◾മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതി അടുത്ത 5 വര്‍ഷത്തേക്കു കൂടി നീട്ടുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകുമെങ്കിലും തന്റെ 80 കോടി ജനങ്ങളുടെ വീടുകളില്‍ അടുപ്പുകള്‍ കത്തിക്കൊണ്ടിരിക്കുമെന്ന മോദിയുടെ ഉറപ്പാണിതെന്നും തിരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹം പ്രഖ്യാപിച്ചു. പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനമാണെന്നു ആരോപിച്ച കോണ്‍ഗ്രസ് വിഷയത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്നാണു വിവരം.
◾അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലിലും കോണ്‍ഗ്രസ് മുന്നേറ്റമെന്ന് മനോരമ ന്യൂസ് വിഎംആര്‍ സര്‍വേ. മധ്യപ്രദേശിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും തെലുങ്കാനയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും സര്‍വേ പറയുന്നു. അതേസമയം രാജസ്ഥാനില്‍ ബിജെപി ഭരണം തിരികെ പിടിക്കുമെന്നാണ് സര്‍വേ ഫലം.
◾
*ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ എക്‌സ്ട്രാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദർശിക്കൂ.
◾പലസ്തീന്‍ വിഷയത്തെ തരികിട രാഷ്ട്രീയത്തിനായി സിപിഎം ഉപയോഗിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം ലീഗിന്റെ പുറകെ നടക്കുകയാണെന്നും പക്ഷേ മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ലെന്നും കോണ്‍ഗ്രസും ലീഗും ജേഷ്ഠാനുജന്‍മാര്‍ തമ്മിലുള്ള ബന്ധമാണെന്നും സതീശന്‍ പറഞ്ഞു.
◾ഇടതു മുന്നണി ദുര്‍ബലമായത് കൊണ്ടാണ് ലീഗിനെ സിപിഎം തുടരെ തുടരെ ക്ഷണിക്കുന്നതെന്നും ഈ സര്‍ക്കാരിനെ ഒരാള്‍ക്കും പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലീഗ് ഒരു പ്രബല ശക്തി ആണെന്ന് സിപിഎമ്മിന് മനസിലായി. ആ വെള്ളം വാങ്ങി വെച്ചാല്‍ മതിയെന്നും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു.
◾പലസ്തീന്‍ വിഷയത്തില്‍ കോഴിക്കോടിനു പുറമേ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കൂടി ഐക്യദാര്‍ഢ്യ റാലികള്‍ നടത്താനൊരുങ്ങി സിപിഎം. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വ്യക്തമായ നിലപാടെടുക്കാത്തതില്‍ ലീഗ് അണികളില്‍ അതൃപ്തി ഉണ്ടെന്നും അത് ഇത്തരം റാലികളിലൂടെ മുതലെടുക്കാനാകുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾കേരളത്തെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പഞ്ചായത്തിരാജ് നിയമം നടപ്പാക്കുന്നതിലും അധികാര വികേന്ദ്രീകരണം സാധ്യമാക്കുന്നതിലും ഒന്നാം സ്ഥാനത്താണ് കേരളമെന്നാണ് മണിശങ്കര്‍ അയ്യരുടെ അഭിപ്രായം. പാര്‍ട്ടി വിലക്ക് ലംഘിച്ച് കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടിയെ ധിക്കരിച്ചാണെന്നും എഐസിസിയെ പരാതി അറിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടന്നാണ് തീരുമാനമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
◾ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ സി കെ. ജാനുവിന് പണം നല്‍കിയെന്ന തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. ഈ മാസം 14ന് കല്‍പ്പറ്റയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി.
◾തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്ന അതിരൂപതാ മുഖപത്രത്തിലെ പരാമര്‍ശത്തിന് മറുപടിയുമായി സുരേഷ് ഗോപി. തന്റെ പ്രസ്താവനയില്‍ മാറ്റമില്ലെന്നും താന്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അതേസമയം സഭയ്ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മണിപ്പൂരില്‍ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനക്ക് മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നുവെന്നും തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതു കൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്ന പരിഹാസവും കാത്തോലിക്കാ സഭയുടെ ലേഖനത്തിലുണ്ടായിരുന്നു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾പച്ചത്തേങ്ങ സംഭരിച്ച വകയില്‍ 18 കോടിയോളം രൂപ കേരാ ഫെഡ് കര്‍ഷകര്‍ക്ക് നല്‍കാനുണ്ടെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരില്‍ നിന്ന് പണം കിട്ടാത്തതാണ് കേരാ ഫെഡിനെ പ്രതിസന്ധിയിലാക്കുന്നത്.
◾ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഹാമാരികളെ കേരളം നേരിട്ട വിധം’ എന്ന വിഷയത്തില്‍ കേരളീയം സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
◾രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി). നവകേരള സദസിന് മുന്‍പ് പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
◾കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തിയ ആര്യാടന്‍ ഷൗക്കത്തിന്റേത് അച്ചടക്ക ലംഘനം തന്നെയാണെന്ന് കെപിസിസി. ആര്യാടന്‍ ഷൗക്കത്ത് നടത്തിയത് പരസ്യ വെല്ലുവിളിയാണെന്നും വിശദീകരണം തൃപ്തികരമല്ലെന്നും കെപിസിസി നേതൃത്വം. അതേസമയം ആര്യാടന്‍ ഷൗക്കത്തിനെതിരായ നടപടിയില്‍ തീരുമാനം കെപിസിസി അച്ചടക്ക സമിതിക്ക് വിട്ടു. വിഷയത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും. ഒരാഴ്ച പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനു ഷൗക്കത്തിനു പാര്‍ട്ടി വിലക്കേര്‍പ്പെടുത്തി. പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നാണ് ഷൗക്കത്തിന്റെ നിലപാട്.
◾ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ പാരാസെറ്റമോള്‍, പാന്റോപ്രസോള്‍ തുടങ്ങിയ 12 ഇനം മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്.
◾മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവനെതിരായ വിവാദ പരാമര്‍ശമുള്ള ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന്റെ പുസ്തകം പ്രസിദ്ധീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ എന്ന ആത്മകഥ തല്‍ക്കാലം പിന്‍വലിക്കുന്നുവെന്നും എസ്.സോമനാഥ് പറഞ്ഞു. കോപ്പി പിന്‍വലിക്കണമെന്ന് എസ് സോമനാഥ് പ്രസാധകരോട് നിര്‍ദ്ദേശിച്ചു.
◾അതിരപ്പിള്ളി – മലക്കപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണം. അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് നവംബര്‍ ആറാം തീയതി മുതല്‍ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ അറിയിച്ചു.
◾നടുവണ്ണൂരില്‍ ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതി വാഹനാപകടത്തില്‍ മരിച്ചു. പേരാമ്പ്ര പാലേരി ചുരത്തിപ്പാറ സ്വദേശി രമ്യയാണ് മരിചത്.
◾പാളം പരിശോധിക്കുന്നതിനിടെ കാസര്‍കോട് കുമ്പള ഷിറിയയില്‍ ട്രാക്ക് മാന്‍ ട്രെയിന്‍ തട്ടി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി പഗോട്ടി നവീന്‍ (25) ആണ് മരിച്ചത്.
◾കൊച്ചിയിലെ നാവിക ആസ്ഥാനമായ ഐഎന്‍എസ് ഗരുഡയിലുണ്ടായ പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ട് പേരില്‍ ഒരാള്‍ മരിച്ചു. യോഗീന്ദര്‍ എന്ന നാവികനാണ് മരിച്ചത്.
◾ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ, നാരായണ്‍പൂരില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രത്തന്‍ ദുബെയെ കൊലപ്പെടുത്തി. മാവോയിസ്റ്റുകളാണ് കൊലപ്പെടുത്തിയതെന്നാണ് സംശയം.
◾ഛത്തീസ്ഘഢ് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാഗേല്‍ ഇഡിയെ ഭയന്ന് തുടങ്ങിയെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് ഇഡി ഉന്നയിച്ച ആരോപണം ഏറ്റെടുത്ത പ്രധാനമന്ത്രി ബാഗേലിന്റെ ദുബായ് ബന്ധം വെളിവാക്കണമെന്നും ആവശ്യപ്പെട്ടു.
◾തിരഞ്ഞെടുപ്പ് തോല്‍വി ഉറപ്പിച്ചതോടെയാണ് ബിജെപി ചത്തീസ്ഗഢില്‍ ഇഡിയെ രംഗത്തിറക്കിയതെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇ.ഡി ബിജെപിയുടെ ഇലക്ഷന്‍ ഡിപാര്‍ട്ട്മെന്റ് ആണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ബിജെപിക്കു തന്നെ ഭയമാണെന്നു ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും പറഞ്ഞു.
◾മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്. പാര്‍ട്ടി തീരുമാനിച്ച ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച 39 നേതാക്കളെയാണ് കമല്‍നാഥ് പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. മുന്‍ എംപി പ്രേംചന്ദ് ഗുഡ്ഡു, മുന്‍ എംഎല്‍എമാരായ അന്തര്‍ സിങ് ദര്‍ബാര്‍, യാദവേന്ദ്ര സിങ്, പാര്‍ട്ടി സംസ്ഥാന വക്താവ് അജയ് സിങ് യാദവ് തുടങ്ങിയവര്‍ പുറത്താക്കിയവരുടെ ലിസ്റ്റിലുണ്ട്.
◾രാജസ്ഥാനില്‍ മുതിര്‍ന്ന നേതാവ് വസുന്ധര രാജെയുടെ പിണക്കം മാറ്റി ബിജെപി. രണ്ടാം ഘട്ട പട്ടികയില്‍ സ്വന്തം സീറ്റായ ജലാറപഠാനില്‍നിന്ന് വസുന്ധരയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ബിജെപി ആ പട്ടികയിലും അടുത്ത പട്ടികയിലും വസുന്ധര പക്ഷക്കാര്‍ക്കു കൂടുതല്‍ സീറ്റുകള്‍ നല്‍കി. വസുന്ധരയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രചാരണത്തില്‍ അവര്‍ മുഖ്യമന്ത്രിയാകുമെന്ന മട്ടിലാണ് ബിജെപി അവതരിപ്പിക്കുന്നത്.
◾നവംബര്‍ 19-ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ആക്രമിക്കപ്പെടുമെന്ന സൂചന നല്‍കി ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ നേതാവും നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ തലവനുമായ ഗുര്‍പത്വന്ത് സിംഗ് പന്നൂനിന്റെ വീഡിയോ. നവംബര്‍ 19-ന് നടക്കുന്ന ആഗോള ഉപരോധത്തിന്റെ ഭാഗമായി തങ്ങള്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും നവംബര്‍ 19ന് സിഖ് സമൂഹത്തിലുള്ളവര്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഉപയോഗിക്കരുതെന്നും അല്ലെങ്കില്‍ അത് നിങ്ങളുടെ ജീവന് അപകടമുണ്ടാക്കിയേക്കാമെന്നും സന്ദേശത്തില്‍ പറയുന്നു.
◾നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 157 ആയി. 190 പേര്‍ക്ക് പരിക്കേറ്റു. പ്രകമ്പനമുണ്ടായ ജാജര്‍കോട്ട്, റുകും വെസ്റ്റ് ജില്ലകളിലാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്.
◾ഗാസയിലെ സാഹചര്യം ഭയപ്പെടുത്തുന്നുവെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഗാസയില്‍ സുരക്ഷിതമായ ഒരു ഇടം പോലുമില്ലെന്നും ഗാസയിലെ ആംബുലന്‍സ് വ്യൂഹത്തിന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണം ഞെട്ടലുണ്ടാക്കുന്നുവെന്നും ഗുട്ടെറസ് വ്യക്തമാക്കി. ആംബുലന്‍സ് വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആംബുലന്‍സുകള്‍ എന്നിവ എല്ലായ്‌പ്പോഴും സംരക്ഷിക്കപ്പെടണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസും വ്യക്തമാക്കി.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്. ആറ് മത്സരങ്ങില്‍ നിന്ന് നാല് വിജയങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ്.
◾ഫഖര്‍ സമാന്റെ വെടിക്കെട്ടും മഴയും പാകിസ്ഥാനെ തുണച്ചു. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലാണ്ടിനെതിരെ പാകിസ്ഥാന് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 108 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയുടേയും 95 റണ്‍സെടുത്ത കെയ്ന്‍ വില്യംസണിന്റേയും മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ ഫഖര്‍ സമാന്‍ 81 പന്തില്‍ നേടിയ 128 റണ്‍സിന്റെ മികവില്‍ 25.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ മഴ കളി തടസപ്പെടുത്തി. തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാകിസ്ഥാനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 21 റണ്‍സിനായിരുന്നു പാകിസ്താന്റെ ജയം. മത്സരത്തില്‍ തോറ്റെങ്കിലും 8 കളികളില്‍ നിന്ന് 8 പോയിന്റുമായി ന്യൂസിലാണ്ട് നാലാം സ്ഥാനത്താണ്. 8 പോയിന്റുണ്ടെങ്കിലും റണ്‍ ശരാശരിയില്‍ പിറകിലുള്ള പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്.
◾ഏകദിന ക്രിക്കറ്റ് ലോക കപ്പിലെ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്ന് പുറത്ത്. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 33 റണ്‍സിന് തോറ്റതോടെയാണ് ഇംഗ്ലണ്ട് സെമി പ്രവേശനം നേടാതെ പുറത്തായത്. ഓസീസ് ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 48.1 ഓവറില്‍ 253 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഏഴ് കളികളില്‍ നിന്ന് 10 പോയിന്റ് നേടിയ ഓസ്ട്രേലിയ ഈ ജയത്തോടെ സെമി സാധ്യത സജീവമാക്കി.
◾സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പതറുന്ന ബൈജൂസ് ഒടുവില്‍ 19 മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രവര്‍ത്തനഫലം പുറത്തുവിട്ടു. വിദ്യാഭ്യാസ ടെക്‌നോളജി സ്ഥാപനമായ ബൈജൂസ് 2021-22 വര്‍ഷത്തെ പ്രവര്‍ത്തനഫലമാണ് പുറത്തുവിട്ടത്. നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് ശേഷമുള്ള ലാഭം ഏറെക്കാലമായി നെഗറ്റീവാണ്. അതായത്, എബിറ്റ്ഡ നഷ്ടമാണ് അഥവാ പ്രവര്‍ത്തന നഷ്ടമാണ് ബൈജൂസിനുള്ളത്. ഇത് 2020-21ലെ 2,406 കോടി രൂപയില്‍ നിന്ന് 2021-22ല്‍ 6.36 ശതമാനം താഴ്ന്ന് 2,253 കോടി രൂപയായെന്ന് ബൈജൂസ് വ്യക്തമാക്കി. എങ്കിലും 2,000 കോടി രൂപയ്ക്കുമേല്‍ എബിറ്റ്ഡ നഷ്ടം തുടര്‍ന്നു എന്നത് തിരിച്ചടിയാണ്. ബൈജൂസിന്റെ മുഖ്യ പ്രവര്‍ത്തനത്തിലെ കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2021-22ലെ അറ്റ നഷ്ടം ഇപ്പോഴും പുറത്തുവിടാന്‍ ബൈജൂസ് തയ്യാറായിട്ടില്ല. വെളിപ്പെടുത്തിയതാകട്ടെ എബിറ്റ്ഡ നഷ്ടവും വരുമാനവും മാത്രമാണ്. 2021-22ലെ വരുമാനം 2.3 മടങ്ങ് ഉയര്‍ന്ന് 3,569 കോടി രൂപയായി. ബൈജൂസിന്റെ വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ്, വൈറ്റ്ഹാറ്റ് ജൂനിയര്‍ തുടങ്ങി പ്രതാപകാലത്ത് ബൈജൂസ് ഏറ്റെടുത്ത സ്ഥാപനങ്ങളുടെ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവിട്ട പ്രവര്‍ത്തനഫലത്തില്‍ ഉള്‍പ്പെടുന്നില്ല. 4,558 കോടി രൂപയായിരുന്നു തൊട്ടുമുന്‍ വര്‍ഷത്തെ മൊത്ത നഷ്ടം. 2019-20ലെ 262 കോടി രൂപയില്‍ നിന്നാണ് നഷ്ടം കുതിച്ചുയര്‍ന്നത്. കമ്പനിയുടെ ലാഭക്ഷമത (മാര്‍ജിന്‍) നെഗറ്റീവാണ്. 2020-21ലെ 155 ശതമാനത്തില്‍ നിന്ന് 2021-22ല്‍ ഇത് 63 ശതമാനത്തിലേക്കെത്തി. വരുമാനം 2021-22ല്‍ നാല് മടങ്ങ് വര്‍ധിച്ച് 10,000 കോടി രൂപയായെന്ന് ബൈജൂസ് നേരത്തേ അവകാശപ്പെട്ടിരുന്നു.
◾മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ആദ്യ ദിനത്തില്‍ തന്നെ ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച് സുരേഷ് ഗോപി-ബിജു മേനോന്‍ ചിത്രം ‘ഗരുഡന്‍’. ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു കോടിക്ക് മുകളിലാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍ എന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രം, 12 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നിങ്ങനെ പല പ്രത്യേകതകളും ചിത്രത്തിന് ഉണ്ടായിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ജിനേഷ് എം രചിച്ച കഥയ്ക്ക് മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗര്‍, തലൈവാസല്‍ വിജയ്, ദിലീഷ് പോത്തന്‍, മേജര്‍ രവി, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കാങ്കോല്‍, ജെയ്‌സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരന്നിരുന്നു.
◾ആദ്യ ദിനം തിയേറ്ററില്‍ നനഞ്ഞ പടക്കമായി രാജ് കുന്ദ്രയുടെ ‘യുടി 69’. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്ര ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒരുക്കിയ സിനിമയാണ് യുടി 69. ജയിലില്‍ കഴിഞ്ഞപ്പോഴുള്ള തന്റെ അനുഭവങ്ങളാണ് കുന്ദ്രയുടെ ചിത്രത്തിന്റെ പ്രമേയം. ചിത്രം കഷ്ടിച്ച് 10 ലക്ഷം രൂപ മാത്രമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണിംഗ് ദിനത്തില്‍ 10 ലക്ഷം മാത്രം നേടിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ കാര്യമായ കുതിപ്പ് നടത്താനാകില്ല എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. രാജ് കുന്ദ്രയായി തന്നെയാണ് ചിത്രത്തില്‍ കുന്ദ്ര അഭിനയിക്കുന്നത്. ആക്ഷേപഹാസ്യമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാനവാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ കുന്ദ്രയുടേത് തന്നെയാണ്. വിക്രം ഭാട്ടി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം, 2021 ജൂലൈയിലാണ് രാജ് കുന്ദ്ര പോണോഗ്രാഫി കേസില്‍ അറസ്റ്റിലായത്. 63 ദിവസം ജയലില്‍ കഴിഞ്ഞ ശേഷമാണ് രാജ് കുന്ദ്ര പുറത്തിറങ്ങിയത്. പിന്നീട് മാസ്‌ക ധരിച്ചും, സ്വയം മൂടിപൊതിയുന്ന വസ്ത്രങ്ങള്‍ ധരിച്ചുമായിരുന്നു രാജ് കുന്ദ്ര പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വച്ച് കുന്ദ്ര മാസ്‌ക് ഒഴിവാക്കിയിരുന്നു. ജയിലില്‍ കിടന്നപ്പോഴുണ്ടായ അനുഭവങ്ങളും താരം നല്‍കിയ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. താന്‍ ബിസ്‌കറ്റ് മാത്രം കഴിച്ചാണ് അവിടെ ജീവിച്ചതെന്നും 250 ഓളം കുറ്റവാളികള്‍ക്കൊപ്പമാണ് കിടന്നുറങ്ങിയതെന്നും രാജ് കുന്ദ്ര പറഞ്ഞിരുന്നു.
◾ഫ്രഞ്ച് വാഹന ബ്രാന്‍ഡായ സിട്രോണ്‍ സി3 എയര്‍ക്രോസ് ക്രോസ്ഓവര്‍ 2023 സെപ്റ്റംബറില്‍ 9.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുറത്തിറക്കിയിരുന്നു. ഈ എസ്യുവി യു, പ്ലസ്, മാക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലും അഞ്ച്, ഏഴ് സീറ്റ് കോണ്‍ഫിഗറേഷനുകളിലും വാഗ്ദാനം ചെയ്യുന്നു. സിട്രോണിന്റെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് – ഇ3 6.16 ലക്ഷം മുതല്‍ 8.80 ലക്ഷം രൂപ വരെ വിലയില്‍ ലഭ്യമാണ്. ഇപ്പോഴിതാ ഉത്സവ സീസണില്‍ വില്‍പ്പന മെച്ചപ്പെടുത്തുന്നതിനായി, സി3 ഹാച്ച്ബാക്കിനും സി3 എയര്‍ക്രോസിനും ഒരു ലക്ഷം രൂപ വരെ വിലക്കിഴിവുകള്‍ സിട്രോണ്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, സി5 എയര്‍ക്രോസ് പ്രീമിയം എസ്യുവിയില്‍ സിട്രോണ്‍ രണ്ടുലക്ഷം രൂപ വരെ വിലക്കിഴിവ് നല്‍കുന്നു. സിട്രോണ്‍ സി3 എയര്‍ക്രോസ് എസ്യുവിയുടെ ആനുകൂല്യങ്ങളില്‍ 30,000 രൂപ ക്യാഷ് കിഴിവ്, 25,000 അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ വിലയുള്ള അഞ്ച് വര്‍ഷത്തെ വിപുലീകൃത വാറന്റി, 50,000 കിലോമീറ്റര്‍ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് 45,000 രൂപയുടെ വാര്‍ഷിക മെയിന്റനന്‍സ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു. ഉപഭോക്താവിന് 90,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും തിരഞ്ഞെടുക്കാം.
◾എഴുത്തില്‍ ജോഷി കൊണ്ടുവരുന്ന ‘ഡീറ്റെയിലിങ്ങ്’ തികച്ചും പ്രശംസനീയമാണ്. ജോഷി വളര്‍ന്നു വന്ന എണ്‍പതുകളിലെ ബാല്യം, തൊണ്ണൂറുകളിലെ കൗമാരവും യൗവ്വനവും അക്കാലത്തെ യുവാക്കളുടെ പ്രവാസജീവിതത്തിന്റെ തുടക്കമായിരുന്ന ബോംബെ യാത്ര, അന്നത്തെ കെ.പി. നമ്പൂതിരീസ് ദന്തധാവന ചൂര്‍ണ്ണം എന്ന പല്ലുതേപ്പ് പൊടി, കുമ്പളങ്ങ ഇട്ടു വച്ച നസ്രാണി രീതിയിലുള്ള നാടന്‍ കോഴിക്കറി, ബീഫ് കറി, ജോലി കിട്ടാതിരിക്കുന്ന കാലത്തെ ടെന്‍ഷന്‍, ബാല്യകാലത്തെ പലതരം കളികള്‍, പള്ളിപ്പെരുന്നാള്‍ ഇതൊക്കെ ഇതാ, ഓര്‍മ്മകളുടെ തിരശ്ശീലകള്‍ നീക്കി പുറത്തുവരികയാണ്. ‘അമ്പത് അമ്പസ്താനി’. ഡോഷി റാഫേല്‍. ഗ്രീന്‍ ബുക്സ്. വില 266 രൂപ.
◾ഫാറ്റി ലിവര്‍ ഒരു ജീവിതശൈലീ രോഗമാണ്. പലരും വളരെ വൈകിയാണ് രോഗം തിരിച്ചറിയുന്നത്. കരള്‍ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും അവയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അനാരോഗ്യകരമായ കൊഴുപ്പുകള്‍, ശുദ്ധീകരിച്ച പഞ്ചസാര, അമിതമായ കലോറി എന്നിവ അടങ്ങിയ ഭക്ഷണക്രമം ഫാറ്റി ലിവര്‍ രോഗത്തിന് പ്രധാന കാരണങ്ങളിലൊന്നാണ്. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവയുടെ അമിത ഉപഭോഗം കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ ഇടയാക്കും. പലപ്പോഴും ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പിലും മധുരമുള്ള ലഘുഭക്ഷണങ്ങളിലും കാണപ്പെടുന്ന അമിതമായ ഫ്രക്ടോസ് ഉപഭോഗം കരളിന് ദോഷം ചെയ്യും. കാരണം കരള്‍ ഫ്രക്ടോസിനെ കൊഴുപ്പാക്കി മാറ്റുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം ആരോഗ്യകരമായ കരള്‍ നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. വ്യായാമമില്ലായ് ഫാറ്റി ലിവര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു ജീവിത ശീലമാണ്. പതിവ് വ്യായാമം ശരീരഭാരം നിയന്ത്രിക്കാനും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു. ആളുകള്‍ ഉദാസീനരായിരിക്കുമ്പോള്‍, അമിതവണ്ണവും ഇന്‍സുലിന്‍ പ്രതിരോധവും വികസിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവ രണ്ടും ഫാറ്റി ലിവറുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. വ്യായാമം ചെയ്യുന്നത് ഫാറ്റി ലിവര്‍ സാധ്യത ഗണ്യമായി കുറയ്ക്കും. മോശം ഭക്ഷണക്രമം, അമിതമായ മദ്യപാനം, അമിതവണ്ണം, പൊണ്ണത്തടി, ഇന്‍സുലിന്‍ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം എന്നിവയെല്ലാം ഫാറ്റി ലിവറിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.