yt cover 59

അടുത്ത സാമ്പത്തിക വര്‍ഷം മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 11 ശതമാനം വളര്‍ച്ച നേടുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ അവകാശപ്പെട്ടു. ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി തുടരും. വിനിമയ നിരക്കില്‍ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്. ക്രയശേഷി തുല്യതയുടെ കാര്യത്തില്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകം പ്രതീക്ഷയര്‍പ്പിച്ച രാജ്യമായി ഇന്ത്യ വളര്‍ന്നുവെന്നും അതിനു കാരണം ദൃഢനിശ്ചയമുള്ള സര്‍ക്കാരാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു. സ്ത്രീകളും യുവജനങ്ങളും രാജ്യത്തെ നയിക്കണം. അതിര്‍ത്തികളില്‍ ഇന്ത്യ ശക്തമാണ്. ഭീകരതയെ ധീരമായി നേരിടുന്ന സര്‍ക്കാരാണിത്. കാഷ്മീരില്‍ സമാധാനം കൊണ്ടുവന്നു. അഴിമതി അവസാനിപ്പിച്ചെന്നും രാഷ്ട്രപതി അവകാശപ്പെട്ടു.

ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ അവതരിപ്പിക്കുന്ന ബജറ്റ് ജനകീയ ബജറ്റാകുമന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യം ഇന്ത്യ, ആദ്യം പൗരന്മാര്‍ എന്നതാണ് ഈ സര്‍ക്കാരിന്റെ മുദ്രാവാക്യം. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ പ്രതീക്ഷ സഫലമാക്കുന്നതാകും ബജറ്റ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് നല്ലതാണ് കേള്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

*ശുഭദിനം*

കവിതാ കണ്ണന്റെ സ്‌ക്രിപ്റ്റില്‍ പ്രവീജ വിനീത് അവതരിപ്പിക്കുന്ന 500 ലധികം ശുഭദിന ചിന്തകള്‍ കേള്‍ക്കാന്‍:

https://www.youtube.com/watch?v=uICNX2IsMfQ&list=PLtul8xTi_mtfAwHpy0n6p_1oRUu0xBUNV

യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ ബിരുദം പിന്‍വലിക്കാനാവില്ലെന്നു കേരള സര്‍വകലാശാല. എന്നാല്‍ പ്രബന്ധം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. ചങ്ങമ്പുഴയുടെ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന തെറ്റിനു പുറമേ, കോപ്പിയടി വിവാദവും ഉയര്‍ന്നു. രണ്ടു പരാതികളും സര്‍വകലാശാല അന്വേഷിക്കും.

വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമര്‍ശം സാന്ദര്‍ഭികമായ പിഴവാണെന്നും ഒരു വരിപോലും കോപ്പിയടിച്ചിട്ടില്ലെന്നും യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. ‘സാന്ദര്‍ഭിക പിഴവാണ്. മനുഷ്യ സഹജമായ തെറ്റ്. അതിനെ പര്‍വതീകരിച്ചു. വിമര്‍ശനം തുറന്ന മനസ്സോടെ സ്വീകരിക്കുന്നു. പുസ്തകരൂപത്തിലാക്കുമ്പോള്‍ പിഴവ് തിരുത്തുമെന്നും ചിന്ത ഇടുക്കിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ തട്ടിപ്പ്. ഒരു മാസത്തിനകം 24 പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തി. സോഫ്റ്റ് വെയറിലും കൃത്രിമം നടത്തി. ഓഫീസ് അറ്റന്‍ഡര്‍ ലിനയെ പ്രതിയാക്കിയാണു പൊലീസ് കേസെടുത്തിരിക്കുന്നത്. താല്‍ക്കാലിക ജീവനക്കാരി ലിനയെ പിരിച്ചു വിട്ടെന്നും പണം തിരിച്ചുപിടിക്കുമെന്നും ബോര്‍ഡ് വിശദീകരിച്ചു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

അടൂര്‍ ഗോപാലകൃഷ്ണന്‍ കോട്ടയം കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഗിരീഷ് കാസറവള്ളിയും രാജിവച്ചു. ഡയറക്ടര്‍ ശങ്കര്‍മോഹന്‍ രാജിവച്ചതിനു പിറകേയാണ് ഇരുവരും രാജിവച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ച ഡയറക്ടര്‍ക്കെതിരേ ജാതി അധിക്ഷേപ ആരോപണം ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയുണ്ടായ വിവാദങ്ങളെത്തുടര്‍ന്നാണു രാജി.

ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലിലൂടെ വനിത ഡോക്ടര്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. തൃശൂര്‍ സ്വദേശി ശുഹൈബിനെയാണ് (21) ആറന്മുള പൊലീസ് പിടികൂടിയത്.

തൃശൂര്‍ കുണ്ടന്നൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ തൊഴിലാളി മരിച്ചു. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്.

ഗുണ്ടാ-മാഫിയ ബന്ധം ആരോപിക്കപ്പെട്ട പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതാവും നഗരൂര്‍ സ്റ്റേഷനിലെ പോലീസുകാരനുമായ വൈ. അപ്പുവിനെ എആര്‍ ക്യാമ്പിലേക്കു മാറ്റി. നഗരൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ സതീശ്, പാറശാല സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ ദീപു എന്നിവരെയും എആര്‍ ക്യാമ്പിലേക്കു മാറ്റി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കോട്ടയം ചിങ്ങവനത്ത് ബസിനടിയിലേക്കു വീണ യുവതിയെ രക്ഷപ്പെടുത്തിയത് മുടി മുറിച്ച്. കുറിച്ചി സ്വദേശിനി അമ്പിളിയാണു ബസിനടിയിലേക്കു വീണത്. യുവതിയുടെ മുടി ടയറിനടിയില്‍ കുടുങ്ങി. ഇതോടെയാണ് മുടിമുറിച്ച് രക്ഷിച്ചത്. എംസി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിന് സമീപത്തായിരുന്നു അപകടമുണ്ടായത്.

കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കുന്നതിനിടെ വീട്ടമ്മ മരിച്ചു. കോഴിക്കോട് കൊടുവള്ളിയില്‍ കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) യാണു മരിച്ചത്. റംലയുടെ മകന്റെ മൂന്നുവയസുള്ള മകന്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു.

മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളര്‍ത്തുനായയെ പുലി ആക്രമിച്ചു കൊന്നു.

വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പൊന്മുടികോട്ടയിലെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. രാവിലെ മുതല്‍ ബത്തേരി ആയിരംകൊല്ലി റോഡാണ് നാട്ടുകാര്‍ ഉപരോധിച്ചത്.

റിസര്‍വ് ചെയ്ത ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കി ട്രെയിന്‍ വൈകിപ്പിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെസ്റ്റ് ബംഗാള്‍ നാദിയ സ്വദേശി സൗമിത്ര മണ്ഡലിനെയാണ് ( 19) കണ്ണൂര്‍ ആര്‍പിഎഫ് പിടികൂടിയത്.

മികച്ച തൊഴിലാളികള്‍ക്കുള്ള തൊഴില്‍വകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ചു വരെ നീട്ടി. ഇത്തവണ 19 മേഖലകളിലെ തൊഴില്‍ മികവിനാണ് പുരസ്‌കാരം നല്‍കുക.

മുംബൈയിലെ കേരളാ ഹൗസിനു ജപ്തി ഭീഷണി. താനെയിലെ സിവില്‍ കോടതി നോട്ടീസ് നല്‍കി. ഓഗസ്റ്റ് 24 ന് ആദ്യ നോട്ടീസ് കിട്ടിയിട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരായില്ല. കേരള ഹൌസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡി ക്രാഫ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷനെതിരായ കേസിലാണ് ജപ്തി.

മതചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് സുപ്രീം കോടതി. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നീരീക്ഷണം. ഹര്‍ജിക്കാരനെതിരേ മുസ്ലീംലീഗ് ആരോപണം ഉന്നയിച്ചിരുന്നു.

ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനം വിശാഖപട്ടണമാകുമെന്ന് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി. എന്നാല്‍ നിയമസഭ നിലവിലുള്ള തലസ്ഥാനമായ അമരാവതിയില്‍ തുടരും. ഹൈക്കോടതി കുര്‍ണൂലിലേക്കു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനു പിറകേ ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍നിന്ന് ഗൗതം അദാനി പുറത്തായി. തുടര്‍ച്ചയായ ഓഹരി വിപണിയിലെ തകര്‍ച്ചയാണ് അദാനിക്കു ഭീമമായ നഷ്ടമുണ്ടാക്കിയത്. ബ്ലൂംബെര്‍ഗ് പട്ടികയില്‍ നാലാം സ്ഥാനത്തു നിന്ന് 11 ാം സ്ഥാനത്തേക്കാണ് അദാനി എത്തിയത്. മൂന്നു ദിവസത്തിനകം 3400 കോടി ഡോളറിന്റെ തകര്‍ച്ചയാണ് അദാനി നേരിട്ടത്.

ഡല്‍ഹിയില്‍ ഫ്ളിപ്കാര്‍ട്ട് ജീവനക്കാരി വെടിയേറ്റുകൊല്ലപ്പെട്ടു. പശ്ചിംവിഹാറില്‍ 32 കാരിയായ ജ്യോതിയാണ് കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുചക്ര വാഹനങ്ങളില്‍ എത്തിയ രണ്ടുപേരാണ് വെടിവെച്ചതെന്ന് ഭര്‍ത്താവ് ദീപക് പറഞ്ഞു.

വിമാനത്തില്‍ ക്യാബിന്‍ ക്രൂ അംഗത്തെ ഇടിയ്ക്കുകയും മുഖത്ത് തുപ്പകയും അര്‍ദ്ധ നഗ്‌നയായി നടക്കുകയും ചെയ്ത ഇറ്റാലിയന്‍ യാത്രക്കാരിയെ അറസ്റ്റു ചെയ്തു. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍. മദ്യലഹരിയിലായിരുന്ന 45 കാരി ഫ്‌ളയര്‍ പൗള പെറൂച്ചിയോ എക്കണോമി ക്ലാസ് ടിക്കറ്റുമായി ബിസിനസ് ക്ലാസ് സീറ്റിലാണ് ഇരുന്നത്. ഇക്കണോമി ക്ലാസിലേക്കു മാറണമെന്നു ക്രൂ ആവശ്യപ്പെട്ടതോടെ പ്രകോപിതയാകുകയായിരുന്നു. ഒടുവില്‍ സീറ്റില്‍ കെട്ടിയിട്ടാണ് യാത്രക്കാരിയെ മുംബൈയില്‍ എത്തിച്ചത്.

ആഗോളതലത്തില്‍ സാമ്പത്തിക തകര്‍ച്ചയാണെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ 6.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഐഎംഎഫ്. ഇന്ത്യ തിളക്കമുള്ള രാജ്യമാണെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ 11 ശതമാനം വളര്‍ച്ച നേടുമെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്.

ദുബായില്‍നിന്ന് ന്യൂസിലാന്‍ഡിലേക്കുള്ള എമിറേറ്റ്സ് വിമാനം 13 മണിക്കൂര്‍ പറന്നശേഷം തിരിച്ചിറങ്ങിയത് ദുബായ് വിമാനത്താവളത്തില്‍തന്നെ. ഇറങ്ങേണ്ടിയിരുന്ന ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ് വിമാനത്താവളത്തില്‍ വെള്ളപ്പൊക്കമുണ്ടായതിനാലാണ് ലാന്‍ഡു ചെയ്യാനാകാതെ തിരിച്ചിറങ്ങിയത്.

നടുവിനു ശസ്ത്രക്രിയ നടത്തിയ മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യന്‍ ഹള്‍ക്ക് ഹോഗന് അരയ്ക്കു താഴോട്ടുള്ള ചലനശേഷി നഷ്ടമായി. ഡബ്ല്യു ഡബ്ല്യു ഇ റെസ്ലിംഗ് താരമായിരുന്ന 69 കാരനായ ഹള്‍ക്ക് ഹോഗന്റെ യഥാര്‍ത്ഥ പേര് ടെറി ജീന്‍ ബോള്ളീ എന്നാണ്.

ഖത്തര്‍ ലോകകപ്പിലെ നെതര്‍ലാന്‍ഡ്സ് മത്സരത്തിനിടെ നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയി വാന്‍ഗാലിനെതിരെ നടത്തിയ ഗോളാഘോഷം മനപ്പൂര്‍വം ചെയ്തല്ലെന്ന് അര്‍ജന്റീനയുടെ നായകന്‍ ലിയോണല്‍ മെസി. ആ ആഘോഷം മത്സരത്തിന്റെ ആവേശത്തില്‍ സ്വാഭാവികമായി വന്ന കാര്യമാണെന്നും എന്നാല്‍ തന്നെക്കുറിച്ച് ആരാധകരുടെ മനസില്‍ അങ്ങനെയൊരു ചിത്രമല്ല ആഗ്രഹിക്കുന്നതെന്നും മെസി പറഞ്ഞു.

ഇന്ത്യയും ചൈനയും ചേര്‍ന്നാവും ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച നിര്‍ണയിക്കുകയെന്ന് അന്താരാഷ്ട്ര നാണയ നിധി. ആഗോള വളര്‍ച്ചയുടെ പകുതിയും സംഭാവന ചെയ്യുക ഈ രണ്ട് രാജ്യങ്ങള്‍ ചേര്‍ന്നാവും എന്നാണ് വിലയിരുത്തല്‍. അതേ സമയും യുഎസ്, യൂറോ മേഖലകള്‍ ചേര്‍ന്നുള്ള വിഹിതം പത്തില്‍ ഒന്ന് മാത്രമായിരിക്കുമെന്നും ഏറ്റവും പുതിയ വേള്‍ഡ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ ഐഎംഎഫ് പറയുന്നു. ഇന്ത്യയുടെ വളര്‍ച്ച 6.8ല്‍ നിന്നും (2022-23) 6.1 ശതമാനമായി കുറയും. അതേ സമയം അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം വീണ്ടും 6.8 ശതമാനം വളര്‍ച്ച കൈവരിക്കും. 2023ല്‍ 2.9 ശതമാനം ആയിരിക്കും ആഗോളവളര്‍ച്ച. യുകെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 0.06 ശതമാനം ചുരുങ്ങും. യുറോപ്യന്‍ മേഖല 0.7 ശതമാനവും യുഎസ് 1.4 ശതമാനവും വളര്‍ച്ച നേടും. 5.2 ശതമാനമായിരിക്കും ചൈനയുടെ വളര്‍ച്ച.

ഗ്രൂപ്പ് ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെ മെസേജിംഗ് ആപ്പുകള്‍ മുഖാന്തരമുള്ള ഗ്രൂപ്പ് ചാറ്റുകളില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു മാസത്തിനുള്ളില്‍ ഗൂഗിള്‍ മെസേജ് ആപ്പ് ബീറ്റ പ്രോഗ്രാമിലെ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കുന്നതാണ്. ചാറ്റുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനായി ഗൂഗിള്‍ റിച്ച് കമ്മ്യൂണിക്കേഷന്‍ സര്‍വീസ് ചാറ്റ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ വണ്‍-ടു-വണ്‍ മെസേജുകള്‍ക്ക് മാത്രമായിരുന്നു ഈ ഫീച്ചര്‍ ലഭിച്ചിരുന്നത്. എന്നാല്‍, ഗ്രൂപ്പ് ചാറ്റുകള്‍ക്കും ഇപ്പോള്‍ ലഭ്യമാണ്. അടുത്തിടെ ഉപയോക്താക്കള്‍ക്കായി ഇമോജി റിയാക്ഷന്‍ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ഇതോടെ, അപ്ഡേറ്റ് ചെയ്ത എസ്എംഎസ് പതിപ്പില്‍ 7 ഇമോജികളാണ് ഉപയോഗിക്കാന്‍ സാധിക്കുക. ഗൂഗിളിന്റെ മറ്റ് പ്ലാറ്റ്ഫോമുകളിലും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തുന്നുണ്ട്.

ജോജു ജോര്‍ജ് നായകനായി എത്തുന്ന ‘ഇരട്ട’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ഉം.. പുതുതായൊരിത്..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമന്‍ ആണ്. ജേക്സ് ബിജോയ് സം?ഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുഹ്സിന്‍ പരാരി ആണ്. നേരത്തെ പുറത്തിറങ്ങിയ ഇരട്ടയിലെ പ്രൊമോ സോംങ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോജു ജോര്‍ജ് ആദ്യമായി ഡബിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് ഇരട്ട. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തില്‍ എത്തുന്നത്. പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ ആണ്. തമിഴ്- മലയാളി താരം അഞ്ജലി ആണ് ഇരട്ടയില്‍ നായികയായി എത്തുന്നത്. ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിറാം എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കാജല്‍ അഗര്‍വാള്‍ നായികയായി പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ‘കരുണഗാപിയം’. കാജല്‍ അഗര്‍വാളിനൊപ്പം റെജിന കാസന്‍ഡ്ര, ജനനി, റെയ്സ വില്‍സണ്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഡി കാര്‍ത്തികേയന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പല കാരണങ്ങളാല്‍ നീണ്ടു പോയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കരുണാകരന്‍, കലൈരശന്‍, ജോണ് വിജയ്, ഷാ റാ തുടങ്ങിയവരും ‘കരുണഗാപിയാമി’ലുണ്ട്. ഒരു കോമഡി ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് ഡി കാര്‍ത്തികേയന്‍ അറിയിച്ചിരിക്കുന്നത്. വിഘ്നേശ് വാസുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പ്രസാദ് എന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.’കരുണഗാപിയം’ മികച്ച ഒരു ചിത്രമായിരിക്കും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കാജല്‍ അഗര്‍വാള്‍ വിവാഹ ശേഷവും സിനിമയില്‍ സജീവമാണ്. ദുല്‍ഖര്‍ നായകനായ ചിത്രം ‘ഹേയ് സിനാമിക’യാണ് കാജല്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ‘മലര്‍വിഴി’ എന്ന കഥാപാത്രത്തെ ആയിരുന്നു ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ അവതരിപ്പിച്ചത്.

ബൈക്ക് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍. ഇത്തവണ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ട് മോഡലുകളായ ജാവ 42 സ്പോര്‍ട്സ് സ്ട്രൈപ്പ്, യെസ്ഡി റോഡ്സ്റ്റര്‍ എന്നിവയുടെ ഏറ്റവും പുതിയ കളര്‍ വേരിയന്റുകളിലുള്ള ബൈക്കുകളാണ് വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ നിറങ്ങളില്‍ അവതരിപ്പിച്ചതോടെ, രണ്ട് ബൈക്കുകളെയും കൂടുതല്‍ ജനപ്രിയമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ജാവ 42 സ്പോര്‍ട്സ് സ്ട്രൈപ്പിന് കോസ്മിക് കാര്‍ബണ്‍ ഷേഡ് ആണ് നല്‍കിയിട്ടുള്ളത്. ഈ മോഡല്‍ ബൈക്കുകളുടെ എക്സ് ഷോറൂം വില 1,95,142 രൂപയാണ്. അതേസമയം, ഗ്ലോസ് ഫിനിഷിലുള്ള ക്രിംസണ്‍ ഡ്യുവല്‍ ടോണാണ് യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണിക്ക് നല്‍കിയിരിക്കുന്നത്. 2,03,829 രൂപയാണ് ഇവയുടെ എക്സ് ഷോറൂം വില. നിലവില്‍, ഇന്ത്യയിലുടനീളം 400 ടച്ച് പോയിന്റുകളാണ് കമ്പനിക്ക് ഉള്ളത്.

കാച്ചിക്കുറുക്കിയ വാക്കുകളില്‍ കഥകള്‍ മെനയുന്ന സൃഷ്ടിവൈഭവത്തിന്റെ മികച്ച ഉദാഹരണങ്ങളാണ് ഈ മിനിക്കഥകള്‍. ചെറിയ കഥകളാണെങ്കിലും ചിന്തോദ്ദീപകവും ദാര്‍ശനികവുമായ തലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചനകള്‍. നര്‍മ്മത്തിന്റെ മേമ്പൊടികള്‍. സത്യസ്ഥിതികളുടെ വെളിപ്പെടുത്തലുകള്‍. ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഈ കഥകള്‍ അനുവാചകര്‍ക്ക് ഒരു പുതുഅനുഭവമായിരിക്കും. ‘മിനിക്കഥകള്‍’. സി രാധാകൃഷ്ണന്‍. ഗ്രീന്‍ ബുക്സ്. വില 123 രൂപ.

ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ കൊളസ്ട്രോള്‍ നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ നിത്യവും വ്യായാമം ചെയ്യുന്നത് തന്നെയാണ് പ്രധാനം. ഏറ്റവും ചുരുങ്ങിയത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ ഉള്ളവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. റെഡ് മീറ്റ്, പാലുല്‍പന്നങ്ങള്‍ എന്നിവയില്‍ സാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍, കൊളസ്ട്രോള്‍ ഉള്ളവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. പരമാവധി ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യ വിഭവങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പുകവലി ശീലം ഉള്ളവരില്‍ കൊളസ്ട്രോളിന്റെ സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് ഉയരാന്‍ കാരണമാകും. അമിതമായ മദ്യപാന ശീലം പലതരത്തിലുള്ള അസുഖങ്ങള്‍ പിടിപെടാന്‍ കാരണമാകും. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ് സൊയാബീന്‍, ഓട്‌സ്, നാരുകള്‍ അടങ്ങിയവ, ഒലിവ് ഓയില്‍, പഴങ്ങളും പച്ചക്കറികളും, മത്സ്യം, വെളുത്തുള്ളി, മീനെണ്ണ, വെളുത്തുള്ളി, ഗ്രീന്‍ ടീ, മഞ്ഞള്‍ എന്നിവ. പച്ചക്കറികളിലും പഴങ്ങളിലും കൊളസ്‌ട്രോള്‍ ഒട്ടും തന്നെയില്ല. മാത്രമല്ല ധാരാളം ആന്റീഓക്‌സിഡന്റുകളും നാരുകളും ഉണ്ട്. കുത്തരി, തവിട് കളയാത്ത മറ്റ് ധാന്യങ്ങള്‍, ആപ്പിള്‍, ബീന്‍സ്, നാരങ്ങ, ബാര്‍ലി തുടങ്ങിവയിലും ധാരാളം നാര് അടങ്ങിയിരിക്കുന്നു. അലിയുന്ന നാരുകളാണ് ഇവയില്‍ ഉള്ളത്. അതാണ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നത്. ഫാസ്റ്റ് ഫുഡില്‍ വളരെയധികം കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നു. ആഹാര സാധനങ്ങള്‍ വറക്കുകയും പൊരിക്കുകയും ചെയ്യുന്നത് ഉയര്‍ന്ന ഊഷ്മാവിലാണ്. അങ്ങനെ ചെയ്യുക വഴി അവയ്ക്ക് ഓക്‌സീകരണം സംഭവിക്കുന്നു. അപകടകാരികളായ ഓക്‌സിജന്‍ ഫ്രീറാഡിക്കല്‍സും ട്രാന്‍സ്ഫാറ്റി ആസിഡുകളും ഉണ്ടാകുന്നു. ട്രാന്‍സ് കൊഴുപ്പുകള്‍ ടോട്ടല്‍ കൊളസ്‌ട്രോളിന്റെയും ചീത്ത കൊളസ്‌ട്രോളിന്റെയും അളവ് കൂട്ടുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.71, പൗണ്ട് – 100.94, യൂറോ – 88.59, സ്വിസ് ഫ്രാങ്ക് – 88.28, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.48, ബഹറിന്‍ ദിനാര്‍ – 216.75, കുവൈത്ത് ദിനാര്‍ -267.63, ഒമാനി റിയാല്‍ – 212.26, സൗദി റിയാല്‍ – 21.77, യു.എ.ഇ ദിര്‍ഹം – 22.25, ഖത്തര്‍ റിയാല്‍ – 22.44, കനേഡിയന്‍ ഡോളര്‍ – 60.92.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *