◾കെപിസിസി പ്രസിഡന്റു സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറെന്ന് കെ. സുധാകരന്‍. ആവശ്യമെങ്കില്‍ മാറിനില്‍ക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്കു ഹാനികരമാകുന്ന ഒന്നിനും താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയായി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത് ജാമ്യത്തിലിറങ്ങിയിരിക്കേയാണ് അദ്ദേഹം രാജിവയ്ക്കാന്‍ തയാറാണെന്ന് നേതൃത്വത്തെ അറിയിച്ചത്.
◾കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുന്നു. ബൂത്ത് തലം മുതല്‍ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികള്‍ നടത്തും. വൈകുന്നേരം നാലിന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
◾
◾നിഖില്‍ തോമസിനു വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റു നല്‍കാന്‍ സഹായിച്ച എസ്എഫ്ഐ മുന്‍ ഏരിയാ നേതാവ് അബിന്‍ സി രാജുവും കേസില്‍ പ്രതിയാകും. സര്‍ട്ടിഫിക്കറ്റിനായി സ്വകാര്യ ഏജന്‍സിക്ക് നല്‍കിയ രണ്ടു ലക്ഷം രൂപ അബിന്റേതാണെന്നു പോലീസ് പറയുന്നു. അബിന്‍ സി രാജുവിനെ നാട്ടിലെത്തിക്കുമെന്നും പൊലീസ് പറഞ്ഞു.
◾എറണാകുളം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോര്‍ജ് കൊല്ലത്ത് വാഹനാപകടത്തില്‍ മരിച്ചു. ജോര്‍ജ് സഞ്ചരിച്ചിരുന്ന പഞ്ചായത്തിന്റെ വാഹനം കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 11 നു കല്ലുവാതുക്കലിലാണ് അപകടമുണ്ടായത്.
◾വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ വിദ്യക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചെന്ന് അഗളി പൊലീസ്. വിദ്യയെ ഇനിയും കസ്റ്റഡിയില്‍ ആവശ്യമില്ലെന്നു കോടതിയെ അറിയിച്ചു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്
◾കോഴിക്കോട് വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍നിന്നു നാലു കുട്ടികള്‍ ചാടിപ്പോയി. 15, 16 വയസുള്ള കുട്ടികളാണ് ഇന്നലെ രാത്രി ബാലമന്ദിരത്തില്‍നിന്ന് പുറത്തുകടന്നത്. ഇവരില്‍ മൂന്നു പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ ഉത്തര്‍ പ്രദേശ് സ്വദേശിയുമാണ്.
◾ആരെങ്കിലും കള്ളക്കേസെടുത്താന്‍ രാജിവയ്ക്കാനുള്ളതല്ല കെപിസിസി പ്രസിഡന്റു സ്ഥാനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സുധാകരനെ വേട്ടയായി കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന സിപിഎമ്മിന്റെ വ്യാമോഹം നടക്കില്ലെന്നും വേണുഗോപാല്‍.
◾കെ സുധാകരനെതിരെ പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയില്‍ എത്തുമ്പോള്‍ തള്ളിപ്പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പൊലീസ് കേസെടുത്താല്‍ തീര്‍പ്പാക്കുന്നതു കോടതിയാണ്. അന്ന് പിണറായിയും ഗോവിന്ദനും വല്ലാതെ കഷ്ടപ്പെടേണ്ടി വരും. ആന്റണി പറഞ്ഞു.
◾കെ. സുധാകരന് പൂര്‍ണ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കള്ളക്കേസുണ്ടാക്കി അറസ്റ്റു ചെയ്തത് പിണറായി സര്‍ക്കാര്‍ നടത്തുന്ന കോടികളുടെ അഴിമതി മറച്ചുവയ്ക്കാനാണ്. അഴിമതിയില്‍ മുങ്ങി ചെളിയില്‍ പുരണ്ട സര്‍ക്കാരിന്റെ ചളി തങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ട. കേസിന്റെ ആരംഭ ഘട്ടത്തില്‍ ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥര്‍ കെട്ടിച്ചമച്ചുണ്ടാക്കിയത്. സതീശന്‍ പറഞ്ഞു.
◾കെ. സുധാകരനെതിരേ രാഷ്ട്രീയ കേസല്ല, ഗൗരവമേറിയ തട്ടിപ്പ് കേസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഷ്ട്രീയ പേരിതമായല്ല സുധാകരനെതിരെ നടപടിയെടുത്തതെന്നും എംവി ഗോവിന്ദന്‍ വിശദീകരിച്ചു.
◾സാമ്പത്തിക തട്ടിപ്പു കേസില്‍ സുധാകരനെ പ്രതിചേര്‍ത്തത് രാഷ്ട്രീയക്കളിയെന്ന് കേസിലെ ഒന്നാം പ്രതിയായ മോന്‍സന്‍ മാവുങ്കല്‍. താന്‍ കെ സുധാകരന് പണം നല്‍കിയിട്ടില്ലെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന ദിവസങ്ങളില്‍ സുധാകരന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും മോന്‍സന്‍ മാവുങ്കല്‍ ആവര്‍ത്തിച്ചു.
◾ആഡംബര റിസോര്‍ട്ടിലെ താമസക്കാരനെന്ന വ്യാജേനെ ജ്വല്ലറിയിലേക്കു വിളിച്ച് സ്വര്‍ണനാണയം ആവശ്യപ്പെട്ട് ജീവനക്കാരെ കബളിപ്പിച്ചു മുങ്ങിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേ പുരയില്‍ റാഹില്‍ (28) ആണ് പിടിയിലായത്. ബത്തേരിയിലെ ജ്വല്ലറി ജീവനക്കാരില്‍നിന്ന് പത്തു പവന്‍ സ്വര്‍ണമാണ് ഇയാള്‍ തട്ടിയെടുത്തത്.
◾യൂ ട്യൂബറായ കണ്ണൂര്‍ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ മുറിയില്‍നിന്നും വളാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു. കംപ്യൂട്ടര്‍ അടക്കമുള്ളവയില്‍ നിന്ന് കൂടുതല്‍ തെളിവുകളൊന്നും കിട്ടിയില്ല. തൊപ്പിയുടെ യൂട്യൂബ് ബ്ലോക്ക് ചെയ്യാന്‍ പൊലീസ് നടപടിയെടുക്കും.
◾അബദ്ധത്തില്‍ കിണറ്റില്‍ വീണ മകളെയും രക്ഷിക്കാന്‍ ചാടിയ 61 കാരിയായ അമ്മയേയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മഞ്ചേരി വേട്ടേക്കോട് 32-ാം വാര്‍ഡില്‍ ജഗദീഷ് ചന്ദ്രബോസിന്റെ കിണറ്റിലേക്കാണ് 30 കാരിയായ നിഷ അബദ്ധത്തില്‍ വീണത്. മകളെ രക്ഷിക്കാന്‍ അമ്മ ഉഷ അലമുറയിട്ടു ചാടുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെ വിളിച്ചുവരുത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
◾പെരിന്തല്‍മണ്ണയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ സ്‌കൂള്‍ അധ്യാപകനെ നാലുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. നെല്ലിക്കുത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ പൂന്താനം കൊണ്ടിപ്പറമ്പ് പൈനാപ്പിള്ളി ജേക്കബ് തോമസി(55)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
◾പതിനേഴുകാരിയായ മകളെ പല തവണ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് നാല്‍പത്തഞ്ചര വര്‍ഷം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി അതിവേഗ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ പ്രതി അഞ്ചു വര്‍ഷം പീഡിപ്പിച്ചെന്നാണു കേസ്.
◾മയക്കുമരുന്നായ എം.ഡി.എം.എ കേരളത്തിലേക്കു കടത്തുന്ന സംഘത്തിലെ പ്രധാനിയായ വിദേശി വയനാട് പോലീസിന്റെ പിടിയിലായി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റ് പൗരന്‍ ഡാനിയേല്‍, ബാബാ എന്നീ പേരുകളില്‍ അറിയപ്പെടുന്ന അബു (50) ആണ് ബംഗളുരുവില്‍ പിടിയിലായത്.
◾ശതകോടീശ്വരനായ എലോണ്‍ മസ്‌കിനെ വ്യവസായം തുടങ്ങാന്‍ കര്‍ണാടകത്തിലേക്കു ക്ഷണിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക വാണിജ്യ വ്യവസായ മന്ത്രി എം ബി പാട്ടീല്‍ ഒരു ട്വിറ്റിലൂടെ തന്റെ സംസ്ഥാനമായ കര്‍ണാടകയാണ് ടെസ്ലയുടെ ഇന്ത്യയിലെ വ്യവസായത്തിന് അനുയോജ്യമായ സ്ഥലമെന്നു കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
◾പ്രതിപക്ഷ കക്ഷികളുടെ ഷിംല യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ ഡല്‍ഹി ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് നിലപാട് പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി. പാര്‍ലമെന്റ് സമ്മേളനം വരെ കാത്തിരിക്കണമെന്ന കോണ്‍ഗ്രസ് നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് ആപിന്റെ വാദം.
◾റഷ്യയുടെ കൂലിപ്പട്ടാളം കലാപവുമായി രംഗത്ത്. റഷ്യന്‍ പട്ടാളത്തിന്റെ നേതൃസ്ഥാനം തകര്‍ക്കുമെന്നു റഷ്യയിലെ സായുധ സംഘടന വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗെനി പ്രിഗോസിന്‍. പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ കൂലിപ്പട്ടാളം എന്നറിയപ്പെടുന്ന വാഗ്‌നര്‍ ഗ്രൂപ്പിനെ നയിക്കുന്ന പ്രിഗോസിനെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണ്.
◾ഇന്ത്യയില്‍നിന്നു മോഷ്ടിക്കപ്പെട്ട് അമേരിക്കയില്‍ എത്തിയ നൂറിലധികം പുരാവസ്തുക്കള്‍ ഇന്ത്യക്കു മടക്കി നല്‍കുമെന്ന് അമേരിക്ക വാക്കുതന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റൊണാള്‍ഡ് റീഗന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തോടു സംസാരിക്കവേയാണ് മോദി ഇങ്ങനെ പറഞ്ഞത്.
◾ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിലുള്ള താല്‍പര്യം കുറയുന്നതായി റിപ്പോര്‍ട്ട്. 2022 ല്‍ ഇന്ത്യക്കാരുടെയും ഇന്ത്യന്‍ കമ്പനികളുടെയും നിക്ഷേപം കുത്തനെ കുറഞ്ഞെന്നാണ് കണക്കുകള്‍. ഒരു വര്‍ഷം കൊണ്ട് 11 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 3.42 ബില്യണ്‍ സ്വിസ് ഫ്രാങ്കുകളാണ് (ഏകദേശം 30,000 കോടി രൂപ) ആകെ നിക്ഷേപിച്ച തുക. ഇന്ത്യക്കാര്‍ നിക്ഷേപിച്ച തുകയിലും ഏകദേശം 34 ശതമാനം ഇടിവുണ്ടായി. സെന്‍ട്രല്‍ ബാങ്ക് ഓഫ് സ്വിറ്റ്സര്‍ലന്‍ഡാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച തുക ഏകദേശം 34 ശതമാനം കുറഞ്ഞ് 394 ദശലക്ഷം ഫ്രാങ്കിലെത്തി. 2021 ല്‍ ഈ തുക 602 ദശലക്ഷം ഫ്രാങ്കായിരുന്നു. ബാങ്കുകളിലെ മൊത്തം നിക്ഷേപത്തില്‍ 110 കോടി ഫ്രാങ്കുകള്‍ മറ്റ് ബാങ്കുകള്‍ വഴി സ്വിസ് ബാങ്കുകളിലേക്ക് മാറ്റി. ഇവ കൂടാതെ, 24 ദശലക്ഷം ഫ്രാങ്കുകള്‍ ട്രസ്റ്റുകള്‍ വഴിയും 1896 ദശലക്ഷം ഫ്രാങ്കുകള്‍ ബോണ്ടുകള്‍, സെക്യൂരിറ്റികള്‍, മറ്റ് സാമ്പത്തിക ഉപകരണങ്ങള്‍ എന്നിവയുടെ രൂപത്തിലും ബാങ്കുകളില്‍ സൂക്ഷിച്ചു. 2006-ല്‍ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ ആകെ തുക 6.5 ബില്യണ്‍ ഫ്രാങ്ക് ആയിരുന്നു. ഇത് റെക്കോര്‍ഡ് തുകയായിരുന്നു. അതിനുശേഷം 2011, 2013, 2017, 2020, 2021 എന്നീ വര്‍ഷങ്ങളിലൊഴികെ മറ്റ് വര്‍ഷങ്ങളില്‍ ഇത് കുറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ ഡാറ്റ പരിശോധിച്ചാല്‍, 2019 ല്‍ നാല് പാദങ്ങളിലും കുറവുണ്ടായി. അതേസമയം, 2021 വെച്ച് താരതമ്യം ചെയ്താല്‍ 2020-ല്‍, ഉപഭോക്താക്കളുടെ നിക്ഷേപത്തില്‍ വലിയ ഇടിവുണ്ടായി. 2021-ല്‍ എല്ലാ വിഭാഗങ്ങളിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
◾യൂട്യൂബിന്റെ ചരിത്രത്തില്‍ ആദ്യമായി ഇതുവരെ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്ത പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലൈവ് കൊമേഴ്സിനായുള്ള പുതിയ ഷോപ്പിംഗ് ചാനല്‍ ആരംഭിക്കാനാണ് യൂട്യൂബ് പദ്ധതിയിടുന്നത്. ജൂണ്‍ 30നാണ് പദ്ധതിക്ക് തുടക്കമിടുക. യൂട്യൂബിന്റെ ആദ്യ പരീക്ഷണങ്ങള്‍ ദക്ഷിണ കൊറിയയില്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ ലൈവ് സ്ട്രീമിംഗ് കൊമേഴ്സിന് ജനപ്രീതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പുതിയ പ്ലാറ്റ്ഫോമിലൂടെ ഇന്‍ഫ്ലുവന്‍സര്‍മാര്‍ വീഡിയോ ലൈവ് സ്ട്രീം ചെയ്യുകയും, വിവിധ ഉല്‍പ്പന്നങ്ങള്‍ ആളുകള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യും. വീഡിയോയില്‍ പരിചയപ്പെടുത്തുന്ന ഉല്‍പ്പന്നങ്ങള്‍ അപ്പോള്‍ തന്നെ വാങ്ങാനുള്ള ലിങ്കുകളും നല്‍കുന്നതാണ്. കൊറിയന്‍ ഭാഷയിലാണ് യൂട്യൂബിന്റെ പുതിയ ചാനല്‍ പ്രവര്‍ത്തിക്കുക. നിലവില്‍, 90 ദിവസം ദൈര്‍ഘ്യമുള്ള പ്രോജക്ട് എന്ന നിലയിലാണ് ഇവ അവതരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 30 ഓളം ബ്രാന്‍ഡുകള്‍ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാകും. സാമ്പത്തിക രംഗത്ത് നേരിയ മാന്ദ്യം നേരിട്ടതോടെയാണ്, പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ യൂട്യൂബ് പരീക്ഷിക്കുന്നത്. അതേസമയം, നേവര്‍ എന്ന കമ്പനിയുടെ ലൈവ് സ്ട്രീമിംഗ് കോമേഴ്സ് ഇതിനകം ദക്ഷിണ കൊറിയയില്‍ സജീവമാണ്.
◾അമിത് ചക്കാലക്കല്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘അസ്ത്ര’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ആസാദ് അലവില്‍ ആണ് സംവിധാനം. ഒരു സസ്പെന്‍സ് ക്രൈം ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. പുതുമുഖം സുഹാസിനി കുമരന്‍, രേണു സൗന്ദര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന,സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, മേഘനാഥന്‍, ബാലാജി ശര്‍മ്മ, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍, ജയരാജ് നീലേശ്വരം, നീനാ കുറുപ്പ്,സോന ഹൈഡന്‍, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരും അഭിനയിക്കുന്നു. വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റേത് ആയി നേരത്തെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വിനു കെ മോഹന്‍,ജിജു രാജ് എന്നിവര്‍ ചേര്‍ന്ന് ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. മണി പെരുമാള്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍, ബി കെ ഹരിനാരായണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം പകരുന്നു.
◾ദിലീപ്-റാഫി കോമ്പോയില്‍ എത്തുന്ന ‘വോയിസ് ഓഫ് സത്യനാഥന്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. മമ്മൂട്ടിയാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്. ജൂലൈ 14ന് ആണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ‘പഞ്ചാബി ഹൗസ്’, ‘പാണ്ടിപ്പട’, ‘ചൈന ടൗണ്‍’, ‘തെങ്കാശിപ്പട്ടണം’, ‘റിംഗ് മാസ്റ്റര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമായ വോയിസ് ഓഫ് സത്യനാഥന്‍ നിര്‍മ്മിക്കുന്നത് ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ്. വീണ നനന്ദകുമാര്‍, ജോജു ജോര്‍ജ്, സിദ്ദിഖ്, അനുശ്രീ, അനുപം ഖേര്‍, ജോണി ആന്റണി, മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ‘കേശു ഈ വീടിന്റെ നാഥന്‍’ ആയിരുന്നു ദിലീപിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
◾ലൈം ഗ്രീന്‍, ഇലക്ട്രിക് ബ്ലൂ എന്നീ രണ്ട് പുതിയ വൈബ്രന്റ് കളര്‍ സ്‌കീമുകളില്‍ എസ്1 പുറത്തിറക്കുമെന്ന് ഒല ഇലക്ട്രിക്. കൂടാതെ, പുതിയ വേരിയന്റിനൊപ്പം കമ്പനി ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡല്‍ ലൈനപ്പ് വിപുലീകരിക്കും. രണ്ട് അപ്‌ഡേറ്റുകളും 2023 ജൂലൈയില്‍ അവതരിപ്പിക്കും. എസ്1 സ്റ്റാന്‍ഡേര്‍ഡ്, എസ്1 പ്രോ, എസ്1 എയര്‍ എന്നീ ഇലക്ട്രിക് സ്‌കൂട്ടറിന്റെ മൂന്ന് വേരിയന്റുകളിലും പുതിയ നിറങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍, ലിക്വിഡ് സില്‍വര്‍, ജെറ്റ് ബ്ലാക്ക്, ആന്ത്രാസൈറ്റ് ഗ്രേ, മാറ്റ് ബ്ലാക്ക്, കോറല്‍ ഗ്ലാം, ജെറുവ, പോര്‍സലൈന്‍ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലൂ, മാര്‍ഷ്മാലോ, നിയോ മിന്റ്, മില്ലേനിയല്‍ പിങ്ക് എന്നിങ്ങനെ 11 പെയിന്റ് സ്‌കീമുകളില്‍ ഇത് ലഭ്യമാണ്. അടുത്തിടെ കമ്പനി തങ്ങളുടെ ജിഗാഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഉല്‍പ്പാദന കേന്ദ്രമായ ഈ പ്ലാന്റ് രാജ്യത്തെ വൈദ്യുത വാഹന ബാറ്ററികളുടെ പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കും. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ 115 ഏക്കറിലാണ് ഒലയുടെ പുതിയ ഉല്‍പ്പാദന കേന്ദ്രം. ഇ-സ്‌കൂട്ടറുകളും പ്രീമിയം ഇ-ബൈക്കുകളും ഉള്‍പ്പെടെ പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഒരു ശ്രേണി ഒല ആസൂത്രണം ചെയ്തിട്ടുണ്ട്. ഇലക്ട്രിക് ബൈക്ക് നിരയില്‍ ക്രൂയിസര്‍, അഡ്വഞ്ചര്‍ ടൂറര്‍, സ്പോര്‍ട്സ് ബൈക്ക്, റോഡ് ബൈക്ക്, മാസ് മാര്‍ക്കറ്റ് ബൈക്ക് എന്നിവയുണ്ടാകും.
◾കാശല്ല, ഒത്തൊരുമയാണ് വലുത്. കൂറ്റന്‍ വീടല്ല, വിശാലമായ മനസ്സാണ് വേണ്ടതെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ നീയെടുത്ത സൂത്രവിദ്യയാണ് ഈ പ്രളയം എന്നു വിചാരിക്കാനാണ് ഞങ്ങള്‍ക്കിപ്പോഴിഷ്ടം. 2022 ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ച കൃതി. കുട്ടുകളുടെ മനം കവര്‍ന്ന കഥാകാരി പ്രിയ എ.എസിന്റെ ഏറ്റവും പുതിയ രചന. ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 70 രൂപ.
