോഗത്തിനായി വാഹനം ഇഷ്ടാനുസൃതമായി നിര്‍മ്മിക്കാന്‍ കഴിയും, ഇത് ഇലക്ട്രിക് വാഹന വിപണിയിലെ വ്യത്യസ്തമായ നീക്കം കൂടിയാണ്. ഭാരം കുറഞ്ഞ ഷാസിയും 16 ഇഞ്ച് വീലുകളും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. തുടര്‍ച്ചയായ റൈഡുകളും തടസ്സരഹിതമായ ചാര്‍ജിംഗും ഉറപ്പാക്കുന്ന, മാറാവുന്ന ബാറ്ററിയാണ് ഇതിന്റെ പ്രധാന സവിശേഷതകളിലൊന്ന്.

അനുകമ്പയും പ്രതിബദ്ധതയുമുണര്‍ത്തുന്ന ജ്ഞാനത്താല്‍ നമ്മെ സംസ്‌കാരസമ്പന്നരാക്കുന്ന കഥകള്‍. ഗൗരവമേറിയ വിഷയങ്ങളെ ലളിതമായും നാടകീയമായും അവതരിപ്പിച്ചു കൊണ്ട് നിത്യജീവിതത്തിലെ ആകുലതകളില്‍നിന്നും സങ്കടങ്ങളില്‍നിന്നും മുക്തരാകാന്‍ ഈ കഥകള്‍ നമ്മെ സഹായിക്കുന്നു; നമ്മുടെ മനസ്സിനെ ശാന്തസുരഭിലമായ ഒരു തലത്തിലേക്ക് ആനയിക്കുന്നു. വിദ്യാസ്മൃതിലയരചയിതാവിന്റെ പുതിയ പുസ്തകം. ‘ത്രിസന്ധ്യ’. സ്വാമി അദ്ധ്യാത്മാനന്ദ. ചിത്രീകരണം – മദനന്‍. മാതൃഭൂമി. വില 212 രൂപ.

മലയാളികള്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന ഭക്ഷണമാണ് ചോറ്. കുറഞ്ഞതു രണ്ട് നേരമെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ തൃപ്തിയില്ലാത്തവരുണ്ട്. രാത്രി ചോറ് കഴിച്ചില്ലെങ്കില്‍ ഉറക്കം വരാത്തവരും ഉണ്ടാകാം. എങ്കില്‍, ആ ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. പതിവായി അത്താഴത്തിന് ചോറ് കഴിക്കുന്നതു കൊണ്ടുള്ള ദൂഷ്യവശങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. രാത്രി ഉറങ്ങുന്നതിന് മുമ്പ് വയറു നിറച്ച് ചോറ് കഴിക്കുന്നത് ദഹനം മന്ദഗതിയിലാകാന്‍ ഇടയാക്കും. ഇത് വയറില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. അതിനാല്‍ രാത്രി ചോറ് കഴിക്കുന്നത് നിര്‍ത്തുന്നതാണ് നല്ലത്. അല്ലെങ്കില്‍ രാത്രി ഏഴ് മണിക്കു മുമ്പ് മിതമായ അളവില്‍ മാത്രം ചോറ് കഴിക്കാം. കാര്‍ബോഹൈഡ്രേറ്റിനാല്‍ സമ്പുഷ്ടമാണ് ചോറ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നത് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവ് കൂടാന്‍ കാരണമാകും. ഇതുമൂലം വയര്‍ ചാടാനും ശരീരഭാരം വര്‍ധിക്കാനും കാരണമാകും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കുക. രാത്രി ചോറ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാന്‍ കാരണമാകും. ഇന്‍സുലിന്‍ പ്രതിരോധത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ പ്രമേഹമുള്ളവര്‍ രാത്രി ചോറ് കഴിക്കുന്നതും പരിമിതപ്പെടുത്തുക. രാത്രി വയറു നിറച്ചും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ചോറ് കഴിക്കുന്നത് ദഹനക്കേടുണ്ടാക്കി ഉറക്കത്തെ തടസപ്പെടുത്താനും സാധ്യതയുണ്ട്. ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ ഉള്ളതിനാല്‍ പതിവായി രാത്രി ചോറ് കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.25, പൗണ്ട് – 101.29, യൂറോ – 87.74, സ്വിസ് ഫ്രാങ്ക് – 92.31, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.87, ബഹറിന്‍ ദിനാര്‍ – 220.84, കുവൈത്ത് ദിനാര്‍ -269.08, ഒമാനി റിയാല്‍ – 216.25, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 61.04.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *