ടൊയോട്ടയുടെ ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ള കാറായി ലാന്‍ഡ് ക്രൂയിസര്‍ വീണ്ടും മാറി. എങ്കിലും, ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി, കഴിഞ്ഞ മാസം 74 യൂണിറ്റുകള്‍ വിറ്റഴിച്ചു, സെപ്റ്റംബറില്‍ വിറ്റഴിച്ചത് 27 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലാന്‍ഡ് ക്രൂയിസറിന് അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ലാന്‍ഡ് ക്രൂയിസറിന്റെ പരിമിതമായ വില്‍പ്പനയ്ക്ക് ഒരു കാരണം അതിന്റെ ഉയര്‍ന്ന വിലയാണ്. 2.16 കോടി മുതല്‍ 2.25 കോടി വരെയാണ് ലാന്‍ഡ് ക്രൂയിസറിന്റെ എക്‌സ്-ഷോറൂം വില. 3.5 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഢ6 ഡീസല്‍ എഞ്ചിനാണ് ലാന്‍ഡ് ക്രൂയിസറിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 415 ബിഎച്പി പവറും 650 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 309 ബിഎച്പി പവറും 700 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 3.3 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി6 ഡീസല്‍ എഞ്ചിനും ഇതിലുണ്ട്. രണ്ട് എഞ്ചിനുകളും 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.
