സല്മാന് ഖാന് നായകനാകുന്ന ‘കിസി കാ ഭായ് കിസി കി ജാന്‍’ ടീസര്‍ റിലീസ് ചെയ്തു. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ബിഗ് ബോസ് താരം ഷെഹ്നാസ് ഗില്ലും ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. സല്മാന് ഖാന്റെ ഒരു റൊമാന്റിക് ആക്ഷന്‍ എന്റര്‍ടെയ്നറാകും ഈ ചിത്രം. ഫര്‍ഹാദ് സാംജിയാണ് സംവിധാനം. തെലുങ്ക് താരങ്ങളാ വെങ്കടേഷ്, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രാം ചരണ്‍ അതിഥി വേഷത്തിലെത്തുന്നു. ഈദ് ദിനമായ ഏപ്രില്‍ 21ന് ചിത്രം റിലീസ് ചെയ്യും. നാല് വര്‍ഷത്തിന് ശേഷമാണ് ഈദിന് ഒരു സല്മാന് ചിത്രം ബിഗ് സ്ക്രീനില്‍ റിലീസാകുന്നത്. സല്മാന് ഖാന് തന്നെയാണ് നിര്‍മാണം.