Untitled design 20240627 100821 0000

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി നിർദേശം മറികടന്ന് പ്രവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയാണ് പത്തനംതിട്ട ജില്ലാ കളക്ടർ അവധി അറിയിപ്പ് നൽകിയത്. ചില ട്യൂഷൻ സെന്ററുകൾ ക്ലാസുകൾ നടത്താൻ തീരുമാനിച്ച വിവരം ശ്രദ്ധയിൽപെട്ടതോടെയായിരുന്നു കളക്ടറുടെ ഈ മുന്നറിയിപ്പ്. നിർദേശം ലംഘിച്ചാൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടി ഉണ്ടാകും എന്നും കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പത്തനംതിട്ട മൈലപ്രയിൽ കളക്ടറുടെ കർശന നിർദേശം മറികടന്ന് ട്യൂഷൻ സെന്ററർ പ്രവർത്തിച്ചുവെന്ന് കണ്ടതിനെ തുടർന്ന് കെഎസ്‌യു പ്രവർത്തകർ ട്യൂഷൻ സെൻററിലേക്ക് പ്രതിഷേധവുമായി എത്തി. എന്നാൽ ട്യൂഷൻ എടുത്തിട്ടില്ല എന്നാണ് അധ്യാപകൻ വിശദമാക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *