കേരളത്തിലെ ഏക റീജിയണല്‍ റൂറല്‍ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്ക് ഭവന, വാഹന, വിദ്യാഭ്യാസ, സ്വര്‍ണവായ്പകളുടെ പലിശനിരക്ക് കുറച്ചു. ഭവന, വാഹന വായ്പകള്‍ക്ക് ഏറ്റവും കുറഞ്ഞത് 8 ശതമാനവും സ്വര്‍ണവായ്പയ്ക്ക് 6.90 ശതമാനവും മുതലാണ് നിബന്ധനകള്‍ക്ക് വിധേയമായി പലിശനിരക്ക്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനും വീടുകളില്‍ സൗരോര്‍ജ്ജ പ്‌ളാന്റ് സ്ഥാപിക്കാനും പ്രത്യേക വായ്പാപദ്ധതികളുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഓവര്‍ഡ്രാഫ്റ്റ് വായ്പാപദ്ധതിയുണ്ട്. ബാങ്കിന്റെ 634 ശാഖകളിലും ഈ സേവനങ്ങള്‍ ലഭ്യമാണ്. ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് പ്രോസസിംഗ് ഫീസില്‍ 50 ശതമാനം ഇളവും കേരള ഗ്രാമീണ്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan