തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക പുതുക്കലില്‍ ആശങ്ക പ്രകടിപ്പിച്ച് കെപിസിസി. ക്രമാതീതമായി അപേക്ഷകള്‍ ലഭിക്കുന്നതിന്റെ കൃത്യമായ കാരണം കണ്ടെത്തണം. ഈ വിഷയത്തിൽ പരിശോധന ആവശ്യപ്പെട്ട് കെപിസിസി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇതിന്റെ കാരണം ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധിക്കണo. ഈ വിഷയം സർവ്വകക്ഷിയോഗം വിളിച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കെപിസിസി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടിക കഴിഞ്ഞവർഷം പുതുക്കിയതാണ്. എന്നാൽ ഉപതിരഞ്ഞെടുപ്പിന് വേണ്ടിയുള്ള വോട്ടർപട്ടിക പുതുക്കലിൽ ആണ് നിരവധി അപേക്ഷകൾ വരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് കൃത്യമായി പരിശോധിച്ച് യഥാര്‍ത്ഥ അപേക്ഷ സ്വീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണനും തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി കണ്‍വീനര്‍ എം.കെ റെഹ്മാനും കത്തിലൂടെ ആവശ്യപ്പെട്ടു.
തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക പുതുക്കലില്‍ ആശങ്ക പ്രകടിപ്പിച്ച് കെപിസിസി
