yt cover 61

ദുരിതാശ്വാസ നിധി വകമാറ്റിയതിനു മുഖ്യമന്ത്രിക്കെതിരായ കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായതിനാലാണു ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിടുന്നതെന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും വിധി പറയുക.

വില വര്‍ധന നാളെ മുതല്‍. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതല്‍ 2 രൂപ അധികം നല്‍കണം. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തില്‍ വരും. മദ്യത്തിന്റെവിലയും നാളെ മുതലാണ് കൂടുന്നത്. ആയിരം രൂപവരെയുള്ള മദ്യത്തിന് 20 രൂപയും ആയിരം രുപയിലേറെ വിലയുള്ളതിന് 40 രൂപയും വര്‍ധിക്കും. വാഹന രജിസ്ട്രേഷന്‍, ഭൂമിയുടെ ന്യായവില, കെട്ടിട നികുതി, ഭൂനികുതി തുടങ്ങിയവയും വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ടോള്‍ നിരക്ക് കൂടും. കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് നിര്‍ദേശമനുസരിച്ച് പുകയില ഉല്‍പന്നങ്ങള്‍ക്കും സ്വര്‍ണം, വെള്ളി എന്നിവയ്ക്കും വില വര്‍ധിക്കും. 84 ഇനം ഔഷധങ്ങള്‍ക്കും 12 ശതമാനം വില വര്‍ധിക്കും. (ഏപ്രില്‍ ഫൂളല്ല, വില വര്‍ധനതന്നെ… https://dailynewslive.in/price-hike-from-april-1-st/ )

വിവാദ സോണ്‍ട കമ്പനിയില്‍ 50 ലക്ഷം യൂറോ നിക്ഷേപിച്ചത് നെതര്‍ലാന്‍ഡ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലുള്ള യോഗത്തില്‍ പങ്കെടുത്തതിനു ശേഷമെന്ന് ജര്‍മ്മന്‍ നിക്ഷേപകനായ പാട്രിക്ക് ബൗവര്‍. എംബസി ക്ഷണമനുസരിച്ചാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ് കുമാറിന്റെ ഉടമസ്ഥതയിലുള്ള സോണ്‍ട കമ്പനിയില്‍ നിക്ഷേപിച്ച തുകയ്ക്കു വാഗ്ദാനം ചെയ്ത ആദായം തരാതെ വഞ്ചിച്ചെന്ന് പാട്രിക് ബൗവര്‍ പ്രധാനമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്നു.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കുമെതിരായ ഹര്‍ജിയിലെ ലോകായുക്താ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ ആര്‍ എസ് ശശികുമാര്‍. നീതിക്കുവേണ്ടി സുപ്രീംകോടതിയില്‍ പോകാനും തയ്യാറാണെന്നും അദ്ദേഹം വിശദീകരിച്ചു.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിലേക്ക് ഏവര്‍ക്കും സ്വാഗതം*

പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്‌സിനായി എക്സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്‌ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ ലോകയുക്ത വിധി വൈകിപ്പിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകായുക്തയ്ക്കു മുന്‍പിലുള്ളത് സത്യസന്ധമായ കേസാണ്. ഫുള്‍ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപെടാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിലെ ലോകായുക്ത വിധി മുഖ്യമന്ത്രിക്കു തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കേസ് മൂന്നംഗ ബെഞ്ചിന് വിട്ടെങ്കിലും ഒരു ജഡ്ജിയുടെ വിധി മുഖ്യമന്ത്രിക്കെതിരാണ്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ജലീലിന്റെ ഭീഷണിക്ക് ലോകായുക്തയില്‍നിന്ന് ഇപ്പോഴാണ് ഫലമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിചിത്ര വിധി ലോകായുക്തയുടെ വിശ്വാസ്യത തകര്‍ക്കും. ഈ വിധി പറയാന്‍ ഒരു വര്‍ഷം വച്ചു താമസിപ്പിച്ചത് എന്തുകൊണ്ടാണ്. വിധി അനന്തമായി നീട്ടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും സതീശന്‍.

ലോകായുക്തയുടെ ശവമടക്കു നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യകാര്‍മികത്വം വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കടിക്കാനെന്നല്ല, കുരയ്ക്കാന്‍പോലും ത്രാണിയില്ലാതെ ലോകായുക്തയ്ക്കും തുല്യപങ്കുണ്ട്. ഇതിലൊരു വലിയ ഡീല്‍ നടന്നിട്ടുണ്ട്. സുധാകരന്‍ ആരോപിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കെടിയു താത്ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് സര്‍ക്കാരിനു വിശദീകരണം നല്‍കാന്‍ ഇന്ന് ഹാജരായില്ല. വിരമിക്കുന്ന ദിവസമയതിനാല്‍ തിരക്കുണ്ടെന്നും നാളെ മുതല്‍ എന്നു വേണമെങ്കിലും ഹാജരാകാമെന്നും സര്‍ക്കാരിനെ അറിയിച്ചു.

ജയിലുകളില്‍ ഫ്രീഡം കെയര്‍ എന്ന പേരില്‍ സാനിട്ടറി പാഡുകള്‍ തയാറാക്കുന്നു. വനിത തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ട് എറണാകുളം ജില്ലാ ജയിലിലാണ് ഈ പദ്ധതിക്കു തുടക്കമിട്ടത്. കുറഞ്ഞ നിരക്കില്‍ സാനിട്ടറി പാഡുകള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമം വിജയിച്ചാല്‍ മറ്റ് ജയിലുകളിലും പദ്ധതി നടപ്പിലാക്കും.

പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലാണ് അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. സംസ്‌കാരം നാളെ രണ്ടിന് പാറ്റൂര്‍ മാര്‍ത്തോമാ പള്ളിയില്‍.

അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റാന്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയില്‍ ധാരണയായി. മയക്കുവെടി വച്ച് കൂട്ടിലടക്കില്ല. ഉള്‍വനത്തിലേക്ക് മാറ്റും. മദപ്പാട് മാറിയശേഷം റേഡിയോ കോളര്‍ ഘടിപ്പിക്കാനും ശുപാര്‍ശ. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും.

ഗായകനും നടനുമായ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ കവര്‍ച്ച. 60 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. വീട്ടുജോലിക്കാരെ സംശയിക്കുന്നതായാണു റിപ്പോര്‍ട്ട്.

കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി അടിമലത്തുറ സ്വദേശി അജയ (26) നെ പിടിക്കാന്‍ ശ്രമിച്ച പൊലീസിനെ കാറിടിച്ചു വീഴ്ത്തി പ്രതി രക്ഷപ്പെട്ടു. പരിക്കേറ്റ കാഞ്ഞിരംകുളം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സനല്‍ കുമാറിനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കി.

കാറിലിടിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറായ നാഷ് ധനപാലനാണ് ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ മര്‍ദനമേറ്റത്. കാര്‍ ഡ്രൈവര്‍ കൊട്ടാരക്കര സ്വദേശി അജേഷ് കുമാറിനെ കരിയിലക്കുളങ്ങര പൊലീസ് അറസ്റ്റു ചെയ്തു.

ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ ഓടുന്ന ബൈക്കിനു തീ പിടിച്ചു. കാക്കനാടുനിന്ന് ചാലക്കുടിക്കു പോകുകയായിരുന്ന അങ്കിത് എന്ന യുവാവിന്റെ ബൈക്കാണ് കത്തി നശിച്ചത്.

ചേര്‍ത്തല നഗരത്തില്‍ ബേക്കറിയില്‍ തീപിടിത്തം. ദേവീക്ഷേത്രത്തിനു മുന്നിലുള്ള നഗരസഭാ വ്യാപാരസമുച്ചയത്തിലെ ബേക്കറിയാണ് പുലര്‍ച്ചെ കത്തി നശിച്ചത്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ വിദേശ രാജ്യങ്ങള്‍ നീരസം പ്രകടിപ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഒരു വിദേശരാജ്യവും വിയോജിപ്പ് തന്നെ അറിയിച്ചിട്ടില്ല. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടന്നാണ് ഇന്ത്യയുടെ നിലപാട്.

