◾രാജ്യത്തെ 150 മെഡിക്കല്‍ കോളജുകളുടെ അംഗീകാരം നഷ്ടമായേക്കും. സൗകര്യങ്ങള്‍ ഒരുക്കാത്തതിന്റെ പേരില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരമാണ് നഷ്ടമാകുന്നത്. നിലവില്‍ 40 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്ടമായി. കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍ക്കു ഭീഷണിയില്ല. എട്ടു സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകള്‍ക്കെതിരെയാണ് നടപടി.
◾മണിപ്പൂരിലെ കൂട്ടക്കുരുതിയെക്കുറിച്ച് കേന്ദ്ര ഏജന്‍സിയുടെയോ ജുഡീഷ്യല്‍ സമിതിയുടെയോ അന്വേഷണം നടത്താമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. ഗോത്രവര്‍ഗ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വാഗ്ദാനം. ഗോത്രവര്‍ഗക്കാരെ തീവ്രവാദികളായി ചിത്രീകരിച്ച് സര്‍ക്കാര്‍ വെടിവച്ചു കൊല്ലുകയാണെന്നും അന്വേഷണം വേണമെന്നും ഗോത്രവര്‍ഗ നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടു. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
◾
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:
https://youtu.be/4-sqhUbTNeU
◾എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. ഒമ്പത് ജില്ലകളിലെ 19 തദ്ദേശ ഭരണ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പതിടത്ത് എല്‍ഡിഎഫിന് വിജയം. എട്ടിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. എല്‍ഡിഎഫും യുഡിഎഫും നാലു സീറ്റുകള്‍ വീതം പിടിച്ചെടുത്തു. പാലക്കാട് പെരിങ്ങോട്ടുകുറിശിയില്‍ കോണ്‍ഗ്രസ് വിട്ട എ.വി ഗോപിനാഥിന്റെ പിന്തുണയുള്ള സ്ഥാനാര്‍ഥി വിജയിച്ചു.
◾ലോക്സഭാ മണ്ഡലങ്ങള്‍ 545 ല്‍നിന്ന് എണ്ണൂറാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനു സുതാര്യമായ മാനദണ്ഡം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം. എങ്ങനെയാണ് ഇത് നടപ്പാക്കുന്നതെന്ന് അറിയാന്‍ ആകാംഷയുണ്ട്. രാാഹുല്‍ഗാന്ധി പറഞ്ഞു.
◾പോപ്പുലര്‍ ഫ്രണ്ട് പ്രതികളുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്നു സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 ഇടങ്ങളിലാണ് റെയ്ഡ്. നിലമ്പൂര്‍, കൊണ്ടോട്ടി, മഞ്ചേശ്വരം എന്നിവിടങ്ങളിലാണു കേരളത്തിലെ റെയ്ഡ്.
◾സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് ഇന്നു 11,801 പേര്‍ വിരമിക്കുന്നു. ഈ വര്‍ഷം വിരമിക്കുന്ന 21,537 പേരില്‍ പകുതിയിലേറെ പേരാണ് ഇന്നു വിരമിക്കുന്നത്. സ്‌കൂള്‍ പ്രവേശനത്തിനായി മെയ് മാസം ജനന തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നതിനാലാണ് ഇത്രയധികം പേരുടെ കൂട്ടവിരമിക്കലുണ്ടാകുന്നത്. വിരമിക്കുന്നവര്‍ക്ക് 15 മുതല്‍ 80 വരെ ലക്ഷം രൂപ എന്ന നിരക്കില്‍ 1500 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കേണ്ടിവരും.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾മുസ്ലീം ലീഗിനെതിരെ ബദല്‍ നീക്കവുമായി ലീഗ് വിമതര്‍. കോഴിക്കോട്ട് മുസ്ലീം സംഘടനകളുടെ യോഗം. മലബാറിലെ പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കാണാന്‍ യോഗം തീരുമാനിച്ചു. സമസ്ത എ പി ഇകെ വിഭാഗവും പിഡിപി, ഐഎന്‍എല്‍ തുടങ്ങിയ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു. ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെഎസ് ഹംസയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
◾പൊലീസ് കുടുംബങ്ങളും ലഹരി മുക്തമല്ലെന്ന് എക്സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്‍. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സ്വന്തം ജീവന്‍ നല്‍കിയും പൊലീസ് സുരക്ഷ നല്‍കേണ്ടതായിരുന്നെന്ന് പൊതുസമൂഹത്തില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെന്നും വിരമിക്കല്‍ പ്രസംഗത്തില്‍ ഡിജിപി എസ് ആനന്ദകൃഷ്ണന്‍ പറഞ്ഞു.
◾അരിക്കൊമ്പനു സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ട്വന്റി ട്വന്റി് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് ഹൈക്കോടതിയില്‍നിന്നു വിമര്‍ശനം. ആനയെ കേരളത്തിലേക്കു കൊണ്ട് വരണമെന്ന ആവശ്യത്തിലെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി.
◾ഇക്കഴിഞ്ഞ 26 നു നടന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയ്ക്കുള്ള പിഎസ് സി ചോദ്യങ്ങള്‍ രണ്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്ന് അതേപടി പകര്‍ത്തിയതാണെന്ന പരാതിയുമായി ഉദ്യോഗാര്‍ഥികള്‍.
◾എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയ്ക്കെതിരെ എംഎല്‍എ. തന്നെ എന്‍സിപിയില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ ചരട് വലിച്ചെന്നാണ് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ആരോപിച്ചത്. പാര്‍ട്ടിക്ക് അനുവദിച്ച ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളെല്ലാം മന്ത്രി എകെ ശശീന്ദ്രനും പിസി ചാക്കോയും ചേര്‍ന്ന് പങ്കിട്ടെടുത്തെന്നും എംഎല്‍എ ആരോപിച്ചു.
◾ബാലരാമപുരം മതപഠന ശാലയിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20)യാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടത്തിയിരുന്നു.
◾കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറായ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെകെ സോമനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. കൈക്കൂലിയായി ആവശ്യപ്പെട്ട 20,000 രൂപയില്‍ രണ്ടാം ഗഡുവായ പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
◾പുളിക്കല്‍ പഞ്ചായത്തില്‍ റസാക്ക് പായമ്പ്രോട്ട് ആത്മഹത്യ ചെയ്യാനിടയാക്കിയ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിനു മുന്നില്‍ സിപിഎം കൊടി നാട്ടി. പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടാണ് ഇവിടെ സിപിഎം കൊടികുത്തിയത്.
◾ചാലക്കുടിയില്‍ ആറു കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയില്‍. ആമ്പല്ലൂര്‍ സ്വദേശിയായ തയ്യില്‍ വീട്ടില്‍ അനൂപ് ആണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെട്ടു. അന്യ സംസ്ഥാന തൊഴിലാളി താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്.
◾സാമ്പത്തിക തട്ടിപ്പു കേസില്‍ പിടിയിലായ തൃശൂര്‍ കോഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്തിനെതിരെ കൂടുതല്‍ പരാതികള്‍. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് പരാതികളെത്തിയത്. അഭിഭാഷക ചമഞ്ഞും സാമ്പത്തിക ഇടപാടുകള്‍ പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ ഭീഷണിപ്പെടുത്തിയും റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും ഇവര്‍ പണം തട്ടിയെന്നാണ് പരാതി.
◾കൂത്താട്ടുകുളം കരിമ്പനയില്‍ ഇറച്ചിക്കട തൊഴിലാളി തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണനെ (48) വെട്ടിക്കൊന്നു. തമിഴ്നാട് സ്വദേശി അര്‍ജുന്‍ തമിഴ്നാട്ടിലെ തെങ്കാശിയില്‍ പിടിയിലായി.
◾നിലമ്പൂര്‍ ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ സ്വര്‍ണ ഖനനം പോലീസ് തടഞ്ഞു. ഒമ്പത് മോട്ടോറുകളും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. മമ്പാട് ടൗണ്‍ കടവ് ഭാഗത്ത് വലിയ ഗര്‍ത്തങ്ങളുണ്ടാക്കി മോട്ടോര്‍ സ്ഥാപിച്ചാണ് സ്വര്‍ണ ഖനനം നടത്തിയിരുന്നത്.
◾സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കെ ഫോണ്‍ പദ്ധതിയിലൂടെ സൗജന്യ ഇന്റര്‍നെറ്റ് നല്‍കിയത് 917 വീടുകളില്‍ മാത്രം. സാങ്കേതിക സൗകര്യം ലഭ്യമാക്കിയ പകുതിയോളം സ്‌കൂളുകളിലും അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കെ ഫോണ്‍ എത്തില്ല. റോഡ് പണി അടക്കമുള്ള കാരണങ്ങളാല്‍ സംസ്ഥാന വ്യാപകമായി കേബിളുകള്‍ നശിച്ചതാണ് പ്രധാന തടസം.
◾ചിലര്‍ അറിവുള്ളവരായി നടിക്കുന്നുവെന്നും മോദി അതിലൊരാളാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എല്ലാം അറിയാമെന്നാണ് ഭാവം. ദൈവത്തെവരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും. ബിജെപിയില്‍ ചോദ്യങ്ങളില്ല. ആജ്ഞകള്‍ മാത്രമേയുള്ളൂവെന്നും അമേരിക്കയിലെ സംവാദപരിപാടിയില്‍ രാഹുല്‍ഗാന്ധി പരിഹസിച്ചു.
◾വിദേശരാജ്യ സന്ദര്‍ശനങ്ങളില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മോദിയെ ബോസ് എന്ന് വിളിച്ചതൊന്നും രാഹുലിനു മനസിലായിട്ടില്ലേയെന്നും താക്കൂര്‍.
◾2000 രൂപയേക്കാള്‍ 500 രൂപയുടെ നോട്ടുകളിലാണു വ്യാജ നോട്ടുകള്‍ കൂടുതലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഈ വര്‍ഷം 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 14.4 ശതമാനം വര്‍ദ്ധിച്ച് 91,110 എണ്ണമായെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 2,000 രൂപ നോട്ടുകളുടെ മൂല്യം 9,806 രൂപയായി കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ഗുസ്തി താരങ്ങളും കര്‍ഷക സംഘടനകളും സമരത്തിനു വരുന്നതു തടയാന്‍ ഇന്ത്യാ ഗേറ്റില്‍ സൈന്യത്തെ നിയോഗിച്ചു. സമരം നടത്തിയിരുന്ന ജന്തര്‍ മന്ദര്‍ പോലീസ് അടച്ചുപൂട്ടിയിരുന്നു. ഇന്ത്യാ ഗേറ്റില്‍ സമരം അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
◾ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ പ്രതികരണം. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തില്‍ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു.
◾വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 1,140.14 കോടി രൂപയുടെ സംയോജിത വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,059.17 കോടി രൂപയില്‍ നിന്ന് 7.6 ശതമാനം വര്‍ധന രേഖപ്പെടുത്തി. സംയോജിത ലാഭം 52.73 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 89.58 കോടി രൂപയായിരുന്നു. 41 ശതമാനമാണ് ഇടിവ്. 2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം 4126.04 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 3,500.19 കോടി രൂപയില്‍ നിന്നും 17.9 ശതമാനം വളര്‍ച്ച നേടി. 2022-23 സാമ്പത്തിക വര്‍ഷം കമ്പനിയുടെ സംയോജിത ലാഭം 189.05 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 228.44 കോടി രൂപയായിരുന്നു. ഇലക്ട്രോണിക്സ്, ഡ്യൂറബിള്‍സ് വിഭാഗങ്ങളില്‍ ശക്തമായ വളര്‍ച്ചയാണ് പോയ സാമ്പത്തിക വര്‍ഷം നേടിയത്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 45 ശതമാനവും വടക്കന്‍ മേഖലകളില്‍ നിന്നാണ്. ഈ മേഖലയില്‍ 26 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇന്‍പുട്ട് ചെലവുകളില്‍ നേരിയ തോതിലുണ്ടായ കുറവിന്റെ ഫലമായി മാര്‍ജിനുകളില്‍ പുരോഗതിയുണ്ട്. നാലാം പാദത്തില്‍ സണ്‍ഫ്ളയിം ഏറ്റെടുക്കലും സിമോണ്‍ ലയനവും പൂര്‍ത്തിയാക്കി.
◾വീഡിയോ കോളുകള്‍ക്കിടയില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സ്‌ക്രീന്‍ എളുപ്പത്തില്‍ പങ്കിടാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് 2.23.11.19 അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഈ സവിശേഷത ആക്‌സസ് ചെയ്യാനാകും എന്നാണ് റിപ്പോര്‍ട്ട്. വീഡിയോ കോളുകള്‍ക്കിടയില്‍ മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. പുതുതായി അവതരിപ്പിച്ച ‘സ്‌ക്രീന്‍ ഷെയറിംഗ്’ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകളില്‍ പിന്തുണയ്ക്കില്ലായിരിക്കാം മാത്രമല്ല വലിയ ഗ്രൂപ്പ് കോളുകളിലും ഇത് പ്രവര്‍ത്തിച്ചേക്കില്ല. ആപ്പ് അപ്‌ഡേറ്റ് ചെയ്ത ശേഷം, വീഡിയോ കോളിനിടെ കോള്‍ കണ്‍ട്രോള്‍ വ്യൂവില്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഐക്കണ്‍ കാണാം. ഉപയോക്താവ് അവരുടെ സ്‌ക്രീന്‍ പങ്കിടാന്‍ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, അവരുടെ ഉപകരണത്തിന്റെ ഡിസ്‌പ്ലേയില്‍ ദൃശ്യമാകുന്ന എല്ലാം റെക്കോര്‍ഡ് ചെയ്യുകയും സ്വീകര്‍ത്താവുമായി പങ്കിടുകയും ചെയ്യും. വീഡിയോ കോളിനിടെ ഏത് ഘട്ടത്തിലും സ്‌ക്രീന്‍ പങ്കിടല്‍ പ്രക്രിയ നിര്‍ത്താനും ഉപയോക്താവിന് കഴിയും. മാത്രമല്ല, ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രമേ സ്‌ക്രീനിലെ ഉള്ളടക്കം പങ്കിടുന്നതിന് കഴിയൂ.
◾പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രൊജക്റ്റ് കെ’യില്‍ കമല്‍ഹാസനും ഒരു പ്രധാന വേഷത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നാഗ് അശ്വിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചനും ദീപിക പദുക്കോണും ചിത്രത്തില്‍ വേഷങ്ങളിലുണ്ട്. 20 ദിവസമാണ്രേത കമല്‍ഹാസന്‍ പ്രഭാസിന്റെ ചിത്രത്തിനായി ഡേറ്റ് നല്‍കിയിരിക്കുന്നത്. നെഗറ്റീവ് റോളില്‍ ആയിരിക്കും കമല്‍ഹാസന്‍ ചിത്രത്തില്‍ എത്തുകയെന്നും 150 കോടി രൂപയോളം ചിത്രത്തിനായി വാങ്ങിക്കുന്നുവെന്നും സോഷ്യല്‍ മീഡിയ വാര്‍ത്തകളില്‍ പറയുന്നു. എന്നാല്‍ ‘പ്രൊജക്റ്റ് കെ’യുടെ ചിത്രീകരണം ഇതിനകം തന്നെ 70 ശതമാനത്തോളം പൂര്‍ത്തിയായതിനാല്‍ കമല്‍ഹാസന്‍ എത്തുന്നുവെന്ന വാര്‍ത്ത അവിശ്വസനീയമെന്നാണ് ഒരു വിഭാഗം പറയുന്നത്. ചിലപ്പോള്‍ വോയിസ് ഓവറോയിട്ടോ അതിഥി കഥാപാത്രമായിട്ടോ ‘പ്രൊജക്റ്റ് കെ’യുമായി കമല്‍ഹാസന്‍ സഹകരിച്ചേക്കാമെന്ന് മറ്റു ചിലര്‍. എന്തായാലും ‘പ്രൊജക്റ്റ് കെ’ പ്രവര്‍ത്തകരുടെ ഔഗ്യോഗിക അറിയിപ്പ് വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. നിരവധി ഹിറ്റ് ഗാനങ്ങള്‍ നല്‍കിയ സന്തോഷ് നാരായണനായിരിക്കും പാട്ടുകള്‍ ഒരുക്കുക. ചിത്രം അടുത്ത വര്‍ഷം ജനുവരിന് 12ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.
◾ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന’ആദിപുരുഷിന്റെ’ തെലുങ്ക് തിയറ്റര്‍ റൈറ്റ്സിന് ചിലവായ തുക കേട്ടാണ് ഇപ്പോള്‍ ആരാധകര്‍ ഞെട്ടിയിരിക്കുന്നത്. പ്യൂപ്പിള്‍ മീഡിയ ഫാക്ടറി 185 കോടി രൂപയ്ക്കാണ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ജിഎസ്ടി ഉള്‍പ്പെടെ ചെലവായത് 200 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. ‘ആദിപുരുഷി’ല്‍ പ്രഭാസ് നായകനും കൃതി സനോണ്‍ നായികയുമാകുന്നു. പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 16നാണ് റിലീസ് ചെയ്യുക. 250 കോടി രൂപയ്ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.
◾ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളിലൊന്നായ ഐ 7 സ്വന്തമാക്കി ബൊളീവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണ്‍. തന്റെ ഗാരിജിലെ ആദ്യ ഇലക്ട്രിക് കാറാണ് ഐ 7. 1.95 കോടി രൂപ എക്സ്ഷോറൂം വിലയുള്ള കാര്‍ കഴിഞ്ഞ മാസം അവസാനമാണ് അജയ് ദേവ്ഗണ്‍ വാങ്ങിയത്. പുതിയ കാറില്‍ നടന്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും ഓണ്‍ലൈനില്‍ വൈറലാണ്. സെവന്‍ സീരിന് സമാനമായ ഇലക്ട്രിക് എസ്യുവി ഐ 7ല്‍ നിരവധി ആഡംബര ഫീച്ചറുകളുണ്ട്. 14.9 ഇഞ്ച് ഇന്‍ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവുമുണ്ട്. പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി റൂഫില്‍ 31.3 ഇഞ്ച് 8സ ഫോള്‍ഡബിള്‍ ഡിസ്പ്ലെ. ഒറ്റ ചാര്‍ജില്‍ 625 കിലോമീറ്റര്‍ വരെ സഞ്ചാര ദൂരം നല്‍കുന്ന 101.7 സണവ ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തില്‍. 544 എച്ച്പി കരുത്തും 745 എന്‍എം ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് കാറില്‍ ഉപയോഗിക്കുന്നത്. 4.7 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ കടക്കുന്ന കാറിന്റെ ഉയര്‍ന്ന വേഗം 239 കിലോമീറ്ററര്‍.
◾മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ തന്റെ എഴുപത്തി രണ്ടു വര്‍ഷത്തെ ജീവിതയാത്രയുടെ നല്ലൊരു ഭാഗം ചെലവഴിച്ചത് കൂടാളിയിലാണ് അതുകൊണ്ട് തന്നെ കവിയും കൂടാളിയും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് ഏറെ അറിയാന്‍ താല്പര്യമുണ്ടാകും. ആ കാലഘട്ടത്തിന്റെ ആഴവും പരപ്പും അന്വേഷിക്കുകയാണ് പിയുടെ കൂടാളിക്കാലം എന്ന ഈ പുസ്തകത്തിലൂടെ മഹാകവി പിയുടെ ശിഷ്യനായ ഇപിആര്‍ വേശാല. ‘പിയുടെ കൂടാളിക്കാലം’. ഇ പി ആര്‍ വേശാല. കൈരളി ബുക്സ്. വില 199 രൂപ.
◾മെയ് 31 പുകയിലവിരുദ്ധദിനം. ‘ഭക്ഷണമാണ്, പുകയിലയല്ല ഞങ്ങള്‍ക്കാവശ്യം’ എന്നതാണ് ഈ വര്‍ഷത്തെ തീം. പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കാനായി ലോകമെമ്പാടും ഈ ദിനം ആചരിച്ചു വരുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം നശിപ്പിക്കുന്നതോടൊപ്പം പുകയില ബീജാണുക്കളുടെ ആരോഗ്യത്തെയും സെമിനല്‍ പ്ലാസ്മയെയും മറ്റ് പ്രത്യുല്‍പാദനഘടകങ്ങളെയും ദോഷകരമായി ബാധിക്കുന്നു. കാന്‍സര്‍ വരാനുള്ള സാധ്യതയും പുകയില ഉപയോഗിക്കുന്നവര്‍ക്കിടയില്‍ കൂടുതലാണ്. സിഗരറ്റ് വലിക്കുന്നത് പ്രത്യുല്‍പാദനക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍. ഹോര്‍മോണ്‍ ഉല്‍പാദനത്തെയും ഇത് ദോഷകരമായി ബാധിക്കും. പുകവലിയും പുകയിലയുടെ പുക ശ്വസിക്കുന്നതും വ്യക്തിയുടെ പ്രത്യുല്‍പാദന സംവിധാനത്തിന് ഹാനികരമാണ്. ഇതോടൊപ്പം ബീജത്തിലെ ഡിഎന്‍എയ്ക്കും പുകവലി തകരാറുണ്ടാക്കും. പാരിസ്ഥിതികവും ജീവിതശൈലീ ഘടകങ്ങളുമായ പുകവലി, അമിതമദ്യപാനം തുടങ്ങിയവ പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. ഇത് ബീജത്തിന്റെ എണ്ണവും ഗുണവും കുറച്ച് വന്ധ്യതയിലേക്കു നയിക്കും. പുകവലി, വായ, ലാരിംഗ്സ്, ഫാരിംഗ്സ് (തൊണ്ട), അന്നനാളം, വൃക്ക, സെര്‍വിക്സ്, കരള്‍, ബ്ലാഡര്‍, പാന്‍ക്രിയാസ്, ഉദരം, മലാശയം, മലദ്വാരം എന്നിവിടങ്ങളില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടും. പുകവലി, രക്തസമ്മര്‍ദം കൂട്ടുകയും വ്യായാമം ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും രക്തം കട്ടപിടിക്കാന്‍ ഇടയാക്കുകയും ചെയ്യും. രക്തത്തിലെ നല്ല കൊളസ്ട്രോള്‍ ആയ എച്ച്ഡിഎല്ലിന്റെ അളവ് കുറയ്ക്കാനും പുകവലി കാരണമാകുന്നു. ഈ ഘട്ടങ്ങളെല്ലാം ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കും. ഉദ്ധാരണക്കുറവിനും പുകവലി കാരണമാകുന്നു. ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉദ്ധാരണം നിലനിര്‍ത്താന്‍ സാധിക്കാതെ വരും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.68, പൗണ്ട് – 102.20, യൂറോ – 88.25, സ്വിസ് ഫ്രാങ്ക് – 90.69, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.55, ബഹറിന്‍ ദിനാര്‍ – 219.31, കുവൈത്ത് ദിനാര്‍ -268.78, ഒമാനി റിയാല്‍ – 214.77, സൗദി റിയാല്‍ – 22.05, യു.എ.ഇ ദിര്‍ഹം – 22.51, ഖത്തര്‍ റിയാല്‍ – 22.71, കനേഡിയന്‍ ഡോളര്‍ – 60.58.