കെ.വി. തോമസിനെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. നേരത്തേ എ സമ്പത്ത് ഡൽഹിയിൽ വഹിച്ചിരുന്ന സ്ഥാനമാണിത്.
മുൻ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് കോൺഗ്രസിൽനിന്ന് അകറ്റി നിർത്തിയത്. ക്രമേണ ഇടതുപക്ഷത്തേയ്ക്ക് അടുത്ത തോമസ് തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സജീവമായി പങ്കെടുക്കുകയും
സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.