സെല്‍റ്റോസ് പുതിയ ഓട്ടോമാറ്റിക് മോഡല്‍ അവതരിപ്പിച്ച് കിയ. മിഡ് മോഡലായ എച്ച്ടികെ പ്ലസ് മോഡലിലാണ് ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. എച്ച്ടികെ പ്ലസ് പെട്രോള്‍ സിവിടി മോഡലിന് 15.41 ലക്ഷം രൂപയും എച്ച്ടികെ പ്ലസ് ഡീസല്‍ എടി മോഡലിന് 16.90 ലക്ഷം രൂപയുമാണ് വില. പുതിയ മോഡലുകള്‍ കൂടാതെ നിലവിലെ മോഡലുകളിലെ ഫീച്ചറുകളും കിയ പരിഷ്‌കരിച്ചിട്ടുണ്ട്. മധ്യനിര മോഡലായ എച്ച്ടികെ പ്ലസില്‍ ഓട്ടോമാറ്റിക് വന്നതോടെ പെട്രോള്‍ ഓട്ടമാറ്റിക് ബേസ് മോഡലിന്റെ വില 1.18 ലക്ഷം രൂപയും ഡീസല്‍ ഓട്ടമാറ്റിക് ബേസ് മോഡലിന്റെ വില 1.28 ലക്ഷം രൂപയും കുറഞ്ഞു. ഓട്ടമാറ്റിക് ഓപ്ഷന്‍ കൂടാതെ എച്ച്ടികെ പ്ലസ് മോഡലില്‍ പനോരമിക് സണ്‍റൂഫ്, ഡ്രൈവ് ആന്‍ഡ് ട്രാക്ഷന്‍ മോഡ്, പാഡില്‍ ഷിഫ്റ്റ്, എല്‍ഇഡി കണക്റ്റഡ് ടെയില്‍ ലാംപ്, എല്‍ഇഡി ഫ്രണ്ട് മാപ് ലാംപ്, ഇന്റീരിയര്‍ എല്‍ഇഡി റീഡിങ് ലാംപ്, ലെതറേറ്റ് സ്റ്റിയറിങ് വീല്‍ എന്നിവയുണ്ട്. കൂടാതെ പുതിയ കിയ അറോറ ബ്ലാക് പേള്‍ നിറത്തിലും ലഭിക്കും. സെല്‍റ്റോസിന്റെ ഉയര്‍ന്ന മോഡലുകളായ എച്ച്ടിഎക്‌സ്, എച്ച്ടിഎക്‌സ് പ്ലസ്, ജിടി ലൈന്‍, എക്‌സ്ലൈന്‍ മോഡലുകളുടെ നാല് വിന്റോകള്‍ക്കും ഓട്ടോ അപ്ഡൗണ്‍ ഫീച്ചറും നല്‍കിയിരിക്കുന്നു. താഴ്ന്ന മോഡലായ എച്ച്ടിഎക്‌സ് ട്രിമ്മിന് എല്‍ഇഡി ഡിആര്‍എല്ലും, കിലെസ് എന്‍ട്രിയും പുഷ് ബട്ടന്‍ സ്റ്റാര്‍ട്ടും എല്‍ഇഡി കണക്റ്റഡ് ടെയില്‍ ലാംപും അധികമായി നല്‍കിയിട്ടുണ്ട്.