ജയ് കെ സംവിധാനം ചെയ്ത ഒരു മലയാളം കോമഡി ചിത്രമാണ് ഗ്ർർർ…കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ, രാജേഷ് മാധവൻ, അനഘ, ഷോബി തിലകൻ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്ർർർ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. വിചാരിച്ചതിനേക്കാൾ ഉയരത്തിൽ സിംഹം ചാടിയപ്പോൾ പെട്ടെന്ന് പേടിച്ചു പോയെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നുണ്ട്. അദ്ദേഹം മാത്രമല്ല സെറ്റിൽ ഉണ്ടായിരുന്ന എല്ലാവരും പേടിച്ചു. ട്രെയിനർ എന്റെ അമ്മോ എന്ന് പറഞ്ഞപ്പോഴാണ് അത് എല്ലാവർക്കും മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് എല്ലാവർക്കും മറ്റൊരുകാര്യം മനസ്സിലായത്. സിംഹം, സിംഹത്തിന്റെ വഴിക്ക് പോവുകയുള്ളൂ അല്ലാതെ ട്രെയിനർ പറയുന്നത് അപ്പാടെ അനുസരിക്കാൻ പോകുന്നില്ല എന്ന്. സിനിമ ഷൂട്ടിങ്ങിനിടയിൽ എല്ലാവരും കൂട്ടിനുള്ളിൽ ആയിരുന്നു എന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നുണ്ട്. സിംഹം പുറത്തുനിന്ന് ചാടിയപ്പോൾ സംവിധായകൻ കൂടിനുള്ളിൽ ആണ് എന്ന കാര്യം ഓർക്കാതെ സിംഹത്തിനൊപ്പം ഒരുമിച്ച് ചാടി. രണ്ടുദിവസം കഴുത്തു ഉളുക്കി അദ്ദേഹത്തിന് റസ്റ്റ് എടുക്കേണ്ടി വന്നു എന്നും സുരാജ് വെഞ്ഞാറമൂട് ഇന്റർവ്യൂവിൽ പറയുന്നുണ്ട്. മാത്രമല്ല സിംഹം വിശപ്പ് മാറി കഴിഞ്ഞാൽ പിന്നെ റെസ്റ്റ് എടുക്കും. അഭിനയിക്കാൻ വരില്ല . എല്ലാംകൊണ്ടും സിനിമ ഷൂട്ടിംഗ് സെറ്റും ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്നത് ആയിരുന്നു എന്നും അവർ പറഞ്ഞു .