ഓസ്ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം ആഗോളതലത്തില്‍ 2025 കെടിഎം 1390 സൂപ്പര്‍ അഡ്വഞ്ചര്‍ എസ് ഇവോ അവതരിപ്പിച്ചു. എഎംടി സാങ്കേതികവിദ്യയുള്ള കെടിഎമ്മില്‍ നിന്നുള്ള ആദ്യ ബൈക്കാണിത്. മാനുവല്‍ മോഡിലോ ഫുള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലോ ഈ മോട്ടോര്‍സൈക്കിള്‍ പ്രവര്‍ത്തിപ്പിക്കാന്‍ റൈഡര്‍ക്ക് കഴിയും എന്നതാണ് പ്രത്യേകത. ഈ ഗിയര്‍ബോക്സ് പ്രത്യേകിച്ച് കുറഞ്ഞ വേഗതയിലും ക്രൂയിസിംഗിലും മികച്ച നിയന്ത്രണം വാഗ്ദാനം ചെയ്യുന്നു. 2025 കെടിഎം 1390 സൂപ്പര്‍ അഡ്വഞ്ചര്‍ എസ് ഇവോയ്ക്ക് മുമ്പത്തേക്കാള്‍ വലിയ എഞ്ചിനാണുള്ളത്. നേരത്തെ 1301 സിസി എഞ്ചിന്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ അത് 1350 സിസി ആയി വര്‍ധിപ്പിച്ചു. ഈ പുതിയ എഞ്ചിന്‍ 173 പിഎസ് കരുത്തും 145 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. എസ് ഇവോയ്ക്ക് റെയിന്‍, സ്ട്രീറ്റ്, സ്പോര്‍ട്ട്, ഓഫ്റോഡ്, കസ്റ്റം എന്നിങ്ങനെ ആകെ അഞ്ച് റൈഡിംഗ് മോഡുകള്‍ ഉണ്ട്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan