ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ പിടിച്ചു വയ്ക്കുന്നതിനെതിരേ സുപ്രീംകോടതി. ഗവര്‍ണര്‍മാര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ല, നിയമിക്കപ്പെട്ടവരാണെന്ന് ഓര്‍ക്കണം. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. കേരളം നല്കിയ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്നും അറിയിച്ചു.
◾ഗാസയെ രണ്ടായി വിഭജിച്ചെന്ന ചരിത്രപരമായ പ്രഖ്യാപനവുമായി ഇസ്രയേല്‍. യുദ്ധം തുടങ്ങി ഒരു മാസം തികയുമ്പോള്‍ ഗാസയില്‍ വ്യോമാക്രമണവും കരയുദ്ധവും കടുപ്പിച്ച് ഇസ്രയേലിന്റെ മുന്നേറ്റം. ലബനനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ സൈന്യം. ലബനനില്‍ ഇസ്രയേല്‍ റോക്കറ്റാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ മരണ സംഖ്യ 9770 ആയി. കൊല്ലപ്പെട്ടവരില്‍ നാലായിരത്തില്‍ അധികം പേര്‍ കുട്ടികളാണ്. വെടി നിര്‍ത്തലിനായി അമേരിക്ക ശ്രമം തുടരുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണു പിറകെ സിഐഎ ഡയറക്ടര്‍ വില്യം ബേര്‍ണ്‍സും ഇസ്രയേലിലെത്തി.
◾
*ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ എക്‌സ്ട്രാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദർശിക്കൂ.
◾ഇടുക്കി ശാന്തന്‍പാറക്കു സമീപം ചേരിയാറില്‍ വീടിന്റെ ചുമരിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. ചേരിയാര്‍ സ്വദേശി റോയി ആണ് മരിച്ചത്. കനത്തമഴ തുടരുന്ന ശാന്തന്‍പാറക്കു സമീപം പോത്തൊട്ടിയില്‍ ഉരുള്‍പൊട്ടി. പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന പാലത്തിലൂടെ വെളളം കഴിഞ്ഞൊഴുകി. തോടിനു സമീപത്തെ ആറു വീടുകളിലുള്ളവരെ മാറ്റിപാര്‍പ്പിച്ചു.
◾ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ടു നിരോധിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. സംസ്‌കാരത്തിന്റെ ഭാഗമാണ് വെടിക്കെട്ട്. അസമയം ഏതാണെന്നു കോടതി കൃത്യമായി പറഞ്ഞിട്ടില്ല. ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
◾കേരളവര്‍മ കോളജിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ ചില വ്യത്യാസമുണ്ടെന്നു ഹൈക്കോടതി. കെഎസ് യു സ്ഥാനാര്‍ത്ഥി ശ്രീകുട്ടന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് ഇല്ല. തെരഞ്ഞെടുപ്പു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്കു നിര്‍ദേശം നല്‍കി. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾
◾വിലക്കു ലംഘിച്ച് മലപ്പുറത്തു പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനെതിരേ അച്ചടക്ക നടപടി തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി ഇന്ന്. ആര്യാടന്‍ ഷൗക്കത്തിനെ നേരിട്ട് വിളിച്ച് മൊഴിയെടുക്കും. അതേസമയം, റാലി നടത്തിയത് ആര്യാടന്‍ ഫൗണ്ടേഷനാണെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമല്ലെന്നുമാണ് ആര്യാടന്‍ ഷൗക്കത്തിന്റെ നിലപാട്.
◾പലസ്തീന്‍ റാലി സംഘടിപ്പിച്ച മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെതിരെ കെപിസിസി അച്ചടക്ക നടപടിയെടുത്താല്‍ കോണ്‍ഗ്രസ് വളപൊട്ടുന്നതുപോലെ പൊട്ടുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ. ബാലന്‍. ഷൗക്കത്തിനെ ഇടതുപക്ഷം സംരക്ഷിക്കും. ഷൗക്കത്ത് മതനിരപേക്ഷ നേതാവാണ്. ബാലന്‍ പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയില്‍ മലയാളി നഴ്സിനെ കുത്തിവീഴ്ത്തി കാര്‍ കയറ്റി കൊന്ന കേസില്‍ ഭര്‍ത്താവിനു ജീവപര്യന്തം തടവ്. ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യു(37)വിനെയാണ് ബ്രോവഡ് കൗണ്ടി കോടതി ശിക്ഷിച്ചത്. മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ മരങ്ങാട്ടില്‍ ജോയ് മേഴ്സി ദമ്പതികളുടെ മകള്‍ മെറിന്‍ ജോയി (27) ആണ് കൊല്ലപ്പെട്ടത്.
