കിവിപ്പഴത്തില്‍ നിരവധി പോഷകങ്ങളാണ് അടങ്ങിയിരിക്കുന്നത്. അവാക്കാഡോയെക്കാള്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് കിവിപ്പഴമെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു ആപ്പിളിനേക്കാള്‍ എട്ടിരട്ടി പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് നാരുകളാല്‍ സമ്പുഷ്ടമാണെന്നും പഠനങ്ങള്‍ പറയുന്നു. കൂടാതെ, അതിന്റെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഇന്‍സുലിന്‍ സ്‌പൈക്കുകള്‍ കുറയ്ക്കും. കൂടാതെ ഇ, കെ, സി തുടങ്ങിയ വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് കിവിപ്പഴം. വിറ്റാമിന്‍ ഇയും വിറ്റാമിന്‍ സിയും ധമനികളില്‍ കൊളസ്ട്രോള്‍ ഫലകങ്ങള്‍ ഉണ്ടാകുന്നത് തടയുന്ന ശക്തമായ ആന്റി-ഇന്‍ഫ്‌ലമേറ്ററി ആന്റിഓക്സിഡന്റുകളാണ്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരവും ദൈര്‍ഘ്യവും മെച്ചപ്പെടുത്തുന്നു. കിവിയില്‍ ആന്റിഓക്സിഡന്റുകള്‍, സെറോടോണിന്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ശോഷണം തടയാനും കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. കിവികളുടെ ആല്‍ക്കലൈന്‍ സ്വഭാവം ുഒ ലെവലുകള്‍ നിയന്ത്രിക്കാനും ചര്‍മ്മത്തെ പുതുമയുള്ളതാക്കാനും സഹായിക്കും. വിറ്റാമിന്‍ സി കൂടുതലുള്ള പഴങ്ങള്‍ കഴിക്കുന്നത്, കുട്ടികളില്‍ ശ്വാസം മുട്ടല്‍ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. കിവി പോലുള്ള ആന്റിഓക്സിഡന്റ് സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചില ക്യാന്‍സറുകളും ഹൃദ്രോഗങ്ങളും ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കും. വിറ്റാമിന്‍ കെ അടങ്ങിയ കിവിപ്പഴം എല്ലുകളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും കാരണമായ കൊറോണറി ആര്‍ട്ടറി രോഗം തടയാനും വിറ്റാമിന്‍ കെ സഹായിച്ചേക്കാം.