മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയുടെ യാത്രകള്‍ക്ക് കൂട്ടായി കിയ സോണറ്റ്. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയില്‍ നിന്ന് സോണറ്റിന്റെ 1.2 ലീറ്റര്‍ പെട്രോള്‍ എച്ച്ടികെ പ്ലസ് വകഭേദമാണ് ഗായിക സ്വന്തമാക്കിയത്. ഏകദേശം 9.46 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മൂന്ന് എന്‍ജിന്‍ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 117 ബി എച്ച്പി കരുത്തും 172 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. ഇരട്ട ക്ലച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ എന്‍ജിനു കൂട്ട്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ സൃഷ്ടിക്കുക 81 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാവട്ടെ 113 ബിഎച്ച്പി വരെ കരുത്തും 250 എന്‍എം ടോര്‍ക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗീയര്‍ബോക്‌സാണ് ഈ എന്‍ജിനൊപ്പമുള്ള ട്രാന്‍സ്മിഷന്‍.