ഇന്ത്യന്‍ നിരത്തുകളില്‍ രണ്ടാം വരവിന്റെ സൂചനകള്‍ നല്‍കി മോപ്പഡ് ബൈക്ക് കൈനറ്റിക് ലൂണ. കൈനറ്റിക് ലൂണയുടെ ഇലക്ട്രിക് പതിപ്പാണ് ഇത്തവണ പുറത്തിറക്കാന്‍ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി, നിര്‍മ്മാതാക്കളായ കൈനറ്റിക് ഗ്രീന്‍ എനര്‍ജി ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ രേഖകള്‍ അനുസരിച്ച്, ഇ- ലൂണയ്ക്ക് വേണ്ടിയുള്ള ഫ്രെയിം ഉള്‍പ്പെടെയുള്ള ഭാഗങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പ്രതിമാസം 5,000 യൂണിറ്റ് ഉല്‍പ്പാദന ശേഷിയുള്ള സൗകര്യങ്ങളാണ് ലൂണയ്ക്കായി കൈനറ്റിക് ഉപയോഗിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 2023- ന്റെ ആദ്യ പാദത്തിലാണ് ഇ- ലൂണ ഇന്ത്യ നിരത്തുകളില്‍ തിരിച്ചെത്തുക. ഇവയുടെ സവിശേഷതകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 1972- ലാണ് രാജ്യത്താദ്യമായി ലൂണ പുറത്തിറങ്ങുന്നത്. ഒരു കാലത്ത് നിരത്തുകളില്‍ കൈനറ്റിക് ലൂണ സജീവ സാന്നിധ്യമായിരുന്നു.