yt cover 5

ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ടയാളെക്കുറിച്ചു സൂചനകള്‍ ലഭിച്ചെന്നു പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍നിന്നു രക്ഷപ്പെടാന്‍ ട്രെയിനില്‍നിന്നു പുറത്തേക്കു ചാടി മരിച്ച മൂന്നാമത്തെയാളേയും തിരിച്ചറിഞ്ഞു. മട്ടന്നൂര്‍ സ്വദേശി റഹ്‌മത്ത്, സഹോദരീ പുത്രി ചാലിയം സ്വദേശി ശുഹൈബ് സഖാഫിയുടെ രണ്ടു വയസുള്ള മകള്‍ സഹറ, മട്ടന്നൂര്‍ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്. ട്രെയിനില്‍ തീയിട്ടതുമൂലം ഒമ്പതു യാത്രക്കാര്‍ക്കു പൊള്ളലേറ്റു. ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ടു തേടി. സംഭവത്തെക്കുറിച്ച് എന്‍ഐഎയും അന്വേഷിക്കും.

ട്രെയിനില്‍ തീയിട്ട അക്രമിയുടെതെന്നു സംശയിക്കുന്ന ബാഗ് കണ്ടെത്തി. ബാഗില്‍ അര കുപ്പിയോളം പെട്രോളും ലഘുലേഖകളും രണ്ടു മൊബൈല്‍ ഫോണുകളും കണ്ടെത്തി. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ ദിനചര്യാ കുറിപ്പുകള്‍, ഇയര്‍ഫോണും കവറും, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്‌സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്‌സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് നോട്ട് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നോട്ട് ബുക്കിലെ കുറിപ്പില്‍ കാര്‍പെന്റര്‍ എന്ന വാക്ക് ആവര്‍ത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ (63) അന്തരിച്ചു. കാന്‍സര്‍ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള ഹൈക്കോടതിയില്‍ 12 വര്‍ഷം ജഡ്ജിയായരുന്നു. കൊല്‍ക്കത്ത ഹൈക്കോടതി, ഛത്തീസ്ഗഡ്, തെലങ്കാന/ആന്ധ്ര ഹൈക്കോടതികള്‍ എന്നിവിടങ്ങളില്‍ ചീഫ് ജസ്റ്റിസായിരുന്നു.

ട്രെയിനിനു തീയിട്ടതെന്നു സംശയിക്കുന്ന പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടെങ്കിലും അതു പ്രതിയുടേതല്ലെന്നു പോലീസ്. പ്രതിയെന്നു സംശയിക്കുന്നയാള്‍ മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു രേഖാചിത്രം തയാറാക്കിയത്. പക്ഷേ, അതു അക്രമിയല്ല, പ്രദേശവാസിയാണെന്നാണു വിശദീകരണം. സംഭവം നടന്നു രണ്ടു മണിക്കൂറിനുശേഷമുള്ള സിസിടിവി ദൃശ്യങ്ങളാണ് അവയെന്നുമാണു റിപ്പോര്‍ട്ട്.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിലേക്ക് ഏവര്‍ക്കും സ്വാഗതം*

പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്‌സിനായി എക്സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്‌ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

ട്രെയിനിനു തീയിട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കും. സമഗ്രമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി.

ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ച അക്രമി ഡി വണ്‍ കോച്ചില്‍ ഒരു പ്രകോപനവുമില്ലെയാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയതെന്നു ദൃക്സാക്ഷികള്‍. തര്‍ക്കമോ മുദ്രാവാക്യം മുഴക്കലോ ഉണ്ടായില്ല. ഒരു വ്യക്തിയെ ലക്ഷ്യമിട്ടുള്ള ആക്രമണമല്ല, ട്രെയിനില്‍ നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയുടെ ബാഗില്‍നിന്നു കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ അവസാനം ഉപയോഗിച്ചത് മാര്‍ച്ച് 30 നാണെന്നു കണ്ടെത്തി. ഫോണിലെ മറ്റു വിവരങ്ങളും കോള്‍ വിശദാംശങ്ങളും സൈബര്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

കോഴിക്കോട് ട്രെയിന്‍ ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ആലപ്പുഴ കായംകുളത്ത് പൊലീസിനെ വെട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. തിരുവല്ല നെടുമ്പ്രം സ്വദേശി വിഷ്ണു ഉല്ലാസിനെയാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയശേഷം ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. നേരത്തെ മാവേലിക്കര സബ് ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ട കേസിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

ശമ്പളം കിട്ടാത്തതിനു പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കിയെന്നു ഗതാഗതമന്ത്രി ആന്റണി രാജു. കണ്ടക്ടര്‍ അഖില എസ്. നായരെ വൈക്കത്തുനിന്ന് പാലായിലേക്കാണു സ്ഥലംമാറ്റിയത്. സ്ഥലംമാറ്റം സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ലെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനു പിറകേയാണ് സ്ഥലംമാറ്റം ഉത്തരവു റദ്ദാക്കിയത്.

ജോലിക്കു കൂലിയാവശ്യപ്പെട്ട തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡല്‍ കമ്മ്യൂണിസമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ശമ്പളം വൈകിയതിന് യൂണിഫോമില്‍ പ്രതിഷേധ ബാഡ്ജ് ധരിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയതിനെതിരേയാണു വിമര്‍ശനം. പിണറായി ഭരണത്തില്‍ ”എല്ലാം ശരിയായി ” എന്ന് മനസിലാക്കാന്‍ ഈ ഒരൊറ്റ വാര്‍ത്തമതിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം ശ്രീകാര്യം ചെക്കാലമുക്കില്‍ ഉത്സവ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി അഞ്ചു പേര്‍ക്കു പരിക്ക്. മദ്യപിച്ചു ലക്കുകെട്ടയാള്‍ ആനയുടെ വാലില്‍ തൂങ്ങിയതാണു പ്രകോപനമെന്ന് ആരോപണമുണ്ട്. കരിയം കരിമ്പുകോണം ദേവീ ക്ഷേത്രത്തിലെ ഘോഷയാത്രക്കിടെയാണ് ചെക്കാലമുക്ക് ജംഗ്ഷനില്‍ രാത്രി ആന വിരണ്ടത്. ആന സിപിഎം അണിയൂര്‍ ബ്രാഞ്ച് സെക്രട്ടറി അച്ചുവിനെ തൂക്കിയെറിഞ്ഞു.

മുംബൈയിലെ കോളജ് പ്രഫസറെ കോയമ്പത്തൂരിലെ ഹോട്ടലില്‍വച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ബാങ്ക് ഉദ്യോഗസ്ഥനായ മലയാളിക്കെതിരേ കേസെടുത്തു. പാലക്കാട് പുതിയങ്കം സ്വദേശി ആര്‍ ഗോപകുമാറി (43) നെതിരേയാണ് കേസ്.

മോദി വിരുദ്ധ പരാമര്‍ശത്തില്‍ സൂറത്ത് കോടതി വിധിച്ച രണ്ടുവര്‍ഷം തടവുശിക്ഷക്കെതിരെ രാഹുല്‍ഗാന്ധി ഇന്ന് ഉച്ചകഴിഞ്ഞ് സൂററ്റ് സെഷന്‍സ് കോടതിയില്‍ അപ്പില്‍ നല്‍കും. അതേസമയം രാഹുല്‍ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിമാര്‍. കുറ്റവാളികള്‍ അപ്പീല്‍ നല്കാന്‍ കോടതിയില്‍ പോകാറില്ലെന്നു നിയമമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. രാഹുലിന്റേത് നാടകമെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്കക്കാരോട് രാഹുല്‍ ആദ്യം മാപ്പു പറയണമെന്ന് മന്ത്രി അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കോളജ് വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കില്‍ പഠിച്ചിരുന്ന കോളജ് അഭിമാനപൂര്‍വം അക്കാര്യം വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മോദിയുടെ വിദ്യാഭ്യാസ യോഗ്യത എന്തെന്നു ചോദിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് 25,000 രൂപ പിഴ വിധിച്ച ഗുജറാത്ത് ഹൈക്കോതിയുടെ വിധി വിചിത്രമാണെന്നും ഉദ്ധവ് താക്കറെ.

സിബിഐയുടെ വിശ്വാസ്യത വര്‍ധിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. സിബിഐയുടെ ഡയമണ്ട് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് സിബിഐ. അഴിമതി കാട്ടുന്നത് എത്ര ഉന്നതനായാലും പിടികൂടുമെന്ന സന്ദേശമാണ് സിബിഐ നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോയമ്പത്തൂരില്‍ മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ച അച്ഛനെ കൊലപ്പെടുത്തിയതിന് പതിനാറുകാരനായ മകനേയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ നാഗപട്ടണം ജില്ലയിലെ സീര്‍കാഴി സ്വദേശിയായ വി വിജയകാന്ത് (52) ആണു കൊല്ലപ്പെട്ടത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്ക് സെര്‍വര്‍ തകരാറിലായതുമൂലം പണമിടപാടുകള്‍ സ്തംഭിച്ചു. നെറ്റ് ബാങ്കിംഗ്, യുപിഐ, യോനോ ആപ്പ്, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് തുടങ്ങിയ നിരവധി സേവനങ്ങള്‍ തടസപ്പെട്ടു.

അമുലിന് 72,000 കോടി രൂപയുടെ വിറ്റുവരവ്. കഴിഞ്ഞ വര്‍ഷം 61,000 കോടി രൂപയായിരുന്നു അമുലിന്റെ വരുമാനം. ഗുജറാത്തിലെ 18 ജില്ലാ ക്ഷീരസംഘങ്ങള്‍ക്ക് അംഗത്വമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണസംഘമാണ് അമുല്‍.

രാജസ്ഥാനില്‍ ഒമ്പതു വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഇരുപതുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഉദയ്പൂര്‍ സ്വദേശിയായ കമലേഷ് ആണ് പിടിയിലായത്.

മദീന മസ്ജിദുന്നബവിയിലെ പ്രവാചക ഖബറിടത്തിനു ചുറ്റും പുതിയ കൈവരി സ്ഥാപിച്ചു. സ്വര്‍ണം പൂശിയ പുതിയ വേലി ചെമ്പു കൊണ്ടാണ് നിര്‍മിച്ചത്.

ഐപിഎല്ലില്‍ ഇന്ന് ഒരു കളി മാത്രം. രാത്രി 7.30ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ലക്നൗ സൂപ്പര്‍ ജയന്റ്സുമായി ഏറ്റുമുട്ടും.

സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കും വാട്‌സ്ആപ്പ് സേവനം തുടങ്ങി. മൊബൈലില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനം ലഭിക്കുന്നവിധമാണ് ക്രമീകരണം ഒരുക്കിയത്. പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെലുമായി സഹകരിച്ചാണ് സേവനം ലഭ്യമാക്കിയത്. പ്രാദേശിക ഭാഷയിലും ബാങ്കിങ് സേവനം അറിയാന്‍ സാധിക്കും. ഇത് ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ളവര്‍ക്കാണ് ഏറ്റവുമധികം പ്രയോജനം ചെയ്യുക. ഡിജിറ്റല്‍ ഇന്ത്യ മിഷന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സംശയങ്ങള്‍ക്ക് 24 മണിക്കൂറും ഉത്തരം നല്‍കുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. വാതില്‍പ്പടി സേവനത്തിന് അപേക്ഷിക്കല്‍, അടുത്തുള്ള പോസ്റ്റ് ഓഫീസ് തുടങ്ങി വിവിധ ചോദ്യങ്ങള്‍ക്ക് ഉടന്‍ തന്നെ ഉത്തരം നല്‍കാന്‍ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പരസ്പരം ആശയവിനിമയം നടത്താന്‍ ഇതിലൂടെ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മെറ്റയുടെ സന്ദേശമയക്കല്‍ ആപ്പായ വാട്സ്ആപ്പ് ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നിന്ന് മാത്രമായി നിരോധിച്ചത് റെക്കോര്‍ഡ് നമ്പര്‍ അക്കൗണ്ടുകള്‍. ഫെബ്രുവരിയില്‍ 45.97 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്‌സ്ആപ്പ് നിരോധിച്ചതായി അവരുടെ തന്നെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് അക്കൗണ്ടുകള്‍ ബാന്‍ ചെയ്തത്. ഇന്ത്യയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം, 2021-ന്റെ ഭാഗമായുള്ള പ്രതിമാസ റിപ്പോര്‍ട്ടിലാണ് വാട്സ്ആപ്പ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. 13 ലക്ഷത്തോളം അക്കൗണ്ടുകള്‍ ഉപയോക്താക്കളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിന് മുമ്പ് തന്നെ നിരോധിക്കപ്പെട്ടതായി വാട്ട്‌സ്ആപ്പ് അറിയിച്ചു. പ്ലാറ്റ്‌ഫോമിന് ഫെബ്രുവരി മാസത്തില്‍ 2,804 പരാതികള്‍ ലഭിച്ചതായും ആ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 504 അക്കൗണ്ടുകള്‍ക്കെതിരെ പരിഹാര നടപടികള്‍ സ്വീകരിച്ചതായും കമ്പനി ചൂണ്ടിക്കാട്ടി. ജനുവരി മാസത്തില്‍ 29.18 ലക്ഷം അക്കൗണ്ടുകളാണ് നിരോധിച്ചത്.

വിജയരാഘവന്‍ പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘പൂക്കാലം’. വിജയരാഘവനും കെപിഎസി ലീലയും പ്രായമേറിയ വേഷങ്ങളില്‍ എത്തുന്ന ‘പൂക്കാല’ത്തിലെ ‘ഒരേ പകല്‍’ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സൂപ്പര്‍ ഹിറ്റായ ‘ആനന്ദ’ത്തിന് ശേഷം സംവിധായകന്‍ ഗണേഷ് രാജ് ഒരുക്കുന്ന സിനിമയാണ്. റഫീഖ് അഹമ്മദിന്റ വരികള്‍ സച്ചിന്‍ വാര്യര്‍ സംഗീതം നല്‍കി കെ എസ് ചിത്ര, ഷഹബാസ് അമന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജോണി ആന്റണി, അരുണ്‍ കുര്യന്‍, അനു ആന്റണി, റോഷന്‍ മാത്യു, അബു സലീം, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ്, രഞ്ജിനി ഹരിദാസ്, സെബിന്‍ ബെന്‍സണ്‍, ഹരീഷ് പേങ്ങന്‍, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജന്‍, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോന്‍, കൊച്ചു പ്രേമന്‍, നോയ് ഫ്രാന്‍സി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹന്‍,ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

തമിഴ് സിനിമയുടെ ദളപതി വിജയ് ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമിലും. ഫേസ്ബുക്കിലും ട്വിറ്ററിലും താരത്തിന്റെ പേരില്‍ പേജുകളുണ്ടെങ്കിലും ഇന്‍സ്റ്റയിലേക്ക് ആദ്യമായാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരമെത്തുന്നത്. ഇന്നലെ തുറന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ഇപ്പോള്‍ തന്നെ രണ്ട് ദശലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഫേസ്ബുക്കില്‍ 78 ലക്ഷവും ട്വിറ്ററില്‍ 44 ലക്ഷവുമാണ് വിജയ്യുടെ ഫോളോവേഴ്സ്. ലോകേഷ് കനകരാജിന്റെ വന്‍ ഹൈപ്പില്‍ നില്‍ക്കുന്ന തമിഴ് സിനിമയായ ‘ലിയോ’ ലുക്കിലുള്ള ചിത്രമാണ് വിജയ് ഇന്‍സ്റ്റയില്‍ ആദ്യമായി പങ്കുവെച്ചത്. 18 ലക്ഷത്തിലേറെ ലൈക്കുകളും രണ്ട് ലക്ഷത്തിലേറെ കമന്റുകളും വിജയ്യുടെ ചിത്രത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. തമിഴിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ‘ലിയോ’ ഇപ്പോള്‍ തന്നെ വലിയ തരംഗമാണ് തെന്നിന്ത്യയൊട്ടാകെ സൃഷ്ടിച്ചിരിക്കുന്നത്. വന്‍താരനിര അണിനിരക്കുന്ന ചിത്രവും ‘ലോകേഷ് സിനിമാറ്റിക് യൂനിവേഴ്സി’ന്റെ ഭാഗമാണ്. കൈതി, വിക്രം, എന്നീ സിനിമകള്‍ക്ക് ശേഷം ലിയോ ആണ് അടുത്ത എല്‍.സി.യു ചിത്രമായി എത്തുന്നത്.

ഇന്ത്യന്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ എതിരാളികളില്ലാതെ കുതിക്കുകയാണ് ഓല ഇലക്ട്രിക്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 30 ശതമാനം വിപണി വിഹിതത്തോടെ ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ വൈദ്യുത വാഹന ബ്രാന്‍ഡായി ഓല വളര്‍ന്നിരിക്കുകയാണ്. ഓലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വില്‍പന നടന്ന മാര്‍ച്ചില്‍ മാത്രം വിറ്റത് 27,000 സ്‌കൂട്ടറുകളാണ്. തുടര്‍ച്ചയായി ഏഴു മാസങ്ങളായി വൈദ്യുത സ്‌കൂട്ടര്‍ വില്‍പനയില്‍ ഇന്ത്യന്‍ വിപണിയില്‍ ഒന്നാമതാണ് ഓല. ഈ സാമ്പത്തിക വര്‍ഷം മാത്രം അവര്‍ക്ക് രണ്ട് ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചു. 2കിലോവാട്ട്അവര്‍, 3കിലോവാട്ട്അവര്‍, 4കിലോവാട്ട്അവര്‍ എന്നിങ്ങനെ മൂന്നു ബാറ്ററികളാണ് ഓല സ്‌കൂട്ടറുകളിലുള്ളത്. ഓല എസ്1 എയറിന്റെ മൂന്നു പുതിയ മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. ജൂലൈ മുതല്‍ ഈ മോഡലുകള്‍ നിരത്തുകളിലെത്തും. നഗര ഗതാഗതത്തിന് യോജിച്ച 2കിലോവാട്ട്അവര്‍ ബാറ്ററിയുള്ള പുതിയ ഓല എസ്1 വേരിയന്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

സ്വന്തം സ്വത്വം തന്നെ തങ്ങളെ ഒറ്റപ്പെടുത്തുന്നതായിത്തീരുന്നു എന്ന യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്ന തീരദേശ ഗ്രാമത്തിലെ യുവാക്കളുടെ അതിജീവനശ്രമങ്ങളുടെ കഥ. തീരദേശജീവിതത്തിന്റെ സവിശേഷതകളും സംഘര്‍ഷങ്ങളും ആവിഷ്‌കരിക്കുന്ന നോവല്‍. 2020ലെ ടാറ്റ ലിറ്റ്‌ലൈവ്‌സ് പുരസ്‌കാരത്തിന് ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ‘ദി ക്ലിഫ്ഹാങ്ങേഴ്സ്’ ന്റെ പരിഭാഷ. ‘സമുദ്രശേഷം’. സബിന്‍ ഇക്ബാല്‍. പരിഭാഷ – ജോണി എം.എല്‍. മാതൃഭൂമി ബുക്സ്. വില 285 രൂപ.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ കോവിഡ് ബാധിച്ച അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ഭാവിയില്‍ അമിതവണ്ണമുള്ളവരാകാന്‍ സാധ്യത കൂടുതലെന്ന് പഠനം. കുഞ്ഞ് ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ അമ്മക്ക് കോവിഡ് വന്നിട്ടുണ്ടെങ്കില്‍ അത്തരം കുട്ടികള്‍ വലുതാകുമ്പോള്‍ അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ മുതലായവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നത്. അമേരിക്കയില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഗര്‍ഭിണികളായിരിക്കെ കോവിഡ് ബാധിച്ച അമ്മമാര്‍ക്ക് ജനിച്ച 150 കുട്ടികളിലാണ് പഠനം നടത്തിയത്. രോഗം ബാധിക്കാത്ത അമ്മമാരുടെ 130 കുട്ടികളേയും പരീക്ഷണത്തില്‍ ഉല്‍പ്പെടുത്തിയിരുന്നു. കോവിഡ് ബാധിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് ജനനസമയത്ത് ഭാരം കുറവും അതിനുശേഷം ആദ്യവര്‍ഷം ഉയര്‍ന്ന തോതില്‍ ഭാരക്കൂടുതലും ഉണ്ടായതായി കണ്ടെത്തി. എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ ‘ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസ’ ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.37, പൗണ്ട് – 101.46, യൂറോ – 89.25, സ്വിസ് ഫ്രാങ്ക് – 89.72, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.13, ബഹറിന്‍ ദിനാര്‍ – 218.55, കുവൈത്ത് ദിനാര്‍ -268.31, ഒമാനി റിയാല്‍ – 213.98, സൗദി റിയാല്‍ – 21.95, യു.എ.ഇ ദിര്‍ഹം – 22.43, ഖത്തര്‍ റിയാല്‍ – 22.62, കനേഡിയന്‍ ഡോളര്‍ – 61.04.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *