സാധാരണക്കാരുടെ നേട്ടങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ മന്‍ കി ബാത്തിലൂടെ സാധിച്ചുവെന്നും അതെല്ലാം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രോത്സാഹനമായിത്തീര്‍ന്നുവെന്നത് അഭിമാനകരമായ നേട്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കീ ബാത് നൂറാംപതിപ്പ് പൂര്‍ത്തിയാക്കി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇത് കേവലം ഒരു പരിപാടിയല്ല, വിശ്വാസമാണ്. ആത്മീയമായ യാത്രയാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്മയുടേയും പോസിറ്റിവിറ്റിയുടേയും ഒരു ഉത്സവം കൂടിയാണ് മന്‍ കി ബാത്തെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

പഞ്ചാബിലെ ലുധിയാനയില്‍ ഒരു ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ ഒമ്പത് മരണം. 11 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലുത്പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയായ ഗോയല്‍ മില്‍ക്ക് പ്ലാന്റിന്റെ കൂളിംഗ് സിസ്റ്റത്തില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അപകടത്തിന് പിന്നാലെ ഫാക്ടറി പൊലീസ് സീല്‍ ചെയ്തു.

തൃശൂര്‍ നഗരം പൂരലഹരിയില്‍. മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും ആസ്വദിക്കാന്‍ തൃശൂരുകാര്‍ മാത്രമല്ല, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള പൂരപ്രേമികളാണ് തൃശൂര്‍ നഗരത്തിലെത്തിയിരിക്കുന്നത്. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം. തുടര്‍ന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും. നാളെ ഉച്ചയോടെ പൂരം സമാപിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണ് പൂരനഗരിയിലെത്തിയിരിക്കുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് കേരള സ്റ്റോറി എന്ന സിനിമയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിര്‍മ്മിച്ചതാണെന്നും വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

കാടുമാറ്റിയ അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടത് പുലര്‍ച്ചെ നാലരയോടെ. ദൌത്യ സംഘം തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര്‍ ഉള്‍വനത്തിലേക്ക് അരിക്കൊമ്പന്‍ കയറിപ്പോയതായി റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലില്‍ നിന്നും വ്യക്തമായതായി നിരീക്ഷക സംഘം വിശദീകരിച്ചു.

അരിക്കൊമ്പനു വേണ്ടി പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ട്. അതൊന്നും ചര്‍ച്ചയാക്കേണ്ട ആവശ്യമില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനവാസ കേന്ദ്രത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകത്താണ് ആനയുള്ളതെന്നും അരിക്കൊമ്പന്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും മന്ത്രി പറഞ്ഞു.

പെരിയാര്‍ കടുവാ സങ്കേതത്തിലെ ഉള്‍ക്കാട്ടില്‍ വിട്ട അരിക്കൊമ്പനെ റേഡിയോ കോളര്‍ വഴി നിരീക്ഷിച്ചുവരികയാണെന്ന് ദൗത്യ സംഘാംഗങ്ങളായ ഡോ. അരുണ്‍ സക്കറിയയും സിസിഎഫ് ആര്‍ എസ് അരുണും. അരിക്കൊമ്പന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുണ്ടെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ഡോ അരുണ്‍ സക്കറിയ വിശദീകരിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി കാട്ടുന്നവരോട് ദയയില്ലെന്നും താലുക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വ്വഹിച്ചു സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നുമാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനോടും ചേര്‍ന്ന് നിലനില്‍ക്കുന്ന ചക്രവാത ചുഴിയാണ് മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

മന്‍ കി ബാത്തി’ന്റെ നൂറം എപ്പിസോഡിന്റെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഗുസ്തി താരങ്ങളുടെ സമരത്തെ കുറിച്ചും അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളെ കുറിച്ചും മന്‍കി ബാത്തില്‍ പറയണമെന്നാണ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത് രാവണനെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. ഗഹലോത്തിന്റെ ഭരണം അവസാനിപ്പിച്ച് സംസ്ഥാനത്ത് രാമരാജ്യം സ്ഥാപിക്കാന്‍ ജനങ്ങള്‍ കൈകള്‍ ഉയര്‍ത്തി നിശ്ചയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദ പരാമര്‍ശത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയില്‍ ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെ രാജസ്ഥാന്‍ പോലീസ് കേസെടുത്തു.

ട്വിറ്ററിന് പറ്റിയ ആളല്ല ഇലോണ്‍ മസ്‌ക് എന്നും മസ്‌കിന്റെ പുതിയ നയങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിയെന്നും വിമര്‍ശിച്ച് മുന്‍ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി. തന്റെ സ്വന്തം പ്ലാറ്റ്ഫോമായ ബ്ലൂ സ്‌കൈ പരിചയപ്പെടുത്തുന്നതിനിടെ ഒരാള്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഡോര്‍സി മസ്‌കിനെ വിമര്‍ശിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. യുഎസ് ദക്ഷിണ കൊറിയ ആണവ ധാരണയ്ക്ക് മറുപടി നല്‍കുമെന്ന് വ്യക്തമാക്കിയ കിം യോ ജോങ് ആണവ ധാരണയിലെ ജോ ബൈഡന്റെ പരാമര്‍ശങ്ങളെ വയസ് കാലത്തെത്തിയ ഒരാളിന്റെ ബോധമില്ലാത്ത പരാമര്‍ശമെന്നാണ് പരിഹസിക്കുന്നത്.

ഐപിഎല്ലില്‍ കൂട്ടത്തല്ല്. ഇന്നലെ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്സ് പോരാട്ടത്തിനിടെയാണ് ഗ്യാലറിയില്‍ ആരാധകരുടെ കൂട്ടത്തല്ല്. ആരാധകര്‍ തമ്മിലടിച്ചതോടെ മത്സരം കാണാനെത്തിയവര്‍ ഭയചകിതരായി. പൊലിസെത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്.

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചതിരിഞ്ഞ് 3.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ എതിരാളികള്‍ പഞ്ചാബ് കിംഗ്‌സാണ്. വൈകീട്ട് 7.30 ന് ആരംഭിക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി ഉപയോക്താക്കളില്‍ നിന്ന് ഓരോ ഓര്‍ഡറിനും 2 രൂപ വീതം ‘പ്ലാറ്റ്‌ഫോം ഫീസ്’ ഈടാക്കാന്‍ തുടങ്ങി. കൂടുതല്‍ വരുമാനം ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പ്രതിദിനം 15 ലക്ഷത്തിലധികം ഭക്ഷ്യവിതരണ ഓര്‍ഡറുകള്‍ ലഭിക്കുന്ന സ്ഥാപനമാണ് സ്വിഗ്ഗി.നിലവില്‍ ബെംഗളുരു, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങളിലെ ഭക്ഷ്യവിതരണ ഓര്‍ഡറുകള്‍ക്ക് മാത്രമാണ് ഇത് ഈടാക്കുന്നത്. അതേസമസം ഇന്‍സ്റ്റാമാര്‍ട്ടിലെ പലചരക്ക് സാധനങ്ങളുടെ ഓര്‍ഡറുകള്‍ക്ക് ഇത് ബാധകമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലാറ്റ്ഫോം മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിനും കൂടുതല്‍ സവിശേഷതകള്‍ വികസിപ്പിക്കുന്നതിനുമായാണ് പ്ലാറ്റ്ഫോം ഫീസ് പ്രധാനമായും ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ചില ട്രാവല്‍, സിനിമാ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകള്‍ സീറ്റുകളും ടിക്കറ്റുകളും ബ്ലോക്ക് ചെയ്യുന്നതിനുള്ള കണ്‍വീനിയന്‍സ് ഫീസായി ഈടാക്കുന്നതിന് സമാനമാണ് ഈ ഫീസ്. സ്വിഗ്ഗി വണ്‍ സബ്സ്‌ക്രിപ്ഷന്‍ അംഗങ്ങള്‍ക്കും ഇത് ബാധകമാണ്. കൂടുതല്‍ നഗരങ്ങളിലേക്കും പ്ലാറ്റ്‌ഫോം ഫീസ് ഏര്‍പ്പെടുത്തിയേക്കാം.

മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ഇന്നലെ പ്രദര്‍ശനത്തിനെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്നാട്ടില്‍ നിന്ന് റിലീസിന് നേടിയിരിക്കുന്നത് 21.37 കോടി രൂപയാണ്. ഇപ്പോഴിതാ രണ്ടാം ദിനത്തിലെ കണക്കുകളും പുറത്തുവരുകയാണ്. വാരാന്ത്യത്തിലെ ആദ്യദിനത്തില്‍ തന്നെ കളക്ഷനില്‍ 50 കോടി കടക്കും’പൊന്നിയിന്‍ സെല്‍വന്‍’ എന്നാണ് ആദ്യകണക്കുകള്‍ പറയുന്നത്. രണ്ടാം ദിനത്തില്‍ എല്ലാ ഭാഷകളില്‍ നിന്നും 28-30 കോടി രൂപയാണ് പൊന്നിയിന്‍ സെല്‍വന്‍ 2 നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. ആദ്യദിനത്തിലെ കളക്ഷനില്‍ നിന്നും മികച്ച വളര്‍ച്ച ചിത്രം ഉണ്ടാക്കിയെന്നാണ് ഇത് കാണിക്കുന്നത്. മൊത്തത്തിലുള്ള കളക്ഷന്‍ ഇപ്പോള്‍ 53-55 കോടി കടന്നുവെന്നാണ് കണക്കുകള്‍. ഞായറാഴ്ച ചിത്രം 30 കോടിക്ക് മുകളില്‍ നേടിയേക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തില്‍ വിജയ് ചിത്രം വാരിസിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് റിലീസ് കളക്ഷനില്‍ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ഇടംപിടിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ഒരു ചിത്രം ബോളിവുഡിന് അവശ്യം വേണ്ടിയിരുന്ന ഒരു ആശ്വാസജയം സമ്മാനിക്കുകയാണ്. സല്‍മാന്‍ ഖാന്‍ നായകനായ ‘കിസീ കാ ഭായ് കിസീ കി ജാന്‍’ ആണ് ആ ചിത്രം. ഭേദപ്പെട്ട ഓപണിംഗ് നേടിയിരുന്ന ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ വാരം നേടിയ കളക്ഷന്‍ എത്രയെന്ന വിവരം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ വാരാന്ത്യത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 68.17 കോടി നേടിയ ചിത്രം അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഉണ്ടാക്കിയ നേട്ടം 112.80 കോടി ആയിരുന്നു. ഇപ്പോഴിതാ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ആദ്യ വാരം ചിത്രം നേടിയ ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 151.12 കോടിയാണ്. ലോകമെമ്പാടുമായി 5700 ല്‍ അധികം സ്‌ക്രീനുകളിലാണ് ചിത്രം ഏപ്രില്‍ 21 ന് റിലീസ് ചെയ്യപ്പെട്ടത്. പൂജ ഹെഗ്ഡെ നായികയായ ചിത്രത്തില്‍ വെങ്കടേഷ്, ഭൂമിക ചൗള, ജഗപതി ബാബു, രാഘവ് ജുയല്‍, ജാസി ഗില്‍, സിദ്ധാര്‍ഥ് നിഗം, ഷെഹ്നാസ് ഗില്‍, പാലക് തിവാരി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട അടുത്തിടെ അമേസിന്റെയും സിറ്റി സെഡാന്റെയും ഡബ്ല്യുആര്‍-വി, ജാസ് ഹാച്ച്ബാക്ക്, ഡീസല്‍ പതിപ്പുകള്‍ നമ്മുടെ വിപണിയില്‍ നിന്ന് നിര്‍ത്തലാക്കിയിരുന്നു. പെട്രോള്‍, ശക്തമായ ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ എന്നിവയുള്ള അമേസ് പെട്രോളും സിറ്റി സെഡാനും മാത്രമാണ് കമ്പനി വില്‍ക്കുന്നത്. വില്‍പ്പന മെച്ചപ്പെടുത്തുന്നതിനായി, ഉത്സവ സീസണില്‍, ദീപാവലിക്ക് മുമ്പ് ഹോണ്ട രാജ്യത്ത് പുതിയ ഇടത്തരം എസ്യുവി അവതരിപ്പിക്കും. 2023 ജൂണില്‍ ഇത് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്സവ സീസണില്‍ അവതരിപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഈ പുതിയ ഹോണ്ട എസ്യുവി ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, എംജി ആസ്റ്റര്‍, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നിവയ്ക്ക് എതിരാളിയാകും. ഈ മോഡലിന് ഹോണ്ട എലിവേറ്റ് എന്നായിരിക്കും പേരെന്നാണ് റിപ്പോര്‍ട്ട്. ഈ പേര് ഇതിനകം തന്നെ നമ്മുടെ വിപണിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുതിയ എസ്യുവി ഇന്ത്യന്‍ നിരത്തുകളില്‍ ഒന്നിലധികം തവണ പരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

വയറ്റിലോ നടുവിന്റെ ഒരു ഭാഗത്തോ പെട്ടെന്ന് അനുഭവപ്പെടുന്ന അസഹ്യമായ വേദന, കൊളുത്തിവലിക്കും പോലുള്ള വേദന വരുന്നത് മിക്കവാറും മൂത്രത്തില്‍ കല്ലിന്റെ ലക്ഷണമാണ്. മൂത്രത്തില്‍ കല്ല്- അഥവാ കിഡ്നി സ്റ്റോണിനെ കുറിച്ച് ഏവര്‍ക്കും അറിയാം. വൃക്കയിലോ മൂത്രനാളിയിലോ എല്ലാം ചെറിയ ക്രിസ്റ്റലുകള്‍ വന്ന് അടിയുന്നതാണ് മൂത്രത്തില്‍ കല്ല്. ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടാതെ കിടക്കുന്ന ധാതുക്കളാണ് ഇത്തരത്തില്‍ ക്രിസ്റ്റലുകളായി വരുന്നത്. ചിലരില്‍ മൂത്രത്തില്‍ കല്ല് ചെറിയ രീതിയിലാകാം. അങ്ങനെയെങ്കില്‍ ഇത് കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കില്ല. അതേസമയം മറ്റ് ചിലരില്‍ ഈ കല്ലുകളുടെ വലുപ്പം തന്നെ പ്രശ്നമായി വരാം. ഒപ്പം തന്നെ ഇവ അകത്ത് ചലിച്ചുകൊണ്ടിരിക്കുക കൂടി ചെയ്താല്‍ ഇത് കടുത്ത വേദനയിലേക്കും നയിക്കാം. അടിവയറ്റിലെ വേദന ഇതിലൊരു ലക്ഷണമാണ്. പെട്ടെന്നായിരിക്കും ഇത്തരത്തില്‍ അടിവയറ്റില്‍ വേദനയനുഭവപ്പെടുന്നത്. ശരീരത്തിന്റെ മുകള്‍ഭാഗത്ത് ഏതെങ്കിലും ഒരു വശത്തും വേദന വരാം. അതല്ലെങ്കില്‍ നടുവിലെ ഒരു ഭാഗത്തും ആകാം ഈ വേദന. മൂത്രമൊഴിക്കുമ്പോള്‍ എരിച്ചിലും വേദനയും അനുഭവപ്പെടുന്നതും മൂത്രത്തില്‍ കല്ലിന്റെ ലക്ഷണമാകാം. ഈ ലക്ഷണം കണ്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടതുണ്ട്. മൂത്രത്തില്‍ നിറവ്യത്യാസം വരികയാണെങ്കില്‍ ഇതും ശ്രദ്ധിക്കണം. ഇതും മൂത്രത്തില്‍ കല്ലിന്റെ ലക്ഷണമായി വരാം. പിങ്ക്, ബ്രൗണ്‍, റെഡ് നിറങ്ങള്‍ കലര്‍ന്നുകാണുകയാണെങ്കിലാണ് മൂത്രത്തില്‍ കല്ല് സൂചനയുണ്ടാകുന്നത്. ഇടയ്ക്കിടെ ഛര്‍ദ്ദിയും ഓക്കാനവും ഉണ്ടാകുന്നതും മൂത്രത്തില്‍ കല്ല് ലക്ഷണമായി വരാറുണ്ട്. ഇങ്ങനെ കാണുകയാണെങ്കിലും ആശുപത്രിയില്‍ പോയി വേണ്ട പരിശോധന നടത്തുന്നതാണ് ഉചിതം. ഇടയ്ക്ക് പെട്ടെന്ന് പനി വരുന്നതും മൂത്രത്തില്‍ കല്ല് ലക്ഷണമായി വരാറുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *