ലംബോര്‍ഗിനി റെവല്‍റ്റോ ഇന്ത്യന്‍ വാഹന വിപണിയില്‍ ലോഞ്ച് ചെയ്തു. 8.89 കോടി രൂപ എക്‌സ്-ഷോറൂം വിലയുള്ള ഈ സൂപ്പര്‍കാര്‍, ലംബോര്‍ഗിനിയില്‍ നിന്നുള്ള ആദ്യത്തെ സീരീസ്-പ്രൊഡക്ഷന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഓഫറാണ്. ഇത് രാജ്യത്തുടനീളം പരിമിതമായ യൂണിറ്റുകളില്‍ ലഭ്യമാകും. പ്രാരംഭ യൂണിറ്റ് വരും ആഴ്ചകളില്‍ ഉടമകളിലേക്ക് എത്തിക്കാന്‍ തയ്യാറാണ്. പക്ഷേ 2026 വരെയുള്ള റെവല്‍റ്റോ ഇതിനകം വിറ്റുതീര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലംബോര്‍ഗിനി റെവല്‍റ്റോ ഒരു ബ്രാന്‍ഡ്-പുതിയ 6.5എല്‍, വി12 നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന് അതിന്റെ മുന്‍ഗാമിയെ അപേക്ഷിച്ച് 17 കിലോഗ്രാം ഭാരം കുറവാണ്. 9,250ആര്‍പിഎമ്മിലും 725എന്‍എം ടോര്‍ക്കും നല്‍കുന്ന ഈ യൂണിറ്റ് 3.8കിലോവാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കും മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായും ജോടിയാക്കിയിരിക്കുന്നു. രണ്ട് മോട്ടോറുകള്‍ മുന്‍വശത്ത് സ്ഥാപിച്ചിരിക്കുന്നു. ഇത് ഓരോ ചക്രത്തെയും മുന്നോട്ട് നയിക്കുന്നു. അതേസമയം മൂന്നാമത്തെ മോട്ടോര്‍ ഗിയര്‍ബോക്‌സിന് മുകളിലായി സ്ഥിതിചെയ്യുന്നു. തിരഞ്ഞെടുത്ത ഡ്രൈവ് മോഡ് പിന്‍ ചക്രങ്ങളെ ചലിപ്പിക്കുന്നു. വെറും 2.5 സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും 350 കിലോമീറ്റര്‍ വേഗത കൈവരിക്കാനും റെവല്‍റ്റോയ്ക്ക് സാധിക്കും. 8-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.