web cover 6

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി. അലങ്കരിച്ച തുറന്ന വാഹനത്തില്‍ തലശേരി ടൗണ്‍ ഹാളിലേക്കു വിലാപ യാത്രയായാണു മൃതദേഹം കൊണ്ടുപോയത്. ഉച്ചയോടെ എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെയും നേതൃത്വത്തിലാണ്. വഴിയില്‍ 14 കേന്ദ്രങ്ങളില്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ മൃതദേഹവുമായുള്ള വാഹനം നിര്‍ത്തി. ഇന്നു രാത്രി എട്ടു വരെ തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. നാളെ രാവിലെ വീട്ടിലും 11 മുതല്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം. നാളെ മൂന്നിനു പയ്യാമ്പലത്താണ് സംസ്‌കാരം. രാവിലെത്തന്നെ ആരംഭിച്ച ജനത്തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഫുട്ബോള്‍ ഗ്രൗണ്ടില്‍ കൂട്ടക്കുരുതി. ഇന്തോനേഷ്യയിലെ ഫുട്ബോള്‍ ഗ്രൗണ്ടില്‍ തിരക്കില്‍പെട്ടും ശ്വാസംമുട്ടിയും 127 പേര്‍ കൊല്ലപ്പെട്ടു. 180 പേര്‍ക്കു പരിക്ക്. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാന്‍ സ്റ്റേഡിയത്തിലാണ് ദുരന്തം. അരേമ എഫ്‌സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരത്തില്‍ പെര്‍സെബയ 3-2 ന് ജയിച്ചിരുന്നു. തോറ്റ ടീമായ അരേമ എഫ്സിയുടെ ആരാധകര്‍ മൈതാനത്തിറങ്ങി ആക്രമിക്കുകയായിരുന്നു. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ തിരക്കില്‍പെട്ടും ശ്വാസംമുട്ടിയുമാണ് ഇത്രയും പേര്‍ മരിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭ പ്രതിപക്ഷ നേതൃപദവി രാജിവച്ചു. ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡം പാലിക്കാനാണ് രാജി. എല്ലാവരോടും കൂടിയാലോചിച്ചേ താന്‍ തീരുമാമെടുക്കൂവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ നേതാക്കളുടെയും പോഷക സംഘടന നേതാക്കളുടെയും സഹകരണവും പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ മത്സരരംഗത്തുള്ള ശശി തരൂര്‍ ഗാന്ധിജയന്തി ദിനത്തില്‍ ഗുജറാത്തിലെ വാര്‍ധയില്‍ ഗാന്ധിജിയുടെ സേവഗ്രാമത്തില്‍ സന്ദര്‍ശനം നടത്തി. ഗാന്ധിജിയുടെ വിജയപ്രതീക്ഷ പകരുന്ന വരികള്‍ ട്വീറ്റ് ചെയ്തു. ‘ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും. പിന്നെ നിങ്ങളെ പരിഹസിക്കും. പിന്നീട് നിങ്ങളുമായി യുദ്ധം ചെയ്യും. ഒടുവില്‍ വിജയം നിങ്ങളുടേതാകുമെന്ന മഹാത്മാഗാന്ധിയുടെ വാചകമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

സംസ്ഥാന സര്‍ക്കാര്‍ ഇന്നു നടത്താനിരുന്ന ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഉദ്ഘാടനം മാറ്റി. കെസിബിസി അടക്കമുള്ള ക്രൈസ്തവ പ്രസ്ഥാനങ്ങള്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടും മാറ്റാതിരുന്ന പരിപാടി കോടിയേരി ബാലകൃഷ്ണന്‍ മരിച്ചതോടെയാണ് വ്യാഴാഴ്ചത്തേക്കു മാറ്റിയത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടപ്പാക്കിയ ഓരോ പരിഷ്‌കാരങ്ങളും സംസഥാനങ്ങളുടെ അധികാരം കവരുന്നതായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെഡറല്‍ സംവിധാനം ശക്തിപ്പെടത്താന്‍ കോണ്‍ഗ്രസും ബിജെപിയും നിഷേധ സമീപനമാണു സ്വീകരിച്ചതെന്ന് സിപിഐ സമ്മേളനത്തില്‍ പ്രസംഗിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കോടിയേരിയുടെ വിയോഗംമൂലം തിരുവനന്തപുരത്തു നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളന പരിപാടികള്‍ വെട്ടിക്കുറച്ചു. അന്ത്യോപചാരം അര്‍പ്പിക്കാന്‍ നേതാക്കള്‍ക്കു സൗകര്യമൊരുക്കാന്‍കൂടിയാണ് സമ്മേളനം ചുരുക്കിയത്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം അപരിഹാര്യമായ നഷ്ടമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ സംസ്ഥാന സമ്മേളനം കോടിയേരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മഹത്തായ കമ്മ്യുണിസ്റ്റായിരുന്നു കോടിയേരിയെന്നു യെച്ചൂരി പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ മരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലിയ നഷ്ടമെന്ന് സിപിഎം പി ബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പില്‍ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവച്ചതിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാന്‍ ഉറൂബിനെതിരെ ഡിജിപിക്കു പരാതി. പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് കോടിയേരിയെ കൊലപാതകിയെന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് പരാതി നല്‍കിയത്.

അസാമാന്യ ധൈര്യത്തോടെയാണു കോടിയേരി ബാലകൃഷ്ണന്‍ ക്യാന്‍സറിനെ നേരിട്ടതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. ബോബന്‍ തോമസ്. പാന്‍ക്രിയാസ് ക്യാന്‍സര്‍ അഡ്വാന്‍സ്ഡ് സ്റ്റേജില്‍ ആയിരുന്നിട്ടും പാര്‍ട്ടി പരിപാടികളില്‍ ഊര്‍ജസ്വലനായി പങ്കെടുക്കാന്‍ അദ്ദേഹം ശ്രമിച്ചെന്നു ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൊച്ചിയില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെ അറസ്റ്റ് ചെയ്തു. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വിഷ്ണു(23)വിനെയാണ് അറസ്റ്റു ചെയ്തത്. യുവതിയെ പീഡിപ്പിച്ചെന്നാണു കേസ്. കഴിഞ്ഞ മാസം 15 നാണ് കേസിനാസ്പദമായ സംഭവം.

ചങ്ങനാശേരിയിലെ ദൃശ്യം മോഡല്‍ കൊലക്കേസിലെ പ്രതി മുത്തുകുമാര്‍ അറസ്റ്റില്‍. ആര്യാട് സ്വദേശി ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീട്ടിലെ മുറിയില്‍ കുഴിച്ചിട്ടു കോണ്‍ക്രീറ്റ് ചെയ്ത് മൂടിയ നിലയിലായിരുന്നു. ഇന്നലെ മൃതദേഹം പുറത്തെടുത്തിരുന്നു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തനായി നാളെ ഒമാനിലെത്തും. രണ്ടാം തവണയാണ് വി. മുരളീധരന്‍ ഒമാനിലെത്തുന്നത്.

ഗുജറാത്തില്‍ നൂറു കോടി രൂപയുടെ വ്യാജകറന്‍സി വേട്ട. സൂററ്റിലും ജാംനഗറിലുമാണ് രണ്ടായിരം രൂപയുടെ ഇത്രയും കള്ളനോട്ടുകള്‍ പിടിച്ചത്. മുഖ്യ സൂത്രധാരന്‍ ഹിതേഷ് കൊട്ടാഡിയ അടക്കം മൂന്നു പേര്‍ അറസ്റ്റിലായി. സെപ്റ്റംബര്‍ 29 ന് ഇയാള്‍ ഓടിച്ച ആംബുലന്‍സില്‍ നിന്ന് 25.80 കോടിയുടെ നോട്ടുകള്‍ കണ്ടെടുത്തിരുന്നു. ഇയാളുടെ ജന്മനാടായ മോട്ടവഡാലയില്‍ നിന്ന് 53 കോടിയോളം രൂപ മൂല്യമുള്ള 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തു. അറസ്റ്റിലായ മറ്റൊരു പ്രതിയായ വിപുല്‍ പട്ടേലില്‍നിന്ന് 12 കോടിയുടെ നോട്ടുകളും പിടിച്ചെടുത്തു.

തീവ്രവാദത്തില്‍ ഇന്ത്യയുടെ അയല്‍രാജ്യം ചെയ്യുന്നതുപോലെ മറ്റൊരു രാജ്യവും തീവ്രവാദം നടത്തുന്നില്ലെന്ന് പാകിസ്ഥാനെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ.് ജയശങ്കര്‍. ‘ഉയരുന്ന ഇന്ത്യയും ലോകവും: മോദി യുഗത്തിലെ വിദേശനയം’ എന്ന വിഷയത്തില്‍ വഡോദരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇനി തീവ്രവാദത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ തീര്‍ഥാടകരുമായി സഞ്ചരിച്ച ട്രാക്ടര്‍ – ട്രോളി കുളത്തിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 27 പേര്‍ മരിച്ചു. കാന്‍പൂരിലെ ഘതംപൂരിനടുത്താണ് അപകടമുണ്ടായത്. വാഹനത്തില്‍ അമ്പതോളം പേരുണ്ടായിരുന്നു. 22 പേര്‍ക്കു പരിക്കുണ്ട്. യാത്രക്കായി ട്രാക്ടര്‍ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോടഭ്യര്‍ഥിച്ചു.

പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാല കൊലക്കേസില്‍ പ്രതിയായ ഗ്യാങ്സ്റ്റര്‍ ടിനു എന്ന ദീപക് പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ അര്‍ദ്ധ രാത്രിയോടെയാണ് പ്രതി രക്ഷപ്പെട്ടത്. കപുര്‍ത്തല ജയിലില്‍നിന്ന് മാന്‍സയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനുനേരെ ഗുജറാത്തിലെ രാജ്കോട്ടില്‍ കുപ്പിയേറ്. ഖോദല്‍ധാം ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗര്‍ഭ നൃത്ത വേദിയിലേക്ക് എത്തിയതായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരെയും നാട്ടുകാരെയും അഭിസംബോധന ചെയ്ത് നീങ്ങവെ ആള്‍ക്കൂട്ടത്തില്‍നിന്ന് ഒരാള്‍ പ്ലാസ്റ്റിക് കുപ്പി എറിയുകയായിരുന്നു. കുപ്പി കെജരിവാളിന്റെ ദേഹത്ത് പതിച്ചില്ല.

അമേരിക്കയിലെ ഫ്ളോറിഡയില്‍ ഇയാന്‍ ചുഴലിക്കാറ്റില്‍ 40 മരണം. തെക്കുപടിഞ്ഞാറന്‍ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ അതീജിവിച്ചവരെ കണ്ടെത്താനുള്ള തിരച്ചിലിലാണ് രക്ഷാപ്രവര്‍ത്തകര്‍. ബുധനാഴ്ചയുണ്ടായ ചുഴലിക്കാറ്റില്‍ വീടുകളും റെസ്റ്റോറന്റുകളും ബിസിനസ് സ്ഥാപനങ്ങളും അടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.

ഇറാനില്‍ പോലീസ് സ്റ്റേഷനുനേരെയുണ്ടായ ആക്രമണത്തില്‍ നാല് എലൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ നഗരത്തിലെ പൊലീസ് സ്റ്റേഷനില്‍ സായുധ വിഘടനാവാദികള്‍ നടത്തിയ ആക്രമണത്തിലാണ് ഇറാനിലെ എലൈറ്റ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിലെ നാല് അംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടത്.

ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണവും വെള്ളിയും. വനിതകളുടെ റോവിങ്ങിലൂടെയാണ് ഇരുമെഡലുകളും കേരളം സ്വന്തമാക്കിയത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. അസ്സമിലെ ഗുവാഹാട്ടിയിലുള്ള ബര്‍സപര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അതേസമയം മത്സരത്തിനിടെ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.

യൂറോ ഉപയോഗിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ നാണ്യപ്പെരുപ്പം സെപ്റ്റംബറില്‍ റെക്കോര്‍ഡ് നിലയായ 10 ശതമാനത്തില്‍. യൂറോസോണില്‍ ഉള്‍പ്പെടുന്ന 19 രാജ്യങ്ങളില്‍ ഓഗസ്റ്റില്‍ നാണ്യപ്പെരുപ്പം 9.1 ശതമാനമായിരുന്നു. റഷ്യയില്‍നിന്നുള്ള ഇന്ധന വരവ് കുറഞ്ഞതോടെ ഊര്‍ജ മേഖലയിലെ വിലക്കയറ്റമാണ് തിരിച്ചടിയാകുന്നത്. ഒരു വര്‍ഷത്തിനിടെ 40.8 ശതമാനമാണ് വില കൂടിയത്. ആഹാരം, മദ്യം, പുകയില എന്നിവയ്ക്ക് 11.8 ശതമാനവും വില കൂടി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നാണ്യപ്പെരുപ്പം 3.4 ശതമാനം മാത്രമായിരുന്നു.

ആപ്പിള്‍ ഐഫോണ്‍ നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്ന തയ്വാന്‍ കമ്പനി പെഗാട്രോണ്‍ 1,100 കോടി രൂപയുടെ നിക്ഷേപവുമായി തമിഴ്നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ തമിഴ്നാട്ടില്‍ 2 ഉള്‍പ്പെടെ ഇന്ത്യയില്‍ ഐഫോണ്‍ ഉല്‍പാദകര്‍ മൂന്നായി. പെഗാട്രോണ്‍ വഴി 14,000 തൊഴിലവസരങ്ങളുണ്ടാകും.ചെങ്കല്‍പ്പെട്ടിലെ മഹീന്ദ്ര വേള്‍ഡ് സിറ്റിയിലാണ് പെഗാട്രോണ്‍ ഫാക്ടറി. ഐഫോണ്‍ ഘടക ഉല്‍പാദനവും അസംബ്ലിങ്ങുമാണ് ഇവിടെ നടക്കുക. 2025 ന് അകം ഹാന്‍ഡ്‌സെറ്റ് നിര്‍മാണത്തിന്റെ 25 ശതമാനവും വര്‍ഷാവസാനത്തോടെ ഐഫോണ്‍ 14 ഉല്‍പാദനത്തിന്റെ 5 ശതമാനവും ഇന്ത്യയിലേക്കു മാറ്റാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.

കൊവിഡ് കാലത്തിനു ശേഷമുണ്ടായ തകര്‍ച്ചയില്‍ ബോളിവുഡിന് പ്രതീക്ഷ പകര്‍ന്ന ചിത്രമാണ് ബ്രഹ്‌മാസ്ത്ര. അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രത്തില്‍ ഒരു ലവ് ട്രാക്കും ഉണ്ട്. രണ്‍ബീര്‍ കപൂറും അലിയ ഭട്ടുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘കേസരിയ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് പ്രീതം. ശാശ്വത് സിംഗ്, അന്തര മിത്ര എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. സെപ്റ്റംബര്‍ 9 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മികച്ച ഓപണിംഗ് ആണ് നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഒരാഴ്ച കൊണ്ട് 300 കോടി നേടിയ ചിത്രം 10 ദിവസത്തെ നേട്ടം 360 കോടി ആയിരുന്നു. അസ്ത്രാവേഴ്സ് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ബ്രഹ്‌മാസ്ത്ര.

തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് രശ്മിക മന്ദാന. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായ രശ്മിക മന്ദാന ഭാഷാഭേദമന്യേ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. രശ്മിക മന്ദാനയുടെ പുതിയൊരു ബോളിവുഡ് ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹോളിവുഡ് ആക്ഷന്‍ ചിത്രമായ ‘റാമ്പോ: ലാസ്റ്റ് ബ്ലഡി’ന്റെ ബോളിവുഡ് റീമേക്കില്‍ രശ്മിക മന്ദാന അഭിനയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്. ടൈഗര്‍ ഷ്റോഫിന്റെ നായികയായിട്ടാണ് രശ്മിക മന്ദാന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുക. രോഹിത് ധവാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാന ചിത്രത്തില്‍ ഭാഗമാകുന്നതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല. രശ്മിക മന്ദാനയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ഗുഡ്ബൈ’ റിലീസിന് തയ്യാറായിരിക്കെയാണ് പുതിയ വാര്‍ത്ത.

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഹാച്ച്ബാക്ക് ആയ അള്‍ട്ടോയുടെ മൂന്നാം തലമുറ പതിപ്പ് ആള്‍ട്ടോ കെ10 ഒരുമാസം മുമ്പാണ് മാരുതി സുസുക്കി അവതരിപ്പിച്ചത്. ഇപ്പോഴിതാ, ഉത്സവ സീസണിനിടയില്‍, ഹാച്ച്ബാക്കില്‍ വന്‍ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി. പുതിയ കെ10ന് മാരുതി സുസുക്കി 25,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ആള്‍ട്ടോ 800സിസി ഹാച്ച്ബാക്കിന് 29,000 രൂപയുടെ ആനുകൂല്യം ലഭിക്കും. മാരുതി സുസുക്കി ആള്‍ട്ടോ കെ10 ഈ ആഗസ്ത് 18 നാണ് പുറത്തിറങ്ങിയത്. പുതിയ ആള്‍ട്ടോ കെ10 ന്റെ ടോപ്പ്-സ്പെക്ക് ഓട്ടോമാറ്റിക് വേരിയന്റിന് 3.99 ലക്ഷം മുതല്‍ 5.84 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. 800 സിസി മോഡലിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 3.39 ലക്ഷം രൂപയാണ്.

സാമൂഹ്യമാധ്യമങ്ങളിലെ ദുരുപയോഗങ്ങളില്‍ നിന്നും അവനവനെ സംരക്ഷിക്കാനുള്ള ഉപാധി സ്വയം കണ്ടെത്തേണ്ടതാണെന്ന് ബോധ്യപ്പെടുത്തുന്ന മനോഹരമായ സ്ത്രീപക്ഷ നോവല്‍. ‘മുഖപുസ്തകത്തിലെ പ്രണയ പാഠങ്ങള്‍’. കെ എസ് മിനി. കൈരളി ബുക്സ്. വില 237 രൂപ.

പലരെയും അലട്ടുന്ന ഒന്നാണ് ഉറക്കമില്ലായ്മ. ദിവസം മുഴുവന്‍ അലഞ്ഞാലും, തളര്‍ന്ന് കിടന്നാലുമൊന്നും ഉറക്കം വരാതിരിക്കുന്നത് വലിയ പ്രശ്നമാണ്. ഇത്തരക്കാര്‍ക്ക് ചെറി ജ്യൂസ് ഒരു പരിഹാരമാകുമെന്ന് പറയുകയാണ് ഗവേഷകര്‍. ഫൈബര്‍, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിന്‍ സി, എ, കെ എന്നിവയോടൊപ്പം ബീറ്റാ കരോട്ടിന്‍, കാത്സ്യം, നിരോക്സീകാരികള്‍ എന്നിവ അടങ്ങിയ ചെറി നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ്. ശരീരത്തിലെ പീനിയല്‍ ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഉറക്ക ഹോര്‍മോണ്‍ ആയ മെലാടോണിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ചെറി സഹായിക്കുന്നതുകൊണ്ടാണ് ഉറക്കമില്ലായ്മ അനുഭവിക്കുന്നവര്‍ക്ക് ഈ പഴം നല്ലൊരു സുഹൃത്താണെന്ന് പറയാന്‍ കാരണം. ഉറക്കത്തിന്റെ ദൈര്‍ഘ്യം ദീര്‍ഘിപ്പിക്കാനും ചെറി സഹായിക്കും. ഉറങ്ങാന്‍ കിടക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് ചെറി കഴിക്കണമെന്നാണ് വിദ?ഗ്ധര്‍ നിര്‍ദേശിക്കുന്നത്. ജ്യൂസ് ആക്കിയും കഴിക്കാമെങ്കിലും മധുരം ചേര്‍ക്കരുത്. ചെറിയില്‍ ചെറിയ അളവില്‍ ട്രിപ്റ്റോഫാനും മെലാടോണിനും അടങ്ങിയിട്ടുണ്ട്. ഇതില്‍ ട്രിപ്റ്റോഫാന്‍, ഉറക്കഹോര്‍മോണുകളുടെ അളവ് നിയന്ത്രിക്കുന്ന ഒരു പ്രോട്ടീന്‍ ആണ്. ചെറിയില്‍ അടങ്ങിയ എന്‍സൈമുകള്‍ ഉറങ്ങാന്‍ മാത്രമല്ല ദീര്‍ഘവും തടസമില്ലാത്തതുമായ ഉറക്കം ലഭിക്കാനും സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *