ജീവലോകത്തിന്റെ വൈവിധ്യങ്ങളിലൂടെ മനു എന്ന കുസൃതി നടത്തുന്ന വിസ്മയയാത്ര. ഉറുമ്പും പല്ലിയും പാറ്റയും ഒച്ചും അട്ടയുമെല്ലാം ഇവിടെ കുട്ടികളുടെ കൂട്ടുകാരാകുന്നു. മനുഷ്യനു മാത്രമല്ല, പുല്ലിനും പുഴുവിനും ഉറുമ്പിനും പഴുതാരയ്ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ലോകമെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ നയിക്കുന്ന നോവല്‍. കുട്ടികള്‍ക്കുവേണ്ടിയുള്ള രാജീവ് ശിവശങ്കറിന്റെ ആദ്യ രചന. ‘ലല്ലു അങ്കിളിന്റെ കുസൃതികള്‍’. ഡിസി ബുക്‌സ്. വില 198 രൂപ.