‘ഖുഷി’ സിനിമയുടെ വിജയച്ചതിന് പിന്നാലെ പുതിയൊരു പ്രഖ്യാപനവുമായി വിജയ് ദേവരകൊണ്ട. ഖുഷിയുടെ ലാഭത്തില്‍ നിന്നും തന്റെ പ്രതിഫലത്തില്‍ നിന്നുമായി ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്ക് വീതം വീതിച്ചു നല്‍കുമെന്നാണ് ദേവരകൊണ്ട അറിയിച്ചിരിക്കുന്നത്. സിനിമയുടെ നിര്‍മാതാക്കള്‍ക്കൊപ്പം വിശാഖപ്പട്ടണത്ത് ഒരു വലിയ വിജയ സംഗമം ആരാധകര്‍ക്കായി സംഘടിപ്പിച്ചാണ് വിജയ് ദേവരകൊണ്ട ഈ പ്രഖ്യാപനം നടത്തിയത്. തന്റെ ആരാധകരെല്ലാം ദേവര കുടുംബത്തിലെ അംഗങ്ങളാണെന്ന് താരം പറഞ്ഞു. ശിവ നിര്‍വാണ സംവിധാനം ചെയ്ത പാന്‍-ഇന്ത്യന്‍ റൊമാന്റിക് ഡ്രാമയായ ഖുഷി സെപ്റ്റംബര്‍ 1നാണ് തിയറ്ററുകളിലെത്തിയത്. വിജയ് ദേവരകൊണ്ടയും സമാന്തയും പ്രധാന കഥാപത്രങ്ങളായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. പത്ത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ നായകന് സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പറയുന്ന രംഗമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിത്രം 70.23 കോടിയാണ് മൂന്ന് ദിവസത്തില്‍ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.