ഹിമാചൽ പ്രദേശിലെ മാണ്ഡി സീറ്റിൽ വിജയിച്ച് ദില്ലിയിലേക്ക് പോകുന്ന കങ്കണ റണാവത്തിനെതിരെ കർഷകരെ അനാദരിച്ചതിലാണ് താൻ പ്രതികരിച്ചതെന്ന് ചണ്ഡീഗഡ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ. കങ്കണാ റണാവത്തിന്റെ പഴയ പരാമർശമാണ് തന്നെ പ്രകോപിപ്പിച്ചതെന്നും, കർഷകർ 100 രൂപയ്ക്കാണ് അവിടെ ഇരിക്കുന്നതെന്ന് അവർ പറഞ്ഞു. 100 രൂപക്ക് അവൾ അവിടെ പോയി ഇരിക്കുമോ. അവർ ഇങ്ങനെ പറയുമ്പോൾ എൻ്റെ അമ്മ അവിടെ ഇരുന്നു പ്രതിഷേധിക്കുകയായിരുന്നുവെന്ന് കുൽവീന്ദർ പറഞ്ഞു. കങ്കണാ റണാവത്തിനെ മർദ്ദിച്ചതിന് പിന്നാലെ കൗറിനെ സസ്‌പെൻഡ് ചെയ്യുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.