◾വിട്ടുമാറാത്ത ക്ഷീണത്തിന് പിന്നിലെ പ്രധാന കാരണം ആവശ്യത്തിന് ഉറക്കം കിട്ടാത്തതാണ്. മുതിര്‍ന്ന ആളുകള്‍ ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. ഇത്രയും സമയം തുടര്‍ച്ചയായി ഉറക്കം ലഭിക്കാത്തവര്‍ക്ക് ക്ഷീണമുണ്ടാകും. ഉറക്കക്കുറവ് മാത്രമല്ല മറ്റ് പല കാരണങ്ങള്‍ കൊണ്ടും വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടാറുണ്ട്. അതിലൊന്നാണ് വിളര്‍ച്ച. ശരീരത്തിന് വേണ്ട അളവില്‍ ചുവന്ന രക്തകോശങ്ങള്‍ ഇല്ലാതാകുന്നത് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഇത് ക്ഷീണം കൂട്ടും. അയണ്‍, വൈറ്റമിന്‍ ബി12 എന്നിവ കുറയുന്നതാണ് വിളര്‍ച്ചയുടെ കാരണം. ഭക്ഷണക്രമം നിയന്ത്രിച്ചും സപ്ലിമെന്റുകള്‍ കഴിച്ചുമൊക്കെ വിളര്‍ച്ച മാറ്റാം. ശരീരം ആവശ്യമുള്ള ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാതിരിക്കുകയോ ഉല്‍പാദിപ്പിച്ച ഇന്‍സുലിനെ ശരിയായി ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ പ്രമേഹത്തിന് കാരണമാകും. ഇത് രക്തത്തില്‍ ഗ്ലൂക്കോസ് അമിതമായി കെട്ടിക്കിടക്കാന്‍ കാരണമാകും. ഗ്ലൂക്കോസിനെ ശരീരം ഊര്‍ജമാക്കി മാറ്റാത്തതുകൊണ്ട് ക്ഷീണം തോന്നിയേക്കാം. ഉറങ്ങുന്നതിനിടയില്‍ അല്‍പസമയം ശ്വാസം നിലച്ച് പോകുന്ന അവസ്ഥയാണിത്. ഉറക്കത്തിന്റെ നിലവാരം കുറയ്ക്കാനും ക്ഷീണമുണ്ടാകാനും ഇത് കാരണമാകും. ഉറക്കെയുള്ള കൂര്‍ക്കം വലിയും ശ്വാസംമുട്ടുന്നതു പോലെയുള്ള ശബ്ദവുമൊക്കെ സ്ലീപ് അപ്നിയ ലക്ഷണങ്ങളാണ്. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കാത്ത അവസ്ഥ നമ്മുടെ ചയാപചയത്തെ മന്ദഗതിയിലാക്കും. ഇത് മൂലവും ക്ഷീണമുണ്ടാകും. തൈറോയ്ഡ് ഗ്രന്ഥി അമിതമായി ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്ന അവസ്ഥയും ക്ഷീണത്തിന് കാരണമാകും. അതുകൊണ്ട്, തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തി ചികിത്സിക്കണം. ശരീരത്തിന് ക്ഷീണമുണ്ടാക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് മോശം ഭക്ഷണക്രമം. അനാരോഗ്യകരമായ കൊഴുപ്പ് ചേര്‍ന്ന ഭക്ഷണവും മധുരം കൂടിയതും സംസ്‌കരിച്ചതുമായ ഭക്ഷണവും ശരീരത്തിന് ക്ഷീണമുണ്ടാക്കും. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമൊക്കെ അടങ്ങിയ ന്തുലിതമായ ഭക്ഷണക്രമം ശീലിച്ച് ഈ പ്രശ്നം പരിഹരിക്കാം. നിര്‍ജലീകരണവും ക്ഷീണമുണ്ടാകാന്‍ ഒരു കാരണമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.96, പൗണ്ട് – 104.20, യൂറോ – 89.62, സ്വിസ് ഫ്രാങ്ക് – 91.40, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.75, ബഹറിന്‍ ദിനാര്‍ – 218.29, കുവൈത്ത് ദിനാര്‍ -267.60, ഒമാനി റിയാല്‍ – 213.74, സൗദി റിയാല്‍ – 21.85, യു.എ.ഇ ദിര്‍ഹം – 22.31, ഖത്തര്‍ റിയാല്‍ – 22.51, കനേഡിയന്‍ ഡോളര്‍ – 62.02.