◾മൂവാറ്റുപുഴയിലെ ഇതരസസംസ്ഥാന തൊഴിലാളികളുടെ മരണം കൊലപാതകമെന്ന് പൊലീസ്. മൂവാറ്റുപുഴ അടൂപറമ്പില്‍ തടി മില്ലിലെ തൊഴിലാളികളും ആസാം സ്വദേശികളുമായ മോഹന്‍തോ, ദീപക് ശര്‍മ എന്നിവരാണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ഒഡിഷ സ്വദേശി ഗോപാല്‍ സംസ്ഥാനം വിട്ടു. മരിച്ച രണ്ടു പേരുടെയും മൊബൈല്‍ ഫോണുകള്‍ കാണാതായിട്ടുണ്ട്.
◾തിരുവനന്തപുരം പാറശാല പരശുവയ്ക്കല്‍ വില്ലേജ് ഓഫീസില്‍ വീണ്ടും തീപിടിത്തം. രണ്ടുമാസത്തിനിടെ അഞ്ചാം തവണയാണ് വില്ലേജ് ഓഫീസില്‍ തീ പടര്‍ന്നത്. പൊലീസ് കാവല്‍ നില്‍ക്കുമ്പോഴാണ് വില്ലേജ് ഓഫിസിനു പിറകിലെ ടോയിലറ്റില്‍ തീപിടിത്തമുണ്ടായത്.
◾നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വൈദ്യുതിയില്ലാതെ 11 രോഗികളുടെ ശസ്ത്രക്രിയകള്‍ മുടങ്ങി. ആശുപത്രിയില്‍ രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധിച്ചു.
◾വൈന്‍ നിര്‍മ്മിച്ചതിനും യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനും യൂ ട്യൂബറായ യുവാവ് അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി – തൂത നെച്ചിക്കോട്ടില്‍ അക്ഷജിനെ(21)യാണ് എക്‌സൈസ് അറസ്റ്റു ചെയ്തത്.
◾ബന്ദിപ്പൂര്‍ വനമേഖലയില്‍ വന്യമൃഗ വേട്ടക്കാരും കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വെടിവയ്പിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട ചാമരാജ് നഗര്‍ ഗുണ്ടല്‍പേട്ട് ബീമനാബീഡ് സ്വദേശി മനു (27) വും പിടിയിലായയാളും സ്ഥിരം വേട്ടക്കാരാണെന്നു വനംവകുപ്പ്. രക്ഷപ്പെട്ടവര്‍ക്കായി വനംവകുപ്പും പോലീസും തെരച്ചില്‍ തുടരുകയാണ്.
◾തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രയെ അയോഗ്യയാക്കണമെന്ന് എത്തിക്സ് കമ്മിറ്റിയിലെ ബിജെപി അംഗങ്ങള്‍ കമ്മിറ്റി ചെയര്‍മാന് കത്തു നല്‍കും. നാളെ എത്തിക്സ് കമ്മിറ്റിയുടെ യോഗം ചേര്‍ന്ന് ഇക്കാര്യം പരിഗണിക്കും. 2005 ല്‍ ചോദ്യത്തിന് കോഴ വാങ്ങിയെന്ന കേസില്‍ 11 എംപിമാരെ അയോഗ്യരാക്കാന്‍ പാര്‍ലമെന്റ് തീരുമാനിച്ചിരുന്നു. സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.
◾ബെംഗളൂരുവില്‍ കര്‍ണാടക മൈന്‍സ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടറായ പ്രതിമ (37)യെ വീട്ടില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഡ്രൈവര്‍ കിരണിനെ അറസ്റ്റു ചെയ്തു. തന്നെ പിരിച്ചുവിട്ടതിനുള്ള പ്രതികാരമായാണു കൊലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിച്ചെന്നു പോലീസ്.
◾ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ തീര്‍ത്ഥാടനത്തിനിടെ തീര്‍ത്ഥാടകര്‍ക്കു ചൂടുചായ വിതരണം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ക്യൂവില്‍ നില്‍ക്കുന്ന തീര്‍ത്ഥാടകര്‍ക്കാണു രാഹുല്‍ ചായ വിതരണം ചെയ്തത്. അപ്രതീക്ഷിതമായി രാഹുലിനെ കണ്ട് തീര്‍ത്ഥാടകര്‍ അമ്പരന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
◾നിരോധനത്തിനെതിരേ പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ആദ്യം ഡല്‍ഹി ഹൈക്കോടതിയില്‍ പോകാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയായിരുന്നു ഹര്‍ജി.
◾ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളെ ഒരു മാസമായിട്ടും മോചിപ്പിക്കാത്തതിലും യുദ്ധം തുടരുന്നതിലും പ്രതിഷേധവുമായി ഇസ്രയേലിലെ ജനം. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി.
◾യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ എത്തുന്നതിനു മുമ്പ് പലസ്തീന്‍ അനുകൂലികള്‍ വ്യോമതാവളത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. തുര്‍ക്കി പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
◾മുന്‍ ഭാര്യയുമായി വഴക്കിട്ട് വിമാനത്താവളത്തിന്റെ റണ്‍വേയിലേക്കു കാറോടിച്ചു കയറ്റിയ യുവാവിനെ പോലീസ് പിടികൂടി. ജര്‍മ്മനിയിലെ ഹാംബര്‍ഗ് വിമാനത്താവളത്തിലാണു സംഭവം. വിമാനത്താവളം 18 മണിക്കൂര്‍ അടച്ചിടുകയും നൂറോളം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്യേണ്ടിവന്നു. നാലു വയസുള്ള മകളുമായാണ് വിമാനത്താവളത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയത്. ഇയാള്‍ രണ്ട് തവണ വെടിവെക്കുകയും പെട്രോള്‍ ബോംബ് എറിയുകയും ചെയ്തതോടെ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങളില്‍നിന്ന് യാത്രക്കാരെ ഒഴിപ്പിക്കേണ്ടി വന്നു.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ശ്രീലങ്ക – ബംഗ്ലാദേശ് മത്സരം. ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിംഗിനയച്ചു.
◾അമേരിക്കയും ചൈനയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ചതോടെ രാജ്യാന്തര മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ കോര്‍പ്പറേറ്റ് നിക്ഷേപം കുത്തനെ കൂടുന്നു. നടപ്പുവര്‍ഷം ലോകത്തിലെ മൊത്തം വിദേശ നിക്ഷേപത്തില്‍ ചൈനയുടെ വിഹിതം കേവലം ഒരു ശതമാനമായി കുറഞ്ഞുവെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ റോഡിയം ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ല്‍ ഈ രംഗത്ത് ചൈനയുടെ വിഹിതം 48 ശതമാനമായിരുന്നു. അതേസമയം ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളുടെ സംയുക്ത വിഹിതം ഇക്കാലയളവില്‍ പത്ത് ശതമാനത്തില്‍ നിന്നും 38 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞദിവസം ചൈന പുറത്തുവിട്ട വിദേശ നാണയ ശേഖരത്തിലെ കണക്കുകളനുസരിച്ച് ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ നേരിട്ടുള്ള വ്യവസായ നിക്ഷേപത്തില്‍ 1180 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്. അതോടൊപ്പം നിലവിലുള്ള വന്‍കിട കമ്പനികള്‍ പലതും ചൈനയിലെ പ്രവര്‍ത്തനം ചുരുക്കുകയാണ്. 1998 ന് ശേഷം ഇതാദ്യമായാണ് ചൈനയുടെ ഔദ്യോഗിക കണക്കുകളില്‍ ഒരു നെഗറ്റീവ് നമ്പര്‍ പ്രത്യക്ഷപ്പെടുന്നത്. സീറോ കോവിഡ് നിബന്ധനകള്‍ ഷാങ്ഹായില്‍ ഏര്‍പ്പെടുത്തിയതിന് ശേഷം 2022 ഏപ്രില്‍ – ജൂണ്‍ കാലയളവു മുതല്‍ ചൈനയിലേക്കുള്ള വിദേശ നിക്ഷേപം തുടര്‍ച്ചയായി ഇടിയുകയാണ്. ജൂലായില്‍ ചൈനയുടെ കയറ്റുമതിയില്‍ 14,5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിയിലും ഇക്കാലയളവില്‍ 12.5 ശതമാനം കുറവുണ്ടായി. ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കയിലേക്കുള്ള കയറ്റുമതി ജൂലായില്‍ 23,4 ശതമാനം ഇടിഞ്ഞു. യൂറോപ്പിലേക്കുള്ള വില്പ്പനയില്‍ ഇരുപത് ശതമാനത്തിലധികം കുറവുണ്ട്.
◾സെപ്റ്റംബറില്‍ 7.11 ദശലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തതായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്നുള്ള പരാതികള്‍, അക്കൗണ്ട് ലംഘനങ്ങള്‍, ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് മറുപടിയായാണ് വാട്സ്ആപ്പ് ആക്കൗണ്ടുകള്‍ നിരോധിച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ ഉപയോക്തൃ പരാതികള്‍, നിയമ ലംഘനങ്ങള്‍, റെഗുലേറ്ററി കംപ്ലയിന്‍സ് എന്നിവയുള്‍പ്പെടെ വിവിധ ആശങ്കകളെ അടിസ്ഥാനമാക്കിയുള്ളതാണ്. 2023 സെപ്റ്റംബര്‍ ഒന്നിനും സെപ്റ്റംബര്‍ 30നും ഇടയില്‍ 7,111,000 അക്കൗണ്ടുകള്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇവയില്‍, 2,571,000 അക്കൗണ്ടുകള്‍ ഉപയോക്തൃ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിന് മുമ്പ് നിരോധിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അക്കൗണ്ട് സപ്പോര്‍ട്ട് (1,031), നിരോധന അപ്പീലുകള്‍ (7,396), മറ്റ് സപ്പോര്‍ട്ട് വിഭാഗങ്ങള്‍ (1,518), പ്രൊഡക്റ്റ് സപ്പോര്‍ട്ട് (370), സുരക്ഷ (127) എന്നിവയുള്‍പ്പെടെ സെപ്റ്റംബറില്‍ വിവിധ വിഭാഗങ്ങളിലായി 10,442 ഉപയോക്തൃ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിച്ചത്. സുരക്ഷാ ആശങ്കകളില്‍ പ്ലാറ്റ്‌ഫോമിലെ ദുരുപയോഗമോ ദോഷകരമായ പെരുമാറ്റമോ ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
◾മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒന്നാണ് ‘ആടുജീവിതം’. പത്ത് വര്‍ഷത്തിനു ശേഷം എത്തുന്ന ബ്ലെസി ചിത്രം എന്നതിനൊപ്പം മലയാളികള്‍ കൊണ്ടാടിയ ഒരു നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നതും കാത്തിരിപ്പ് ഏറ്റുന്ന ഘടകമാണ്. ഏത് അഭിനേതാവും ആഗ്രഹിക്കുന്ന ഒന്നാണ് ആടുജീവിതത്തിലെ നായകനായ നജീബ്. ആ ഭാഗ്യം പൃഥ്വിരാജിനെയാണ് തേടിയെത്തിയത്. ശരീരഭാരം കുറച്ചതുള്‍പ്പെടെ വലിയ തയ്യാറെടുപ്പുകളും പ്രയത്നവുമാണ് പൃഥ്വി ഈ കഥാപാത്രത്തിനുവേണ്ടി ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മണലാരണ്യത്തില്‍ ആടുകളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന പൃഥ്വിരാജിന്റെ നജീബ് ആണ് പോസ്റ്ററില്‍. അസ്തമയ സൂര്യന്റേതെന്ന് തോന്നിപ്പിക്കുന്ന ഗോള്‍ഡന്‍ ടോണിലാണ് പോസ്റ്റര്‍. പാറിപ്പറന്ന മുടിയും അഴുക്ക് പുരണ്ട മുഖവുമൊക്കെയായാണ് പോസ്റ്ററില്‍ നജീബിന്റെ നില്‍പ്പ്. മേക്കോവര്‍ മാത്രമല്ല, പ്രകടനത്തിലും പൃഥ്വി പ്രേക്ഷകരെ ഞെട്ടിക്കുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് പോസ്റ്റര്‍.
◾സമീപകാലത്ത് ഇറങ്ങിയ സിനിമയില്‍ നായകന് ഒപ്പമോ അതിന് മുകളിലോ വില്ലന്‍ മികച്ച പ്രകടനം കാഴ്ചവച്ചൊരു സിനിമയുണ്ട്. തമിഴ് ചിത്രം ‘ജയിലര്‍’ ആണത്. രജനികാന്ത് നായകനായി എത്തിയ ചിത്രത്തില്‍ ‘വര്‍മന്‍’ എന്ന പ്രതിനായ വേഷത്തില്‍ എത്തി കസറിയത് വിനായകന്‍ ആയിരുന്നു. സമീപകാലത്ത് ഇന്ത്യന്‍ സിനിമ കണ്ട മികച്ച വില്ലനെ സമ്മാനിച്ച ചിത്രം എന്ന് ഏവരും പറഞ്ഞ ‘ജയിലറി’ല്‍ മോഹന്‍ലാലും ശിവരാജ് കുമാറും കാമിയോ റേളില്‍ എത്തി കസറിയിരുന്നു. തിയറ്ററുകളില്‍ വന്‍ ആവേശം സൃഷ്ടിച്ച രജനികാന്ത് ചിത്രം ഏതാനും നാളുകള്‍ക്ക് മുന്‍പ് ഒടിടിയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയറും പ്രഖ്യാപിച്ചിരിക്കുകയാണ്. ദീപാവലിയോട് അനുബന്ധിച്ചാണ് പ്രീമിയര്‍. നവംബര്‍ 12ന് സണ്‍ ടിവിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. വൈകുന്നേരം 6.30 ന് ആണ് സ്ട്രീമിംഗ്. തിയറ്ററിലും ഒടിടിയിലും കാണാന്‍ സാധിക്കാത്തവര്‍ക്ക് കാണാനും കണ്ടവര്‍ക്കും വീണ്ടും കാണാനുമുള്ള അവസരമാണിത്. രമ്യ കൃഷ്ണന്‍, തമന്ന, മിര്‍ണ മേനോന്‍, വസന്ത് രവി, യോഗി ബാബു തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരന്നിരുന്നു.
◾സ്‌കോഡ ആഗോള വിപണിയില്‍ പുതിയ തലമുറ സൂപ്പര്‍ബ് സെഡാന്‍ അവതരിപ്പിച്ചു. പുതിയ സ്‌കോഡ സൂപ്പര്‍ബ് 2024, പുതിയ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്കൊപ്പം ഗണ്യമായി പരിഷ്‌കരിച്ച ബാഹ്യ, ഇന്റീരിയര്‍, പുതിയ സവിശേഷതകളുമായാണ് വരുന്നത്. 150പിഎസ്, 1.5ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ്, 204പിഎസ്, 1.5ലിറ്റര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ക്കൊപ്പം പുതിയ ജെന്‍ സ്‌കോഡ സൂപ്പര്‍ബ് വാഗ്ദാനം ചെയ്യുന്നു. രണ്ടാമത്തേത് 25.7കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കില്‍ ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ ഇലക്ട്രിക് പവറില്‍ മാത്രം 100 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും സെഡാന് ലഭിക്കുന്നു. പെട്രോള്‍ എഞ്ചിന്‍ രണ്ട് ട്യൂണുകള്‍ വാഗ്ദാനം ചെയ്യുന്നു – 204ബിഎച്പി, 265ബിഎച്പി എന്നിവ ഓള്‍-വീല്‍-ഡ്രൈവ് ലേഔട്ടിനൊപ്പം വാഗ്ദാനം ചെയ്യുന്നു. ടര്‍ബോ പെട്രോള്‍ എഞ്ചിനിലാണ് ഇന്ത്യ-സ്പെക്ക് മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പ് 6-സ്പീഡ് ഡിഎസ്ജി (ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്) ട്രാന്‍സ്മിഷനോടുകൂടിയാണ് വാഗ്ദാനം ചെയ്യുന്നത്. ബാക്കി പതിപ്പുകള്‍ 7-സ്പീഡ് ഡിഎസ്ജിയിലാണ് വാഗ്ദാനം ചെയ്യുന്നത്.
◾വടക്കേ അമേരിക്കയിലെ കാന്‍സാസ് പ്രദേശത്തുണ്ടായ ചുഴലിക്കാറ്റില്‍പ്പെട്ട് ഡൊറോത്തി എന്ന പെണ്‍കുട്ടിയും കൂട്ടുകാരനായ ടോട്ടോ എന്ന നായക്കുട്ടിയും സഹിതം അവരുടെ വീട് പറന്നുപോയി. അവര്‍ എത്തിച്ചേര്‍ന്നത് ഓസ് എന്ന മഹാമാന്ത്രികന്റെ നാട്ടിലാണ്. അവിടെ വിചിത്രവേഷധാരികളായ കുറെ ചെറിയ മനുഷ്യരെ അവര്‍ കണ്ടു. മടങ്ങിപ്പോകാനുള്ള വഴി ചോദിച്ച ഡൊറോത്തിയെ അവര്‍ മരതകനഗരത്തിലേക്ക് പറഞ്ഞയച്ചു. ഡൊറോത്തിയും ടോട്ടോയും യാത്രതുടര്‍ന്നു. ഒടുവില്‍ അവര്‍ മാന്ത്രികനെ കണ്ട് സഹായം ചോദിച്ചു. പടിഞ്ഞാറുദേശത്തെ ദുഷ്ടയായ മന്ത്രവാദിനിയെ നശിപ്പിച്ചാല്‍ ഡൊറോത്തിയെ വീട്ടിലെത്താന്‍ സഹായിക്കാമെന്ന് മാന്ത്രികന്‍ പറഞ്ഞു. അനേകം സംഭവങ്ങള്‍ക്കൊടുവില്‍ അവളും ടോട്ടോയും തിരികെ വീട്ടിലെത്തുന്നു. സ്വയംപര്യാപ്തത, യാത്ര, സൗഹൃദം എന്നിങ്ങനെ വിവിധ പ്രമേയങ്ങളുള്‍ക്കൊള്ളുന്ന ക്ലാസിക് കൃതിയുടെ പുനരാഖ്യാനം. ‘ഓസ് എന്ന മാന്ത്രികന്‍’. പുനരാഖ്യാനം – അഖില പ്രിയദര്‍ശിനി. മാതൃഭൂമി. വില 144 രൂപ.
◾അതിയായ ഉന്മാദവും അതിനു ശേഷം അതികഠിനമായ വിഷാദവും മാറി മാറി അനുഭവിക്കുന്ന രോഗാവസ്ഥയാണ് ബൈപോളാര്‍ ഡിസോഡര്‍. അപ്രതീക്ഷിതമായ ഇത്തരം മാനസിക ചാഞ്ചാട്ടങ്ങള്‍ അനുഭവിക്കുന്ന എട്ടു കോടിയോളം പേര്‍ ലോകത്തിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ 40 ശതമാനം രോഗികളിലും ബൈപോളാര്‍ ഡിസോര്‍ഡര്‍ വിഷാദരോഗമായി തെറ്റായി രോഗനിര്‍ണയം ചെയ്യപ്പെടുന്നു. എന്നാല്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ രോഗനിര്‍ണയത്തിനായി ലളിതമായ ഒരു രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍. ഈ രക്തപരിശോധനയില്‍, ബൈപോളാര്‍ ഡിസോര്‍ഡര്‍ ബാധിച്ച രോഗികളിലെ 30 ശതമാനത്തെയും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഈ രക്തപരിശോധനയ്‌ക്കൊപ്പം മാനസികാരോഗ്യ വിദഗ്ധന്റെ വിലയിരുത്തല്‍ കൂടിയായാല്‍ കൂടുതല്‍ കാര്യക്ഷമമായ രോഗനിര്‍ണയം സാധ്യമാണെന്നും ഗവേഷണറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രക്തത്തിലെ ചില ബയോമാര്‍ക്കറുകളാണ് വ്യക്തിയുടെ ബൈപോളാര്‍ ഡിസോഡറിനെ പറ്റി വിലപ്പെട്ട സൂചനകള്‍ നല്‍കുന്നതെന്ന് ജാമാ സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. കൃത്യ സമയത്ത് രോഗിക്ക് ചികിത്സ ഉറപ്പാക്കാനും വിശദമായ മാനസികാരോഗ്യ പരിശോധനകളിലേക്ക് നയിക്കാനും രക്തപരിശോധന സഹായിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.22, പൗണ്ട് – 103.06, യൂറോ – 89.35, സ്വിസ് ഫ്രാങ്ക് – 92.70, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.19, ബഹറിന്‍ ദിനാര്‍ – 220.74, കുവൈത്ത് ദിനാര്‍ -269.62, ഒമാനി റിയാല്‍ – 216.18, സൗദി റിയാല്‍ – 22.18, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.85, കനേഡിയന്‍ ഡോളര്‍ – 60.98.