ജീവിതത്തിന്റെ രഹസ്യങ്ങളെ ഭാവനയുടെ ഉദാത്ത വെളിപാടുകളായി മാറ്റുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥകള്‍. ഈ കഥകളില്‍ കലയുടെ മിന്നല്‍പ്രകാശം യാഥാര്‍ത്ഥ്യങ്ങളെ അവയുടെ ഉള്ളറകളില്‍ ചെന്ന് ഏറെ മിഴിവോടെ കാട്ടിത്തരുന്നു. ഭാഷയുടെ സൂക്ഷ്മധ്വനികളില്‍ ഉണ്മയുടെ നാനാര്‍ഥങ്ങള്‍ വിളംബരം ചെയ്യപ്പെടുന്ന പതിനഞ്ച് ചെറുകഥകളടങ്ങുന്ന സമാഹാരം. ആനുകാലികങ്ങളില്‍ വന്നപ്പോള്‍തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട അത്ഭുതമേ മുതല്‍ കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി വരെയുള്ള കഥകള്‍. വിനു ഏബ്രഹാമിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. ‘കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി’. വിനു ഏബ്രഹാം. ഡിസി ബുക്‌സ്. വില 153 രൂപ.