ആരും പാർട്ടി നിലപാടിനെതിരേ പ്രവർത്തിക്കാൻ പാടില്ല എന്ന കെപി സി സി തീരുമാനത്തെ പിന്തുണച്ചുകൊണ്ട് താരിഖ് അന്‍വര്‍. ആരും പാർട്ടിയെ ധിക്കരിക്കാൻ പാടില്ല.പാർട്ടി നിർദ്ദേശം അനുസരിക്കണം.വിഭാഗീയത പാടില്ലെന്ന പ്രതിപക്ഷ നേതാവിൻ്റെ നിലപാടിനെയും പിന്തുണക്കുന്നു.തരൂർ വിമത പ്രവർത്തനം നടത്തുമെന്ന് കരുതുന്നില്ലെന്നും താരിഖ് അൻവർ പറഞ്ഞു.
കെപിസിസി നേതൃത്വത്തിന്‍റെ മുന്നറിയിപ്പ് അവഗണിച്ച് തരൂർ മുന്നോട്ട്. യുഡിഎഫിലെ രണ്ടാം ഘടകകക്ഷിയായ ലീഗിന്റെ തട്ടകത്തിൽ പിന്തുണ ഉറപ്പാക്കാനെത്തിയ തരൂരിനെ കോൺഗ്രസ് നേതാക്കൾ ബഹിഷ്കരിച്ചു.
പാണക്കാട്ട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും തരൂരിന് നൽകിയത് ഹൃദ്യമായ സ്വീകരണം, തരൂർ സജീവരാഷ്ട്രീയത്തിലുണ്ടെന്നും മികച്ച പ്രചാരകനെന്നും ലീഗ് അധ്യക്ഷൻ പ്രശംസിച്ചു.തരൂരുമായി രാഷ്ട്രീയം സംസാരിച്ചെന്ന് വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി പക്ഷേ കോൺഗ്രസിന്റെ ആഭ്യന്തരകാര്യത്തിൽ ഇടപെട്ടില്ലെന്ന് പറഞ്ഞു