കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് കെ.വി തോമസ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും. ദില്ലിയിൽ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നും കെവി തോമസ് പറഞ്ഞു. തൻ്റെ ചുമതലയിലുള്ള ട്രസ്റ്റിൻ്റെ പരിപാടിക്ക് തരൂരിനെ ക്ഷണിക്കാൻ വേണ്ടിയാണ് കൂടിക്കാഴ്ചയെന്നാണ് കെ.വി തോമസിൻ്റെ വിശദീകരണം. കോൺഗ്രസിലേയും സിപിഎമ്മിലേയും നേതാക്കളെ ദില്ലിയിൽ വച്ച് താൻ കാണുന്നുണ്ടെന്ന് കെവി തോമസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയപരമായ കൂടിക്കാഴ്ചയല്ല ശശി തരൂരുമായി നടത്തുന്നതെന്ന് കെ വി തോമസ് പറഞ്ഞു. തരൂരിനെ കൂടാതെ വേറെയും ചില കോൺഗ്രസ് നേതാക്കളെ കാണാൻ കെവി തോമസ് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന . സിപിഐഎമ്മിൽ നിന്നും തനിക്ക് പരിഗണന കിട്ടിയില്ല എന്ന ആരോപണം ശരിയല്ലെന്നും, പദവി മോഹിച്ചിട്ടില്ല സിപിഎമ്മിനോട് സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ ഇല്ലെങ്കിലും സോണിയ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും അടുത്ത ബന്ധം ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.