Screenshot 2025 06 04 17 36 44 428 com.android.chrome edit

രാജ്യത്തിന്‍റെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പൂർണ്ണമായും നശിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ നടപടികളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ലക്ഷദ്വീപിലെ കുട്ടികൾ അവരുടെ മാതൃഭാഷ പഠിക്കേണ്ടതില്ല എന്ന തീരുമാനമെന്ന് മന്ത്രി വി ശിവൻകുട്ടി. ലക്ഷദ്വീപിലെ ജനങ്ങളുടെ മാതൃഭാഷകളായ അറബി, മഹൽ ഭാഷ എന്നിവ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ സമീപകാല തീരുമാനം അങ്ങേയറ്റം ആശങ്കാജനകമാണ്. മാത്രമല്ല അതിനെ ശക്തമായി അപലപിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കുന്നതിന്‍റെ മറവിൽ എടുത്ത ഈ നീക്കം, വിദ്യാഭ്യാസത്തിൽ മാതൃഭാഷകളും പ്രാദേശിക വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ്.വിദ്യാഭ്യാസ നയത്തിലൂടെ തദ്ദേശീയ ഭാഷകളെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നത് സമൂഹത്തിന്‍റെ സാംസ്കാരിക ഘടനയ്ക്കു നേരെയുള്ള ആക്രമണമാണ് എന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *