അഭിനേതാവ് മാത്രമല്ല ഇനി മുതല്‍ ഗായകനായും കുഞ്ചാക്കോ ബോബന്. ‘പദ്മിനി’ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന് പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചത്. ജേക്സ് ബിജോയുടെ സംഗീതത്തില്‍ പുറത്തിറങ്ങിയ ‘ലവ് യു മുത്തേ’ എന്ന ഗാനമാണ് വിദ്യാധരന് മാസ്റ്ററോടൊപ്പം കുഞ്ചാക്കോ ബോബന് ആലപിച്ചത്. മനു മന്ജിത്താണ് ‘ലവ് യു മുത്തേ’ എന്ന ഗാനത്തിന് വരികളെഴുതിയത്. ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാണ്. പദ്മിനിയുടെ ടീസറും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. കുഞ്ഞിരാമായണത്തിന്റെ തിരകഥാകൃത്ത് ദീപു പ്രദീപാണ് പദ്മിനിയുടെ തിരകഥയൊരുക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാളവിക മേനോന്, അല്‍ത്താഫ് സലീം, സജിന്‍ ചെറുകയില്‍, ഗണപതി, ആന്ദ് മന്മഥന്, സീമ ജി നായര്‍, ഗോകുലന്, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.