ശിവസ്തുതികളാല്‍ മുഖരിതമായ അന്തരീക്ഷം. ഓംകാരാങ്കിതമായ സ്വസ്തികചിഹ്നമുള്ള കൊടികള്‍ കാറ്റത്ത് പാറിക്കളിക്കുന്നു. അവിടെ 79 അടി ഉയരമുള്ള ശിവലിംഗം. ഇത് ഇന്ത്യയുടെ ദേവഭൂമിയില്‍ സ്ഥിതിചെയ്യുന്ന കിന്നര്‍കൈലാസം-ഭക്തര്‍ അതീവപരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന ശിവപാര്‍വതിമാരുടെ വാസസ്ഥാനം. ഹൃദയഹാരിയായ ഈ ഭൂപ്രദേശത്തിന്റെ വൈവിധ്യവും സംസ്‌കാരവും ഇടകലരുന്ന യാത്രാനുഭവമാണിത്. കിന്നര്‍ കൈലാസവും പാര്‍വ്വതികുണ്ഠും കല്പയുമൊക്കെ നമ്മെ മോഹിപ്പിക്കും. മനസ്സ് ആ പുണ്യഭൂമിയിലേക്ക് പറന്നുയരും. കിന്നര്‍ കൈലാസയാത്രയിലുടനീളമുള്ള അഭൗമസുന്ദര കാഴ്ചകളുടെയും അനിര്‍വചനീയമായ അനുഭവങ്ങളുടെയും നിമിഷങ്ങളിലൂടെ… ‘കിന്നര്‍ കൈലാസയാത്ര’. ബാബു ജോണ്‍. ഡിസി ബുക്‌സ്. വില 144 രൂപ