രാഹുല്‍ഗാന്ധിക്കു രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എച്ച്.എച്ച്. വര്‍മയെ ജില്ലാ ജഡ്ജിക്കാക്കി സ്ഥാനക്കയറ്റം നല്‍കാനുള്ള പട്ടികയില്‍ ഉള്‍പെടുത്തി. സംഭവം വിവാദമായിരിക്കുകയാണ്. പരാതിക്കാരനായ പൂര്‍ണേഷ് മോദി എംഎല്‍എയ്ക്കും സ്ഥാനക്കയറ്റം ഉണ്ടാകുമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ച.

രാഹുല്‍ഗാന്ധി വിഷയത്തില്‍ വിദേശ ഇടപെടല്‍ ആവശ്യമില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ അമേരിക്കയും ജര്‍മ്മനിയും പ്രതികരിച്ചിരുന്നു. ഇതിന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് നന്ദി പ്രകടിപ്പിച്ചതിനോടാണ് കപില്‍ സിബലിന്റെ പ്രതികരണം.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശ്രീ ബലേശ്വര്‍ ജുലേലാല്‍ ക്ഷേത്രത്തിലെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 35 ആയി. കിണറിനടിയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തെരച്ചില്‍ തുടരുകയാണ്.

കര്‍ണാടകത്തില്‍ ബെല്ലാരി സിറ്റി കോര്‍പ്പറേഷന്റെ മേയറായി 23 കാരിയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിന്റെ ഡി ത്രിവേണിയാണ് മേയര്‍.

കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ സ്വന്തം ബയോപിക് ഇറക്കുന്നു. ലീഡര്‍ രാമയ്യ എന്നു പേരുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന്‍ സത്യരത്നം ആണ്. രാമനവമി ദിനത്തില്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു.

ഗുജറാത്തില്‍ ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പോസ്റ്ററൊട്ടിച്ച എട്ടുപേര്‍ അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ദേശീയ വ്യാപകമായി ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപെയ്നിന്റെ ഭാഗമായാണ് മോദിക്കെതിരെയുള്ള പോസ്റ്ററുകള്‍.

തമിഴ്നാട്ടിലെ വെല്ലൂരില്‍ ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടു യുവതിയേയും സുഹൃത്തിനേയും തടഞ്ഞുവച്ച് ആക്രമിച്ച സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അടക്കമുള്ള അക്രമികളെ പിടികൂടിയത്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബസ്മന്തിയിലെ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. അഞ്ഞൂറിലേറെ കടകള്‍ക്കു നാശനഷ്ടമുണ്ടായി.

കൊതുകുതിരിയിലെ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തില്‍ ആറു പേര്‍ മരിച്ചു. രാത്രി മുഴുവന്‍ കൊതുകുതിരി കത്തിച്ചതിനെ തുടര്‍ന്നുണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് മേഖലയിലെ ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചത്.

ഗോവയില്‍ വിദേശിയെ കത്തികൊണ്ടു കുത്തിയ സംഭവത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. നോര്‍ത്ത് ഗോവയിലെ പെര്‍നീമില്‍ ഡച്ച് സ്വദേശിയെയാണ് ആക്രമിച്ചത്.

ലൈംഗികാരോപണ കേസ് 1,30,000 ഡോളര്‍ നല്‍കി ഒതുക്കിയെന്ന കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ന്യൂ യോര്‍ക്ക് ഗ്രാന്‍ഡ് ജ്യൂറി ക്രിമിനല്‍ കുറ്റം ചുമത്തി. ട്രംപിനോട് അടുത്തയാഴ്ച കീഴടങ്ങണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. 2016- ലെ തെരഞ്ഞെടുപ്പിനു മുന്‍പ് പോണ്‍ താരമായ സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയെന്ന കേസിലാണ് നടപടി.

