സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ 53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു. അറിയിപ്പ് എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണൻ മികച്ച സംവിധായകനായി. മികച്ച ചിത്രം നൻ പകൽ നേരത്ത് മയക്കം.ആറാം തവണയും മികച്ച നടനായി മമ്മൂട്ടി നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടു.മികച്ച നടിയായി വിൻസി അലോഷ്യസ് രേഖ എന്ന ചിത്രത്തിലൂടെ നേടി. മികച്ച സംഗീത സംവിധായകൻ എം ജയചന്ദ്രനും ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രമായി ന്നാ താൻ കേസ് കൊടുക്ക് എന്ന ചിത്രവും നേടി. അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്ക്കാരം കുഞ്ചാക്കോ ബോബനും അലൻസിയറും പങ്കു വെച്ചു.