പുതിയ എസ്യുവികള്‍, എംപിവികള്‍, ഇവികള്‍ എന്നിവ അവതരിപ്പിച്ച് സമീപഭാവിയില്‍ വമ്പന്‍ കുതിപ്പ് ലക്ഷ്യമിട്ട് കിയ ഇന്ത്യ. കിയ സിയാറോ അഥവാ ക്ലാവിസ് മൈക്രോ എസ്യുവി, പുതുക്കിയ കാരെന്‍സ്, പുതിയ തലമുറ കാര്‍ണിവല്‍, ഇവി9 ഇലക്ട്രിക് എസ്യുവി എന്നിവ ഉള്‍പ്പെടെ അഞ്ച് മോഡലുകളുടെ രൂപരേഖയാണ് കമ്പനിയുടെ പ്ലാനിലുള്ളത്. കിയ ഇവി3 യുടെ ഇന്ത്യയിലെ വരവിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ലെങ്കിലും, മറ്റ് ഏഷ്യന്‍ വിപണികള്‍ക്കൊപ്പം 2025 ന്റെ തുടക്കത്തില്‍ ഇത് ഇവിടെയും ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ട്. പുതിയ കിയ മൈക്രോ എസ്യുവിയെക്കുറിച്ച് പറയുകയാണെങ്കില്‍, മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പിന് സിയാറോ എന്നോ ക്ലാവിസ് എന്നോ പേരിടാന്‍ സാധ്യതയുണ്ട്. ഇതിന്റെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. 2024 കിയ കാരന്‍സ് ഫെയ്സ്ലിഫ്റ്റ് ഈ വര്‍ഷം അവസാനത്തോടെ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള എഞ്ചിന്‍ സജ്ജീകരണം നിലനിര്‍ത്തിക്കൊണ്ടുതന്നെ കോംപാക്റ്റ് എംപിവിക്ക് അകത്തും പുറത്തും കുറഞ്ഞ അപ്ഡേറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. 2023 അവസാനത്തോടെ ആഗോള വിപണിയില്‍ അരങ്ങേറ്റം കുറിച്ച പുതിയ തലമുറ കിയ കാര്‍ണിവല്‍ എംപിവി 2025-ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും. ഈ സാമ്പത്തിക വര്‍ഷത്തില്‍ ബ്രാന്‍ഡിന്റെ 2.0 പരിവര്‍ത്തന തന്ത്രത്തിന്റെ ഭാഗമായി കിയ ഇവി9 ഇലക്ട്രിക് എസ്യുവി വരും. എന്നിരുന്നാലും, അതിന്റെ ഔദ്യോഗിക ലോഞ്ച് ടൈംലൈന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.