പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തുടങ്ങാൻ കേരളത്തിലെ കോൺഗ്രസ് ഒരുക്കുന്ന ആദ്യ വേദിയാണ് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വേദി.പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം മല്ലികാർജുൻ ഖാർഗെക്ക് കേരളത്തിലെ കോൺഗ്രസ് ഒരുക്കുന്ന ആദ്യ വേദിയാണിത്. ഈ മാസം മുപ്പതിനാണ് ഖാർഗെ വൈക്കത്തെത്തുന്നത്.
അതോടൊപ്പം സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയില്‍ പിണറായി വിജയനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഏപ്രിൽ ഒന്നിന് വൈക്കത്ത് എത്തിച്ചേരും. ഇടത് തീരുമാനത്തിനു പിന്നിലുളളതും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം തന്നെയാണെന്നാണ് റിപ്പോർട്ട്.