രാജ്യാന്തര വിപണിയില്‍ പുതിയ വൈദ്യുത കാര്‍ ‘ഇവി 3’ പുറത്തിറക്കി കിയ. കോംപാക്ട് ഇലക്ട്രിക് എസ്യുവി വിഭാഗത്തില്‍ പെടുന്ന ഇവി 3 കൊറിയയില്‍ ജൂലൈയിലാണ് പുറത്തിറക്കുക. വിവിധ രാജ്യങ്ങളില്‍ പല ഘട്ടങ്ങളായാണ് വാഹനം അവതരിപ്പിക്കുക. ഏഷ്യന്‍ വിപണിയില്‍ അടുത്ത വര്‍ഷം എത്തുന്ന ഇവി3യുടെ ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ച് കിയ സൂചന നല്‍കിയിട്ടില്ല. പ്രതീക്ഷിക്കുന്ന വില 30,000 ഡോളര്‍ (ഏകദേശം 25 ലക്ഷം രൂപ) മുതല്‍ 50,000(ഏകദേശം 41 ലക്ഷം രൂപ) ഡോളര്‍ വരെ. ഉയര്‍ന്ന മോഡലിന് 81.4 കിലോവാട്ട്അവര്‍ ബാറ്ററിയാണ് കിയ നല്‍കിയിരിക്കുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 560 കി.മീ റേഞ്ച് പ്രതീക്ഷിക്കാം. എല്‍ജി സൊല്യൂഷന്‍സിന്റെ എന്‍സിബി ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്‍എഫ്പി ബാറ്ററികള്‍ക്കു പകരം എന്‍സിബി ബാറ്ററികള്‍ ഉപയോഗിച്ചതു വഴി മികച്ച കരുത്തും കുറഞ്ഞ ചാര്‍ജിങ് സമയവും കൂടുതല്‍ റേഞ്ചും ലഭിക്കും. ആവശ്യത്തിലേറെ ചാര്‍ജുള്ളതിനാല്‍ ബാറ്ററിയില്‍ നിന്നും മറ്റ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള വി2എല്‍ (വെഹിക്കിള്‍ ടു ലോഡ്) സാങ്കേതികവിദ്യയും ഇവി3യിലുണ്ടാവും. വെറും 30 മിനുറ്റില്‍ ചാര്‍ജ് 10 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്കെത്താന്‍ കിയ ഇവി3ക്ക് സാധിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *