◾സംസ്ഥാനത്തെ വിവിധ വനമേഖലയിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറി സംശയിക്കുന്നതായി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. പലയിടത്തായി 420 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചു. പാലക്കാട് ജില്ലയില്‍തന്നെ 160 ഹെക്ടര്‍ വനം കത്തി ചാരമായി. വനപാലകരുടെ പരിശോധനയില്‍ അട്ടിമറി സംശയിക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചെന്നും മന്ത്രി.
◾ബ്രഹ്‌മപുരത്ത് വിഷപ്പുക ശ്വസിച്ച് അഗ്‌നിശമന സേനയിലെ 20 ഉദ്യോഗസ്ഥര്‍ ചികില്‍സ തേടി. ഇന്നു രാവിലെ കൊച്ചിയിലെ മാലിന്യപുക കുറഞ്ഞു. പാലാരിവട്ടം, കലൂര്‍, വൈറ്റില മേഖലകളില്‍ അന്തരീക്ഷത്തില്‍നിന്ന് പുക നീങ്ങി. മാലിന്യമലയ്ക്കു കരാറുകാര്‍ തീയിട്ടതാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാലിന്യമലയിലെ തീ ഇന്നു വൈകുന്നേരത്തോടെ കെടുത്താനാകുമെന്ന് മന്ത്രി പി. രാജീവ്. പുക കാരണമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച അടിയന്തരയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
◾
*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*
1.ഫ്‌ലോര്‍ മാനേജര്‍ /ഫ്‌ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k
2. സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k
3.സെയില്‍സ് എക്‌സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k
4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k
5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k
മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്‍കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.
*HR : 7034443839, Email : customercare@pulimoottilonline.com*
◾കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും. ഫാത്തിമ ആശുപത്രിയില്‍ ഡോ. അശോകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ ആഭിമുഖ്യത്തിലാണു പണിമുടക്ക്. രോഗിയുടെ ബന്ധുക്കളായ ആറു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ സൂചനാ സമരം നടത്തി.
◾നടന്‍ സുരേഷ് ഗോപി ക്യാമ്പു ചെയ്തു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലും തൃശൂരില്‍ മല്‍സരിച്ചാല്‍ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ചാരിറ്റി രാഷ്ട്രീയമല്ല. ചാരിറ്റിയിലൂടെ തെരഞ്ഞെടുപ്പില്‍ ജയിക്കില്ല. മാത്രമല്ല, തൃശൂരില്‍ ബിജെപിയുടെ വോട്ടുശതമാനം കുറകയുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
◾വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്കായി കെപിസിസി നേതൃത്വം വിളിച്ചു ചേര്‍ത്ത സംഘാടക സമിതി യോഗത്തില്‍ സിപിഐക്കാരിയായ വൈക്കം എംഎല്‍എയും. പരിപാടിയുടെ സംഘാടക സമിതി ഓഫിസിന്റെ ഉദ്ഘാടന ചടങ്ങിലാണ് സി.കെ. ആശ ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പം പങ്കെടുത്തത്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. ഡ്രൈവര്‍ക്കു പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നു സംശയിക്കുന്നു.
◾ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് പരിശോധന. പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് പരിശോധന നടത്തുന്നത്.
◾മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ കരാര്‍ കാലാവധി ഒരുവര്‍ഷം കൂടി സര്‍ക്കാര്‍ നീട്ടി. നവംബറില്‍ കാലാവധി കഴിഞ്ഞ 12 അംഗ സംഘം സേവനം തുടരും. സോഷ്യല്‍ മീഡിയ ടീമിന് 6,64,490 രൂപയാണ് പ്രതിമാസം നല്‍കുന്നത്.
◾തലശേരി അതിരൂപത മുന്‍ വികാരി ജനറല്‍ മോണ്‍ മാത്യു എം. ചാലില്‍ അന്തരിച്ചു. 85 വയസായിരുന്നു. സംസ്‌കാരം നാളെ രണ്ടരയ്ക്കു ചെമ്പേരിയില്‍.
◾മാവേലിക്കര ഉമ്പര്‍നാട് കൊലക്കേസിലെ പ്രതിയുടെ ഭാര്യ കായംകുളം ചിറക്കടവത്തെ കുടുംബ വീട്ടില്‍ തൂങ്ങിമരിച്ചു. ഉമ്പര്‍നാട് വിഷ്ണുഭവനത്തില്‍ കെ. വിനോദിന്റെ ഭാര്യ സോമിനിയാണ് (37) മരിച്ചത്. കുടുംബ സുഹൃത്തായിരുന്ന കല്ലുമല ഉമ്പര്‍നാട് ചക്കാല കിഴക്കതില്‍ സജേഷിനെ (36) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനോദ്.
◾ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ച കടയുടമ പിടിയില്‍. നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് വീടുകളില്‍ സാധനങ്ങള്‍ വില്പന നടത്തുന്ന വയനാട് പനമരം സ്വദേശി അരുണാണ് (38) അറസ്റ്റിലായത്. ജോലിക്കാരി വയനാട് വെണ്‍മണി എടമല വീട്ടില്‍ നന്ദനയ്ക്ക് (20) ആണ് മര്‍ദ്ദനമേറ്റത്.
◾ആറ്റിങ്ങലില്‍ എ.ടി.എം കൗണ്ടറിനു തീപിടിച്ചു. ആറ്റിങ്ങല്‍ ആലംകോടുള്ള ഫെഡറല്‍ ബാങ്കിന്റെ എ ടി എമ്മിനാണ് തീപിടിച്ചത്.
◾കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും കണ്ണൂര്‍ ജയിലില്‍നിന്നു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. കാപ്പ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് ജയില്‍ മാറ്റം.
◾പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ റോഡരികില്‍ പുള്ളിമാന്‍ ചത്ത നിലയില്‍. വാഹനമിടിച്ച് ചത്തതാണെന്നാണ് സംശയിക്കുന്നത്.
◾ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്നു മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്ലാത്ത മൂന്നാം മുന്നണി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. തെലുങ്കാനയിലെ ഭരണകക്ഷിയായ ബിആര്‍എസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ആര്‍ജെഡി, നാഷണല്‍ കോണ്‍ഫറന്‍സ്, എന്‍സിപി, ശിവസേന, സമാജ് വാദി പാര്‍ട്ടി എന്നീ എട്ടു പാര്‍ട്ടികളുടെ നേതാക്കളാണ് കത്തില്‍ ഒപ്പുവച്ചത്.
◾ന്യൂയോര്‍ക്ക് -ഡല്‍ഹി വിമാനത്തില്‍ മദ്യപിച്ചു ലക്കുകെട്ട വിദ്യാര്‍ത്ഥിയായ യാത്രക്കാരന്‍ സഹയാത്രക്കാരന്റെ ദേഹത്തേക്കു മൂത്രമൊഴിച്ചു. അമേരിക്കയിലെ ജോണ്‍ എഫ് കെനഡി വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിയിലേക്കു പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണു സംഭവം. വിദ്യാര്‍ത്ഥി ആര്യ വോറയ്ക്കെതിരേ എയര്‍ലൈന്‍സ് പോലീസില്‍ പരാതി നല്‍കി. എയര്‍ലൈന്‍സ് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
◾അനീതിക്കെതിരേ പോരാടാന്‍ ഇന്‍സാഫ് എന്ന പേരില്‍ ദേശീയ പൗര കൂട്ടായ്മ രൂപീകരിക്കുകയാണെന്ന് രാജ്യസഭാ എംപി കപില്‍ സിബല്‍. ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. ബിജെപി ഇതര ഭരണമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷത്തുള്ള നേതാക്കള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരെല്ലാം പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
◾ഹരിയാനയില്‍ കഫേയ്ക്കു മുന്നില്‍ കാര്‍ പാര്‍ക്കു ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ ഒരു സംഘം വെടിവച്ച് വീഴ്ത്തി. സംഭവത്തില്‍ പത്തംഗ മദ്യപസംഘത്തിനെതിരെ പൊലീസ് കേസെടുത്തു. ഗുരുഗ്രാമിലെ സോഗ്ന മേഖലയിലാണ് സിവില്‍ എന്‍ജിനീയറായ ഗൗതം ഖതാനയെ വെടിവച്ചത്.
◾വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്കു ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ സ്ഥാപിക്കാന്‍ ഭൂമി ലീസിനു നല്‍കിയ അമേരിക്കന്‍ നഗരമായ നെവാര്‍ക്ക് ലീസ് കരാര്‍ റദ്ദാക്കി. കൈലാസ പ്രതിനിധി വിജയപ്രിയ ഐക്യരാഷ്ട്രസഭാ യോഗത്തില്‍ പ്രസംഗിച്ചതു വിവാദമായിരുന്നു. ബലാല്‍സംഗ കേസുകളിലെ പ്രതിയും സാമ്പത്തിക തട്ടിപ്പുകാരനുമാണ് നിത്യാനന്ദ.
◾ഇറാനില്‍ വീണ്ടും പെണ്‍കുട്ടികള്‍ക്കെതിരെ വിഷപ്രയോഗം. അഞ്ചു പ്രവിശ്യകളിലെ മുപ്പതോളം വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, ഇറാന്റെ ശത്രുക്കളാണ് അതിക്രമത്തിനു പിന്നിലെന്നു കുറ്റപ്പെടുത്തി.
◾തുടര്‍ച്ചയായ നാലാം വാരവും വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്. ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 325 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 560.942 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഫെബ്രുവരി 24 വരെയുള്ള കണക്കാണിതെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ അറിയിച്ചു. മൊത്തം കരുതല്‍ ശേഖരം കഴിഞ്ഞയാഴ്ച 5.68 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 561.267 ബില്യണിലെത്തി. 2021 ഒക്ടോബറില്‍ ഇത് എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. 645 ബില്യണ്‍ ആയിരുന്നു അപ്പോഴത്തെ നില. ആഗോള ചലനങ്ങള്‍ കാരണം രൂപയുടെ മൂല്യം കുറയുന്നത് പ്രതിരോധിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് വിവിധ നടപടികള്‍ സ്വീകരിച്ചതാണ് കരുതല്‍ ശേഖരം കുറയാനുള്ള കാരണം. ഫെബ്രുവരി 24ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 166 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 495.906 ബില്യണ്‍ ഡോളറായെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സ്വര്‍ണത്തിന്റെ ശേഖരം 6.6 കോടി ഡോളര്‍ കുറഞ്ഞ് 4175.1 കോടി ഡോളറിലെത്തി.
◾വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ ഒരു ഫീച്ചറാണ് സ്പിളിറ്റ് വ്യൂ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ടാബ് ലെറ്റ് ഉപയോഗിക്കുന്നവര്‍ക്കായാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഒരേസമയം ഒന്നിലധികം വാട്‌സ്ആപ്പ് ഓപ്ഷനുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം. ചാറ്റ് ചെയ്യുമ്പോള്‍ തന്നെ മറ്റു വാട്‌സ്ആപ്പ് ഫീച്ചറുകള്‍ കൂടി ടാബ് ലെറ്റില്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ മറ്റൊരാളുമായി ചാറ്റ് ചെയ്യുമ്പോള്‍, അതിനെ ബാധിക്കാതെ തന്നെ മറ്റു ചാറ്റുകളിലേക്ക് സ്വിച്ച് ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. നിലവിലെ ചാറ്റില്‍ നിന്ന് പുറത്തുകടക്കാതെ തന്നെ മറ്റു ചാറ്റുകളുടെ പട്ടിക സ്‌ക്രോള്‍ ചെയ്ത് നോക്കാന്‍ കഴിയും എന്നതാണ് സാരം. ലളിതമായി പറഞ്ഞാല്‍ ഒരേ സമയം ഒന്നിലധികം ചാറ്റുകള്‍ കൈകാര്യം ചെയ്യാന്‍ ഉപയോക്താവിനെ പ്രാപ്തമാക്കുന്നതാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ് ലെറ്റുകളില്‍ ഫേംവെയര്‍ വേര്‍ഷന്‍ 2.23.5.9ലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്.
◾അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ എന്നിവര്‍ ഒന്നിക്കുന്ന ‘പ്രണയവിലാസം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകഹൃദയങ്ങളില്‍ ഇടം പിടിക്കുന്നു. തൂവാനത്തുമ്പികളിലെ ‘മേഘം പൂത്തുതുടങ്ങി മോഹം പെയ്തു തുടങ്ങി’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം പുനഃരാവിഷ്‌കരിച്ചിരിക്കുകയാണ് ചിത്രത്തില്‍. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ് ഈണമൊരുക്കിയ ഗാനമാണിത്. കെ.ജെ.യേശുദാസ് ആണ് തൂവാനത്തുമ്പികള്‍ക്കു വേണ്ടി ഗാനം ആലപിച്ചത്. അശ്വിന്‍ വിജയന്‍, ഭരത് സജികുമാര്‍, ശ്രീജിഷ് സുബ്രഹ്‌മണ്യം, സച്ചിന്‍ രാജ് എന്നിവര്‍ ചേര്‍ന്നു പാട്ടിന്റെ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നു. ഷാന്‍ റഹ്‌മാന്‍ ആണ് ഗാനം റീ അറേഞ്ച് ചെയ്തത്. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നിഖില്‍ മുരളി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രണയവിലാസം’. സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിച്ചിരിക്കുന്നു. മിയ ജോര്‍ജ്, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാന്‍ തുടങ്ങിയവരാണു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
◾എട്ട് മാസങ്ങള്‍ക്കിപ്പുറം ഷാജി കൈലാസും പൃഥ്വിരാജും ഒരുമിച്ച ‘കടുവ’ ചിത്രത്തിന്റെ തമിഴ് മൊഴിമാറ്റ പതിപ്പ് തമിഴ്നാട്ടില്‍ റിലീസ് ചെയ്തു. തമിഴ്നാട്ടില്‍ അങ്ങോളമിങ്ങോളം 65 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. തിരുപ്പതി പിക്ചേഴ്സ് ആണ് ചിത്രം തമിഴ്നാട്ടില്‍ റിലീസ് ചെയ്തിരിക്കുന്നത്. കടുവയുടെ മലയാളം പതിപ്പ് റിലീസിന്റെ ആദ്യ വാരാന്ത്യത്തില്‍ തന്നെ 25 കോടി കളക്ഷന്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 7 നാണ് കടുവ തിയറ്ററില്‍ എത്തിയത്. അതിനുപിന്നാലെ ഓഗസ്റ്റ് 4 ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഒടിടി റിലീസും ചെയ്തിരുന്നു. പൃഥ്വിരാജിന്റെ അതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച ഇനിഷ്യലുമായിരുന്നു ഇത്. ഷാജി കൈലാസിന്റെ തിരിച്ചുവരവ് ചിത്രമായിരുന്നു കടുവ. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. കടുവയ്ക്കു ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച കാപ്പയും പ്രേക്ഷകപ്രീതി നേടിയിരുന്നു.
◾ഫെബ്രുവരിയില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ കാറുകളുടെ കണക്കുകള്‍ പുറത്തുവിട്ടു. ബലേനോ, സ്വിഫ്റ്റ്, ആള്‍ട്ടോ, വാഗണ്‍ആര്‍, ഡിസയര്‍, ബ്രെസ്സ തുടങ്ങിയ മോഡലുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 10 കാറുകളില്‍ നാല് എസ്യുവികളും ഉള്‍പ്പെടുന്നു. ബ്രെസ്സ, നെക്‌സോണ്‍, പഞ്ച്, ക്രെറ്റ. മാരുതി സുസുക്കി ബലേനോ ഫെബ്രുവരിയില്‍ 18,592 യൂണിറ്റുകളോടെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡലായി. തൊട്ടുപിന്നാലെ മാരുതി സുസുക്കി സ്വിഫ്റ്റ് 18,412 യൂണിറ്റുകള്‍, മാരുതി സുസുക്കി ആള്‍ട്ടോ 18,114 യൂണിറ്റുകള്‍ എന്നിവയുമുണ്ട്. മാരുതി സുസുക്കിയുടെ ജനപ്രിയ മോഡല്‍ വാഗണ്‍ആര്‍ 16,889 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 16,798 യൂണിറ്റുകളാണ് ഡിസയര്‍ വിറ്റഴിച്ചത്. ബ്രെസ്സ 15,787 യൂണിറ്റുകളുടെ വില്‍പ്പന നേടി. ടാറ്റ മോട്ടോഴ്‌സിന്റെ ടോപ് സെല്ലറായ നെക്‌സോണ്‍ 13,914 യൂണിറ്റുകളാണ് വിറ്റുപോയത്. 11,352 യൂണിറ്റുകള്‍ വിറ്റഴിച്ച മാരുതി സുസുക്കിയുടെ ഇക്കോ പട്ടികയിലെ വേറിട്ട സാന്നിധ്യമായി. ചുരുങ്ങിയ സമയത്തിനുള്ളില്‍, ടാറ്റ പഞ്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവികളിലൊന്നായി മാറി. 11,169 യൂണിറ്റ് വില്‍പ്പനയാണ് ഇത് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മിഡ്-സൈസ് എസ്യുവി ഹ്യുണ്ടായ് ക്രെറ്റ 10,421 യൂണിറ്റുകളുമായി മികച്ചു നിന്നു.
◾മൃഗയാ വിനോദങ്ങളെ മുന്‍നിര്‍ത്തി അധിനിവേശ കേരളത്തിന്റെ പാരിസ്ഥിതികചരിത്രം ചര്‍ച്ചചെയ്യുന്ന കൃതി. ബ്രിട്ടീഷ് ഭരണാധികാരികളുടെ നായാട്ടുചരിത്രവും കടുവ ശത്രുവായതിന്റെ രാഷ്ട്രീയവും കേരളത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷിക്കുന്ന ഈ പുസ്തകം മറ്റൊരു കേരളചരിത്രമാണ് നമുക്ക് മുന്‍പില്‍ വെളിപ്പെടുത്തുന്നത്. വെയില്‍സിലെ രാജകുമാരന്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് അധികാരികള്‍ കേരളത്തിലെ കാടുകളില്‍ നടത്തിയ വേട്ടയും ഹൈറേഞ്ച് മേഖലയില്‍ യൂറോപ്യന്‍ മേല്‍നോട്ടത്തില്‍ ആരംഭിച്ച മൃഗയാ വിനോദകേന്ദ്രങ്ങളുടെ ചരിത്രവും വിശദമാക്കുന്നു ഈ പുസ്തകം. ആധികാരികത്തെളിവുകളും നായാട്ടുചിത്രങ്ങളും ഉള്‍പ്പെട്ട ഈ ഗവേഷണകൃതി വ്യത്യസ്തമായ ഒരു വായനാനുഭവം നല്‍കുന്നു. ‘മൃഗയ : കേരളത്തിന്റെ നായാട്ടു ചരിത്രം’. വിനില്‍ പോള്‍. ഡി സി ബുക്സ്. വില 270 രൂപ.
◾വേനല്‍ക്കാലത്ത് നോണ്‍-വെജ് ഭക്ഷണം പരമാവധി കുറയ്ക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. ഈ സമയത്ത് നോണ്‍-വെജ് അധികമായി കഴിക്കുന്നത് വീണ്ടും ശരീരത്തിലെ താപനില ഉയര്‍ത്തുകയും ഇത് അനുബന്ധപ്രയാസങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. പല അസുഖങ്ങളുടെയും ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കാനും ഇത് ഇടയാക്കും. നോണ്‍-വെജ് കുറയ്ക്കുന്നതിനൊപ്പം പഴങ്ങളും പച്ചക്കറികളും കൂടുതലായി ഡയറ്റിലുള്‍പ്പെടുത്തുകയും വേണം. ഇവ ശരീരത്തിന്റെ താപനില ക്രമീകരിക്കുന്നതിന് സഹായിക്കും. അതുപോലെ തന്നെ നിര്‍ജലീകരണം ഒഴിവാക്കുന്നതിനും ഇത് സഹായിക്കും. വെള്ളം കുടിക്കുന്നതിന് പുറമെ ‘ഇലക്ട്രോലൈറ്റുകള്‍’ കൂടുതലായി അടങ്ങിയ പാനീയങ്ങളും വേനലില്‍ കൂടുതലായി കഴിക്കുക. ഇവ ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുകയും പ്രതിരോധശക്തി മെച്ചപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിലുള്ള മറ്റ് പാനീയങ്ങളെ പറ്റി കൂടി അറിഞ്ഞുവയ്ക്കാം. ചെറുനാരങ്ങവെള്ളമാണ് ഇതിലൊന്ന്. ആന്റി-ഓക്സിഡന്റുകളാലും വൈറ്റമിന്‍-സിയാലും സമ്പന്നമാണ് ചെറുനാരങ്ങ വെള്ളം. ഉഷ്ണതരംഗം തടയുന്നതിനും ഇത് ഏറെ സഹായകമാണ്. വേനലില്‍ ഏറ്റവുമധികം പേര്‍ കഴിക്കുന്ന മറ്റൊരു പാനീയമാണ് സംഭാരം അല്ലെങ്കില്‍ മോര്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ചൂട് പെട്ടെന്ന് ശരീരത്തെ ബാധിക്കുന്നത് തടയാനുമെല്ലാം മോര് സഹായിക്കുന്നു. കക്കിരി ജ്യൂസ് കഴിക്കുന്നതും വേനലില്‍ ഏറെ നല്ലതാണ്. നിര്‍ജലീകരണം തടയാന്‍ തന്നെയാണ് ഇത് ഏറെയും സഹായിക്കുക. ഇതിനൊപ്പം അല്‍പം പുതിനയില കൂടി ചേര്‍ക്കുന്നതും ഏറെ നല്ലതാണ്.