- കേരളം പറയുന്നു താങ്ക്യൂ ഫിഫ!!
കാൽപന്തുകളിയുടെ മാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ ഫിഫ അതിന്റെ അവസാനഘട്ട ഒരുക്കങ്ങളുടെ തിരക്കിലായിട്ടു പോലും കേരളത്തിലേക്ക് ശ്രദ്ധ തിരിച്ചു എന്നതിന് വലിയൊരു കയ്യടി കൊടുക്കാം..
കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ സ്ഥാപിച്ച മെസി-നെയ്മര്‍-റൊണാള്‍ഡോ കട്ടൗട്ടുകള്‍ ട്വീറ്റ് ചെയ്തു കൊണ്ടാണ് ഫിഫ കേരളത്തിന്റെ ഫുട്ബോൾ ആഘോഷങ്ങളിൽ പങ്കു ചേർന്നിരിക്കുന്നത്.
പുഴയിൽ ഉയർത്തിയ പടുകൂറ്റൻ കട്ടൗട്ടുകൾ ആരാധകരുടെ കൈയ്യടിയും പഞ്ചായത്തിന്റെ വിമർശനവും പരിസ്ഥിതി പ്രേമികളുടെ എതിർപ്പും നേരിട്ടിരുന്നു.
ഇതിനിടെയാണ് ഫിഫ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തത്.
അതോടെ ഈ കട്ടൗട്ടുകളെ കുറിച്ച് ലോകം അറിഞ്ഞു. ലോകത്തിന്റെ പല കോണുകളികളിലുള്ള ആരാധകർ തങ്ങളുടെ പ്രിയ താരങ്ങളുടെ പടുകൂറ്റൻ കട്ടൗട്ട് കണ്ട് അത്ഭുതപ്പെട്ടു.
കട്ടൗട്ടുകള്‍ ഫിഫ ഷെയര്‍ ചെയ്തതിന്റെ ആവേശത്തിലാണ് കേരളത്തിൽ പ്രത്യേകിച്ച് മലബാറിലുള്ള ഫുട്ബോൾ ആരാധകര്‍.
‘കേരളത്തിന് ഫുട്ബോള്‍ പനി, നെയ്മറുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലിയോണല്‍ മെസിയുടേയും കൂറ്റന്‍ കട്ടൗട്ടുകള്‍ പുഴയില്‍ ഉയര്‍ന്നപ്പോള്‍’ എന്ന തലക്കെട്ടോടെയാണ് ചിത്രം ഫിഫ ട്വീറ്റ് ചെയ്തത്.