ധ്യാനസാന്ദ്രവും ജ്ഞാനനിര്‍ഭരവുമായ ഹൈക്കുകള്‍പോലെ ഒരു പിടി കുറുങ്കഥകള്‍. ഏതോ മനുഷ്യരുടെ വെന്ത ഇറച്ചിയും ഏതോ സസ്യങ്ങളുടെ കരിഞ്ഞ വേരും ഈ കഥാകാചങ്ങളിലൂടെ വെളിപ്പെടുന്നു. വിയര്‍പ്പിന്റെയും മണ്ണിന്റെയും തീക്ഷ്ണ ഗന്ധം ഈ രന്ധ്രങ്ങളിലൂടെ വമിക്കുന്നു. വലുതോളം വളരുന്ന, വലുതിനേയും അതിശയിക്കുന്ന ചെറുതിന്റെ സൗന്ദര്യവും പൂര്‍ണതയും പ്രസരിപ്പിക്കുന്ന കഥകളുടെ അപൂര്‍വസമാഹാരം. ‘കുന്നുകയറി ചെല്ലുമ്പോള്‍’. പി. സുരേന്ദ്രന്‍. എച്ആന്‍ഡ്‌സി ബുക്‌സ്. വില 95 രൂപ.