പാക്കിസ്ഥാനില്‍ ന്യൂനപക്ഷ ഡോക്ടര്‍ വെടിയേറ്റു മരിച്ചു. ഡോ ബിര്‍ബല്‍ ഗെനാനിയാണ് ക്ലിനിക്കില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കറാച്ചിയില്‍ കൊല്ലപ്പെട്ടത്.

ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ക്രിക്കറ്റിന്റെ 16-ാം എഡിഷന് ഇന്നു നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കൊടിയേറ്റ്. നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ 4 തവണ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ഉദ്ഘാടന മത്സരത്തില്‍ നേരിടും. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക. ഇനിയുള്ള 58 ദിനങ്ങളില്‍ 74 മത്സരങ്ങളിലായി ക്രിക്കറ്റ് ലോകം ഐപിഎല്‍ ആവേശത്തിലാറാടും.

യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളായ ഗൂഗിള്‍ പേ, പേടിഎം പോലുള്ള സേവനദാതാക്കളുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ സുഗമമാക്കാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. റുപേ ക്രെഡിറ്റ് കാര്‍ഡും യു.പി.ഐയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നീക്കം. നിലവില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകളില്‍ മാത്രമാണ് ഈ സേവനം ലഭിച്ചിരുന്നത്. രാജ്യത്ത് യു.പി.ഐയില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ സാധ്യമാക്കുന്നതിനായി ഭാരത്പേ, കാഷ്ഫ്രീ പേയ്മെന്റ്, ഗൂഗിള്‍ പേ, റേസര്‍പേ, പേടിഎം, പേയു, പൈന്‍ ലാബ്സ് തുടങ്ങിയവ പ്രവര്‍ത്തനക്ഷമമാക്കിയതായി എന്‍പിസിഐ അറിയിച്ചു. നേരത്തെ യു.പി.ഐ ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് അക്കൗണ്ടുകള്‍ എന്നിവയിലൂടെ മാത്രമേ ഇടപാടുകള്‍ നടത്താന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യു.പി.ഐയുമായി ബന്ധിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് പേയ്മെന്റുകള്‍ക്കായി എപ്പോഴും ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് എന്‍പിസിഐ അറിയിച്ചു. ഏകദേശം 250 ദശലക്ഷം ഇന്ത്യക്കാര്‍ അവരുടെ ദൈനംദിന ഇടപാടുകള്‍ക്കായി യു.പി.ഐ ഉപയോഗിക്കുന്നുണ്ട്. കൂടാതെ അഞ്ച് കോടിയിലധികം വ്യാപാരികളും യു.പി.ഐ ഉപയോഗിക്കുന്നുണ്ട്.

പണം ഈടാക്കിയുള്ള വെരിഫിക്കേഷന്‍ സംവിധാനത്തിന് ഇന്ത്യയിലും തുടക്കം കുറിച്ച് മെറ്റ. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കാണ് സബ്സ്‌ക്രിപ്ഷന്‍ മുഖാന്തരം ബ്ലൂ ടിക്ക് നല്‍കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ വെരിഫിക്കേഷനായി അപേക്ഷിക്കാന്‍ സാധിക്കും. വെയിറ്റിംഗ് ലിസ്റ്റില്‍ ഇടം നേടുന്ന ഉപഭോക്താക്കളില്‍ യോഗ്യരായവര്‍ക്ക് ബ്ലൂ ടിക്ക് നല്‍കുന്നതാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് അതത് ഫോണിലെ ആപ്പുകള്‍ മുഖേന വെരിഫിക്കേഷന്‍ നേടുമ്പോള്‍ പ്രതിമാസം 1,450 രൂപയാണ് സബ്സ്‌ക്രിപ്ഷന്‍ തുകയായി നല്‍കേണ്ടത്. വെബിലൂടെ ആക്സസ് ചെയ്യുന്നവരില്‍ നിന്നും 1,099 രൂപയാണ് ഈടാക്കുക. വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് മെറ്റ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. കൂടാതെ, പോസ്റ്റുകള്‍, റീലുകള്‍ എന്നിവയ്ക്കും കൂടുതല്‍ പ്രചാരം ലഭിക്കുന്നതാണ്. വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ ആവശ്യമാണ്. ആദ്യ ഘട്ടത്തില്‍ ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് സബ്സ്‌ക്രിപ്ഷനിലൂടെ ബ്ലൂ ടിക്ക് സേവനം ലഭിച്ചിരുന്നത്.

പ്രിയങ്ക ചോപ്രയുടെ സീരീസ് ‘സിറ്റാഡല്‍’ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഏപ്രില്‍ 28 മുതല്‍ സ്ട്രീം ചെയ്യും. ‘ഗെയിം ഓഫ് ത്രോണ്‍സി’ലെ റോബ് സ്റ്റാര്‍ക്കിന്റെ വേഷം അവതരിപ്പിച്ച റിച്ചാല്‍ഡ് മാഡനും പ്രധാന വേഷത്തിലെത്തുന്നുന്ന ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ സീരീസിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. സ്വതന്ത്ര ആഗോള ചാര ഏജന്‍സിയായ ‘സിറ്റഡലി’ന്റെ തകര്‍ച്ചയും ‘സിറ്റഡലി’ന്റെ പതനത്തോടെ രക്ഷപെട്ട ഏജന്റുമാരായ ‘മേസണ്‍ കെയ്നും’ ‘നാദിയ സിനും’ അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്റിറ്റികള്‍ക്ക് കീഴില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതുമാണ് സിരീസിന്റെ പ്രമേയം. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍’, ‘എന്‍ഡ് ഗെയിം’ തുടങ്ങിയ ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്‌സ് നിര്‍മാതാക്കളാകുന്ന സീരീസാണ് ഇത്.

ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രം ഒടിടി റിലീസിന്. സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യപ്പെടുന്ന ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഏപ്രില്‍ 15 ന് വിഷു ദിനത്തിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ഇര്‍ഷാദ് അലി നായകനായ ചിത്രത്തില്‍ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിങ്ങനെ നാല് പുതുമുഖ നായികമാരാണ് ഉള്ളത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ എന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെ അണിയറക്കാര്‍ ചിത്രം തിയറ്ററില്‍ നിന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍ എക്സൈസ് വകുപ്പ് എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണിത്. ഫണ്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സ്റ്റോണര്‍ വിഭാഗത്തില്‍ പെടുന്ന ഒന്ന് കൂടിയാണ്.

ടൊയോട്ട ഇന്നോവയുടെ ഏറ്റവും പുതിയ മോഡല്‍ ഹൈക്രോസ് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകളില്‍ വിപണിയലെത്തിയ വാഹനത്തിന്റെ എക്സ്ഷോറും വില 18.55 ലക്ഷം രൂപ മുതല്‍ 29.72 ലക്ഷം രൂപ വരെയാണ്. ഹൈബ്രിഡ് എന്‍ജിന്‍, മോണോകോക്ക് ബോഡി, പനോരമിക് സണ്‍റൂഫ് തുടങ്ങി പുതിയ നിരവധി ഫീച്ചറുകളുമായിട്ടാണ് ഇന്നോവ ഹൈക്രോസ് എത്തുന്നത്. ലീറ്ററിന് 21.1 കിലോമീറ്ററാണ് ഹൈബ്രിഡ് പതിപ്പിന്റെ ഇന്ധനക്ഷമത. എംപിവിക്കാള്‍ ഏറെ, ക്രോസ് ഓവര്‍ ലുക്കാണ് പുതിയ ഹൈക്രോസിന്. ടൊയോട്ടയുടെ ടിഎന്‍ജിഎ ജിഎസി മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് ഹൈക്രോസിനുള്ളത്. 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിന്‍ മോഡലില്‍ ടൊയോട്ടയുടെ അഞ്ചാം തലമുറ സ്ട്രോങ് ഹൈബ്രിഡ് ടെക്കാണ് ഉപയോഗിക്കുന്നത്. 152 ബിഎച്ച്പി കരുത്തും187 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഇലക്ട്രിക് മോട്ടറും കൂടി ചേര്‍ന്നാല്‍ 186 ബിഎച്ച്പിയാണ് കരുത്ത്. 1987 സിസി എന്‍ജിനാണ് പെട്രോള്‍ ഇന്നോവയ്ക്കു കരുത്തു പകരുന്നത് 174 എച്ച്പി കരുത്തും 197 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. സിവിടി ഓട്ടമാറ്റിക്ക് പതിപ്പില്‍ മാത്രമേ രണ്ട് എന്‍ജിനുകളും ലഭിക്കൂ.

കേരളത്തിന്റെ ഏറ്റവും തെക്ക്, നെയ്യാര്‍ വന്ന് തളംകെട്ടി കായലായി കടലിലേക്ക് ഒഴുകുന്ന മനോഹരമായ ഇടം പൂവാര്‍. അവിടെ കവിതപോലെ, പൂ വിരിയുന്നതുപോലെ സ്വാഭാവികമായി സംഭവിച്ച ഒരു പ്രണയകഥ. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ടവരായ രണ്ടെഴുത്തുകാര്‍ ചേര്‍ന്ന് ആ കഥയ്ക്കു തിരനാടകം ഒരുക്കുന്നു. കഥയില്‍നിന്നു സിനിമയിലേക്കുള്ള യാത്രയില്‍ സാഹിത്യം എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെടുന്നു എന്നതിന്റെ ഏറ്റവും സമകാലികമായ പാഠപുസ്തകം കൂടിയാകുന്നു ക്രിസ്റ്റിയുടെ തിരക്കഥ. ‘ക്രിസ്റ്റി’. ബെന്യാമിന്‍ /ഇന്ദുഗോപന്‍ മനോരമ ബുക്സ് വില: 290 രൂപ.

അമിതവണ്ണം ഒരുപാടുപേര്‍ നേരിടുന്ന പ്രശ്നമാണ്. ജീവിതശൈലിയിലും ഭക്ഷണത്തിലെ പ്രശ്നങ്ങളും മാത്രമല്ല അമിതവണ്ണത്തിന് പിന്നില്‍ മറ്റ് കാരണങ്ങളും ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് പഠനം. അമിതവണ്ണമുള്ള അമ്മമാരുടെ പെണ്‍മക്കള്‍ക്ക് അമിതവണ്ണത്തിന് സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ശരീരത്തില്‍ അമിതമായ കൊഴുപ്പും ഭാരവുമുള്ള അമ്മമാരുടെ പെണ്‍മക്കള്‍ക്ക് സ്വയമേ കൊഴുപ്പ് കൂടാനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ഓഫ് ദി എന്‍ഡോക്രൈന്‍ സൊസൈറ്റിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒമ്പത് വയസ്സിന് മുകളിലുള്ള 240 കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവരുടെ ശരീരത്തിലെ കൊഴുപ്പും മസിലും അളന്നു. കുട്ടികളുടെ ശരീരഭാരസൂചികയ്ക്കും (ബിഎംഐ) ശരീരത്തിലെ കൊഴുപ്പിന്റെ അളവിനും മാതാപിതാക്കളുടേതുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു. പെണ്‍കുട്ടികള്‍ക്ക് അവരുടെ അമ്മമാരുടേതിന് സമാനമായ ബിഎംഐ ആണെന്നാണ് ഗവേഷകസംഘം കണ്ടെത്തിയത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.23, പൗണ്ട് – 101.67, യൂറോ – 89.51, സ്വിസ് ഫ്രാങ്ക് – 89.87, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.91, ബഹറിന്‍ ദിനാര്‍ – 218.13, കുവൈത്ത് ദിനാര്‍ -268.14, ഒമാനി റിയാല്‍ – 213.64, സൗദി റിയാല്‍ – 21.91, യു.എ.ഇ ദിര്‍ഹം – 22.40, ഖത്തര്‍ റിയാല്‍ – 22.59, കനേഡിയന്‍ ഡോളര്‍ – 60.65.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *