◾ബഫര്‍ സോണ്‍ വിധിയില്‍ സുപ്രീംകോടതി ഇളവു വരുത്തി. സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ കോടതി നീക്കി. ക്വാറികള്‍ക്കു നിയന്ത്രണം തുടരും. ആരേയും കുടിയിറക്കില്ല. എന്നാല്‍ വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണമുണ്ടാകും. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണായി പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവാണ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഭേദഗതി ചെയ്ത് ഉത്തരവിട്ടത്.
◾എ ഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം. സെയ്ഫ് കേരള പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് മുന്‍ ജോയിന്റ് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ രാജീവന്‍ പുത്തലത്തിനെത്തിനെതിരായ പരാതിയിലാണ് അന്വേഷണം. പുത്തലത്തിനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ ഒരു ക്ളര്‍ക്കിനെതെരേയുമാണ് ആരോപണങ്ങള്‍. എഐ ക്യാമറകള്‍, ലാപടോപ്, വാഹനങ്ങള്‍ എന്നിവയുടെ ഇടപാടുകളില്‍ അഴിമിതിയുണ്ടെന്നാണ് ആരോപണം. വിശദമായ അന്വഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കി.
◾
◾പിഎസ് സി വഴി നിയമനം ലഭിച്ച ശേഷം തസ്തിക പുനര്‍ നിര്‍ണയത്തിന്റെ പേരില്‍ സര്‍വീസില്‍നിന്നു പിരിച്ചു വിടപ്പെട്ട 68 അധ്യാപകര്‍ക്ക് 2025 മെയ് വരെ പുനര്‍ നിയമനം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചു കൊണ്ടാണ് നിയമനം നല്‍കുന്നത്.
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾മോട്ടോര്‍ വാഹന നിയമം ലംഘിച്ച് കാറിന്റെ ഡോര്‍ തുറന്നുപിടിച്ചു തൂങ്ങിക്കിടന്ന് റോഡ് ഷോ നടത്തിയതിനു പ്രധാനമന്ത്രി രനരേന്ദ്രമോദിക്കും വാഹനമോടിച്ചയാള്‍ക്കും എതിരേ കേസെടുക്കണമെന്ന് പരാതി. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് ഡിജിപിക്കും മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കിയത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നവിധത്തില്‍ വാഹനത്തിന്റെ മുന്നിലുള്ള ഗ്ലാസ് പൂക്കളാല്‍ നിറച്ചെന്നും പരാതിയില്‍ പറയുന്നു. നിയമം എല്ലാവര്‍ക്കും ബാധകമെന്നു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നടപടി വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
◾ഇന്ന് ഉച്ചയ്ക്ക് കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്കു പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലില്‍ ചോര്‍ച്ച. റെയില്‍വെയുടെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ പരിശോധന നടത്തി.
◾വന്ദേ ഭാരത് എക്സ്പ്രസില്‍ പാലക്കാട് എംപി ശ്രീകണ്ഠന്റെ പോസ്റ്റര്‍ ഒട്ടിച്ചത് ശരിയായില്ലെന്ന് വടകര എംപി കെ മുരളീധരന്‍. പാലക്കാട് എംപിക്ക് ഈ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ പങ്കില്ലെന്നാണ് അറിവ്. പോസ്റ്ററൊട്ടിച്ചത് ആരായാലും പാര്‍ട്ടി നടപടിയെടുക്കും. വന്ദേ ഭാരത് എക്സ്പ്രസിന് തലശേരിയില്‍ സ്റ്റോപ്പ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നു നാലു വരെ അടച്ചിടും. ഇ-പോസ് മെഷീനുകളും സെര്‍വറും തകരാറായതിനാലാണ് കടകള്‍ അടച്ചത്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തു നല്‍കി. 232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ്. യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല. ഇതു ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
◾എ ഐ ക്യാമറ സ്ഥാപിച്ചശേഷം സംസ്ഥാനത്ത് ലക്ഷത്തോളം നിയമ ലംഘനങ്ങള്‍ കുറഞ്ഞെന്ന് മന്ത്രി ആന്റണി രാജു. നിരപരാധികളുടെ ജീവന്‍ രക്ഷിക്കാനാണ്, സര്‍ക്കാരിന് പണമുണ്ടാക്കാനല്ല ക്യാമറകള്‍ സ്ഥാപിച്ചത്. കേന്ദ്ര നിയമം സംസ്ഥാനം നടപ്പാക്കുന്നതേയുള്ളൂ. സംസ്ഥാനം പുതിയ ഒരു നിയമവും കൊണ്ടുവന്നിട്ടില്ല. മന്ത്രി ആന്റണി രാജു പറഞ്ഞു.
◾പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഫയര്‍ എന്‍ജിന്‍ തലകീഴായി മറിഞ്ഞു. വടക്കഞ്ചേരിയില്‍നിന്നു കൊല്ലങ്കോട്ടേക്ക് രക്ഷാപ്രവര്‍ത്തനത്തിനുപോകുകയായിരുന്ന വാഹനമാണ് വട്ടേക്കാട് മറിഞ്ഞത്. വാഹനത്തിലെ നാലുപേര്‍ക്കു പരിക്കേറ്റു. കൊല്ലങ്കോട് ഭാഗത്തു തീപിടിച്ച ചകിരി ഫാക്ടറിയിലെ തീയണയ്ക്കാന്‍ പോകവേ, പുലര്‍ച്ചെ നാലരയ്ക്കാണ് അപകടമുണ്ടായത്.
◾
◾പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത തൃശൂര്‍ പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിലെ ഹനുമാന്‍ പ്രതിമ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി. പ്രധാനമന്ത്രി ഓണ്‍ലൈനായാണ് ശില്‍പം അനാച്ഛാദനം ചെയ്തത്. തൃശൂര്‍ പൂരത്തിന് ആശംസ നേര്‍ന്നുകൊണ്ടാണു മോദി പ്രസംഗം ആരംഭിച്ചത്. ഒറ്റക്കല്ലില്‍ തീര്‍ത്ത കേരളത്തിലെ ഏറ്റവും വലിയ ഹനുമാന്‍ ശില്‍പമാണിത്. 55 അടി ഉയരമുണ്ട്. 2.30 കോടി രൂപയാണ് നിര്‍മാണ ചെലവ്. ആന്ധ്രാപ്രദേശിലെ അല്ലഗഡയിലുള്ള ശില്‍പി വി. സുബ്രഹ്‌മണ്യം ആചാര്യയുടെ നേതൃത്വത്തില്‍ മുപ്പതിലേറെ പേര്‍ മൂന്നു മാസം അധ്വാനിച്ചാണ് ശില്‍പം പൂര്‍ത്തികരിച്ചത്.
◾താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തന്നാല്‍ അന്വേഷിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ലഹരി ഉപയോഗിക്കുന്ന താരങ്ങള്‍ക്കെതിരായ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും ഇവര്‍ നിര്‍മാതാക്കളെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യുന്നില്ലെന്നു നിരവധി പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു.
◾വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. തിരുവനന്തപുരം പട്ടം പ്ലാമൂട്ടില്‍ നഗ്നത പ്രദര്‍ശനം നടത്തിയ ഷിജു കുമാറിനെ മ്യൂസിയം പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
◾അവധിയെടുത്ത് ഭാര്യയെ കാണാനായി വിദേശത്തേക്കു പോയി തിരിച്ചെത്താതിരുന്ന പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി കരിങ്കുന്നം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ജിമ്മി ജോസിനെയാണ് പിരിച്ചുവിട്ടത്.
◾വ്യാജ അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ സെസി സേവ്യര്‍ 21 മാസം ഒളിവില്‍ കഴിഞ്ഞത് ഇന്‍ഡോറിലും ഡല്‍ഹിയിലും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് ഒരാഴ്ച മുമ്പാണ്. സെസിയെ പിടികിട്ടാപ്പുള്ളിയായി പൊലീസ് പ്രഖ്യാപിച്ചതോടെയാണ് കീഴടങ്ങിയത്.
◾വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനില്‍ എംപി വികെ ശ്രീകണ്ഠന്റെ പോസ്റ്റര്‍ ഒട്ടിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ശ്രീകണ്ഠന്റെ ഓഫീസിലേക്കു മാര്‍ച്ച് നടത്തും. ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയാണു മാര്‍ച്ച് പ്രഖ്യാപിച്ചത്.
◾കട്ടിപ്പാറ വനത്തിനുള്ളില്‍ ആദിവാസി സ്ത്രീ ലീലയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ്, സഹോദരി ഭര്‍ത്താവ് രാജന്‍ എന്നിവരടക്കം നാല് പേരാണ് കസ്റ്റഡിയിലുള്ളത്. ലീലയുടെ മകന്‍ വേണുവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന രാജന്‍ ഈയിടെയാണ് മോചിതനായത്.
◾വാടകഗര്‍ഭധാരണം പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ദമ്പതികള്‍ ദാതാവ് വഴി അണ്ഡകോശം സ്വീകരിക്കുന്നത് വിലക്കുന്ന വ്യവസ്ഥയ്ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള നാലു സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ദമ്പതികളിലെ പുരുഷന്റെയും സ്ത്രീയുടെയും അണ്ഡകോശം ഉപയോഗിച്ചാകണം വാടകഗര്‍ഭധാരണമെന്ന വ്യവസ്ഥയ്ക്കെതിരേയാണ് ഹര്‍ജി.
◾നാലു ശതമാനം മുസ്ലീം സംവരണം ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. പിന്നോക്ക മുസ്ലിങ്ങള്‍ക്ക് ഇഡബ്ല്യുഎസ് പ്രകാരം സംവരണമുണ്ട്. മുസ്ലിം സമുദായത്തിന് പ്രത്യേക സംവരണം കേരളത്തില്‍ മാത്രമാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
◾കാമുകിയുടെ അച്ഛനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ അദ്ദേഹത്തിന്റെ ഫോണ്‍ മോഷ്ടിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നു സന്ദേശം അയച്ച ബേഗംപൂര്‍വ സ്വദേശി അമീന്‍ എന്ന 19 കാരനെ യുപി പോലീസ് അറസ്റ്റു ചെയ്തു. എമര്‍ജന്‍സി നമ്പറായ 112 -ലേക്കാണ് യോഗി ആദിത്യനാഥിനെ വധിക്കുമെന്നു സന്ദേശം അയച്ചത്.
◾തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കുടുക്കാന്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന മൂന്നാം ദിവസവും തുടരുന്നു. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി സ്‌ക്വയര്‍ റിലേഷന്‍സിന്റെ വിവിധ ഓഫീസുകളിലാണ് പരിശോധന. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വിശ്വസ്ഥനായ അണ്ണാ നഗര്‍ എംഎല്‍എ എം.കെ. മോഹന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
◾കനേഡിയന്‍ നടന്‍ സെന്റ് വോണ്‍ കൊലൂച്ചി അന്തരിച്ചു. കൊറിയന്‍ പോപ്പ് ഗായകന്‍ ജിമിനെപ്പോലെ ആകാന്‍ നിരന്തരം ശസ്ത്രക്രിയകള്‍ക്ക് വിധേയനായതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍മൂലമാണ് 22 ാമത്തെ വയസില്‍ ഈ യുവ നടന്‍ മരിച്ചത്.
◾ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.
◾ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് വിദേശ നാണ്യ ഇടപാടുകള്‍ നടത്താനുള്ള പൂര്‍ണ അനുമതി ലഭിച്ചു. വിദേശ കറന്‍സിയിലുള്ള അക്കൗണ്ടുകള്‍ തുടങ്ങുന്നതിനുള്ള ഓതറൈസ്ഡ് ഡീലര്‍ കാറ്റഗറി- 1 ലൈസന്‍സാണ് റിസര്‍വ് ബാങ്കില്‍ നിന്നും ലഭിച്ചത്. ഇതുപ്രകാരം വിദേശ റെമിറ്റന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ബാങ്കിന് നല്‍കാന്‍ കഴിയും. ഈ ലൈസന്‍സ് ലഭിച്ചതോടെ ഇന്ത്യയിലെ എല്ലാ വിദേശ നാണ്യ ബാങ്കിങ് സേവനങ്ങളും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലും ലഭ്യമാകുന്നതിനൊപ്പം വിദേശ രാജ്യങ്ങളില്‍ പ്രതിനിധി ഓഫീസുകള്‍ തുടങ്ങുവാനുള്ള അനുവാദവും ഉണ്ടാകും. പ്രവര്‍ത്തനം തുടങ്ങി ആറു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് ബാങ്ക് ഈ സുപ്രധാന ലൈസന്‍സ് കരസ്ഥമാക്കിയത്.
◾ഒരു വാട്‌സ്ആപ്പ് അക്കൗണ്ട് വൈകാതെ ഇനി ഒരേസമയം 4 മൊബൈല്‍ഫോണുകളില്‍ ഉപയോഗിക്കാം. നിലവില്‍ ഒരേസമയം ഒറ്റ ഫോണിലേ ഒരു വാട്‌സ്ആപ്പ് അക്കൗണ്ട് പ്രവര്‍ത്തിക്കൂ. എന്നാല്‍, ഡെസ്‌ക് ടോപ്പിലോ (വാട്‌സ്ആപ്പ് വെബ്) ടാബിലോ മൊബൈലിനെ കൂടാതെ പ്രവര്‍ത്തിപ്പിക്കാം. പക്ഷേ, ഒന്നിലധികം ഫോണുകളില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ആദ്യ ഫോണില്‍ നിന്ന് ലോഗ് ഔട്ട് ആകും. അടുത്തയാഴ്ചയോടെ ഈ പോരായ്മ മറികടന്ന്, ഒരേസമയം നാല് ഫോണുകളില്‍ ഒറ്റ വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാവുന്ന സേവനം ലഭ്യമാക്കുമെന്ന് മാതൃകമ്പനിയായ ഫേസ്ബുക്കിന്റെ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്. പ്രധാന ഫോണിലെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ (ലിങ്ക് എ ഡിവൈസ് ഓപ്ഷന്‍) ഒ.ടി.പി വഴിയോ ആകും മറ്റ് ഫോണുകളിലും ലോഗിന്‍ ചെയ്യാനാവുക. ഒന്നിലധികം സംരംഭകരോ ജീവനക്കാരോ ഉള്ള ബിസിനസുകള്‍ക്കാകും ഈ സൗകര്യം കൂടുതല്‍ നേട്ടമാവുക. സ്ഥാപനത്തിന്റെ വാട്‌സ്ആപ്പ് അക്കൗണ്ട് 4 ഫോണുകളില്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാമെന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് അപ്‌ഡേറ്റുകള്‍ ഒരേസമയം അറിയാന്‍ കഴിയും. മറ്റ് ഫോണുകളിലും വാട്സാപ്പ് മെസേജുകള്‍ ലഭ്യമാകുമെന്നതിനാല്‍ ഒരു ഫോണ്‍ സ്വിച്ച് ഓഫ് ആയാലും മറ്റുള്ളവയില്‍ വാട്സാപ്പ് ഉപയോഗിക്കാം. രണ്ട് ബില്യണ്‍ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് സേവനമാണ് വാട്സാപ്പ്.
◾ആസ്വാദകരെ താളം പിടിപ്പിച്ച് ‘ജാക്‌സണ്‍ ബസാര്‍ യൂത്തി’ലെ പുതിയ ഗാനം പുറത്തിറങ്ങി. പള്ളിപ്പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് പാട്ട് അവതരിപ്പിച്ചിരിക്കുന്നത്. സുഹൈല്‍ കോയ വരികള്‍ കുറിച്ച പാട്ടിന് ഗോവിന്ദ് വസന്ത ഈണം പകര്‍ന്നാലപിച്ചു. മത്തായി സുനിലും ആലാപനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ആഘോഷരാവിന്റെ ദൃശ്യങ്ങളാണു പാട്ടില്‍ നിറയുന്നത്. ചുരുങ്ങിയ സമയം കൊണ്ടു പാട്ട് ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി എത്തുന്നു.
◾തമിഴ് യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് അശോക് സെല്‍വന്‍. അശോക് സെല്‍വന്‍ ചിത്രം ‘സഭാ നായകന്റെ’ ടീസര്‍ പുറത്തുവിട്ടു. സി എസ് കാര്‍ത്തികേയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ‘സഭാ നായകനെ’ന്നാണ് റിപ്പോര്‍ട്ട്. മേഘ ആകാശ്, കാര്‍ത്തിക മുരളീധരന്‍, ചാന്ദിനി ചൗധരി, എന്നിവരും ‘സഭാ നായകനി’ല്‍ വേഷമിടുന്നു. അശോക് സെല്‍വന്‍ ചിത്രത്തില്‍ സ്‌കൂള്‍ കാലത്തെ മെയ്ക്കോവറിലും പ്രത്യക്ഷപ്പെടുന്നു. അശോക് സെല്‍വന്‍ ചിത്രമായി ഒടുവിലെത്തിയത് ‘നിതം ഒരു വാനം’ ആണ്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ ഒരു നായികയായി എത്തിയത്. റിതു വര്‍മ്മ, ശിവാത്മീക എന്നിവരും ചിത്രത്തില്‍ നായികമായി വേഷമിട്ടിരുന്നു. ര കാര്‍ത്തിക്കാണ് ചിത്രത്തിന്റെ സംവിധാനം.
◾എംജിയുടെ ചെറു ഇലക്ട്രിക് കാര്‍ കോമറ്റിന്റെ പ്രാരംഭ വില 7.98 ലക്ഷം രൂപ മുതല്‍. കോമറ്റിന് ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. ബിഗ് ഇന്‍സൈഡ്, കോംപാക്റ്റ് ഔട്ട് സൈഡ് എന്ന കണ്‍സെപ്റ്റില്‍ ഡിസൈന്‍ ചെയ്ത 2 ഡോര്‍ കാറാണ് കോമറ്റ്. എംജിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ ഇതിന് ഒരു മാസം 519 രൂപ വരെ മാത്രമേ ചാര്‍ജിങ് ചെലവ് വരൂ എന്നാണ് എംജി പറയുന്നത്. 17.3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് കോമറ്റില്‍ ഉപയോഗിക്കുന്നത്. 230 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. 41 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ട്. 3.3 വിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 7 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യും. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മൂന്നു ഡോര്‍ കാറില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനാകും. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് എയര്‍കോണ്‍, ബാറ്ററി തെര്‍മല്‍ മാനേജ്മെന്റ് സിസ്റ്റം എന്നിവയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എംജിയുടെ ലോഗോയ്ക്ക് പിന്നിലാണ് ചാര്‍ജിങ് പോര്‍ട്ടിന്റെ സ്ഥാനം. അപ്പിള്‍ ഗ്രീന്‍ വിത്ത് ബ്ലാക് റൂഫ്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്, കാന്‍ഡി വൈറ്റ്, കാന്‍ഡ് വൈറ്റ് വിത്ത് ബ്ലാക് റൂഫ് എന്നീ നിറങ്ങളില്‍ കോമറ്റ് ലഭിക്കും.
◾ആറ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ സ്പാനിഷ് ആധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച വിമോചകനും നേതാവുമായ ജനറല്‍ സൈമണ്‍ ബൊളിവാറിന്റെ ജീവിതത്തിലെ അവസാന ഏഴു മാസത്തെ സാങ്കല്പിക വിവരണമാണ് ‘ദി ജനറല്‍ ഇന്‍ ഹിസ് ലാബിരിന്ത്’. പ്രണയം, യുദ്ധം, രാഷ്ട്രീയം എന്നിവയിലെ ബൊളിവാറിന്റെ മഹത്തായ വ്യക്തിത്വ മനോഹാരിത തുറന്നുകാട്ടുന്ന ഈ ചരിത്രനോവലില്‍ ഒരു ദാര്‍ശനികന്റെ അവിസ്മരണീയമായ ഛായാചിത്രമാണ് നാം കാണുക. ഒരു മാന്ത്രിക കഥ പറയുന്ന രീതിയില്‍, ശാന്തമായി ലോകത്തില്‍ നിന്ന് മാഞ്ഞുപോകുന്ന ബൊളിവാറിന്റെ അവസാനനിമിഷങ്ങളെ മാര്‍കേസ് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. തകര്‍ന്ന സ്വപ്നങ്ങളുടെയും വിശ്വസ്തതയുടെയും നിര്‍ജ്ജീവമായ മഹത്ത്വങ്ങളുടെയും കഥ പറയുന്ന നോവല്‍, വീരന്മാരുടെ ജീവിതത്തില്‍ നാം കാണാതെപോകുന്ന, അറിയാതെപോകുന്ന ഘട്ടങ്ങളിലൂടെ നമ്മെ നയിക്കുന്നു. ‘ജനറല്‍ തന്റെ രാവണന്‍ കോട്ടയില്‍’. വിവര്‍ത്തനം: സ്മിത മീനാക്ഷി. ഡിസി ബുക്സ്. വില 315 രൂപ.
◾ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ കാപ്പി അടക്കമുള്ള കഫീന്‍ അടങ്ങിയ പാനീയങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. കഫീന്‍ ആരോഗ്യത്തിന് നല്ലതല്ലെന്ന് അറിയാമെങ്കിലും, അതല്ലാതെ വേറെ വഴിയില്ലെന്ന് കരുതിയാണ് ഈ പതിവ് മാറ്റാത്തത്. പക്ഷെ, കാപ്പിയും കഫീന്‍ അടങ്ങിയ മറ്റ് പാനീയങ്ങളും കുടിച്ചില്ലെങ്കിലും ഊര്‍ജ്ജം നിലനിര്‍ത്താന്‍ കഴിയും, എങ്ങനെയെന്നറിയാം. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം ശരീരത്തിന് സ്ഥരതയോടെ ഊര്‍ജ്ജം നല്‍കും. ഇവ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും എന്നുള്ളതാണ് ഇതിന്റെ പിന്നിലെ കാരണങ്ങളിലൊന്ന്. മുട്ട, പാലുത്പന്നങ്ങള്‍, നട്ട്‌സ് എന്നിവ കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിന് ഭക്ഷണം മാത്രം പോര, ആവശ്യത്തിന് വെള്ളവും നല്‍കണം. ചായയും കാപ്പിയുമൊക്കെ കുടിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം കുറയുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇളനീര്‍, ഫ്രഷ് ജ്യൂസ് പോലുള്ളവ തെരഞ്ഞെടുക്കാം. ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും ഊര്‍ജ്ജം പ്രധാനം ചെയ്യുന്നത് രക്തത്തില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവാണെങ്കില്‍ ഇത് ഊര്‍ജ്ജക്കുറവിന് കാരണമാകും. പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിലും ക്ഷീണവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടും. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് കൂടും, രക്തയോട്ടവും മെച്ചപ്പെടും. വ്യായാമം ചെയ്യുമ്പോള്‍ ശരീരം എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ എന്നിവയെ പുറത്തുവിടും. ഇത്, ഉന്മേഷവും സന്തോഷവും തോന്നാന്‍ കാരണമാകും. അതുകൊണ്ട്, രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെയിരിക്കാന്‍ സഹായിക്കും. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുമ്പോള്‍ ഒരു ആശ്വാസം തോന്നുമെന്ന് പലരും പറയാറുണ്ട്. ഇങ്ങനെ ഒരു അനുഭവത്തിനായി ചെയ്യാവുന്ന മറ്റൊരു കാര്യമാണ് വെയില്‍ കൊള്ളുന്നത്. രാവിലെ കുറച്ചുനേരം വെിയില്‍ കൊണ്ടാല്‍ കൂടുതല്‍ ഏകാഗ്രതയും ശ്രദ്ധയും കൈവരിക്കാന്‍ സാധിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ശരീരത്തിന് വേണ്ട വിറ്റാമിന്‍ ഡിയും ഇതുവഴി ലഭിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.91, പൗണ്ട് – 102.01, യൂറോ – 90.26, സ്വിസ് ഫ്രാങ്ക് – 91.88, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.10, ബഹറിന്‍ ദിനാര്‍ – 217.31, കുവൈത്ത് ദിനാര്‍ -267.52, ഒമാനി റിയാല്‍ – 212.76, സൗദി റിയാല്‍ – 21.84, യു.എ.ഇ ദിര്‍ഹം – 22.31, ഖത്തര്‍ റിയാല്‍ – 22.50, കനേഡിയന്‍ ഡോളര്‍ – 60.09.